Read Time:6 Minute

സുഘോഷ് പി.വി.

പ്പോൾ പ്രളയകാലമാണല്ലോ. അതിന്റെ ഭാഗമായി പല മാധ്യമങ്ങളിലൂടെയും KSDMA (Kerala State Disaster Management Authority) യുടെ പേജിലൂടെയും, CWC (Central Water Commission) യുടേയും, KSEB (Kerala State Electricity Board), ജലസേചന വകുപ്പിന്റെയുമെല്ലാം ഔദ്യോഗിക സൈറ്റുകളിലൂടെയും വരുന്ന നോട്ടീസുകളിലും, പോസ്റ്റുകളിലുമെല്ലാം വിവിധതരം യൂണിറ്റുകളും, ചുരുക്കപ്പേരുകളും  രേഖപ്പെടുത്തിയതായി കാണാം. അത് പലർക്കും  കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നില്ല. പലപ്പോഴും ഒരേ ഡാറ്റ തന്നെ വിവിധതരം യൂണിറ്റിൽ നൽകുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കാനായി ഇത്തരം ഇടങ്ങളിൽ  വ്യാപകമായി ഉപയോഗിക്കുന്ന ചില പദങ്ങൾ എന്താണെന്ന് പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.

Crest level, Spillway, Sluice തുടങ്ങിയ വാക്കുകൾ താഴെ ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

  • Spillway എന്നത് ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള ഷട്ടർ ഉള്‍പ്പെടുന്ന ചരിഞ്ഞ പാതയാണ്.
  • Sluice എന്നത് ഡാമിലെ ചെളിയും മറ്റും പുറത്തേക്ക് ഒഴുക്കാനായി ഡാമിന്റെ താഴ്ഭാഗത്ത് കാണുന്ന തുരങ്കമാണ്.
  • FRL അഥവാ  അഥവാ full reservoir level എന്നതാണ് ഡാമിലെ അനുവദനീയമായ ജനനിരപ്പിന്റെ അളവാണ്. ഇത് മീറ്ററിലാണ് രേഖപ്പെടുത്തുക.
  • MWL  (maximum water level) എന്നത് ഡാമിൽ പരമാവധി ഉൾകൊള്ളാവുന്ന ജലനിരപ്പാണ്. ഇതും മീറ്ററിലാണ് രേഖപ്പെടുത്തുക.
  • G storage / Gross storage ഇവ രണ്ടും ഒന്നു തന്നെയാണ്. ഇത് പരമാവധി അനുവദനീയമായ വെള്ളത്തിന്റെ അളവാണ്. (വ്യാപ്തം) ഇത് Mm³ ലാണ് സാധാരണയായി രേഖപ്പെടുത്തുക. Mm³ = Million metre cube. അഥവാ പത്തുലക്ഷം ഘനമീറ്റ൪ . അങ്ങനെയെങ്കില്‍ 20Mm³ എന്നാൽ 2 കോടി ഘനമീറ്റർ.
  • Inflow – ഇതു പേരുപോലെതന്നെ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവാണ്. ഒഴുകുന്ന വെള്ളത്തെ സാധാരണയായി cumecs എന്ന യൂണിറ്റു കൊണ്ടാണ് രേഖപ്പെടുത്തുക. അല്ലെങ്കിൽ m³/s എന്നും കാണാം. 1 m³/s എന്നാൽ 1 cumecs ക്യൂമെക്സ് തന്നെയാണ്. ഒരു ക്യൂമെക്സ് എന്നാൽ ഒരു സെക്കന്റില് ഒരു മീറ്റ൪ നീളവും വീതിയും ഉയരവുമുള്ള പെട്ടിയില്‍ കൊള്ളാവുന്നത്ര വെള്ളം ഒഴുകിയെത്തുന്നു എന്നാണ്. നമ്മൾ സാധാരണയായി കുപ്പിവെള്ളമൊക്കെ ലിറ്റ൪ കണക്കിലല്ലേ പറയാറുള്ളത്.  1m³ എന്നാല് 1000 ലിറ്ററിനു സമമാണ്. അപ്പോൾ 1m³/s എന്നുപറഞ്ഞാൽ ഓരോ സെക്കന്റിലും 1000 ലിറ്റ൪ എന്നാണ് അർത്ഥം. ക്യൂമെക്സ് (cumecs) കൂടാതെ ‘ക്യൂസെക്സ്’ (cusecs) എന്ന യൂണിറ്റ് കൂടി ഉപയോഗിക്കാറുണ്ട്.ക്യൂസെക്സ് എന്നാല് ക്യൂബിക് ഫീറ്റ് പെ൪ സെക്കന്റ് എന്നാണ് അ൪ത്ഥം.അഥവാ  ft3/s . 1000 ക്യൂസെക്സ് എന്നതുകൊണ്ട് 10 അടി വീതം നീളവും വീതിയും ഉയരവുമുള്ള പെട്ടിയിൽ ഉൾക്കൊള്ളാവുന്നത്രവെള്ളം ഓരോ സെക്കന്റിലും ഒഴുകുന്നുവെന്നാണ്.
  • Discharge – ഇതു പേരു പോലെതന്നെ ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവാണ്. ഇതും cumecs ( m³/s) എന്ന യൂണിറ്റിലാണ് പറയുക.
  • W/ level – അഥവാ water level എന്നത് ജലത്തിന്റെ നിലവിലെ നിരപ്പാണ്.
  • Spill way crest levelവെള്ളം തുറന്നു വിടുന്ന ഷട്ടർ ഡാമിന്റെ ഒരു നിശ്ചിത ഉയരത്തിലാണ് ഉണ്ടാവുക എന്നറിയാമല്ലോ. ഡാമില്‍ നിന്ന് അതിലൂടെ വെള്ളം വിടണമെങ്കില്‍ ഈ ഷട്ടറിനുമുകളിൽ വരെ വെള്ളം ഉണ്ടാകണമല്ലോ. ആ ഉയരം സൂചിപ്പിക്കാനാണ് ഇത് ഉപയോഗികുന്നത്.
  • Net inflow ഒരു ഡാം തുറന്നുവെന്നിരിക്കട്ടേ. അപ്പോൾ :ഡാമില്‍ നിന്ന് വെള്ളം പുറത്തേക്ക് പോകുന്നുണ്ട്. എന്നാൽ നദിയിലൂടെ ഡാമിലേക്ക് വെള്ളം ഒഴുകിയെത്തുന്നുമുണ്ടാകുമല്ലോ. അപ്പോൾ ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൽ നിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കുറക്കണം. ഉദാഹരണത്തിന് ഒരു ഡാമിലേക്ക് 1500 ക്യൂമെക്സ്  നിന്ന് വരുന്നു. അതേ സമയം പുറത്തു വിടുന്നത് 1600 ക്യൂമെക്സ് ആണെന്നുമിരിക്കട്ടേ. അപ്പോൾ Net inflow = 1500 -1600 = -100 എന്ന് കിട്ടും. അതായത് ഡാമിലേക്ക് ഒഴുകിവരുന്ന വെള്ളവും പുറത്തേക്കു വിടുന്ന വെള്ളവും പരിഗണിച്ചാൽ  ഡാമില്‍ 100 ക്യൂമെക്സ് വീതം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നർത്ഥം. ഇനി net inflow = +100 ആണെങ്കിൽ 100 ക്യൂമെക്സ് വീതം ഡാമിൽ വെള്ളം വ൪ധികുന്നുവെന്ന൪ത്ഥം. ചുരുക്കിപ്പറഞ്ഞാൽ ഡാം തുറന്നാല്‍ ഡാമില്‍ വെള്ളം കുറയുകയാണോ അതോ കൂടുകയാണോ എന്ന് എളുപ്പം അറിയാനുള്ള ഒരു സൂചകമാണിത്.
  • Dam height ഡാമിന്റെ ഉയരം രണ്ടുരീതിയിൽ സൂചിപ്പിക്കാറുണ്ട്. ഒന്ന് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും, മറ്റേത് ഡാമിന്റെ ഫൗണ്ടേഷനിൽ നിന്നുള്ള ഉയരവും. സാധാരണയായി ഉപയോഗിക്കുന്നത് ഡാമിന്റെ ഫൗണ്ടേഷനിൽ നിന്നുള്ള ഉയരമാണ്. അത് അടി ( ft) , മീറ്റർ (m)  എന്നീ യൂണിറ്റുകളുപയോഗിച്ചാണ് രേഖപ്പെടുത്താറുള്ളത്.
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജൈവസാങ്കേതികവിദ്യാ വിപ്ലവം ഉയർത്തുന്ന വെല്ലുവിളികൾ
Next post Comments and observations on draft EIA Notification 2020
Close