Read Time:3 Minute


ഡോ.യു.നന്ദകുമാർ

ലോകമെമ്പാടും ഏറ്റവുമധികം ആശുപത്രി സന്ദർശനം നടക്കുന്നത് ഗർഭാവസ്ഥ, പ്രസവം എന്നിവയുമായി ബന്ധപ്പെട്ടാണ്. ഗർഭകാലത്തെയും പ്രസവശേഷവും നടക്കുന്ന ആശുപത്രി സന്ദർശനങ്ങൾ സുഗമവും സുരക്ഷിതവുമായ ഫലം നൽകുന്നു എന്നതിൽ സംശയമില്ല. ആരോഗ്യസേവനങ്ങൾ ലഭ്യമല്ലാത്ത ഇടങ്ങളിൽ ഗർഭിണിയുടേയും ശിശുവിൻറെയും ആരോഗ്യത്തിൽ പ്രശ്നങ്ങൾ വർധിച്ച തോതിൽ കാണാനുമുണ്ട്. കോവിഡ് കാലം ഗർഭകാല, പ്രസവശേഷ സംവിധാനങ്ങളിൽ സമ്മർദ്ദം ചെലുത്തിയതായി കാണാം. കോവിഡ് വ്യാപനം കുറയ്ക്കാൻ ആശുപത്രി സന്ദർശനങ്ങൾ കുറയ്‌ക്കേണ്ടതായി വരുമ്പോൾ ഇതൊരു പ്രശ്നം തന്നെയാണ്.

പല രാജ്യങ്ങളും ഇത് ഒരവസരമായി കണ്ട് പുതിയ ഗവേഷണങ്ങൾ സാധ്യമാക്കി. ഗർഭകാല പരിരക്ഷയിൽ എന്തെല്ലാം ആശുപത്രിക്ക് പുറത്തുതന്നെ, അല്ലെങ്കിൽ സ്വന്തം വീട്ടിൽ വെച്ച് സാധ്യമാക്കാം? വികസിത രാജ്യങ്ങളിൽ ഗർഭകാലത്ത് 12 മുതൽ 14 വരെ ആശുപത്രി/ അയോഗ്യസേവന കേന്ദ്രം സന്ദർശിക്കേണ്ടതായി വരും. ഇത് ഗണ്യമായി കുറയ്ക്കാനും ഗർഭിണികളെ കൂടുതൽ പ്രാപ്തരാക്കാൻ പറ്റുംവിധം സാങ്കേതികവിദ്യയും അനബുബന്ധസൌകര്യങ്ങളും വികസിച്ചു വന്നു.

ഇൻഷുറൻസ് ഇല്ലാത്തതിനാൽ പരിരക്ഷ കിട്ടാത്ത വളരെപ്പേർ അമേരിക്കയിലുണ്ട്. അവർക്കുകൂടി സേവനങ്ങൾ ലഭിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തൽ ഗവേഷണ വിഷയമായി തന്നെ ചിലർ സമീപിച്ചു. പുതിയ പഠനങ്ങൾ ആ വിഭാഗത്തിൽപ്പെട്ടവരെ പ്രത്യേകമായി ലക്ഷ്യം വെയ്ക്കുന്നു. ഡോ.മെലിസ സൈമൺ ഇൻഷുറൻസ് ഇല്ലാത്തവരെ സേവിക്കുന്ന ഡോക്ടറാണ്. റ്റെലിഹെൽത് (tele health) മാതൃക കൊറോണക്കാലത്തെ പ്രധാന മാറ്റം കൊണ്ടുവരുന്നതായി അവർ പറയുന്നു. ആരോഗ്യസേവനങ്ങളുടെ ലഭ്യതയിൽ പണവും സാമൂഹികാവസ്ഥയും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഇതുമൂലം കഴിയുന്നു.

സ്മാർട്ട് ഫോണും ഇന്റർനെറ്റും ഉള്ളവർക്ക് ഗർഭകാലത്ത്‌ സേവനങ്ങൾ തേടാനാകും. രോഗികളും ആശുപത്രിയുമായി ബന്ധിപ്പിക്കൽ, നഴ്‌സിംഗ് സേവനങ്ങൾ, മുലയൂട്ടൽ സേവനങ്ങൾ, പോഷകാഹാരം, മാനസികാരോഗ്യ പ്രശ്നങ്ങൾ, രക്തസമ്മർദം അളക്കുകയും ആരോഗ്യകേന്ദ്രത്തെ അറിയിക്കുകയും ചെയ്യുക തുടങ്ങി അസംഖ്യം സേവനങ്ങൾ ഇതോടൊപ്പം വികസിപ്പിച്ചുകഴിഞ്ഞു. കൊറോണക്കാലത്ത് വർധിച്ചയളവിൽ മാനസിക സംഘർഷം ഗർഭിണികളിൽ ഉണ്ടാകുന്നതായി റ്റെലിഹെൽത് പഠനങ്ങൾ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. പ്രസവ സംബന്ധമായ അടിയന്തിര ഘട്ടങ്ങൾ മുൻകൂട്ടി കാണാനും കഴിയുന്നതുമെളുപ്പം സേവനങ്ങൾ എത്തിക്കാനും കഴിയുന്നു. ഗർഭകാലത്തുണ്ടാകുന്ന എക്ലാംസിയ, അവിചാരിതമായുണ്ടാകുന്ന എംബോളിസം, ആകസ്മികമായ പ്രസവാരംഭം എന്നിവയിൽ സഹായമെത്തിക്കാൻ ടെലിഹെൽത്തിനു കഴിയുന്നു.


കോവിഡ് 19 – ഗർഭിണികളുടെ ശ്രദ്ധയ്ക്ക്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വാക്സിനും സൈബർ ആക്രമണവും അതീവ ജാഗ്രത ആവശ്യം.
Next post ആർ.ഹേലിയും കേരളത്തിലെ കൃഷിയും
Close