ഗൗതം ദേശിരാജു (Gautam Desiraju)

പ്രശസ്ത രസതന്ത്രജ്ഞൻ. ക്രിസ്റ്റൽ എഞ്ചിനീയറിംഗിൽ ലോകത്തെ എണ്ണപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാൾ. 1952-ൽ തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ചു. 1972 ൽ മുംബൈയിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിലെത്തി. 1979-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ഏറെക്കാലം ഹൈദരബാദ് കേന്ദ്ര സർവ്വകലാശാലയിൽ ഗവേഷണം നയിച്ചു. 2009 മുതൽ അദ്ദേഹം ബെംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തി വരുന്നു.

ശാസ്ത്ര സാങ്കേതിക രംഗത്തെ നവീകരണത്തിന് 2018 ജനുവരിയിൽ കൽക്കട്ട സർവകലാശാലയുടെ ആചാര്യ പി സി റേ മെഡലും 2018 ഒക്ടോബറിൽ ബൊലോഗ്ന സർവകലാശാലയുടെ ശാസ്ത്രത്തിനുള്ള ഐഎസ്എ മെഡലും അദ്ദേഹത്തിന് ലഭിച്ചു. 2000-ൽ തേഡ് വേൾഡ് അക്കാദമി ഓഫ് സയൻസസ് (TWAS) പുരസ്കാരത്തിന് അർഹനായി.


അധിക വായനയ്ക്ക് :Memoir – Gautam R. Desiraju 

Leave a Reply

Previous post സി.എൻ.ആർ.റാവു
Next post ഗഗൻദീപ് കാംഗ്
Close