Read Time:4 Minute

കർണാടകത്തിൽ, പശ്ചിമ ഘട്ടത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമം. കല്പന എന്ന് പേരുള്ള ഒരു പന്ത്രണ്ട് വയസ്സുകാരിയെ ഒരു ദിവസം കാണാതാവുന്നു. മൂന്ന് ദിവസം കഴിഞ്ഞ് തിരിച്ചെത്തുന്ന കല്പന തീർത്തും മൗനിയായിരിക്കുന്നു. അവളുടെ സംസാര ശേഷി വീണ്ടെടുക്കാനുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ശ്രമങ്ങളെല്ലാം പാഴായി. ആ മൂന്ന് ദിവസം അവളെവിടെയായിരുന്നു? ആ ദിവസങ്ങളിൽ അവൾക്ക് എന്ത് സംഭവിച്ചു? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടുപിടിക്കാനുള്ള കല്പനയുടെ 10 വയസ്സുകാരിയായ സഹോദരി ദീക്ഷയുടെ ശ്രമങ്ങളാണ് സുന്ദർ സരുക്കായി രചിച്ച “ഫോള്ളോവിങ് എ പ്രയർ” എന്ന നോവലിൽ.

വിദ്യാർത്ഥിനികളായ കല്പന, ദീക്ഷ, കുമാരി എന്നിവരെ  കേന്ദ്രീകരിച്ച് എഴുതിയ ഈ നോവൽ കുട്ടികൾക്കുള്ളൊരു ലളിതമായ കഥ മാത്രമല്ല. വളരെ അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരു ഫിലോസോഫിക്കൽ നോവൽ കൂടിയാണിത്. “ഭാഷയാണോ നമ്മളെ കള്ളം പറയാൻ പ്രാപ്തരാക്കുന്നത്”? “ഭാഷയില്ലാത്ത മൃഗങ്ങളുടെ ആശയ വിനിമയം മനുഷ്യരേക്കാൾ സത്യസന്ധമാണോ”? “പ്രാർത്ഥന എന്നത് കേൾക്കാൻ ആരുമില്ലാതെ ചൊല്ലപ്പെടുന്ന വെറും വാക്കുകൾ മാത്രമാണോ”?  “വാക്കുകളില്ലാത്ത സംഗീതം ഭാഷയേക്കാൾ നേരുള്ള ആശയമാണോ”? ഇങ്ങനെ ഒരു കൂട്ടം ചോദ്യങ്ങൾ, ചോദ്യം ചെയ്യാതെ അംഗീകരിക്കാൻ മുതിർന്നവർ കുട്ടികളെ നിർബന്ധിക്കുന്ന ഒരു പറ്റം ആശയങ്ങൾക്കെതിരെയുള്ള ചോദ്യങ്ങൾ – അതാണ് ഈ പുസ്തകത്തിനെ മനോഹരമാക്കുന്നത്.

FOLLOWING A PRAYER

by Sundar Sarukkai

244 Pages

Tranquebar

പുസ്തകം തപാലിൽ ലഭിക്കാൻ : Modern book Centre,  Gandhari Amman Kovil Road, Pulmoodu,GPO, Trivandrum.695001,

വാട്സാപ്പ് മുഖേന Request ചെയ്യാം

സുന്ദർ സുരുക്കായുടെ മറ്റൊരു പുസ്തകം മലയാളത്തിൽ

തത്ത്വശാസ്ത്രം കുട്ടികൾക്ക്

ചിന്ത വായന . എഴുത്ത്
സുന്ദർ സാരുക്കായ്

തത്ത്വശാസ്ത്രത്തെ കുട്ടികൾക്ക് വളരെ ലളിതമായി ഉദാഹരണസഹിതം പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്.
പ്രസിദ്ധീകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

180 രൂപ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സയൻസ് – ലാബുകളിൽ നിന്ന് ജീവിതത്തിലേക്ക് പടരട്ടെ
Next post ഉപ്പുവെള്ളത്തിലെ കൊതുകുകൾ
Close