Read Time:10 Minute
കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോവിഡ് രോഗികളിലുണ്ടായിട്ടുള്ള വർധന വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിൽ പൊതുവിൽ കോവിഡ് നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് കാണാൻ കഴിയുന്നത്, ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആദ്യഘട്ടത്തിൽ രോഗ വർധനയും മരണനിരക്കും വളരെ കൂടുതലായിരുന്നു. . എന്നാൽ പിന്നീട് രോഗികളുടെയും മരണമടയുന്നവരുടെയും എണ്ണം കുറഞ്ഞെങ്കിലും വീണ്ടും രണ്ടാമതൊരു വർധന (Second Peak) ഉണ്ടാവുകയും ചെയ്തു. ഇപ്പോൾ പൊതുവിൽ മിക്ക സംസ്ഥാനങ്ങളിലും രോഗികളുടെയും മരണമടയുന്നവരുടെയും എണ്ണത്തിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ ആദ്യഘട്ടം മൂതൽ കോവിഡ് നിയന്ത്രിക്കുന്നതിൽ വിജയിച്ച് സാർവദേശീയ ഖ്യാതി സമ്പാദിച്ച കേരളത്തിലാണ് ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായികൊണ്ടിരിക്കുന്നത്.
രാജ്യത്തെ മൊത്തം പ്രതിദിന രോഗികളിൽ ഏതാണ്ട് പകുതിക്കടുത്ത് കേരളത്തിലാണ്. എന്നാൽ ഇപ്പോഴും കേരളത്തിലാണ് കോവിഡ് മൂലമുള്ള മരണ നിരക്ക് ഏറ്റവുവും കുറവ് 0.42 ശതമാനം മാത്രമാണ് കേരളത്തിലെ കോവിഡ് മരണ നിരക്ക്. രാജ്യത്ത് മൊത്തം ശരാശരി 2.1 ശതമാനമാണ്. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ മഹാരാഷ്ട്രയും (20. 10,000) കർണാടക (9,36,000) കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് കേരളം (8,94,000) എന്നാൽ മരണമടഞ്ഞവരുടെ എണ്ണമെടുത്താൽ വളരെ കുറവും (മഹാരാഷ്ട്ര 50,815), കർണാടക 12,200, കേരളം 3682). അത് പോലെ ചികിത്സയും പരിചരണവും ആവശ്യമുള്ളവർക്ക് മുഴുവൻ സൊജന്യമായി ലഭ്യമാക്കാനും കേരളത്തിന് കഴിയുന്നുണ്ട്. അതിതീവ്ര പരിചരത്തിനും (കോവിഡ് ആശുപത്രികൾ) അത്ര ഗുരുതരമല്ലാത്തവരെ പരിചരിക്കുന്നതിനുമുള്ള (കോവ്വിഡ് ഫസ്റ്റ്, സെക്കന്റ് ലൈൻ ട്രീൻ മെന്റ് സെന്ററുകൾ) ചികിത്സാ സംവിധാനങ്ങളിലെ കിടക്കകളുടെ അറുപത് ശതമാനത്തിന് താഴെ മാത്രമാണ് ഇതുവരെ ഉപയോഗിക്കേണ്ടിവന്നിട്ടുള്ളത്. മറ്റ് പല സംസ്ഥാനങ്ങളിലും ചികിത്സാ സൊകര്യങ്ങളുടെ അഭാവം മൂലം ജനങ്ങൾ ഏറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല സർക്കാർ മേഖലയിൽ അവശ്യാനുസരണം ചികിത്സാ സൊകര്യമില്ലാത്തതിനാൽ സ്വകാര്യമേഖലയിലെ അതിഭീമമായ ചെലവ് വഹിക്കാൻ കഴിയുന്ന സാമ്പത്തിക ശേഷിയുള്ളവർക്ക് മാതമാണ് ചികിത്സ ലഭിച്ചിട്ടുള്ളത്.

വ്യാപന സാധ്യത കൂടുതൽ

വളരെയേറെ വ്യാപന സാധ്യതയുള്ള രോഗമാണ് കോവിഡ്. ഒരാളിൽ നിന്നും 3-4 പേരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട് കേരളം പോലെ ജനസാന്ദ്രത കൂടുതലും ഗ്രാമ നഗര തുടർച്ചയുള്ളതുമായ ഒരു സംസ്ഥാനത്ത് രോഗവ്യാപന സാധ്യത വളരെ കൂടുതലാണ്, എന്നാൽ അങ്ങിനെ സംഭവിക്കാതെ രോഗവ്യാപനം തടയാൻ കഴിഞ്ഞത് ബ്രേക്ക് ദി ചെയിൻ പെരുമാറ്റചട്ടങ്ങൾ (മാസ്ക് ധാരണ, ശരീരം ദൂരം പാലിക്കൽ, ആവർത്തിച്ച് കൈകഴുകൽ) കാലേക്കൂട്ടി 2020 മാർച്ച മാസത്തിൽ തന്നെ ആരംഭിച്ച് ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞത് മൂലമാണ്. അത് പോലെ മരണ സാധ്യതയറെയുള്ള പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശ രോഗം തുടങ്ങിയ രോഗാതുരതകൂടുതലായുള്ളവരും പ്രായാധിക്യമുള്ളവരും കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ കൂടുതലായിട്ടും മരണനിരക്ക് കുറക്കുന്നതിൽ കേരളം വിജയിച്ചു. അതിനു കാരണം അപകട സാധ്യതയുള്ളവരെ സംരക്ഷണ സമ്പർക്ക് വിലക്കേർപ്പെടുത്തി (റിവേഴ്സ് ക്വാറന്റൈൻ) സുരക്ഷിതമായി വീടുകളിൽ കഴിയാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്തി ഇവരെ രോഗബാധയിൽ നിന്നും രക്ഷിച്ച് നിർത്തിയതു മൂലമാണ്. അതേപോലെ അപകടസാധ്യതയുള്ളവർക്ക് മികച്ച ചികിത്സ നൽകാൻ കഴിഞ്ഞത് മരണ നിരക്ക് കുറയുന്നതിന് കാരണമായി.
ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണമനുസരിച്ച് കോവിഡ് രോഗം വ്യാപന സാധ്യത കൂടുതലായതിനാൽ ഏതെങ്കിലും ജനവിഭാഗങ്ങളെയോ പ്രദേശത്തെയോ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററിംഗ്, കൂടുതൽ ജനവിഭാഗങ്ങളിലേക്ക് പടരുന്ന സാമൂഹ്യ വ്യാപനം എന്നീ ഘട്ടങ്ങളിലൂടെ കടന്ന് പോവാൻ സാധ്യതയുണ്ട്. കേരളത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ക്ലസ്റ്ററുകൾ രൂപപ്പെട്ടു. അവിടങ്ങളിൽ കണ്ടൈൻ മെന്റ് സോണുകൾ ഏർപ്പെടുത്തി നിയന്ത്രിക്കാൻ കഴിഞ്ഞു. ചില ജില്ലകളിലെങ്കിലും സാമൂഹ്യ വ്യാപന പ്രവണതയും കണ്ട് തുടങ്ങിയിരുന്നു.
ഇതിനിടെ വിവിധ മേഖലകളെലെ ലോക്ക് ഡൌൺ ലഘൂകരിക്കാനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം വീണ്ടും നിയന്ത്രിതമായി പ്രവർത്തിക്കാൻ തുടങ്ങി കഴിഞ്ഞു. സാമ്പത്തികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് കൂടുതൽ മേഖലകൾ പ്രവർത്തന ക്ഷമമാക്കേണ്ടതുണ്ട്. അതോടൊപ്പം വിവിധ മതസ്ഥരുടെ ഉത്സവങ്ങൾ ചടങ്ങുകൾ, സാംസ്കാരിക രാഷ്ടീയ സംഘടനകളുടെ യോഗങ്ങൾ, സമീപകാലത്ത് നടന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങിയ നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുകയുണ്ടായി. പലതും നടന്ന് വരികയുമാണ്.
ഈ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക എന്നതാണ്. ആൾകൂട്ടത്തിലാണ് അതിവ്യാപന (Super Spread) സാധ്യതയുള്ളത്. എന്നാൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ചാൽ അതിവ്യാപനം തീർച്ചയായും ഒഴിവാക്കാൻ കഴിയും ആൾക്കൂട്ട സാധ്യതയുള്ള സംഘചേരലിൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കണമെന്ന് സർക്കാർ നിർദ്ദേശങ്ങൾ വേണ്ടത്ര പാലിക്കപ്പെടാതെ പോവുന്നതിന്റെ ഫലമായിട്ടാണ് ഇപ്പോൾ രോഗവ്യാപനം ശക്തിപെട്ടിട്ടുള്ളത്. യോഗസ്ഥലത്തും മറ്റും ശരീര ദൂരം പാലിക്കാൻ മിക്കവരും ശ്രദ്ധിക്കുന്നുണ്ട് എന്നാൽ യോഗ സ്ഥലത്തേക്ക് വരുമ്പോഴും പോവുമ്പോഴും ആഹാരപാനിയങ്ങൾ കഴിക്കുമ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പലരും പാലിച്ച് കാണുന്നില്ല.

ഉദാസീനത ദുരന്തമാകും

മരണ നിരക്ക് കുറഞ്ഞിരിക്കുന്നതും വാക്സിൻ വിതരണം ആരംഭിച്ചതും രോഗബാധിതരിൽ വലിയൊരു വിഭാഗം രോഗ ലക്ഷണം പ്രകടിപ്പിക്കാത്തതും ദീർഘകാലമായുള്ള കോവിഡ് ജീവിതരീതികളുമെല്ലാം ചേർന്ന ജനങ്ങളിൽ വലിയൊരു വിഭാഗത്തിലുണ്ടാക്കിയിട്ടുള്ള ഉദാസീനതയും ആലസ്യവും തളർച്ചയുമെല്ലാമാണ് കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കാതിരിക്കുന്ന സ്ഥിതി വിശേഷത്തിലെത്തിച്ചിരിക്കുന്നത്. ഈ പ്രവണത തുടർന്നാൽ രോഗവ്യാപനം കൂടുതൽ വർധിക്കുമെന്ന് മാത്രമല്ല മരണ നിരക്ക് വർധിക്കാനുള്ള സാധ്യതയുമുണ്ട്. ഇപ്പോഴത്തെ മുൻഗണനാ ക്രമമനുസരിച്ചുള്ളവർക്ക് വാക്സിൻ നൽകാൻ തന്നെ ഏതാനും മാസങ്ങളും വേണ്ടിവരും ഇതെല്ലാം പരിഗണിച്ച് ആദ്യകാലത്തെന്നപോലെ ആൾക്കൂട്ട സാധ്യതയ്യുള്ള ചടങ്ങുകൾ കഴിവതും ഒഴിവാക്കാനും അനിവാര്യമായ അവസരങ്ങളിലുള്ള സംഘചേരലിൽ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പുതുതായി ചുമതലയേറ്റ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഭാരവാഹികൾ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ സജീവമായി ഇടപെടാനും ശ്രമിക്കേണ്ടതാണ്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “കോവിഡ് അതിവ്യാപനം തടയുക

  1. Prevention of covid spread.
    In response to call on steps to prevent spread of COVID by Dr Iqbal in LUCA dated 30.01.21, I find that myself/people wear masks, wash hands with soap, and avoid crowded places like marriage-ceremonies, but we have 11000 affected in Ernakulam District with daily increase of 800/900 (alarmed Korea had total 599). I do not feel/find any help from local Panchayath till date since a year.
    The election propaganda brought many people footfall (with spit/urine under their unsanitised-heels after their multi home visits, but not a single beggar dare visit homes for food/ sustenance!) home, rather than very scarce home visits during last year. I wonder whether simple calls to co-operate will bring any improvement, with schools/ worship-places/ bars/ public-transport/ Cinema Halls open and another election around. Hope our fate will see our survival.
    Ramachandran P K

Leave a Reply to Ramachandran P.KCancel reply

Previous post കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന പരിപാടി – തത്സമയം
Next post അക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്ന ലഭ്യത – RADIO LUCA
Close