കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ധബോൽക്കര്‍ പുരസ്കാരം ഏറ്റുവാങ്ങി.
ഡോ.നരേന്ദ്ര ധബോൽക്കര്‍ പുരസ്കാരം പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരന്‍ , സെക്രട്ടറി കെ.രാധന്‍ എന്നിവര്‍ ഏറ്റുവാങ്ങുന്നു.മഹാരാഷ്ട്രാ ഫൗണ്ടേഷന്‍ (അമേരിക്ക) ഡോ. നരേന്ദ്ര ധബോൽക്കറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ സാമൂഹ്യ സേവന പുരസ്‍കാരം ശാസ്ത്ര സാഹിത്യ പരിഷത്തിന് കൈമാറി. ജനുവരി 12ന് പൂനെ തിലക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അരുണാറോയ്, മഹാരാഷ്ട്രാ ഫൗണ്ടേഷന്‍ (അമേരിക്ക) പ്രവര്‍ത്തകന്‍ സുനില്‍ ദേശ്‍മുഖ് എന്നിവരില്‍ നിന്നും സംസ്ഥാന പ്രസിഡന്റ് എ.പി.മുരളീധരൻ ജനറൽ സെക്രട്ടറി കെ.രാധൻ, എന്നിവർ ഏറ്റുവാങ്ങി. സമൂഹത്തിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും പടർത്താൻ പരിഷത്ത് നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.