Read Time:3 Minute
മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്.
- മാസ്ക് നിർബന്ധമായും ധരിക്കണം.
- മാസ്ക് ഇടയ്ക്കിടയ്ക്ക് മുഖത്ത് നിന്നും താഴ്ത്തിയിടാതിരിക്കാൻ ശ്രദ്ധിക്കുക.
- ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കരുത്.
- പൊതു സ്ഥലങ്ങളിൽ കഴിവതും സ്പർശിക്കാതിരിക്കുക.
- ഒരാൾ ഉപയോഗിച്ച പേന, പേപ്പർ പാഡ്, തുടങ്ങിയവ മറ്റൊരാൾക്ക് കൈമാറരുത്-
- ഫോൺ , വാട്ട്സ്ആപ്പ്. മറ്റ് ഓൺലൈൻ മാധ്യമങ്ങൾ വഴി വാർത്തകൾ ശേഖരിക്കാൻ കഴിവതും ശ്രമിക്കുക.
- വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രമേ വാർത്തകൾ ശേഖരിക്കുന്നതിനും മറ്റുമായി പുറത്ത് പോകാവു. അങ്ങനെ പോകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
- പുറത്ത് പോയി വാർത്താ ശേഖരണം നടത്തുന്ന അവസരത്തിൽ വ്യക്തികളുമായി ശാരീരിക അകലം പാലിക്കണം.
- മാധ്യമ പ്രവർത്തകർ അവർ ഉപയോഗിക്കുന്ന ക്യാമറ ,മൈക്ക് അനുബന്ധ ഉപകരണങ്ങൾ എന്നിവ കൈമാറാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- മൈക്ക് സംസാരിക്കുന്നവരുടെ വായ് ഭാഗവുമായി കൃത്യമായ അകലം പാലിച്ച് മാത്രമേ സ്ഥാപിക്കാൻ പാടുള്ളൂ.
- മൈക്ക് തിരികെ എടുക്കുമ്പോൾ വായ് ഭാഗത്തിനഭിമുഖമായുണ്ടായിരുന്ന ഭാഗത്ത് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
- ഇടയ്ക്കിടയ്ക്ക് കൈകൾ ഹാൻഡ് സാനിറ്റെ സർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കഴുകുക.
- യാതൊരു കാരണവശാലും കൈകൾ മുഖത്ത് സ്പർശിക്കരുത്.
- മറ്റ് രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരുണ്ടെങ്കിൽ അവ കൃത്യമായി കഴിച്ചുവെന്ന് ഉറപ്പ് വരുത്തുക.
- ഇടയ്ക്കിടയ്ക്ക് ആവശ്യത്തിന് വെള്ളം കുടിക്കണം
- ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ കഴിയുന്നതും കുളിച്ചതിനു ശേഷം മാത്രം വീട്ടിനകത്തേക്ക് കയറുക.
- ഒരു ദിവസം ഉപയോഗിച്ച വസ്ത്രങ്ങൾ അണുവിമുക്ത ലായനിയിൽ മുക്കിയ ശേഷം കഴുകി വെയിലിൽ ഉണക്കി മാത്രം ഉപയോഗിക്കുക.
- വാർത്താശേഖരണ വേളയിലും, പത്രസമ്മേളന ഹാളിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും തിക്കും തിരക്കും ഒഴിവാക്കണം
- പത്രസമ്മേളന ഹാളിൽ ശാരീരിക അകലം നിർബന്ധമായും പാലിക്കണം
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിടാനുള്ള ഇന്‍ഫോഗ്രാഫിക്സ് പോസ്റ്ററുകള്‍
Related
0
0