2020 മെയ് 7 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
ടെസ്റ്റ് /1M pop* |
യു. എസ്. എ. | 1,262,887 | 74,795 | 212,952 | 24,104 |
സ്പെയിന്‍ | 253,682 | 25,857 | 159,359 | 41,332 |
ഇറ്റലി | 214457 | 29,684 | 93,245 | 38,221 |
യു. കെ. | 201,101 | 30,076 | 21,330 | |
ഫ്രാൻസ് | 174,191 | 25,809 | 53,972 | 16,856 |
ജര്‍മനി | 168,162 | 7,275 | 137,696 | 32,891 |
തുര്‍ക്കി | 131,744 | 3,584 | 78,202 | 14,640 |
ബ്രസീല്‍ | 126,148 | 8,566 | 51,370 | 1,597 |
ഇറാന്‍ | 101,650 | 6,418 | 81,587 | 6,325 |
ചൈന | 82,883 | 4,633 | 77,911 | |
കനഡ | 63,496 | 4,232 | 28,171 | 25,795 |
ബെല്‍ജിയം | 50,781 | 8,339 | 12,731 | 40,914 |
നെതര്‍ലാന്റ് | 41,319 | 5,204 | 14,198 | |
സ്വീഡന്‍ | 22,721 | 2,769 | 4,074 | 11,833 |
മെക്സിക്കോ | 26,025 | 2,507 | 16,810 | 820 |
… | ||||
ഇന്ത്യ | 52,987 | 1,785 | 15,331 | 925 |
… | ||||
ആകെ |
3,818,791
|
264,811 | 1,299,234 |
*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
ലോകം
- ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കവിഞ്ഞു. രണ്ടര 2.6 ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്പാടും ഇതിനോടകം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 13 ലക്ഷത്തിലേക്കടുക്കുന്നു. അതായത് മൂന്നിലൊന്ന പേര്‍ക്ക് രോഗം ഭേദമായി.
- ഒരുലക്ഷം അമേരിക്കക്കാര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പാണെന്ന് ട്രംപ് പറയുന്നു. അമേരിക്കയില്‍ മാത്രം 12 ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിനോടകം കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. നിലവിലെ കണക്കുകള്‍ അനുസരിച്ച് 74795 അമേരിക്കക്കാരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്.
- അമേരിക്കയിലെ പകുതിയിലേറെ സ്റ്റേറ്റുകളാണ് ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവുകളിലേക്ക് നീങ്ങുന്നത്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില് കുറവുണ്ട്. അടച്ചിട്ട നിലയില്‍ ഒരു രാജ്യത്തിന് നില്‍ക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസം ട്രം പ് വ്യക്തമാക്കിയിരുന്നു. സ്കൂളുകളും കോളേജുകളും തുറന്ന് വിദ്യാര്‍ഥികള്‍ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
- യുകെയിൽ കൊറോണ വൈറസ് മരണങ്ങൾ 30,000 കവിഞ്ഞു. സ്പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറഞ്ഞു. സ്പെയിനിൽ 244 പേരും ഇറ്റലിയിൽ 369 പേരുമാണ് ഇന്നലെ മരിച്ചത്.
- 165,929 കേസുകൾ റഷ്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 0.9% മാത്രം. അതുവരെ മരിച്ചത് 1537 പേര്‍.
- കൊറോണ വൈറസ് കേസുകൾ രാജ്യത്ത് ഒരു ലക്ഷംകവിഞ്ഞെന്ന് ഇറാൻ അറിയിച്ചു. ആകെ 6,418
- സ്‌പെയിനിൽ രേഖപ്പെടുത്തുന്ന കൊറോണ വൈറസ് മരണങ്ങളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും 300 ൽ താഴെയാണെന്ന് രാജ്യ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 244 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊറോണ വൈറസ് മരണസംഖ്യ 25,857 ആയി ഉയർന്നു. രോഗനിർണയം നടത്തിയ കേസുകളുടെ എണ്ണം 253652 ആയി. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് രേഖപ്പെടുത്തുന്നത് സ്പെയിനിലാണ്. പത്തുശതമാനത്തിന് മുകളിലാണ് മരണ നിരക്ക്.
- പാക്കിസ്ഥാനില്‍ ആകെ കേസുകള്‍ 24000 പിന്നിട്ടു. 564 മരണങ്ങള്‍
- കൊറോണ വൈറസ് അടച്ചുപൂട്ടലിനിടെ സപ്ലൈസ് തടസ്സപ്പെടുകയും വില കുതിച്ചുയരുകയും ചെയ്തതിനാൽ അഫ്ഗാനിസ്ഥാൻ സർക്കാർ ഈ ആഴ്ച രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആളുകൾക്ക് സൗജന്യ റൊട്ടി വിതരണം ചെയ്യാൻ തുടങ്ങി.പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തലസ്ഥാനമായ കാബൂളിലെ 2,50,000 കുടുംബങ്ങൾക്ക് പ്രതിദിനം പത്ത് ഫ്ലാറ്റ് ‘നാൻ’ റൊട്ടി ലഭിക്കാൻ തുടങ്ങി.
- അധിനിവേശ വെസ്റ്റ് ബാങ്കിൽ പലസ്തീൻ കൊറോണ വൈറസ് അടിയന്തരാവസ്ഥ വിപുലീകരിക്കുന്നു
- ഫിലിപ്പീൻസിൽ പതിനായിരം കേസുകള്‍. 658 മരണങ്ങള്‍
- യുഎഇയിൽ ആകെ മരണ സംഖ്യ 158 ആയി.ആകെ രോഗികളുടെ എണ്ണം 15,738 ആയി.
- മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ലോക്ഡൗണ്‍ നീട്ടി. ഈ മാസം 29 വരെ ലോക്ഡൗണ്‍ തുടരുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ട പുതിയ ലൂക്ക ലേഖനങ്ങള്‍
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 5 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം | ടെസ്റ്റുകള്‍ /10 ലക്ഷം ജനസംഖ്യ |
മഹാരാഷ്ട്ര | 16758(+1233) |
3094(+275) |
651(+34) | 1617 |
ഗുജറാത്ത് |
6625(+380) |
1500(+119) |
396(+28) |
1574 |
ഡല്‍ഹി | 5532(+428) | 1542(+74) |
65(+1) | 4284 |
തമിഴ്നാട് | 4829(+771) |
1516(+31) |
35(+2) |
2609 |
രാജസ്ഥാന്‍ |
3317(+159) |
1739(+214) |
93(+4) |
2036 |
മധ്യപ്രദേശ് |
3138(+89) |
1099(+99) |
185(+9) |
758 |
ഉത്തര്‍ പ്രദേശ് |
2988 (+118) |
1130(+143) |
60(+4) |
549 |
ആന്ധ്രാപ്രദേശ് | 1777(+60) | 729(+140) |
36(+2) | 3364 |
പഞ്ചാബ് |
1526(+75) |
135(+2) |
27(+2) |
1156 |
പ. ബംഗാള്‍ |
1456(+112) |
265(+1) |
144(+4) |
330 |
തെലങ്കാന | 1107(+11) | 648(+20) |
29 | 548 |
ജമ്മുകശ്മീര്‍ | 775(+34) |
322(+2) |
8 | 2809 |
കര്‍ണാടക |
693(+20) |
354(+23) |
29 |
1453 |
ബീഹാര്‍ | 542(+7) | 188(+30) |
4 | 281 |
ഹരിയാന |
594(+46) |
260(+4) |
6(+1) |
1707 |
കേരളം |
503 |
469(+7) |
3 |
1035 |
ഒഡിഷ | 185(+8) | 61(+1) |
2 | 1131 |
ഝാര്‍ഗണ്ഢ് | 127(+2) |
37(+4) |
3 |
482 |
ചണ്ഡീഗണ്ഢ് | 102(+5) | 21(+3) |
1 | — |
ഉത്തര്‍ഗണ്ഡ് | 61 | 39 |
1 | 827 |
ചത്തീസ്ഗണ്ഡ് |
59 |
36 |
0 |
834 |
അസ്സം |
46(+1) |
35(+2) |
1 |
430 |
ഹിമാചല്‍ |
43(+1) |
34 |
3 |
1082 |
ലഡാക്ക് | 42 |
17 |
0 | — |
അന്തമാന്‍ |
33 | 32 |
0 |
— |
ത്രിപുര |
64(+22) | 2 |
0 |
1592 |
മേഘാലയ |
12 |
10 | 1 | 635 |
പുതുച്ചേരി | 9 | 6 |
0 | |
ഗോവ | 7 | 7 |
||
മണിപ്പൂര്‍ | 2 | 2 | ||
അരുണാചല്‍ | 1 |
1 | ||
ദാദ്ര നഗര്‍ഹവേലി | 1 | 0 | ||
മിസോറാം |
1 |
0 | ||
നാഗാലാന്റ് |
1 |
0 | ||
ആകെ |
52987 (+3582) |
15331(+1191) | 1785(+91) | 925 |
ഇന്ത്യ
-
കോവിഡ് 19 രോഗബാധിതർ അമ്പത്തിരണ്ടായിരം പിന്നിട്ടു. ഇന്നലെ മാത്രം 3582 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 91 പേര്‍ മരണപ്പെട്ടു. ചികിത്സയിൽ -31967. കോവിഡ് മുക്തി നിരക്ക് 28.72 ശതമാനം.
-
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയശേഷമുള്ള മൂന്ന് ദിവസം നാനൂറോളം പേര്‍ മരിച്ചു. പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ വ്യാപനമേറി.
-
മഹാരാഷ്ടയിൽ മൊത്തം രോഗബാധിതർ -16758 , 24 മണിക്കൂറിനകം 1233 പേരെ രോഗം ബാധിച്ചു
34 പേർ മരണപ്പെട്ടു. മുംബൈയിൽ രോഗികള്‍ പതിനായിരം കഴിഞ്ഞു. ധാരാവിയിൽ പുതിയ 33 കേസുകൾ. -
ഡോക്ടർമാരടക്കം 548 ആരോഗ്യപ്രവർത്തകർക്കാണ് രാജ്യത്താകെ കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്.
മുംബൈയിൽ സ്വകാര്യആശുപത്രി ഡോക്ടർമാർ കോവിഡ് ചികിത്സയ്ക്ക് എത്തുന്നത് നിർബന്ധമാക്കി. ഇല്ലെങ്കിൽ മെഡിക്കൽ ലൈസൻസ് റദ്ദാക്കും.
- തമിഴ്നാട് – 24 മണിക്കൂറിനിടെ 771 പുതിയ കേസുകള്‍ 508 പേർ രോഗബാധിതർ
മൊത്തം 4829 രോഗബാധിതര്‍ - ഗുജറാത്തില്‍ മരണം 396
- പശ്ചിമ ബംഗാളിൽ 112 പുതിയ രോഗബാധിതർ, 24 മണിക്കൂറിനുള്ളിൽ 4 മരണം. മൊത്തം 1456
- പഞ്ചാബ്- 75 പേരെ പുതുതായി രോഗം ബാധിച്ചു. ആകെ 1500ലേറെ കേസുകള്‍.
- ദില്ലിയില്‍ 428 പുതിയ കേസുകള്‍ മരണനിരക്ക് 1.17%
- നാവിക സേന മാലിദ്വീപിൽ നിന്ന് 1000 പേരെ ഇന്ത്യയിലേക്ക് കൊണ്ടുവരും
- പ്രവാസികൾ ഇന്ന് മുതൽ എത്തി തുടങ്ങും. ഇന്ന് ഇന്ത്യയിലേക്ക് യു എ ഇ യിൽ നിന്നും രണ്ട് വിമാനസർവ്വീസുകൾ
- വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ജന്മനാട്ടിലേക്ക് പോകുന്നവരുടെ നീണ്ട നിര ഇന്നലെയും ദൃശ്യമായി.
- 495 കിലോമീറ്റർ ദൂരമുള്ള മുംബൈയിൽ നിന്ന് ബുൽദാനയിലേക്ക് ഏഴ് മാസം ഗർഭിണിയായ സ്ത്രീ കുടുംബസമേതം നടന്ന് പോകുന്നത് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
- കർണാടക സംസ്ഥാനത്തിൽ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾക്ക് തങ്ങളുടെ നാട്ടിലേക്ക് പോകാനായി പ്രത്യേക ട്രെയിനായി നൽകിയ അപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു.
കർണാകസർക്കാരിൻ്റെ നീക്കം മൂലം 10 ട്രെയിനുകളാണ് റദ്ദായത്
കേരളം
കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 14,670 |
ആശുപത്രി നിരീക്ഷണം | 268 |
ഹോം ഐസൊലേഷന്‍ | 14402 |
Hospitalized on 6-05-2020 | 58 |
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | റിസല്‍റ്റ് വരാനുള്ളത് |
34599 | 34063 | 502 | 34 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
കാസര്‍കോട് | 178 |
175 | 3 | |
കണ്ണൂര്‍ | 118 | 100 | 18 | |
ഇടുക്കി | 24 | 23 | 1 | |
കൊല്ലം | 20 |
17 | 3 | |
പാലക്കാട് | 13 | 12 | 1 | |
വയനാട് | 4 | 3 | 1 | |
പത്തനംതിട്ട | 17 | 17 | ||
കോട്ടയം | 20 | 20 | ||
മലപ്പുറം | 24 | 23 | 1 | |
തിരുവനന്തപുരം | 17 | 16 | 1 | |
എറണാകുളം | 22 | 21 | 0 | 1 |
കോഴിക്കോട് | 24 | 24 | 0 | |
തൃശ്ശൂര്‍ | 13 | 13 | ||
ആലപ്പുഴ | 5 | 5 | ||
ആകെ | 502 | 469 | 30 | 3 |
- സംസ്ഥാനത്ത് മെയ് 6ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേരുടേയും (ഒരാള്‍ ഇടുക്കി സ്വദേശി) പത്തനംതിട്ടയില്‍ നിന്നുള്ള ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 469 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 30 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,670 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 14,402 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 58 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 34,599 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 34,063 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2947 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2147 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
പുതിയ ഹോട്ട് സ്‌പോട്ടുകളില്ല
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. സംസ്ഥാനത്ത് ആകെ 89 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
പ്രവാസി മലയാളികളുടെ ആദ്യസംഘം ഇന്ന് എത്തും.
കേരളത്തിലേക്ക് മടങ്ങുന്ന വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികൾ അവരുടെ ബന്ധുക്കൾ എന്നിവർ അറിയാൻ
- ലോകം മുഴുവൻ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന COVID 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് കേരളം.
- ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലേക്ക് വിമാനങ്ങൾ വന്നാൽ ആരെയും വീടുകളിലേക്ക് അയക്കാൻ കഴിയില്ല.
- വിമാന യാത്രക്കാർ 7 ദിവസം സർക്കാർ ഒരുക്കുന്ന ക്വറന്റയിനിൽ സംവിധാനങ്ങളിൽ കഴിഞ്ഞ ശേഷം ഏഴാം ദിവസം രോഗ നിർണ്ണയ പരിശോധനകൾ നടത്തി അതിൽ നെഗറ്റീവ് ആകുന്നവരെ മാത്രം വീടുകളിലേക്ക് ക്വറന്റിനിൽ അയക്കും. എന്നാൽ പോസിറ്റീവ് ആകുന്ന പക്ഷം അവരെ ചികിത്സാ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്യും.
- കേരളത്തിലെ സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്ക് രോഗം കൂട്ടത്തോടെ സ്ഥിരീകരിക്കുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വീട്ടിലെത്തുന്ന ഓരോ പ്രവാസിയും താൻ കാരണം ഒരു കുടുംബാംഗങ്ങൾക്കും രോഗം എന്ന് കൃത്യമായി പാലിക്കേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ വീട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളും അവരുടെ ബന്ധുക്കളും ഇനി പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
- വിദേശത്ത് നിന്ന് മടങ്ങി വന്നവർ ഏഴുദിവസത്തെ സർക്കാർ ഏർപ്പെടുത്തുന്ന ക്വയറന്റൈൻ സൗകര്യങ്ങളിൽ നിന്നും വീടുകളിലേക്ക് വരുമ്പോൾ വീടുകളിലും കർശനമായ ക്വാറന്റൈൻ പാലിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുമ്പു തന്നെ വൈറസ് വാഹകരായ വ്യക്തികൾക്ക് രോഗം പരത്താൻ കഴിയുമെന്നതിനാൽ ആണ് ഇങ്ങനെ ഒരു നടപടി. ഓർക്കുക രോഗലക്ഷണങ്ങൾ പ്രകടമാക്കാതെയും രോഗം പകരാം.
- വീടുകളിൽ എത്തിയാൽ വായു സഞ്ചാരമുള്ളതും, ബാത് റൂം അറ്റാച്ച് ആയിട്ടുള്ളതുമായ മുറിയിൽ തനിയെ സമ്പർക്ക വിലക്കിൽ കഴിയേണ്ടതാണ്. ശ്രദ്ധിക്കുക സമ്പർക്ക വിലക്ക് എന്നത് വീടിനു പുറത്തു ഇറങ്ങരുത് എന്നതല്ല. അവർ കഴിയുന്ന മുറിയിൽ നിന്നു തന്നെ പുറത്തു ഇറങ്ങരുത് എന്നാണ്.
- ഉപയോഗ വസ്തുക്കൾ അതായത് പാത്രങ്ങൾ, വസ്ത്രങ്ങൾ, മേശ കസേര എന്നിവ സമ്പർക്ക വിലക്കിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്ക് പ്രത്യേകമായി തന്നെ ഉപയോഗിക്കുവാൻ ഉണ്ടാകണം.
- ശുചി മുറി, മേശ കസേര എന്നിവ 1% വീര്യമുള്ള ബ്ലീച് ലായനി ഉപയോഗിച്ചു വൃത്തിയാക്കേണ്ടതാണ്. രോഗാണു ഉപയോഗ വസ്തുവിൽ കൂടി പടരാൻ സാധ്യത ഉള്ളത് കൊണ്ടാണ്.
- ഇത്തരം വസ്തുക്കൾ കഴിവതും പ്രകടമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എങ്കിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ തന്നെ വൃത്തിയാക്കുന്നതാണ് ഉത്തമം. അതും അതേ മുറിയിൽ വച്ചു തന്നെ.
- വീട്ടിലെ മറ്റുള്ളവരുമായി ഒരു കാരണവശാലും അടുത്തിടപഴക്കാൻ പാടുള്ളതല്ല. 60 വയസ്സിനു മുകളിലുള്ളവർ മറ്റു രോഗങ്ങൾ ഉള്ളവർ, ഹൃദ്രോഗം ഉള്ളവർ, സാന്ത്വന ചികിത്സ സ്വീകരിക്കുന്നവർ എന്നിവർ കഴിവതും വ്യക്തികൾ സമ്പർക്ക വിലക്കിൽ കഴിയുന്ന വീടുകളിൽ നിന്നും സുരക്ഷിതമായി ബന്ധു വീടുകളിലേക്ക് മാറി താമസിക്കേണ്ടതാണ്. രോഗം ഇവർക്ക് പകർന്നു കിട്ടിയാൽ ഇത്തരക്കാരിൽ രോഗം അതീവ ഗുരുതരം ആകാൻ സാധ്യത കൂടുതൽ ആണ്.
- ചിലപ്പോൾ ആ വ്യക്തികൾക്ക് ഒരാളുടെ സഹായം ആവശ്യമായി വന്നേക്കാം അങ്ങനെ ആണെങ്കിൽ ആ കുടുംബത്തിലെ താരതമ്യേന ആരോഗ്യമുള്ള വ്യക്തികൾ തന്നെ അതിനു വേണ്ടി തയ്യാറാകണം. സമ്പർക്ക വ്യക്തികളുമായി അധികം അടുത്തിടപഴകാതിരിക്കാൻ ഇവർ ശ്രദ്ധിക്കണം. സമ്പർക്ക വിലക്കിലുള്ള വ്യക്തികളും അവരെ പരിചരിക്കുന്നവരും നിർബന്ധമായി മാസ്‌ക് ഉപയോഗിച്ചിരിക്കണം.
- സമ്പർക്ക വിലക്കിലുള്ളവർ കഴിയുന്നത്ര തവണ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. ഹസ്തദാനം ഒഴിവാക്കുക.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മുഖം മറയ്ക്കുക.
- മടങ്ങി എത്തിയ പ്രവാസികൾക്കോ ആ വീട്ടിലുള്ളവർക്കോ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ (പ്രധാനമായും പനി, ചുമ, ശ്വാസം മുട്ടൽ, മൂക്കോലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ) ആരോഗ്യ പ്രവർത്തകരെ ഫോൺ മുഖാന്തരം അറിയിക്കേണ്ടതാണ്.
- വീട്ടുകാരും സുഹൃത്തുക്കളും സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ കൊടുക്കേണ്ടതാണ്. നേരിട്ടു സന്ദർശിക്കാൻ പോകാതെ ഫോൺ, വീഡിയോ കാൾ എന്നിവ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്.
-
പോസ്റ്ററുകള്‍ക്ക് –പ്രവാസികളുടെയും ബന്ധുക്കളുടെയും ശ്രദ്ധയ്ക്ക്
KSSP Dialogue ല്‍ ഇന്ന് 7.30 ന്
കേരളത്തിലെ കൃഷി – കോവിഡ്കാലത്തും ശേഷവും
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Dialogue ല്‍ ഇന്ന് മെയ് 7ന് വൈകുന്നേരം 7.30 ന് ഡോ.ജി.ജു പി അലക്സ് കേരളത്തിലെ കൃഷി – കോവിഡ്കാലത്തും ശേഷവും എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?
KSSP Dialogue- Live ഫേസ്ബുക്ക് പേജ്
ഡോ.യു. നന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്
- Coronavirus disease (COVID-2019) situation reports – WHO
- https://www.worldometers.info/coronavirus/
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- https://www.deshabhimani.com