ഡോ.യു നന്ദകുമാര്‍
രോഗവിമുക്തരായവര്‍
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ രോഗം തടയുവാനുള്ള അവസരം ഇനിയും തീർന്നിട്ടില്ല. കൂടുതൽ ഊർജ്ജസ്വലതയോടെ എല്ലാരും പ്രവർത്തിച്ചാൽ രോഗനിയന്ത്രണം നീയും സാധ്യമാകും. ഒരു പക്ഷെ രോഗനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദം എന്ന് പറയാവുന്ന സമയം ഒരു മാസത്തിനു മുമ്പായിരുന്നു.
ലോകാരോഗ്യ സംഘടയുടെ വിലയിരുത്തല്‍ – മാര്‍ച്ച് 25
ഇന്നലെ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. റ്റെദ്രോസ് അഥനോം ഘെബ്രീയേസുസ് കോവിഡ് 19 രോഗത്തെ ചെറുക്കുവാനെടുക്കേണ്ട നവീന പദ്ധതിയെക്കുറിച്ചു വിശദീകരിക്കുകയുണ്ടായി. ആറു ഘടകങ്ങളുള്ള സമഗ്ര പദ്ധതിയാണ് അദ്ദേഹം വിഭവനചെയ്യുന്നത്. തയ്യാറെടുപ്പുകളും പ്രതികരിക്കേണ്ട മാർഗ്ഗങ്ങളും അവയിലുണ്ട്.
ആറു ഘടകങ്ങളുള്ള സമഗ്ര പദ്ധതി
1. ജനങ്ങളെ തയ്യാറാക്കുക എന്നതാണ്. ജനങ്ങൾ അറിവിലും ആശയങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവിലും വ്യത്യസ്തത പുലർത്തുന്നു. വിവരങ്ങൾ ലഭിക്കുന്ന തോതിലും അവയുൾക്കൊള്ളാൻ ഉള്ള കഴിവിലും നാം പല തലങ്ങളിൽ നിൽക്കുന്നു. വൈറസിന്റെ വ്യാപനം തടയുക, ഉണ്ടായ ദിക്കുകളിൽ വൈറസ് സാന്നിധ്യം പരമാവധി ശമിപ്പിക്കുക എന്നീ ദൗത്യങ്ങൾ പ്രധാനമാണ്. അവ നടക്കുമ്പോൾ തന്നെ സമൂഹത്തിലെ പ്രത്യേക പരിഗണന (vulnerable) ലഭിക്കേണ്ട വ്യക്തികൾക്ക് സഹായം ഉറപ്പാക്കണം. മുതിർന്ന പൗരരും, സ്ഥായിയായ രോഗങ്ങൾ ഉള്ളവരും ഇതിൽ പെടുന്നു.
2. അതിജാഗ്രത വേണ്ട കാലമാണിത് എന്നതിൽ സംശയമില്ല. ജാഗ്രത ഫലപ്രദമാകണമെങ്കിൽ പര്യവേക്ഷണം (surveillance) ശക്തമാക്കണം. ഒരു മാർഗ്ഗം ലാബ് ടെസ്റ്റിംഗ് വർധിപ്പിക്കുകയാണ്. കഴിവതും വേഗം ലാബ് ടെസ്റ്റിംഗ് വഴി വൈറസിനെ കണ്ടെത്തിയാൽ വ്യക്തികളെ ഐസൊലേഷനിൽ പാർപ്പിക്കാൻ സാധിക്കും. രോഗത്തിന്റെ പുരോഗതി ചാർട്ട് ചെയ്യാനും വേണ്ടിവന്നാൽ ആശുപത്രി സഹായം ലഭ്യമാക്കാനും സാധിക്കും. അതിലുപരി, ഒരു വ്യക്തി ഐസൊലേഷനിൽ പോകുമ്പോൾ രോഗവ്യാപനത്തിന്റെ ഒരു ചങ്ങല മുറിയുകയാണ്. പൊതുജനാരോഗ്യത്തിന്റെ കണ്ണിൽ കൂടി നോക്കിയാൽ ഇത് വളരെ പ്രധാനമെന്നും മനസിലാക്കാം.
3. രോഗം ഒരാളിൽ നിര്ണയിച്ചുകഴിഞ്ഞാൽ അതിന്റെ ദൈനംദിന മാറ്റങ്ങൾ നിരീക്ഷിക്കാനാകും. രോഗത്തിന്റെ കാഠിന്യമനുസരിച്ചു ചികിത്സയിൽ മാറ്റം വന്നുകൊള്ളും. എന്നാൽ, രോഗം സങ്കീര്‍ണമാകാനും, ഗുരുതരാവസ്ഥയിലേക്ക് തെന്നിവീഴാനും സാധ്യതയുള്ള വ്യക്തികളെ നാം നേരെത്തെ തന്നെ കണ്ടെത്തുകയും അവർക്ക് ചികിത്സയിൽ മുൻഗണന നൽകാനും സാധിക്കണം.
4. ചികിത്സിക്കാനുള്ള നൈപുണ്യവും മാനവശേഷിയും ഉണ്ടെങ്കിൽ പോലും ആരോഗ്യസംവിധാനങ്ങളുടെ അളവിൽ പരിമിതികൾ ഉണ്ടാകും. ഭൗതിക വിഭവങ്ങൾ, ഉപകരണങ്ങൾ, ആശുപത്രികൾ ഇതൊക്കെ പകർച്ചവ്യാധി ശക്തിപ്പെടുമ്പോൾ ആവശ്യത്തിന് മതിയാകില്ല. അതിനാൽ വ്യക്തിഗത സുരക്ഷാമാർഗ്ഗങ്ങൾ, ശാരീരിക് ദൂരം സ്ഥാപിക്കൽ, രോഗികളെ മാറ്റി പാർപ്പിക്കൽ/ ഐസൊലേഷൻ, എന്നിവ അത്യാവശ്യമാകുന്നു. ഒപ്പം,രോഗികളുമായി സമ്പർക്കത്തിൽ ഏർപെട്ടവരെ കണ്ടെത്തി അവരെ നിരീക്ഷിക്കുന്നതും സാമൂഹിക കൂട്ടുചേരലുകൾ വേണ്ടെന്നുവയ്ക്കുകയും അനിവാര്യമാകുന്നു. യാത്രയിലും, പ്രത്യേകിച്ച് അന്താരാഷ്ട്ര യാത്രകൾ മാറ്റിവെയ്ക്കേണ്ടതാണ്.
5. വളരെ വ്യത്യസ്തമായ കപ്പൽ യാത്രയിലാണ് നാം. യാത്രചെയ്യുമ്പോൾ തന്നെ കപ്പൽ പണിഞ്ഞു കൊണ്ടിരിക്കുകയും വേണം. പൽ ഇടങ്ങളിൽ നിന്ന് വിവിധ അനുഭവങ്ങൾ ഉണ്ടാകാം. പലരും നൂതന ആശയങ്ങളും സാങ്കേതിക വിദ്യയും ലഘു ടെക്നോളജിയും വിജയകരമായി ഉപയോഗപ്പെടുത്താം. ഇതെല്ലം പരസ്പരം പങ്കുവെയ്ക്കേണ്ടത് പൊതു നന്മക്ക് അത്യാവശ്യമാണ്. അവകൾ നമ്മുടെ സർവെയ്ലൻസ്, പ്രതിരോധം, ചികിത്സ, എന്നിവയിൽ അനുകൂലമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാകാൻ ഇടയുണ്ട്. ഇത്തരം അനുഭവങ്ങളും ടെക്നോളജിയും ഏറ്റവും പിന്നാക്കാവസ്ഥയിൽ താമസിക്കുന്നവർക്ക് പോലും എത്തിക്കേണ്ടത് നമ്മുടെ നൈതികതയുടെ ഭാഗമാകുന്നു.
6. ആരോഗ്യപരിപാലനത്തിന് ആവശ്യമുള്ളതും മനുഷ്യത്വപരമായ ആവശ്യങ്ങൾക്ക് വേണ്ടതുമായ എല്ലാത്തരം വിഭവങ്ങളുടെയും ക്രയവിക്രയം, സപ്ലൈ ശൃംഖല എന്നിവ മുറിഞ്ഞുപോകാതെ നിലനിര്‍ത്താന്‍ പ്രത്യേകമായി ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിൽ മുൻ നിരയിൽ നിൽക്കുന്നവരുടെ സംരക്ഷണത്തിനും ഇതാവശ്യമാണ്.
ആഫ്രിക്കയിൽ കൊറോണ ബാധിക്കാത്തത് എന്തുകൊണ്ട്?
- പണ്ട് മലേറിയ വ്യാപകമായി ഉണ്ടായിരുന്ന പ്രദേശമായിരുന്നു. മലേറിയ പടർന്നു പിടിച്ച നാട്ടിൽ കോവിഡ് വരില്ലെന്ന് പ്രചാരണം വ്യാപകമാണ്. മറ്റൊരു പ്രചാരണം പ്രധാന പ്രദേശങ്ങളിൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നു എന്നതാണ്. ഇത് രണ്ടും അന്വേഷണ വിധേയമായിട്ടുണ്ട്. സഹാറക്കു തെക്കു പ്രദേശങ്ങളെ സബ്സഹാറൻ ആഫ്രിക്ക എന്നറിയപ്പെടുന്നു. അവിടുത്തെ കോവിഡ് രോഗത്തെക്കുറിച്ചൊരന്വേഷണം.
- ആഫ്രിക്കയിൽ ആകെ ജനസംഖ്യ 109 കോടി മാത്രമാണ്. ഇത് ഇന്ത്യയുടെ ജനസംഖ്യയേക്കാൾ കുറവ്. അവിടെ ഇതിനകം 2500 കോവിഡ് രോഗം കണ്ടെത്തിക്കഴിഞ്ഞു. സബ്സഹാറൻ പ്രദേശത്തു 1600 കവിഞ്ഞു. അതിനാൽ ആഫ്രിക്കയിൽ രോഗമില്ലെന്നു പറയുന്നത് ശരിയല്ല.
- അവിടെ ജനസാന്ദ്രത വെറും 47 മാത്രം. ഇത് ഇന്ത്യയുമായോ കേരളവുമായോ താരതമ്യപ്പെടുത്താനാവില്ല. അതിനാൽ രോഗവ്യാപനം മെല്ലെയാവാൻ സാധ്യതയേറും. എന്നാൽ ആറ് കോടിയിൽ താഴെ ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയിൽ ഇതിനകം കോവിഡ് രോഗികൾ 550 കഴിഞ്ഞു.
- ലോകത്തെ ഏറ്റവും ചെറുപ്പക്കാരായ സമൂഹം താമസിക്കുന്നത് ഇവിടെയാണ്. മീഡിയൻ വയസ്സ് 18 – 19 മാത്രം. കോവിഡ് യുവാക്കളിൽ കഠിന രോഗമുണ്ടാക്കില്ലെന്നു ഇതിനകം നമുക്കറിയാം.
- ലോകത്തെ HIV ബാധിതരിൽ 70% പേര് താമസിക്കുന്നത് സബ്സഹാറൻ ആഫ്രിക്കയിലാണ്. HIV മരുന്നുകഴിക്കുന്ന അവർക്ക് കൊവിഡിനെ അതിജീവിക്കാനാകും എന്നും കരുതപ്പെടുന്നു.
- ഇതൊക്കെയാണെങ്കിലും രോഗം പടർന്നുപിടിച്ചാൽ ആഫ്രിക്കയിൽ പുതിയൊരു ആരോഗ്യ, സാമൂഹിക പ്രശ്നമാകുമെന്നു വിദഗ്ധർ കരുതുന്നു.
കോവിഡ് 19 നു അതിവേഗം ഫലപ്രദമായ ചികിസ കണ്ടെത്താനുള്ള ഉദ്യമവുമായി ലോകാരോഗ്യ സംഘടന മുന്നോട്ട്. സോളിഡാരി്റ്റി എന്ന് പേരിട്ടരിക്കുന്നു പദ്ധതിയെക്കുറിച്ചറിയാന്‍ ലൂക്കയിലെ ലേഖനം വായിക്കാം – പ്രതീക്ഷ നൽകുന്ന COVID – 19 ഔഷധ പരീക്ഷണങ്ങൾ
100 നു മുകളിൽ മരണം നടന്ന രാജ്യങ്ങളിലേത്
രാജ്യം | ബാധിച്ചവർ | മരണം |
ചൈന | 81,285 | 3,287 |
ഇറ്റലി | 74386* | 7503* |
ഇറാൻ | 27017 | 2077* |
സ്പെയിന് | 49515 | 3647 |
യു. എസ്. എ. | 68489* | 1032* |
ജര്‍മനി | 37323 | 206 |
ഫ്രാൻസ് | 25233 | 1331* |
ദക്ഷിണ കൊറിയ | 9241 | 131 |
യു. കെ. | 3983 | 177 |
സ്വിറ്റ്സെർലാൻഡ് | 10897 | 153 |
നെതർലാൻഡ്സ് | 6412* | 356 |
ബെല്‍ജിയം | 4397 | 178 |
… | ||
ഇൻഡ്യ | 678 | 5 |
… | ||
മൊത്തം | 4,75,052 | 21,357 |
*പെട്ടെന്നുള്ള വ്യാപനം കാണിക്കുന്ന രാജ്യങ്ങള്‍
കൊറൊണ- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ
ആകെ ബാധിച്ചവര്‍ :678* (Covid19india.org കണക്ക് പ്രകാരം)
ആകെ മരണം : 13കേരളം എന്തുകൊണ്ട് മുന്നിൽ
കൊറോണക്കാലത്ത് ആരോഗ്യ സുരക്ഷ അളക്കാൻ പ്രയാസമാണ്. പല സ്കെയിലുകൾ ഉപയോഗിച്ച് ഇത് മനസിലാക്കാം. കൊറോണ സംശയിക്കുന്ന എത്രപേരെ നാം ടെസ്റ്റ് ചെയ്തു എന്നതാണ് ഒരു മാനദണ്ഡം. മാർച്ച് 22/ 23 ലെ കണക്കനുസരിച്ച് കേരളം ഇക്കാര്യത്തിൽ വളരെ മുന്നിലാണെന്നു കാണാം. കേരളത്തിന്റെ ജനസംഖ്യയും കൂടി പരിഗണിച്ചാൽ ഇതൊരു നേട്ടം തന്നെയാണെന്നതിൽ സംശയമില്ല. തീർച്ചയായും കൊറോണാ വ്യാപന നിയന്ത്രണത്തിലും ശാരീരിക ദൂരം, പരിസരാകലം എന്നിവയുടെ വിജയത്തിനും ഇത് സഹായകമാകും.
ഇന്ത്യയിയലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മാര്‍ച്ച് ഉച്ചയ്ക്ക് 12മണി)
സംസ്ഥാനം | ബാധിച്ചവർ | മരണം | |
1 | ആന്ധ്രാപ്രദേശ് | 10 | 0 |
2 | അരുണാചൽ പ്രദേശ് | 0 | 0 |
3 | ആസ്സാം | 0 | 0 |
4 | ബീഹാർ | 4 | 1 |
5 | ഛത്തീസ്ഗഢ് | 1 | 0 |
6 | ഗോവ | 3 | 0 |
7 | ഗുജറാത്ത് | 43 | 2 |
8 | ഹരിയാന | 31 | 0 |
9 | ഹിമാചൽ പ്രദേശ് | 3 | 1 |
10 | ഝാർഖണ്ഡ് | 0 | 0 |
11 | കർണ്ണാടക | 51 | 1 |
12 | കേരളം | 118 | 0 |
13 | മദ്ധ്യപ്രദേശ് | 20 | 1 |
14 | മഹാരാഷ്ട്ര | 124 | 2 |
15 | മണിപ്പൂർ | 1 | 0 |
16 | മേഘാലയ | 0 | 0 |
1 7 | മിസോറം | 1 | 0 |
18 | നാഗാലാൻഡ് | 0 | 0 |
19 | ഒഡീഷ | 3 | 0 |
20 | പഞ്ചാബ് | 31 | 1 |
21 | രാജസ്ഥാൻ | 38 | 0 |
22 | സിക്കിം | 0 | 0 |
23 | തമിഴ്നാട് | 26 | 1 |
24 | തെലങ്കാന | 41 | 0 |
25 | ത്രിപുര | 0 | 0 |
26 | ഉത്തർപ്രദേശ് | 42 | 0 |
27 | ഉത്തരാഖണ്ഡ് | 5 | 0 |
28 | പശ്ചിമ ബംഗാൾ | 10 | 1 |
കേന്ദ്രഭരണപ്രദേശങ്ങൾ
1 | ആന്തമാൻ നിക്കോബർ | 0 | 0 |
2 | ചണ്ഡീഗഢ് | 13 | 0 |
3 | ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി | 0 | 0 |
4 | ലക്ഷദ്വീപ് | 0 | 0 |
5 | ഡെൽഹി | 36 | 1 |
6 | പുതുച്ചേരി | 1 | 0 |
7 | ജമ്മു കശ്മീർ | 11 | 0 |
8 | ലഡാക്ക് | 13 | 0 |
- https://www.who.int/
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://www.covid19india.org
- Department of Health & Family Welfare