Read Time:16 Minute
2020 ഏപ്രില്‍ 9 രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ
ആകെ ബാധിച്ചവര്‍
15,77,364
മരണം
93,637
300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം |
യു. എസ്. എ. | 455,445 | 16,114 |
സ്പെയിന്‍ | 152,446 | 15,238 |
ഇറ്റലി | 143,626 | 18,279 |
ഫ്രാൻസ് | 117,749 | 12,210 |
ജര്‍മനി | 115,523 | 2,451 |
ചൈന | 81,865 | 3,335 |
ഇറാൻ | 66,220 | 4110 |
യു. കെ. | 60,733 | 7,097 |
തുര്‍ക്കി | 42282 | 902 |
ബെല്‍ജിയം | 24983 | 2523 |
സ്വിറ്റ്സെർലാൻഡ് | 24,046 | 948 |
നെതർലാൻഡ്സ് | 21,762 | 2,396 |
കനഡ | 20690 | 503 |
ബ്രസീല്‍ | 16474 | 839 |
… | ||
ഇൻഡ്യ | 6653 | 199 |
… | ||
ആകെ | 15,77,364 | 93,637 |
- അസുഖം ബാധിച്ചവരുടെ എണ്ണം 15 ലക്ഷം കടന്നു. മരണസംഖ്യ 93,600 കടന്നു
- രോഗമുക്തി നേടിയവരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് കടന്നു.
- ഇറ്റലിയിൽ ഒരുദിവസം നാലായിരത്തിന് മുകളില്‍ പുതിയ കേസുകൾ, ഇന്നലെ മാത്രം 600 ലേറെ മരണങ്ങൾ. ഇതുവരെ ആകെ 1,40,000 ഓളം കേസുകളിൽ നിന്ന് 17,500 ലധികം മരണങ്ങൾ. 31 നഴ്സുമാരും നൂറ് ഡോക്ടർമാരും മരിച്ചതായി ഇറ്റലി വാർത്താ ഏജന്‍സിയായ എഎഫ്‍പി.
- പുറംലോകവുമായി ബന്ധം പുലര്‍ത്താതെ ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗത്തില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആമസോണ്‍ മഴക്കാടുകളിലെ ആദിവാസി വിഭാഗമായ യനോമാമി വിഭാഗത്തില്‍ ഒരാള്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 15 വയസ്സുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
- സ്പെയിനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് നാലായിരത്തിലേറെ കേസുകളും 400 ൽപരം മരണങ്ങളും. ഇതുവരെ ആകെ 1,52,000 ഓളം കേസുകൾ, മരണസംഖ്യ 15,200 അടുക്കുന്നു.
- ജർമനിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2400 കേസുകളും നൂറിൽപരം മരണങ്ങളും. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 115500 കടന്നു, മരണസംഖ്യ 2,300
- കൊറോണ വൈറസ് രോഗികളെ പുന -പരിശോധിക്കാൻ ആവശ്യമായ പുതിയ ട്രയൽ പ്രോട്ടോക്കോൾ ചൈന വ്യാഴാഴ്ച പുറത്തിറക്കി. കൂടാതെ രാജ്യത്ത് രണ്ടാം തരംഗ വൈറസ് അണുബാധയെക്കുറിച്ച് ആശങ്കകൾ ഉയർന്നതിനാൽ അസിംപ്റ്റോമാറ്റിക് കേസുകൾ പരിശോധിക്കുന്നത് ശക്തമാക്കി.
- ഇറാനിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1600 കേസുകളും നൂറിലധികം മരണങ്ങളും. ഇതുവരെ ആകെ 66,000 ഓളം കേസുകളിൽ നിന്നും 4,110 ഓളം മരണങ്ങളും.
- അമേരിക്കയിൽ ഇന്നലെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 20,000 ലധികം കേസുകളും 1400ൽ താഴെ മരണങ്ങളും. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4,55,000 ലധികം കേസുകൾ, മരണസംഖ്യ 15,000 അടുക്കുന്നു.
- കൊറോണ വൈറസ് കേസുകളിൽ ഒരു ദിവസത്തെ റെക്കോർഡ് വർധനയാണ് റഷ്യ റിപ്പോർട്ട് ചെയ്തത്, ഔദ്യോഗിക എണ്ണം പതിനായിരത്തിലധികം ആയി. ഇന്ന് മാത്രം കേസുകളുടെ എണ്ണം 1,459 വർദ്ധിക്കുകയും 13 പേർ മരിക്കുകയും ചെയ്തു.
- പാക്കിസ്ഥാനിൽ ഇതുവരെ 4,400 ലധികം കേസുകളിൽ നിന്ന് 63 മരണങ്ങൾ.
- സൗദി അറേബ്യയിൽ 3,200 ഓളം കേസുകളിൽ നിന്ന് 44 ലധികം മരണങ്ങൾ.
- UAE, 2600 ഓളം കേസുകളിൽ നിന്ന് 12 മരണങ്ങൾ.
- ഖത്തറിൽ ഇതുവരെ 2300ലധികം കേസുകളിൽ നിന്ന് 6 മരണങ്ങൾ.
- ഗാർഡനിംഗ് വസ്ത്രങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്ന ഫാക്ടറിയിൽ സർജിക്കൽ മാസ്ക് നിർമ്മാണം ആരംഭിച്ച് കെനിയ. ഒരു ദിവസം ഒരു ലക്ഷം മാസ്കുകൾ നിർമ്മിക്കും. മെഡിക്കൽ ഉപകരണങ്ങൾക്കായി മറ്റു രാജ്യങ്ങളെ ആശ്രയിച്ചു വന്നിരുന്ന രാജ്യമായിരുന്നു.
- കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 100 കോടി അമേരിക്കൻ ഡോളർ വാഗ്ദാനം ചെയ്ത് ട്വിറ്റർ സിഇഒ ജാക് ഡോഴ്സി.
- ഏപ്രിൽ 26 വരെ അടിയന്തരാവസ്ഥ ദീർഘിപ്പിച്ച് പെറു.
- ഏപ്രിൽ 15ന് ശേഷവും ലോക്ക് ഡൗൺ തുടരുമെന്ന് ഫ്രാൻസ്.
- ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാത്ത വാർത്താവിനിമയ വകുപ്പ് മന്ത്രി സ്റ്റെല്ല അബ്രഹാംസിന് രണ്ടുമാസത്തെ ശമ്പളമില്ലാത്ത നിർബന്ധിത അവധി നൽകി സൗത്ത് ആഫ്രിക്ക.
- ഐസൊലേഷൻ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് ജിപിഎസ് ആങ്കിൾ ബ്രേസ് നിർബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിച്ച് വെസ്റ്റേൺ ആസ്‌ട്രേലിയ.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ
ആകെ ബാധിച്ചവര്‍ :6725 (+809)* (Covid19india.org കണക്ക് പ്രകാരം)
മരണം : 226 (+46)
ഇന്ത്യ – അവലോകനം
- ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 6700-ന് അടുത്തെത്തി. 24 മണിക്കൂറിനിടെ 809 പുതിയ രോഗികള്‍. 620 ഓളം പേർ ഇതിനകം രോഗമുക്തി നേടി
- ഏറ്റവും അധികം രോഗികൾ ഉള്ളത് മഹാരാഷ്ട്രയിൽ. 1360 മുകളിൽ. 97 മരണങ്ങളും മഹാരാഷ്ട്രയിൽ.
- തമിഴ്നാട്ടിൽ 830 ഓളം രോഗികൾ. ഡൽഹിയിൽ 700-ന് മുകളിൽ. തെലങ്കാനയിൽ 450-ന് മുകളിൽ. മുന്നൂറിലധികം രോഗികൾ ഉള്ള സംസ്ഥാനങ്ങൾ അഞ്ചെണ്ണമാണ്- രാജസ്ഥാൻ, ഉത്തർപ്രദേശ്,ആന്ധ്രപ്രദേശ്, കേരളം, മധ്യപ്രദേശ്.
- ലോക്ക് ഡൗൺ 15 ദിവസം കഴിഞ്ഞ സ്ഥിതിക്ക് ഇനിയുള്ള ദിവസങ്ങൾ ലോക്ക് ഡൗണിൻ്റെ ഗുണങ്ങൾ അറിയാൻ ഉള്ള സമയമാണ്. പരമാവധി ഇൻകുബേഷൻ പിരീഡായ 14 ദിവസം കഴിഞ്ഞ്, 2 ദിവസമായിട്ടും കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവൊന്നും ഇല്ല. ടെസ്റ്റുകളുടെ എണ്ണം അധികം കൂടിയിട്ടില്ലെങ്കിലും കേസുകളുടെ എണ്ണം അങ്ങനെ തന്നെ തുടരുന്നത് നല്ല സൂചനയല്ലാ.
- മുംബൈയിൽ സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് തന്നെയാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. അവിടെ രോഗികൾ വന്നതുകാരണം രണ്ട് സ്വകാര്യ ആശുപത്രികൾ കൂടി അടക്കേണ്ടി വന്നു ഇന്നലെ. അവിടുള്ള ആരോഗ്യപ്രവർത്തകർ എല്ലാം ക്വാറൻ്റയിനിൽ പോകേണ്ടി വന്നിട്ടുണ്ട്.
- നമ്മൾ പടപൊരുതുന്നത് ഒരു വൈറസിനെതിരേ ആണ്. അതും ലോകം മൊത്തം പടർന്നു പിടിച്ച ഭീകരനായ ഒരു വൈറസിനോട്. അതിനെ അറിവു കൊണ്ടും ശാസ്ത്രീയമായ സ്ട്രാറ്റജികൾ കൊണ്ടുമാണ് നേരിടേണ്ടത്. അതിനുവേണ്ട കൃത്യമായ മാർഗനിർദേശങ്ങൾ ലോകാരോഗ്യസംഘടനയും CDC പോലുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും നൽകുന്നുണ്ട്.
- അതൊക്കെ പിന്തുടർന്നതുകൊണ്ടാണ് നമുക്കിവിടെ രോഗവ്യാപനം ഇത്രയും തടയാൻ കഴിഞ്ഞത്. അതിൽ നിന്നൊക്കെ വ്യതിചലിച്ചു കൊണ്ട് ശാസ്ത്രീയമല്ലാത്ത വഴികൾ തേടുന്നത് ഒരു വലിയ ദുരന്തത്തിൽ കലാശിക്കാൻ സാധ്യതയുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് നമ്മൾ പഠിക്കേണ്ട വലിയ പാഠം കൃത്യമായ സമയത്ത്, ശരിയായ തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ അത് ഓരോരുത്തരുടെയും വിധിയെ നിർണയിക്കുമെന്നാണ്. നമ്മൾ ഇപ്പോൾ ചെയ്യേണ്ടത് ശാസ്ത്രീയമായ പ്രതിരോധനടപടികൾ തുടരുകയും, കൂടുതൽ ടെസ്റ്റുകൾ നടത്തുകയും, ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുകയും, ആരോഗ്യ പ്രവർത്തകർക്ക് വേണ്ട വ്യക്തിഗത സുരക്ഷാ സാമഗ്രികൾ കൂടുതലായി ഏർപ്പാടാക്കി കൊടുക്കുകയും ഒക്കെയാണ്. അതിൽ നിന്ന് വ്യതിചലിച്ചു പോകുന്നത് അത് ശരിയായ പ്രവണതയല്ല.
- അമേരിക്ക ആവശ്യപ്പെട്ട ഗുളിക എന്നതുകൊണ്ടുമാത്രം ക്ലോറോക്വിന് അമിതമായ ഗുണഫലങ്ങൾ ഉണ്ടാവില്ല. അത് ഡോക്ടർമാരും മനസ്സിലാക്കണം. ഇത് പൂർണ്ണമായും പഠനവിധേയമാക്കിയ ഒരു മരുന്നല്ല. അതിന് വൈറസിനെതിരെ ചില ഗുണങ്ങളുണ്ട് എന്നത് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതുപോലെ തന്നെ ധാരാളം ദോഷഫലങ്ങളും കണ്ടെത്തിയിട്ടുണ്ട്. ടെലിമെഡിസിൻ വഴി ഈ ഗുളിക പ്രിസ്ക്രൈബ് ചെയ്യുന്നതും പ്രിസ്ക്രിപ്ഷൻ ഇല്ലാതെ തന്നെ മെഡിക്കൽ സ്റ്റോറുകാർ വിതരണം ചെയ്യുന്നതും ശരിയായ നടപടി അല്ല. ഈ ഗുളിക പൊതുജനങ്ങൾക്ക് കഴിക്കാനുള്ളതല്ല
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 9)
സംസ്ഥാനം | ബാധിച്ചവർ | മരണം | |
1 | ആന്ധ്രാപ്രദേശ് | 363(+15) |
5(+2) |
2 | അരുണാചൽ പ്രദേശ് | 1 | 0 |
3 | ആസ്സാം | 29(+1) | 0 |
4 | ബീഹാർ | 58(+19) | 1 |
5 | ഛത്തീസ്‌ഗഢ് | 18(+8) | 0 |
6 | ഗോവ | 7 | 0 |
7 | ഗുജറാത്ത് | 262(+76) | 18(+2) |
8 | ഹരിയാന | 170(+3) | 2 |
9 | ഹിമാചൽ പ്രദേശ് | 28(+1) | 2 |
10 | ഝാർഖണ്ഡ് | 13 (+9) | 1(+1) |
11 | കർണ്ണാടക | 197 (+16) |
6(+1) |
12 | കേരളം | 357 (+12) |
2 |
13 | മദ്ധ്യപ്രദേശ് | 411(+70) | 33 (+9) |
14 | മഹാരാഷ്ട്ര | 1364(+229) | 97(+25) |
15 | മണിപ്പൂർ | 2 | 0 |
16 | മേഘാലയ | 0 | 0 |
1 7 | മിസോറം | 1 | 0 |
18 | നാഗാലാൻഡ് | 0 | 0 |
19 | ഒഡീഷ | 44(+2) | 1 |
20 | പഞ്ചാബ് | 130 (+24) | 10(+1) |
21 | രാജസ്ഥാൻ | 463 (+80) |
3 |
22 | സിക്കിം | 0 | 0 |
23 | തമിഴ്‍നാട് | 834 (+96) | 8 |
24 | തെലങ്കാന | 471 (+18) | 12(+1) |
25 | ത്രിപുര | 1(+1) | 0 |
26 | ഉത്തർപ്രദേശ് | 410(+49) |
4(+) |
27 | ഉത്തരാഖണ്ഡ് | 35 | 0 |
28 | പശ്ചിമ ബംഗാൾ |
103(+4) | 5 |
കേന്ദ്രഭരണപ്രദേശങ്ങൾ
1 | ആന്തമാൻ നിക്കോബർ | 11 | 0 |
2 | ചണ്ഡീഗഢ് | 18 | 0 |
3 | ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി | 1 | 0 |
4 | ലക്ഷദ്വീപ് | 0 | 0 |
5 | ഡെൽഹി | 720 (+51) | 12(+3) |
6 | പുതുച്ചേരി | 5 | 0 |
7 | ജമ്മു കശ്മീർ | 184 (+26) |
4(+1) |
8 | ലഡാക്ക് | 14 | 0 |
കേരളം
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | മരണം |
---|---|---|---|
കാസര്‍കോട് | 161 (+4) | 6 | |
കണ്ണൂര്‍ | 61(+4) | 29 | |
എറണാകുളം | 25 | 15 | 1 |
പത്തനംതിട്ട | 16 | 8 | |
മലപ്പുറം | 18(+2) | 4 | |
തിരുവനന്തപുരം | 14(+1) | 8 | 1 |
തൃശ്ശൂര്‍ | 13 | 6 | |
കോഴിക്കോട് | 12 | 5 | |
പാലക്കാട് | 7 | ||
ഇടുക്കി | 10 | 7 | |
കോട്ടയം | 3 | 3 | |
കൊല്ലം | 9(+1) | 2 | |
ആലപ്പുഴ | 5 | 2 | |
വയനാട് | 3 |
2 | |
ആകെ | 357 | 97 | 2 |
- കേരളത്തില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തിരുവനന്തപുരം കൊല്ലം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച വ്യക്തി വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിത്തുന്നതാണ്.
- കേരളത്തില്‍ 357 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നും 6 പേരുടെയും (2 കണ്ണൂര്‍, 1 വിദേശി ഉള്‍പെടെ), കണ്ണൂര്‍ ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ നിന്നും 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 258 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 97 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,36,195 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 12,553 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 11,469 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. - രോഗമുക്തി നേടിയവരുടെ രക്തത്തിൽനിന്നുള്ള ആന്റിബോഡി ഉപയോഗിച്ച് കോവിഡ് ചികിത്സ നടത്താനുള്ള ആന്റിബോഡി തെറാപിക്ക് കേരളത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ന്റെ അനുമതി. കോവിഡ് ബാധിച്ച് ഗുരുതരമായ രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള നൂതന ‘കൺവാലസന്റ് പ്ലാസ്മ’ ചികിത്സ സജ്ജമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം. അമേരിക്കയിൽ ഈ രീതി അംഗീകരിക്കും മുമ്പുതന്നെ കേരളം പ്രോട്ടോക്കോൾ തയ്യാറാക്കി ഐസിഎംആർ അനുമതി തേടിയിരുന്നു. ആളുകളിൽ പ്രായോഗിക പരീക്ഷണം (ക്ലിനിക് ട്രയൽ) നടത്താനാണ് അനുമതി. സംസ്ഥാന സർക്കാരിനുവേണ്ടി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം നടത്തുന്നത്. ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാൽ ഗുരുതരാവസ്ഥയിലായ രോഗികളിൽ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഈ ചികിത്സ പരീക്ഷിക്കാനാകും.
ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, നന്ദന എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Related
0
0