Read Time:4 Minute

ഡോ.എ.അച്യുതൻ മാഷിന് വിട

കേരളത്തിൽ പരിസ്ഥിതിബോധം വളർത്തുന്നതിൽ വലിയ സംഭാവന ചെയ്ത ഡോ.അച്ചുതൻ വിട പറഞ്ഞു.. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായ വികസനത്തിനു വേണ്ടി നിരന്തരം ശബ്ദം ഉയർത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞനുമായിരുന്നു.

വാര്‍ധക്യസഹജമായ അസുഖം മൂലം കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയില്‍ തിങ്കള്‍ പകല്‍ 12നായിരുന്നു അന്ത്യം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സെക്രട്ടറിയും പ്രസിഡണ്ടും ആയിരുന്നു. കേരള പരിസര സംരക്ഷണ സമിതി, പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി തുടങ്ങിയവയുടെ പ്രസിഡണ്ട് എന്ന നിലയിലും പ്രവർത്തിച്ചു. ശാസ്ത്രഗതി, ഒരേ ഒരു ഭൂമി, സ്ഥപതി എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. സൈലന്റ് വാലി ദേശീയോദ്യാന ജൂബിലി അവാർഡ്, കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അവാർഡ്, പവനൻ അവാർഡ്, പി പി ഉമ്മർകോയ അവാർഡ്, എ ടി കോവൂർ അവാർഡ്, പി ആർ നമ്പ്യാർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 16 പുസ്തകങ്ങൾ, പന്ത്രണ്ടോളം ശാസ്ത്ര ബന്ധങ്ങൾ, നൂറിലധികം ശാസ്ത്രലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദവും അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദവും മദ്രാസ് ഐഐടിയിൽ നിന്ന് പിഎച്ഡിയും നേടി. കുറച്ചുകാലം കേരള പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്തു. തുടർന്ന് തൃശ്ശൂർ, തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ്ങ് കോളേജുകളിലും കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജിലും അധ്യാപകനായി. കോഴിക്കോട് സർവകലാശാലയിൽ ഡീൻ, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ എന്നീ നിലകളിലും കേന്ദ്ര ഗവ.ശാസ്ത്രസാങ്കേതിക വകുപ്പിൽ പ്രോജക്ട് ഡയറക്ടറായും ജോലി ചെയ്തു.

യുജിസി, കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പ്, കേരള സ്റ്റേറ്റ് പ്ലാനിങ്ങ് ബോർഡ് എന്നിവയുടെ വിദഗ്ധസമിതികളിലും വിവിധ സർവകലാശാലകളിൽ പഠനബോർഡ്, ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ എന്നിവയിലും അംഗമായിരുന്നു. കാലടി ശ്രീശങ്കരാ ചാര്യ സംസ്കൃത സർവകലാശാലയിൽ സംസ്കൃതേതര പഠന ഫാക്കൽറ്റിയുടെ ഡിനായും പ്രവർത്തിച്ചു. പ്ലാച്ചിമട ജനകീയാന്വേഷണ കമ്മീഷൻ, എൻഡോസൾഫാൻ അന്വേഷണ കമ്മീഷൻ, ഇഎംഎസ് ഭവനനിർമാണകമ്മിറ്റി എന്നിവയുടെ അധ്യക്ഷനും പെരിയാർവാലി പദ്ധതിയുടെ അന്വേഷണസമിതിയിൽ അംഗവും ആയിരുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പരിസ്ഥിതിപഠനത്തിന് ഒരാമുഖം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: സുലോചന.  മക്കള്‍:  ഡോ. അരുണ്‍ (കാനഡയില്‍ വിഎല്‍എസ്‌ഐ ഡിസൈന്‍ എന്‍ജിനീയര്‍),  ഡോ. അനുപമ എ മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ പാത്തോളജി വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസര്‍). സഹോദരങ്ങള്‍:  സത്യഭാമ (തൃശൂര്‍), ഡോ. എ ഉണ്ണികൃഷ്ണന്‍ ( നാഷനല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടര്‍).

Happy
Happy
0 %
Sad
Sad
92 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
8 %

Leave a Reply

Previous post ഇന്നുമുതൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണൂ..
Next post വാടക‌ക്കൊരു ഗർഭപാത്രം
Close