കേരളത്തിൽ കോവിഡ് നിയന്ത്രണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കുന്ന അവസരത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. രോഗ വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ആൾക്കൂട്ടം ഒഴിവാക്കി അതിവ്യാപനം തടയുക എന്നതാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പുറമേ ഇപ്പോൾ നടന്നുവരുന്ന ശബരിമല തീർത്ഥാടനം അതിന് ശേഷമുള്ള ക്രിസ്തുമസ്, പുതുവത്സരം ഈ സന്ദർഭങ്ങളിലെല്ലാം രോഗവ്യാപനം തടയാൻ കർശനമായ കരുതൽ നടപടികൾ എല്ലാവരും പിന്തുടരേണ്ടതുണ്ട്.
കോവിഡ് നിയന്ത്രണത്തിൽ കേരളം കൈവരിച്ച് വരുന്ന നേട്ടങ്ങൾ സംരക്ഷിച്ച് അടുത്തവർഷാരംഭത്തോടെ വിദ്യാലയങ്ങളും മറ്റും തുറന്ന് പ്രവർത്തിച്ച് സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലെക്ക് കൊണ്ടുവരുന്നതിൽ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുള്ളവർക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്. ഉദാസീനതയും അശ്രദ്ധയും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവും., കോവിഡ് നിയന്ത്രിച്ച് കഴിഞ്ഞെന്ന് കരുതി സുരക്ഷിതബോധത്തോടെ കഴിഞ്ഞ ഡൽഹി, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം വീണ്ടും കുതിച്ചുയർന്നത് നമുക്കുള്ള ഒരു മുന്നറിയിപ്പായി കാണേണ്ടതുണ്ട്.
ചില ജില്ലകളിലെങ്കിലും കോവിഡ് വ്യാപനം വർധിച്ചുവരുന്നത് ഗൌരവമായി കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കേരള സർക്കാരും നിർദ്ദേശിച്ചിട്ടുള്ള പെരുമാറ്റചട്ടങ്ങൾ കൂടുതൽ കർശനമായി പാലിക്കാൻ തെരഞ്ഞെടുപ്പ് രംഗത്തുള്ള എല്ലാവരും കൂടുതൽ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
-
കേരള സർക്കാർ തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡൌൺലോഡ് ചെയ്യാം
-
ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ പാംലറ്റ് ഡൌൺലോഡ് ചെയ്യാം
ലൂക്ക തയ്യാറാക്കിയ കോവിഡും തെരഞ്ഞെടുപ്പും പോസ്റ്ററുകൾ – സാമൂഹ്യമാധ്യമങ്ങളിൽ പങ്കിടാം
ലൂക്ക – പ്രസിദ്ധീകരിച്ച കോവിഡ് ലേഖനങ്ങളും വീഡിയോകളും ലഘുലേഖകളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക