Read Time:2 Minute
കോവിഡ് രോഗനിർണയത്തിന് കൂടുതലായും സ്രവം ആണുപയോഗിക്കുന്നത്. എന്നാൽ അടുത്തകാലത്തായി ജനപ്രിയമായിവരുന്ന മറ്റൊരു സാധ്യതയാണ് ഉമിനീരിൽ കോവിഡ് സാന്നിധ്യം കണ്ടെത്താനുള്ള ടെസ്റ്റ്.
ഇപ്പോൾ ഇത് അമേരിക്കയിൽ പ്രാവർത്തികമാക്കി തുടങ്ങി. ന്യൂ ജേഴ്‌സി സ്റ്റേറ്റിൽ 90000 സാമ്പിളുകൾ ടെസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. പ്രതിദിനം 30000 സാംപിൾ ചെയ്യാനുള്ള ഒരുക്കങ്ങൾ ആയിട്ടുണ്ട്. ഓഖ്‌ലഹോമ, ഇന്ത്യാന, കാലിഫോർണിയ, ഇലിനോയ്, എന്നീ സംസ്ഥാനങ്ങളും ഉമിനീർ ടെസ്റ്റിന് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രെസെർവേറ്റീവ് ചേർത്ത ചെറിയ കുപ്പികളിൽ ടെസ്റ്റിനാവശ്യമുള്ള ഉമിനീർ ശേഖരിക്കുന്നു. ഇതിൽ നിന്ന് വൈറസിന്റെ ജനിതക ഘടകങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്.
Related
0
0