Read Time:3 Minute

ഡോ.യു.നന്ദകുമാര്‍

കോവിഡ് വ്യാപിക്കുന്നതിനനുസരിച്ചു ധാരാളം പേർക്ക് മാനസിക പ്രശ്ങ്ങൾ ഉണ്ടാകും. പഠനം നടത്തിയ ഇടങ്ങളിൽ അത് കണ്ടെത്തുന്നുമുണ്ട്. ഉദാഹരണത്തിന് അമേരിക്കയിലെ Pew ഗ്രൂപ് നടത്തിയ പഠനമനുസരിച്ചു മൂന്നിൽ ഒരാളിന് മാനസിക സമ്മർദ്ദം കാണപ്പെടുന്നു. മാർച്ച് – ഏപ്രിൽ കാലത്തേ പഠനമാണിത്. സാമ്പത്തിക പരാധീനതകൾ ഉള്ളവരിൽ സമ്മർദം 50% ആയി വർധിക്കുകയും ചെയ്യുന്നു.

ഇതേക്കുറിച്ചു പഠനം നടത്തുന്ന ബോസ്റ്റൺ സ്‌കൂളിലെ ജൈമീ ഗ്രേഡസ് നിരവധി സങ്കീർണ്ണതകൾ കണ്ടെത്തിയിരിക്കുന്നു. ഒരു ചുഴലിക്കാറ്റ്, കൊടുംകാറ്റ്, മഴ എന്നിവപോലെയല്ല ഇപ്പോഴത്തെ പ്രശ്നം. മറ്റുള്ളവയിൽ കൃത്യമായ അവസാനനാൾ പ്രവചിക്കാനാകും. അവയെല്ലാം ഏതാനും നാളുകൾ മാത്രമേ നീണ്ടുനിക്കാറുള്ളു. കോവിഡ് ഇത്തരം ധാരണകളെ മാറ്റിമറിക്കുന്നു. വ്യക്തമായ അവസാനമെന്നെന്ന അറിവ് മനസിന് ആശ്വാസം നൽകും അതില്ലാത്തത് പ്രശ്നങ്ങളിലേക്ക് കൊണ്ടുവിടും.

സാമൂഹിക സമ്പർക്കമാണ് സാധാരണ മനുഷ്യരിൽ സ്വാസ്ഥ്യം നിലനിർത്തുന്നത്. ലോക്ഡൌൺ മൂലം ദീർഘനാൾ സമ്പർക്കവിലക്ക് നിലനിൽക്കുമ്പോൾ സമൂഹത്തില്‍ നിന്നു നാം വിഘടിച്ചു പോകുന്ന പ്രതീതിയുണ്ടാകും. ആത്മഹത്യാശ്രമങ്ങൾ വർധിക്കുന്നത് ഇക്കാലത്താണ്. തൊഴിൽ നഷ്ടം, കടബാധ്യത, ബാങ്ക് വായ്‌പ പ്രശ്നങ്ങൾ എന്നിവയും മനസികനിലയിൽ വ്യതിയാനങ്ങളുണ്ടാക്കും.

മാനസിക സംഘർഷങ്ങൾ കണ്ടെത്തുകയും അവർക്ക് യോജിച്ച നിലയിലും അളവിലും അറിവ് പങ്കുവയ്ക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യാനുള്ളത്. ഘട്ടം ഘട്ടമായി അറിവുകൾ നൽകാനും ഇടപെടലുകൾ നടത്താനും വേണ്ടിവന്നാൽ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനും സാധ്യമായാൽ പ്രതിസന്ധികൾ പരിമിതപ്പെടുത്താനാകും. ടെലി ഹെൽത് പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് വിദൂരസേവനങ്ങൾ അമേരിക്കയിൽ ഇപ്പോൾ ലഭ്യമാണ്. ഇതിനു ഭാവിയിൽ വളരെയധികം സാധ്യതയുണ്ട്.


അധികവായനയ്ക്ക്

  1. A third of Americans experienced high levels of psychological distress during the coronavirus outbreak

മറ്റു ലൂക്ക ലേഖനങ്ങള്‍

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പ്രണയം പടര്‍ത്തിയ പേനുകള്‍
Next post കോവിഡ്-19 വൈറസ്സിനെ തുരത്തുന്ന തന്മാത്രകൾ –  പ്രതീക്ഷയായി പുതിയ നേട്ടം
Close