Read Time:15 Minute

2020 ഏപ്രില്‍ 3 , രാത്രി 9 വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
11,53,121
മരണം
61,657

രോഗവിമുക്തരായവര്‍

2,40,193

Last updated : 2020 ഏപ്രില്‍4 രാത്രി 9മണി

300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 2,90,920
7844
സ്പെയിന്‍ 1,24,736 11,744
ഇറ്റലി 119,827 14,681
ജര്‍മനി 91,589 1,293
ഫ്രാൻസ് 82,165 6,507
ചൈന 81,639 3326
ഇറാൻ 55,743 3,452
യു. കെ. 41,903 4,313
സ്വിറ്റ്സെർലാൻഡ് 20,278 620
ബെല്‍ജിയം 18431 1283
നെതർലാൻഡ്സ് 16627 1651
തുര്‍ക്കി 20,921 425
ഇൻഡ്യ 3482 91
ആകെ 11,53,121 61,657

അടിസ്ഥാന ആരോഗ്യ സംരക്ഷണം.

  • ലോകത്താകെ 1.1 ദശലക്ഷത്തിലധികം ആളുകളെ രോഗം ബാധിച്ചു, ലോകത്താകമാനം 61,000 ൽ അധികം മരണം
  • സൗത്ത്-ഈസ്റ്റ് ഏഷ്യ മേഖലയിൽ കേസുകൾ വർദ്ധിക്കാൻ തുടങ്ങിയപ്പോൾ, WHO റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് മേഖലയിലെ ആരോഗ്യമന്ത്രിമാരുമായി ഒരു വെർച്വൽ മീറ്റിംഗ് നടത്തി.
  • ലാറ്റിനമേരിക്കൻ, കരീബിയൻ രാജ്യങ്ങളെ സഹായിക്കുന്നതിന് മുൻ‌ഗണനാ പൊതുജനാരോഗ്യ നടപടികൾക്കായി ഫണ്ട് ആവശ്യപ്പെട്ട് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (PAHO) ഇന്നലെ ഒരു അപ്പീൽ നൽകി. PAHO- യുടെ COVID-19 പ്രതികരണ തന്ത്രം നടപ്പിലാക്കാൻ ഈ ഫണ്ടുകൾ ഉപയോഗിക്കും.
  • യുഎസിൽ 277,000 കേസുകളും 7,400 ൽ അധികം മരണങ്ങളുമുണ്ട്. കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്യാത്ത ഏക സംസ്ഥാനം വ്യോമിംഗ് ആണ്.
  • സ്‌പെയിനിൽ 809 പേർ കൂടി മരിച്ചു. മൊത്തം 11,744 പേർ മരിച്ചു. മരണനിരക്ക് – 7.3% മാർച്ച് 26 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വർധന.
  • ചൈന: രണ്ട് മാസത്തെ ലോക്ക്ഡൗണിനുശേഷം നഗരം തുറക്കാൻ തുടങ്ങുമ്പോൾ, ആവശ്യമുള്ളപ്പോൾ മാത്രം താമസക്കാർ പുറത്തുപോകണമെന്ന് വുഹാനിലെ ഉദ്യോഗസ്ഥർ.
  • മാർച്ച് 14 ന് അവതരിപ്പിച്ച “സ്റ്റേറ്റ് ഓഫ് അലാറം” രണ്ടാം തവണ ഏപ്രിൽ 26 വരെ നീട്ടാൻ സ്പാനിഷ് സർക്കാർ ഒരുങ്ങുന്നു.
  • യു എ ഇയിൽ ഒരു കോവിഡ് മരണം; 241 പേർക്ക് കൂടി രോഗബാധ 53 വയസുള്ള അറബ് വനിതയാണ് ഇന്ന് മരിച്ചത്. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 10 ആയി

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ

ആകെ ബാധിച്ചവര്‍ :3482 (+374)* (Covid19india.org

മരണം : 91(+5)

ഇന്ത്യ – അവലോകനം

  • ആരോഗ്യ പ്രവർത്തകരുടെ വ്യക്തിഗത സുരക്ഷാ ഉപാധികൾ വളരെ പ്രാധാന്യമുള്ളതാണ്.
  • പല സംസ്ഥാനങ്ങളിലും മെഡിക്കല്‍ സൗകര്യങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ട വ്യക്തിസുരക്ഷാ ഉപകരണങ്ങളും (പിപിഇ) ആവശ്യത്തിന് ഇല്ലെന്ന് കേന്ദ്ര ഏജന്‍സിയായ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക്ക് ഗ്രീവന്‍സ് വകുപ്പിന്റെ റിപ്പോര്‍ട്ട്.  രാജ്യത്ത് ഇതുവരെ 50ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ അവശേഷിക്കുന്നത് 2 ദിവസത്തേക്കുള്ള കിറ്റുകള്‍ മാത്രമാണ്. മുംബൈ വോക്ക് ഹാർട്ട് ആശുപത്രിയിൽ 10 നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 265 പേർ നിരീക്ഷണത്തിൽ ഉണ്ട്. ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രസൻ ആശുപതിയിൽ ഒരു ഡോക്ടരുടെ പരിശോധന ഫലം പോസിറ്റീവാണ്. 12 നഴ്സുമാരുടെ ഫലം നാളെ വരും. ഡൽഹി ഗംഗറാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടക്കം 108 പേർ നിരീക്ഷണത്തിലാണ്. ഇങ്ങനെ രാജ്യത്ത് 50 ൽ അധികം ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലും എല്ലാ ആശുപത്രികളിലും പിപിഇ കിറ്റുകൾ ലഭ്യമായിട്ടില്ല.
  • ഇന്ത്യയില്‍ രോഗബാധിതരിൽ ഏറെയും യുവാക്കളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ 12 പേര്‍ മരിച്ചെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കോവിഡ് സ്ഥിരികരിച്ചത് 17 സംസ്ഥാനങ്ങളിൽ നിന്നായി 1023 പേര്‍ക്കാണെന്നും ആരോഗ്യ സെക്രട്ടറി സ്ഥിരീകരിച്ചു. രാജ്യത്തെ രോഗബാധിതരിൽ 20 വയസിനിടയിൽ പ്രായമുള്ളവർ 9 ശതമാനവും 21നും 40 വയസിനുമിടയിൽ പ്രായമുള്ളവർ 42 ശതമാനവും 41മുതല്‍ 60 വയസിനിടയിൽ പ്രായമുള്ളവർ 33ശതമാനവും 60 വയസിന് മേലെ പ്രായമുള്ളവര്‍ 17 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. 22,000 പേർ നിരീക്ഷണത്തിലുണ്ട്.
  • ഇന്ത്യയിലിതുവരെ, ആവർത്തിച്ചുള്ള പരിശോധനകൾ ഉൾപ്പെടെ 66000 ടെസ്റ്റുകൾ മാത്രമാണ് നടന്നിട്ടുള്ളത്. ജനസംഖ്യാനുപാതികമായി മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ നമ്മൾ ഏറ്റവും പിന്നിലാണ് നിൽക്കുന്നത്.
  • കൊവിഡ് 19 രോഗനിര്‍ണയത്തില്‍ രാജ്യത്താദ്യമായി റാപിഡ് പരിശോധന നടപ്പാക്കാനൊരുങ്ങി കേരളം.റ്റ്

 

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 4, രാത്രി 8 മണി)

സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 190 (+26)
1
2 അരുണാചൽ പ്രദേശ് 1 0
3 ആസ്സാം 25(+2) 0
4 ബീഹാർ 31 1
5 ഛത്തീസ്‌ഗഢ് 11(+1) 0
6 ഗോവ 7(+1) 0
7 ഗുജറാത്ത് 105(+10) 10(+1)
8 ഹരിയാന 85(+26) 9
9 ഹിമാചൽ പ്രദേശ് 6 2
10 ഝാർഖണ്ഡ്‌ 1 0
11 കർണ്ണാടക 144 (+16)
4
12 കേരളം 306 (+11)
2
13 മദ്ധ്യപ്രദേശ് 154(+) 11 (+3)
14 മഹാരാഷ്ട്ര 537(+47) 26
15 മണിപ്പൂർ 2 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 9 0
20 പഞ്ചാബ് 57(+4) 5
21 രാജസ്ഥാൻ 200 (+21)
0
22 സിക്കിം 0 0
23 തമിഴ്‍നാട് 485 (+74) 2(+1)
24 തെലങ്കാന 229 11
25 ത്രിപുര 0 0
26 ഉത്തർപ്രദേശ് 227(+53)
2
27 ഉത്തരാഖണ്ഡ് 22(+6) 0
28 പശ്ചിമ ബംഗാൾ 53 6

കേന്ദ്രഭരണപ്രദേശങ്ങൾ

1 ആന്തമാൻ നിക്കോബർ 10 0
2 ചണ്ഡീഗഢ് 18 0
3 ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി 0 0
4 ലക്ഷദ്വീപ് 0 0
5 ഡെൽഹി 445(+59) 5
6 പുതുച്ചേരി 5 0
7 ജമ്മു കശ്മീർ 92 (+17)
2
8 ലഡാക്ക് 13 0

കേരളം 

ഏപ്രില്‍ 4, രാത്രി 9 മണി

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 142 (+6) 4
കണ്ണൂര്‍ 49(+1) 15
എറണാകുളം 25(+1) 5 1
പത്തനംതിട്ട 13 8
മലപ്പുറം 13 1
തിരുവനന്തപുരം 13 5 1
തൃശ്ശൂര്‍ 12 2
കോഴിക്കോട് 7 3
പാലക്കാട് 7(+1)
ഇടുക്കി 10 3
കോട്ടയം 3 3
കൊല്ലം 6(+1)
ആലപ്പുഴ 3(+1) 1
വയനാട് 3
ആകെ 306 50 2
  • സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. കോവിഡ് 19 വ്യാപനം തിരിച്ചറിയാനുള്ള ആയിരം റാപിഡ് ടെസ്റ്റ് കിറ്റുകളാണ് കഴിഞ്ഞദിവസം കേരളത്തിലെത്തിയത്. കിറ്റുകള്‍ എത്തിയതോടെ സംസ്ഥാനത്ത് പരിശോധന ഊര്‍ജിതമാവും. സാമൂഹ്യ വ്യാപനത്തിൻ്റെ സാധ്യത ഇനിയും തള്ളിക്കളയാനാവാത്ത ഒരു സ്ഥിതിവിശേഷം നമ്മുടെ ഇടയിലുണ്ട്. അത് കണ്ടെത്തുന്നതിനും കൂടുതൽ കാര്യക്ഷമമായി ഇടപെടുന്നതിനും ഈ ടെസ്റ്റുകൾ ഉപകരിക്കും എന്നാണ് പ്രതീക്ഷ.
  • കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ ടെസ്റ്റ് ചെയ്യാനാരംഭിച്ചു. ഇന്നലെ 12 ടെസ്റ്റുകളാണ് ചെയ്തത്. കാസർഗോഡ്, കണ്ണൂർ ഭാഗത്ത് നിന്നുള്ളവരുടെ ടെസ്റ്റുകൾ കൂടുതൽ കാര്യക്ഷമമായും വേഗത്തിലും നടത്തുന്നതിന് ഇത് സഹായകരമായിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.  മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഉടന്‍ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നു.
  • കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്-2) രോഗം വന്നത്.
  • കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേര്‍ രോഗവിമുക്തരായി. (കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളും) നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.
  • 206 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

മാസ്ക് ഉപയോഗിക്കുമ്പോള്‍

കേരളത്തില്‍ വ്യാപകമായി മാസ്ക് ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാസ്ക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഏവരും തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.

  • മാസ്ക് ധരിക്കുന്നതിന് മുൻപ് കൈകൾ സോപ്പും വെള്ളവും അല്ലെങ്കിൽ 70 % ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കഴുകണം.
  • മൂക്കും വായും മൂടുന്ന രീതിയിൽ കൃത്യമായി ധരിക്കണം. മാസ്കും മുഖവും തമ്മിൽ ഗ്യാപ്പ് ഉണ്ടാകാൻ പാടില്ല.
  • ധരിച്ചശേഷം മാസ്കിൽ സ്പർശിക്കാൻ പാടില്ല.
  • മാസ്ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തിൽ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.
  • മാസ്ക് ധരിച്ചാലും കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തിൽ അമാന്തം പാടില്ല.
  • മാസ്ക് ഊരുമ്പോൾ മുൻഭാഗത്ത് സ്പർശിക്കാതെ വള്ളികളിൽ മാത്രം പിടിച്ച് അഴിക്കുക.
  • ഉപയോഗിച്ച മാസ്ക് വലിച്ചെറിയരുത്.
  • വീണ്ടും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
  • മാസ്ക് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡിനെതിരെ പരിപൂർണ്ണ പ്രതിരോധമായി എന്ന് കരുതരുത്.
  • സാധാരണ മാസ്കുകൾ ധരിച്ചാൽ നമ്മുടെ ശരീരത്തിലേക്ക് വൈറസ് കയറുന്നതിനെ പൂർണമായും തടയുമെന്നും കരുതരുത്‌. പക്ഷേ, നമുക്ക് വൈറസ്ബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സഹായിക്കും.അതുകൊണ്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കുകയും തന്നെയാണ്.
  • മാസ്ക് ധരിച്ചു എന്നത് കൊണ്ട് മിഥ്യാ സുരക്ഷിത ബോധം ഉണ്ടാവാൻ പാടില്ല
  • ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക തന്നെ വേണം. ശരീരിക അകലം പാലിക്കാൻ കര്‍ശനമായ ശ്രദ്ധ വേണം.

ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ഡോ.ഹരികൃഷ്ണന്‍, നന്ദന സുരേഷ് എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. https://www.covid19india.org
  5. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തേരുരുൾ പോലെ ചുരുളും തേരട്ട
Next post വീട്ടില്‍ മാസ്ക് ഉണ്ടാക്കാം
Close