പരസ്പര ദൂരം നടപ്പിലാക്കുന്നതിന് സിംഗപ്പൂർ കൂടുതൽ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നു. അടുത്തവാരം മുതൽ സ്‌കൂളുകൾ, റെസ്റ്ററന്റ്റുകൾ, ഓഫിസുകൾ എന്നിവ പൂട്ടാനും, യാത്രയിലും പൊതുസ്ഥലങ്ങളിലും പരസ്പരദൂരം പാലിക്കാത്തവർക്ക് കനത്ത പിഴ ഏർപ്പെടുത്താനും തീരുമാനമായി.
കൂടുതൽ ക്ലസ്റ്ററുകൾ കണ്ടെത്തിയതിനു പിന്നാലെ വന്നതാണ് പുതിയ പരിഷ്‌കാരങ്ങൾ. സിംഗപ്പൂരിൽ ഫലപ്രദമായി നടപ്പാക്കുന്ന കോവിഡ് 19 ക്ലസ്റ്റർ കണ്ടെത്തൽ രീതി നിലവിലുണ്ട്.
രോഗികളുടെ ക്രമനമ്പർ അടിസ്ഥാനപ്പെടുത്തി അവരിൽ നിന്ന് രോഗം പടർന്നു പിടിക്കുന്ന രീതി കണ്ടെത്തലാണ് ക്ലസ്റ്റർ മാനേജ്‌മെന്റിലൂടെ ശ്രമിക്കുന്നത്. ഇതനുസരിച്ചു, രോഗവ്യാപനത്തിന്റെ മാപ്പിംഗ് സാധ്യമാകും. സമൂഹത്തിൽ അകൽച്ച പാലിക്കുന്നതിന്റെ ഫലപ്രാപ്തി അളക്കാനും സാധിക്കുന്നു.
സിംഗപ്പൂരിലെ ക്ലസ്റ്റർ പഠനത്തിന്റെ രീതി ചിത്രങ്ങളിൽ നിന്ന് വ്യക്തമാകും.
ചിത്രം കടപ്പാട് : Real-time monitoring the transmission potential of COVID-19 in Singapore, February 2020 10.1101/2020.02.21.20026435