[drpcap]തു[/dropcap]ടർച്ചയായി ഉണ്ടാകുന്ന രൂക്ഷ കാലാവസ്ഥാ സംഭവങ്ങൾ (Extreme climatic events) കേരളത്തിന്റെ സുസ്ഥിര വികസനത്തിന് പല പുതിയ വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ചുകൊണ്ടുള്ള പ്രാദേശിക തല പഠനങ്ങളും ഇടപെടലുകളും ഈ സന്ദർഭത്തിൽ വളരെ അത്യാവശ്യമാണ്.പുതിയ കേരളം എങ്ങനെയാവണം എന്ന് മനസ്സിലാക്കാനും, അതിനായി ശാസ്ത്രത്തെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന് ചർച്ച ചെയ്യാനുമായി ഭൂമിശാസ്ത്ര, അനുബന്ധ വിഷയങ്ങളിലായി പിജി, ഗവേഷക വിദ്യാർഥികൾക്ക് മൂന്നു ദിവസത്തെ സംവാദശാല സംഘടിപ്പിക്കുന്നു.
പുതിയ കേരളം എങ്ങനെയാവണം എന്ന് മനസ്സിലാക്കാനും , അതിനായി ശാസ്ത്രത്തെ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന് ചർച്ച ചെയ്യാനുമായി ഭൂമിശാസ്ത്ര, അനുബന്ധ വിഷയങ്ങളിലയ പിജി വിദ്യാർഥികളും ഗവേഷക വിദ്യാർഥികളും പങ്കെടുക്കുന്ന രണ്ട് ദിവസത്തെ സംവാദശാല കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നു. പരിഷത്തിന്റെ ജനകീയ ഗവേഷണ സ്ഥാപനമായ പാലക്കാട് മുണ്ടൂർ ഐ ആർ ടി സി യിൽ വെച്ച് 2019 ഡിസംബർ 6, 7,8 തീയതികളിൽ ആണ് പരിപാടി. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 35-40 പേരായിരിക്കും സംവാദശാലയിൽ പങ്കെടുക്കുക. ഭൂമിശാസ്ത്രം, റിമോട്ട് സെൻസിംഗ്, ജിയോ ഇൻഫർമാറ്റിക്സ്, ബോട്ടണി, ഫോറസ്ട്രി, പരിസ്ഥിതി ശാസ്ത്രം, ഡിസാസ്റ്റർ മാനേജ്മെന്റ്, കൃഷി തുടങ്ങിയ വിവിധ വിഷയ മേഖലകളിൽനിന്നുള്ള വിദ്യാർത്ഥികളെയും ഗവേഷക വിദ്യാർഥികളെയും ആണ് സംവാദശാലയിൽ പ്രതീക്ഷിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, ഭൂമിശാസ്ത്രം, സാങ്കേതികവിദ്യ, പ്രാദേശിക മുന്നേറ്റങ്ങൾ, ഗവേഷണത്തെ മണ്ണിലേക്ക് ഇറക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ അവതരണങ്ങളും പങ്കെടുക്കുന്നവരുടെ ചർച്ചകളും ഉണ്ടാവും. കൂട്ടമായി ഏറ്റെടുക്കാവുന്ന പഠന പ്രവർത്തന പരിപാടികളുടെ ആലോചനകളും ആസൂത്രണവും നടക്കും.
ഭൂവിജ്ഞാനീയത്തിന്റെ അറിവുകളെ എങ്ങനെ ഭാവി കേരളം കെട്ടിപ്പടുക്കാൻ ഉപയോഗിക്കാമെന്ന ചർച്ചയ്ക്ക് ഈ മേഖലയിലെ വിദ്യാർത്ഥികളെയും ഗവേഷകരെയും സ്വാഗതം ചെയ്യുന്നു.
രജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക