ഡോ.ദീപ.കെ.ജി
ഭൂമിയിലെ ഏറ്റവും കൂടുതൽ കാലുകളുള്ള ജീവിയായി ആസ്ട്രേലിയയിൽ നിന്നും കണ്ടെത്തിയ തേരട്ടയുടെ (millipede) പുതിയ ഇനം. 1306 കാലുകളും 330 വളയങ്ങളുമുള്ള ഇവയ്ക്ക് യുമിലിപ്പെസ് പേർസഫോൺ (Eumilipes persephone) എന്നാണ് പേരിട്ടിരിക്കുന്നത്.
ആഴത്തിലുള്ള മണ്ണിൽ കാണപ്പെടുന്ന ഇവയുടെ ആഹാരം ഫംഗസ് ആണ്. 750 കാലുകളുള്ള ഇലക്മി പ്ലെനിപ്പെസ് (Illacme plenipes) ഇനം തേരട്ടയായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ കാലുകളുള്ളതായി അറിയപ്പെട്ടിരുന്നത്. മില്ലിപീഡ് എന്ന പേരിനെ അന്വർഥമാക്കുന്ന ആയിരം കാലുകളുള്ള ഗണത്തെ ആദ്യമായാണ് കണ്ടെത്തുന്നത്.
കണ്ണുകളില്ലാത്ത ഇവ തലയിലുള്ള നിരവധി കോൺ ആകൃതിയിലുള്ള ആന്റിനകളുടെ സഹായത്തോടെയാണ് ദിശ മനസ്സിലാക്കുന്നത്. ഇവയുടെ ജീവിത ദൈർഘ്യവും കൂടുതൽ ആണെന്നാണ് അനുമാനം. മറ്റുള്ള ഇനങ്ങളിൽ ജീവിത ദൈർഘ്യം രണ്ട് വർഷമാണെങ്കിൽ യുമിലിപ്പെസ് പേർസഫോണിൽ ഇത് 5 മുതൽ 10 വർഷം വരെ നീളാനുള്ള സാധ്യതയുണ്ട്.
അവലംബം: www.livescience.com
ജനുവരി 2022 ലെ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്