Read Time:11 Minute

2020 ഏപ്രില്‍ 8 രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ

 

ആകെ ബാധിച്ചവര്‍
14,89,457
മരണം
87,292

രോഗവിമുക്തരായവര്‍

3,18,876

Last updated : 2020 ഏപ്രില്‍8 രാത്രി 12.00

300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 418,044 14,214
സ്പെയിന്‍ 146,690 14,673
ഇറ്റലി 139,422 17,669
ഫ്രാൻസ് 112,950 10,869
ജര്‍മനി 109,702 2,105
ചൈന 81,802 3,333
ഇറാൻ 64,586 3,993
യു. കെ. 60,733 7,097
തുര്‍ക്കി 38,226 812
ബെല്‍ജിയം 23,403 2,240
സ്വിറ്റ്സെർലാൻഡ് 23,248 895
നെതർലാൻഡ്സ് 20,549 2,248
കനഡ 18,479 402
ബ്രസീല്‍ 14,324 706
ഇൻഡ്യ 5916 179
ആകെ 14,89,457 87,292
  • ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു.
  • ലോകമാകെ രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.
  • എണ്‍പത്തിയേഴായിരത്തോളം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് 1,300 പേർ കൂടി മരിച്ചു. ആകെ മരണം പതിനാലായിരം കടന്നു. ഇരുപത്തിയേഴായിരത്തിലേറെ പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
  • ഇറ്റലിയിൽ പുതിയ കേസുകളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞുവരികയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 3,800 കേസുകൾ മാത്രം, മരണസംഖ്യ 500 ലധികം. ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 1,39,000 കടന്നു.
  • സ്പെയിനിലും പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് അയ്യായിരത്തിൽപ്പരം കേസുകളും 600 ൽപരം മരണങ്ങളും.
  • ബ്രസീൽ, തുർക്കി, റഷ്യ, കാനഡ, ബെൽജിയം എന്നീ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഗണ്യമായി കൂടിവരികയാണ്.
  • പാക്കിസ്ഥാനിൽ ഇതുവരെ നാലായിരത്തിലധികം കേസുകളിൽ നിന്ന് 60 മരണങ്ങൾ.
  • സൗദി അറേബ്യയിൽ 3,100 ഓളം കേസുകളിൽ നിന്ന് 40 ലധികം മരണങ്ങൾ.
  • UAE, 2600 ലധികം കേസുകളിൽ നിന്ന് 12 മരണങ്ങൾ
  • ഖത്തറിൽ ഇതുവരെ രണ്ടായിരത്തിലധികം കേസുകളിൽ നിന്ന് 6 മരണങ്ങൾ.
  • 24 മണിക്കൂറിനിടെ 938  പേര്‍ ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 7097
  • വുഹാനിൽ 11 ആഴ്ച നീണ്ടുനിന്ന ലോക്ക് ഡൗൺ പിൻവലിച്ചു. ജനുവരി മുതൽ കോവിഡ് 19 മൂലം ചൈനയിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ആദ്യ ദിവസമായിരുന്നു മാര്‍ച്ച് 7.
  • ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ യാത്ര ചെയ്തതിനാൽ ന്യൂസിലൻഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാർക്കിനെ ക്യാബിനറ്റ് റാങ്കിൽ നിന്ന് തരം താഴ്ത്തി.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ

 

ആകെ ബാധിച്ചവര്‍ :5916 (+565)* (Covid19india.org

മരണം : 179 (+19)

ഇന്ത്യ – അവലോകനം

  • ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 5900 ന് മുകളിലാണ്. ഇന്നലെ മാത്രം അഞ്ഞൂറോളം പുതിയ രോഗികൾ.
  • ഇതിനകം 507-ലധികം പേർക്ക് രോഗം പൂർണമായും ഭേദമായി
  • മരണ സംഖ്യ 179.
  • ഏറ്റവുമധികം കേസുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. ആയിരത്തിനു മുകളിൽ. എഴുപതിലധികം മരണങ്ങളും.
  • തമിഴ്നാട്ടിൽ 700-ന് മുകളില്‍ രോഗികളുണ്ട്. ഡൽഹിയിൽ അറുന്നൂറോളവും. തെലുങ്കാന 450 കടന്നു. മുന്നൂറിലധികം രോഗികൾ ഉള്ള സംസ്ഥാനങ്ങൾ നാലെണ്ണമാണ്- രാജസ്ഥാൻ, കേരളം, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്.
  • ഇന്ത്യയിൽ മുംബൈയിൽ അമ്പതിലധികം നഴ്സുമാരും കുറച്ചധികം ഡോക്ടർമാരും രോഗബാധിതരായത് നമ്മളറിഞ്ഞു. അതുപോലെ തന്നെ ഭോപ്പാലിൽ 15-ഓളം ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. അവിടെ 170 രോഗികളിൽ 15 ലധികം ആരോഗ്യ പ്രവർത്തകരാണ്. അതായത് ആകെ രോഗികളുടെ 10 ശതമാനം. വിദേശരാജ്യങ്ങളിലൊക്കെ ആരോഗ്യപ്രവർത്തകർ രോഗബാധിതരാവുന്നത് സാമൂഹ്യവ്യാപനത്തിൻ്റെ ഘട്ടം കടന്നതിനു ശേഷമാണ്.
  • നമുക്കിവിടെ അങ്ങനെ ഒരു ഘട്ടം ഉണ്ടായിട്ടില്ല എന്ന് ഗവൺമെൻറ് ഉറപ്പിച്ചുപറയുന്നു, അതറിയാനുള്ള ടെസ്റ്റുകൾ പോലും നമ്മൾ ചെയ്തിട്ടില്ല എന്നത് മറന്നുകൊണ്ടു തന്നെ. ഒരു പ്രദേശത്ത് 10 ശതമാനത്തിലധികം രോഗികളും ആരോഗ്യ പ്രവർത്തകർ തന്നെ ആകുന്നത് ആരോഗ്യമേഖല എത്രത്തോളം ദുർബലമാണ്, അല്ലെങ്കിൽ എത്ര ലാഘവത്തോടെയാണ് ആരോഗ്യ പ്രവർത്തകരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നത് എന്നതിൻ്റെയൊക്കെ ഉത്തമ സൂചികയാണ്
  • ഇന്ത്യയിൽ കൊവിഡ് കാരണം മരിക്കുന്നവരുടെ ശരാശരി പ്രായം 60 വയസ്സ് ആണെന്നാണ് നിലവിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറ്റലിയിൽ ഒക്കെ ഇത് ശരാശരി 80 വയസ്സ് ആണ്.
  • പക്ഷേ 40 വയസ്സിൽ താഴെയുള്ളവരുടെ മരണങ്ങൾ 0.4% മാത്രമാണ്. മാത്രമല്ല ആകെ കേസ് ഫേറ്റാലിറ്റി റേറ്റ് 3% വും ആണ്. ഇതൊക്കെ ലോകത്തോട് താരതമ്യം ചെയ്യുമ്പോൾ (CFR >5% globally) അല്പം താഴെയാണ് എന്നുള്ളത് ആശാവഹമാണ്. പക്ഷേ കൂടുതൽ രോഗികൾ ഉണ്ടാകുമ്പോൾ ഇപ്പോഴുള്ള ട്രെൻഡ് മാറാനുള്ള സാധ്യത മറക്കരുത്.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 8)
സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 348(+34)
3
2 അരുണാചൽ പ്രദേശ് 1 0
3 ആസ്സാം 28 0
4 ബീഹാർ 39(+1) 1
5 ഛത്തീസ്‌ഗഢ് 10 0
6 ഗോവ 7 0
7 ഗുജറാത്ത് 186(+11) 16(+2)
8 ഹരിയാന 167(+24) 2
9 ഹിമാചൽ പ്രദേശ് 27 2
10 ഝാർഖണ്ഡ്‌ 4(+) 0
11 കർണ്ണാടക 181 (+6)
5(+1)
12 കേരളം 345 (+9)
2
13 മദ്ധ്യപ്രദേശ് 341(+51) 24 (+3)
14 മഹാരാഷ്ട്ര 1135(+117) 72(+8)
15 മണിപ്പൂർ 2 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 42 1
20 പഞ്ചാബ് 106(+7) 9(+1)
21 രാജസ്ഥാൻ 389 (+40)
2
22 സിക്കിം 0 0
23 തമിഴ്‍നാട് 738 (+48) 8(+1)
24 തെലങ്കാന 453 (+49) 11
25 ത്രിപുര 1(+1) 0
26 ഉത്തർപ്രദേശ് 361(+29)
4(+1)
27 ഉത്തരാഖണ്ഡ് 35(+4) 0
28 പശ്ചിമ ബംഗാൾ
99(+8) 5(+1)

കേന്ദ്രഭരണപ്രദേശങ്ങൾ

1 ആന്തമാൻ നിക്കോബർ 11(+1) 0
2 ചണ്ഡീഗഢ് 18 0
3 ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി 1() 0
4 ലക്ഷദ്വീപ് 0 0
5 ഡെൽഹി 669(+93) 9
6 പുതുച്ചേരി 5 0
7 ജമ്മു കശ്മീർ 158 (+33)
3
8 ലഡാക്ക് 14 0

കേരളം

ഏപ്രില്‍ 8,

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 157 (+1) 6
കണ്ണൂര്‍ 57(+4) 26
എറണാകുളം 25 9 1
പത്തനംതിട്ട 16(+1) 8
മലപ്പുറം 16(+1) 1
തിരുവനന്തപുരം 13 9 1
തൃശ്ശൂര്‍ 13(+1) 6
കോഴിക്കോട് 12 5
പാലക്കാട് 7
ഇടുക്കി 10 5
കോട്ടയം 3 3
കൊല്ലം 8(+1) 1
ആലപ്പുഴ 5(+2) 2
വയനാട് 3
2
ആകെ 345 84 2
  • കേരളത്തില്‍ 9 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. നിസാമുദ്ദീനില്‍ നിന്നും വന്നവര്‍ കണ്ണൂര്‍, ആലപ്പുഴ ജില്ലയിലുള്ളവരാണ്.
  • കേരളത്തില്‍ 345 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. തിരുവനന്തപുരം (കൊല്ലം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നും 3 പേരുടെയും, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നും 2 പേരുടെ വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 259 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 84 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,40,474 പേര്‍ നിരീക്ഷണത്തിലാണ് ഇവരില്‍ 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 11,986 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 10,906 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍,  നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, നന്ദന എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://www.covid19india.org
  6. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് – വൈറസും മനുഷ്യനും –
Next post കോവിഡാനന്തരലോകം – യുവാൽ നോഹ ഹരാരി
Close