Read Time:1 Minute
പ്രിയ സുഹൃത്തേ ,
മുപ്പതു വയസ്സെത്തുന്നതിനു മുൻപേ താണു പത്മനാഭനെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുകഴിഞ്ഞിരുന്നു . എന്തായിരുന്നു ആ ശാസ്ത്രപ്രതിഭ ? ഊർജ്ജതന്ത്ര അധ്യാപകനായ ഡോ.എൻ.ഷാജി വിശദമായി സംസാരിക്കുകയാണ് ദില്ലി -ദാലിയിൽ.
- എന്താണ് Emerging Gravity ?
- എന്തുകൊണ്ടാണ് ഭാവിയിൽ ന്യൂട്ടണും ഐൻസ്റ്റീനുമൊപ്പം അദ്ദേഹത്തെ ശാസ്ത്രം ബഹുമാനിച്ചേക്കാം എന്നുപറയുന്നതിന്റെ അടിസ്ഥാനം?
- ശാസ്ത്രം ഒരു Elitist Activity ആണ് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട് …എന്തായിരിക്കണം താണു പത്മനാഭൻ ഉദ്ദേശിച്ചത് ?
- എന്തുകൊണ്ട് കേരളത്തിൽ ശാസ്ത്രഗവേഷണത്തിൽ ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ ഉണ്ടാകുന്നില്ല ?
- ഇപ്പോൾ ലോകത്തിലാകമാനമുള്ള മലയാളികളായ നിരവധി പ്രഗത്ഭരായ മലയാളി ശാസ്‌ത്രജ്ഞരെ കേരളത്തിലെ കലാലയങ്ങളിൽ ഒരിക്കലെങ്കിലും കൊണ്ടുവരാൻ നമുക്ക് സാധിക്കില്ലേ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ?
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
22 സെപ്‌റ്റംബർ 2021, ഡൽഹി
കേൾക്കാം
Related
0
0