Read Time:1 Minute
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസെർച്ചിന്റെ (CSIR) ഡയറക്ടർ ജനറലായി ഡോ. എൻ. കലൈസെൽവിയെ നിയമിച്ചിരിക്കുന്നു. 38 ഗവേഷണ കേന്ദ്രങ്ങളിലായി 4500 ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്ന CSIRന്റെ തലപ്പത്ത് എത്തുന്ന ആദ്യത്തെ വനിതയാണ് ഡോ. കലൈസെൽവി.
നിലവിൽ അവർ കാരൈക്കുടിയിലുള്ള സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (CECRI) ഡയറക്ടറാണ്. തമിഴ് നാട്ടിലെ തിരുനെൽവേലി ജില്ലയിലെ അംബാസമുദം എന്ന ചെറുപട്ടണത്തിൽ ജനിച്ച അവർ തമിഴ് മാദ്ധ്യമത്തിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത് എന്നത് ശ്രദ്ധേയമാണ്. CSIR ഡയറക്ടർ ജനറൽ പദവിക്കു പുറമേ അവർ കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെൻറ് ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (DSIR) സെക്രട്ടറി കൂടി ആയിരിക്കും. രണ്ടു വർഷത്തേക്കാണ് ഈ നിയമനം.
Related
1
0