Read Time:11 Minute

സാബു ജോസ്

ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളുടെ പാത വ്യതിചലിപ്പിച്ച്‌ അവയെ ഭൂമിയില്‍  പതിക്കാതെ സ്‌പേസിലേക്ക്‌ വഴിതിരിച്ചുവിടുന്ന ഈ ദൗത്യത്തിന്‌ ഡാര്‍ട്ട്‌ ( Double Asteroid Reduction Test – DART ) എന്നാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌.

കടപ്പാട് : വിക്കിപീഡിയ

ഭൂമിയെ ഛിന്നഗ്രഹങ്ങളുടെ ആക്രമണത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ പുതിയോരു പദ്ധതിയുമായി നാസ രംഗത്തെത്തിയിരിക്കുകയാണ്‌. ഭൂമിയെ സമീപിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളുടെ പാത വ്യതിചലിപ്പിച്ച്‌ അവയെ ഭൂമിയില്‍  പതിക്കാതെ സ്‌പേസിലേക്ക്‌ വഴിതിരിച്ചുവിടുന്ന ഈ ദൗത്യത്തിന്‌ ഡാര്‍ട്ട്‌ ( Double Asteroid Reduction Test – DART ) എന്നാണ്‌ പേര്‌ നല്‍കിയിരിക്കുന്നത്‌. ഇത്തരത്തിലുള്ള ആദ്യ ദൗത്യം 2021 ല്‍ വിക്ഷേപിക്കപ്പെടും. നാസയുടെ പ്രൊപല്‍ഷല്‍ ലബോറട്ടറി, ഗോദാര്‍ദ്‌ സ്‌പേസ്‌ ഫൈറ്റ്‌ സെന്റര്‍, ജോണ്‍സണ്‍ സ്‌പേസ്‌ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ പിന്തുണയില്‍ ജോണ്‍ ഹോപ്‌കിന്‍സ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്‌ ഡാര്‍ട്ട്‌ നിര്‍മ്മിക്കുന്നത്‌. കൈനറ്റിക്‌ ഇംപാക്‌ടര്‍ വിദ്യ ഉപയോഗിച്ച്‌ ഭൂമിക്ക്‌ ഭീഷണിയാകുന്ന രീതിയില്‍  സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ മാറ്റമുണ്ടാക്കുകയാണ്‌ പേടകം ചെയ്യുന്നത്‌. ആദ്യ ദൗത്യത്തില്‍ പേടകം സമീപിക്കുന്നത്‌ ഛിന്നഗ്രഹ ഇരട്ടകളായ ഡിഡിമോഡിനെയാണ്‌. ഇതില്‍ ഡിഡിമോസ്‌ എയ്‌ക്ക്‌ 800 മീറ്ററും ഡിഡിമോസ്‌ ബിയ്‌ക്ക്‌ 161.5 മീറ്ററും വ്യാസമുണ്ട്‌. നാസയുടെ ഡോണ്‍ ബഹിരാകാശ പേടകത്തില്‍ ഉപയോഗിച്ചിട്ടുള്ള സോളാര്‍ ഇലക്‌ട്രിക്ക്‌ പ്രൊപല്‍ഷന്‌ സമാനമായ നാസ ഇവല്യൂഷനറി സിനോണ്‍ ത്രസ്റ്റര്‍ കൊമേഴ്‌ഷ്യല്‍ (Next–C) എന്ന നൂതന പ്രൊപല്‍ഷന്‍ സങ്കേതമാണ്‌ ഡാര്‍ട്ടില്‍ ഉപയോഗിക്കുന്നത്‌. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്‌ കാരണം പേടകത്തിന്റെ ഭാരം ഗണ്യമായി കുറയ്‌ക്കുന്നതിനും അതോടൊപ്പം വിക്ഷേപണ ചെലവ്‌ കുറയ്‌ക്കുന്നതിനും സഹായിക്കും. 2020 ഡിസംബര്‍ മുതല്‍ 2021 മെയ്‌ മാസം വരെയുള്ള ലോഞ്ച്‌ വിന്‍ഡോയില്‍ ബഹിരാകാശത്തേയ്‌ക്ക്‌  കുതിക്കുന്ന പേടകം 2022 ഒക്‌ടോബറില്‍ ഡിഡിമോസിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഭൂമിയില്‍ നിന്നും പതിനൊന്ന്‌ ദശലക്ഷം കിലോമീറ്റര്‍ ദൂരെ കൂടിയാണ്‌ ഡിഡിമോസ്‌ ഛിന്നഗ്രഹ ജോഡി ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌. ദൂരദര്‍ശിനികളുടെ സഹായത്തോടെയാണ്‌ ഈ ഛിന്നഗ്രഹ ജോഡിയുടെ പിണ്ഡവും ഭ്രമണവേഗതയും ഭൂമിയില്‍ നിന്നുള്ള ദൂരവും കണക്കാക്കുന്നത്‌. സെക്കന്റില്‍ 5.95 കിലോമീറ്ററാണ്‌ ഈ ഛിന്ന ഗ്രഹങ്ങളുടെ സഞ്ചാര വേഗത.

ഭൂമിക്ക്‌ ഭീഷണിയായേക്കാവുന്ന വിധത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന 18000 ഛിന്നഗ്രഹങ്ങളെങ്കിലുമുണ്ടെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഏതാനും ലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവയെല്ലാം ഭുമിയില്‍ പതിക്കുകയും ചെയ്യും. ഏതാനും മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍  വരെ വ്യസമുള്ള ഛിന്ന ഗ്രഹങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്‌. എഴുപത്‌ കിലോമീറ്ററില്‍ കുറവ്‌ പിണ്ഡമുള്ള ഛിന്നഗ്രഹങ്ങള്‍ ഭുമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ ഭൂമിയില്‍ പതിക്കുന്നതിന്‌ മുമ്പ്‌ പൂര്‍ണ്ണമായി കത്തിച്ചാമ്പലാകും. എന്നാല്‍ എഴുപത്‌ കിലോമീറ്ററില്‍ കൂടുതലുള്ളവ കത്തിതീരാതെ ഭൂമിയില്‍ പതിക്കുകതന്നെ ചെയ്യും. അതുണ്ടാക്കുന്ന ജീവഹാനിയും പ്രകൃതി ദുരന്തങ്ങളും  നാശനഷ്‌ടവും പ്രവചനാതീതമായിരിക്കും. ഇത്തരമൊരു ഛിന്നഗ്രഹ ആക്രമണമാണ്‌ ഭൂമിയില്‍ ദിനോസറുകളുടെ ഉന്‍മൂല നാശത്തിന്‌ കാരണമായത്‌.

2015 ല്‍ നാസയും യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയും ചേര്‍ന്ന്‌ ഭൂമിക്ക്‌ ഭീഷണിയാകുന്നതരത്തില്‍ സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടുന്നതിനുള്ള ഒരു ദൗത്യം വിക്ഷേപിക്കാന്‍ ധാരണയിലെത്തിയിരിക്കുന്നു. ഐഡ (AIDA) എന്നു പേരിട്ട ഈ ദൗത്യം പിന്നീട്‌ ഉപക്ഷേിക്കുകയാണുണ്ടായത്‌. രണ്ട്‌ ബഹിരാകാശ പേടകങ്ങള്‍ ഒരുമിച്ചുള്ള ദൗത്യമായിരുന്നു. ഐഡ പദ്ദതി  ഇതനുസരിച്ച്‌ യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെ എയിം (AIM) സ്‌പോര്‍ട്‌സ്‌ ക്രാഫ്‌റ്റ്‌ 2020 ഡിസംബറിലും നാസയുടെ ഡാര്‍ട്ട്‌ (DART) 2021 ജൂലൈ മാസത്തിലും വിക്ഷേപിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഡിഡിമോസ്‌ ഛിന്നഗ്ര ജോഡിയിലെ വലിയ ഛിന്നഗ്രഹത്തെ ചുറ്റിക്കൊണ്ട്‌ അതിന്റെ ഘടനയും ചെറിയ ഛിന്നഗ്രഹമായ ഡിഡിമോസ്‌ – ബി വലിയ ഛിന്ന ഗ്രഹത്തില്‍ ചെലുത്തുന്ന സ്വാധീനവും പഠിക്കും. കൂടാതെ ഈ രണ്ട്‌ ഛിന്നഗ്രഹങ്ങളുടേയും ഭൗതിക സവിശേഷതകളും  ഉപരിതലത്തിന്റെ സ്വഭാവവും പഠിക്കും. 2022 ല്‍ ഈ ഛിന്നഗ്രങ്ങള്‍ ഭൂമിയുടെ ഏറ്റവുമടുത്തെത്തുമ്പോള്‍ വലിയ ഛിന്നഗ്രഹത്തിന്റെ ഇടിച്ചിറങ്ങുന്നതിനായാണ്‌ ഡാര്‍ട്ട്‌ പേടകത്തിന്റെ ലക്ഷ്യമായി നിര്‍ണ്ണയിച്ചിരിക്കുന്നത്‌. എന്നാല്‍ എയിം (AIM) പദ്ധതി ഉപേക്ഷിച്ചതോടെ ഛിന്നഗ്രഹങ്ങളുടെ ഭൗതിക സവിശേഷതകളും ധാതുഘടനയും പരിശോധിക്കാന്‍ കഴിയാതെ വരും എന്നാല്‍ ഡാര്‍ട്ട്‌ പദ്ധതി നിലവിലുള്ളതുകൊണ്ട്‌ ഛിന്നഗ്രഹവുമായി കൂട്ടിമുട്ടി അതിന്റെ ഭ്രമണപഥത്തില്‍ നിന്ന്‌ പുറന്തള്ളും അതോടെ  ഭൂമിക്കുള്ള ഭീഷണി താല്‍കാലികമായി ഒഴിവാക്കാന്‍ കഴിയുകയും ചെയ്യും. ഭൂതല ദൂരദര്‍ശിനികളുടെയും റഡാറിന്റെയും സഹായത്തോടുകൂടിയാണ്‌ ശാസ്‌ത്രജ്ഞര്‍ ഛിന്നഗ്രഹങ്ങളുടെ പഥം നിര്‍ണ്ണയിക്കുന്നതിനും ഡാര്‍ട്ട്‌ പേടകത്തിന്റെ ട്രാക്കിംഗ്‌ നടത്തുന്നതും 2017 ജൂണില്‍ നാസ ഡാര്‍ട്ട്‌ സ്‌പേസക്രാഫ്‌റ്റിന്റെ രൂപകല്‍പ്പന അംഗീകരിച്ചു. 2018 ഓഗസ്റ്റ്‌ മാസത്തില്‍ അവസാനഘട്ട മിനുക്കുപണികളോടെ പേടകത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു.

കടപ്പാട് : ESA/Science Office

ഇനി ഡാര്‍ട്ട്‌ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്ന്‌ നോക്കാം പേടകത്തില്‍  ഒരു സൂര്യ സംവേദക ഉപകരണവും (Sun Sensor) ഒരു സ്റ്റാര്‍ ട്രാക്കറും, ഒരു 20 സെ.മി. അപെര്‍ച്ചര്‍ ക്യാമറയുണ്ട്‌. സ്വയം നിയന്ത്രിത ഗതിനിര്‍ണയ സംവിധാനമാണ്‌ (Autonomous Navigation)  ഡാര്‍ട്ടിലുള്ളത്‌ 500 കിലോഗ്രാമാണ്‌ പേടകത്തിന്റെ ഭാരം സെക്കന്റില്‍ 6 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഡാര്‍ട്ട്‌ പേടകം ഡിഡിമോസ്‌ ഛിന്ന ഗ്രഹവുമായി കൂട്ടിമുട്ടുമ്പോള്‍ ഛിന്നഗ്രഹത്തിന്റെ ഭ്രമണ വേഗതയില്‍ സെക്കന്റില്‍ 0.4 മില്ലീമീറ്റര്‍ വ്യത്യാസമുണ്ടാകും  ഇത്‌ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ നേരിയ വ്യതിയാനമുണ്ടാക്കും.    ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ നേരിയ വ്യതിയാനമുണ്ടാക്കും. ഈ ചെറിയ മാറ്റം പോലും ഏതാനും ഭൗമവര്‍ഷങ്ങള്‍ക്കുള്ളില്‍ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍  വളരെ വലിയ വ്യത്യാസമുണ്ടാക്കുക. ഡിഡിമോസ്‌ ഛിന്നഗ്രത്തിന്റെ കാര്യം പരിഗണിച്ചാല്‍ ഈ കൂട്ടിമുട്ടല്‍കൊണ്ട്‌ അതിന്റെ ഭ്രമണകാലത്തില്‍ 10 മിനിട്ടിന്റെ വ്യത്യാസമാണ്‌ ഉണ്ടാകുക. പക്ഷെ ഈ വ്യതിയാനം പോലും ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുമ്പോള്‍ നിലവിലുള്ള ഭ്രമണപഥത്തില്‍ നിന്നും പത്ത്‌ ലക്ഷത്തിലധികം കിലോമീറ്റര്‍ വ്യത്യാസമുള്ള  ഒരു പഥമായിരിക്കും സൃഷ്‌ടിക്കുക

കടപ്പാട് : NASA

ഡിഡിമോസ്‌ ഛിന്നഗ്രഹത്തിലേക്കുള്ള യാത്രയ്‌ക്കുശേഷം രണ്ടാമത്തെ ഡാര്‍ട്ട്‌  ദൗത്യത്തില്‍ ഓര്‍ഫ്യൂസ്‌ എന്ന ഛിന്നഗ്രഹത്തെയാണ്‌ പേടകം സമീപിക്കുന്നത്‌. മറ്റ്‌ ബഹിരാകാശ ദൗത്യങ്ങളെ അപേക്ഷിച്ച്‌ ചിലവ്‌ കുറഞ്ഞ ദൗത്യമാണ്‌ ഡാര്‍ട്ട്‌ 250  മില്യണ്‍ യു.എസ്‌ ഡോളറാണ്‌ പദ്ധതിയുടെ ചെലവ്‌ 2018 മെയ്‌ മാസത്തെ സ്ഥിതി വിവരക്കണക്കനുസരിച്ച്‌ 18 , 136 നിയര്‍ എര്‍ത്ത്‌ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. ഭൂമി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ അപകടം ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിമുട്ടലാണ്‌ സാങ്കേതിക വിദ്യ അപകടത്തെ തരണം ചെയ്യാന്‍ ശാസ്‌ത്രലോകത്തെ  സഹായിക്കുകതന്നെ ചെയ്യും. അതിന്റെ തെളിവാണ്‌ ഡാര്‍ട്ട്‌ ശാസ്‌ത്രസംഘം നല്‍കുന്നത്‌.

 

DART spacecraft. കടപ്പാട് : NASA

അധികവായനയ്ക്ക്

  1. www.nasa.gov/planetarydefense/dart
Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19: അണുനാശിനി വീട്ടിലുണ്ടാക്കാം
Next post കോവിഡ് 19: ഐസോലേഷനില്‍ കഴിയുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Close