Read Time:1 Minute
അന്താരാഷ്ട്രതലത്തിൽ ഗണിതജ്ഞർക്ക് നൽകുന്ന ഏറ്റവും പ്രസിദ്ധമായ പുരസ്കാരമായ ഫീൽഡ്സ് മെഡൽ ഇന്ന് (ജൂലൈ 5, 2022 ) പ്രഖ്യാപിപിച്ചു.
യുക്രെയ്ൻ വംശജയായ മറീന വിയാസോവ്സ്ക (Marina Viazovska) ഉൾപ്പടെ 4 പേരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. മറിയം മിർസാഖനിക്കുശേഷം ഫീൽഡ്സ് മെഡൽ നേടുന്ന രണ്ടാമത്തെ വനിതയാണ് മറീന. കൊറിയൻ വംശജനും അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ ഗവേഷകനുമായ ജൂൺ ഹഹ് (June Huh), ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ജെയിംസ് മേനാർഡ് (James Maynard) ഫ്രഞ്ചുകാരനായ ഹൂഗോ ഡുമിനി -കോപിൻ (Hugo Duminil-Copin) എന്നിവരാണ് 2022-ൽ മെഡലിന് അർഹരായ മറ്റുള്ളവർ.
ഇൻറർനാഷണൽ മാത്തമാറ്റിക്കൽ യൂണിയനാണ് നാലു വർഷത്തിലൊരിക്കൽ ഈ അവാർഡ് പ്രഖ്യാപിക്കുന്നത്. 40 വയസ്സിൽ താഴെ പ്രായമുള്ള ഗണിതജ്ഞർക്ക് മാത്രമേ ഈ പുരസ്കാരം നൽകൂ എന്നതാണ് ഇതിൻറെ ഒരു പ്രത്യേകത. കനേഡിയൻ ഗണിതജ്ഞൻ ജോൺ ചാൾസ് ഫീൽഡ്സിന്റെ പേരിൽ അറിയപ്പെടുന്ന ഈ ബഹുമതികൾ 1936 മുതലാണ് നൽകുന്നത്.
Related
0
0