2020 മെയ് 3 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
ടെസ്റ്റ് /1M pop* |
യു. എസ്. എ. | 1,157,421 | 67,248 | 160,552 | 20,890 |
സ്പെയിന്‍ | 245,567 | 25,100 | 146,233 | 32,699 |
ഇറ്റലി | 209,328 | 28710 | 79,914 | 34,879 |
യു. കെ. | 182,260 | 28,131 | 16,644 | |
ഫ്രാൻസ് | 168,396 | 24,760 | 50,562 | 16,856 |
ജര്‍മനി | 164,967 | 6,812 | 129,000 | 30,400 |
തുര്‍ക്കി | 124,375 | 3,336 | 58,259 | 13,177 |
ബ്രസീല്‍ | 96,559 | 6750 | 40,937 | 1,597 |
ഇറാന്‍ | 96,448 | 6,156 | 77,350 | 5,769 |
ചൈന | 82,875 | 4,633 | 77,685 | |
കനഡ | 56,611 | 3,564 | 23,621 | 22,050 |
ബെല്‍ജിയം | 49,517 | 7,765 | 12,211 | 22,520 |
നെതര്‍ലാന്റ് | 40,236 | 4,987 | 13,184 | |
സ്വീഡന്‍ | 22,082 | 2,669 | 1,005 | 11,833 |
… | ||||
ഇൻഡ്യ | 39,699 | 1,323 | 10,819 | 708 |
… | ||||
ആകെ |
34,77,160
|
2,44,417 | 11,07,669 |
*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
ലോകം
- ലോകമെമ്പാടും, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3.47 ദശലക്ഷത്തിന് മുകളിലാണ്, 244,000 ത്തോളം മരണങ്ങളും ഏകദേശം പതിനൊന്ന് ലക്ഷത്തോളം സുഖം പ്രാപിച്ചു. പേര്‍ സുഖം പ്രാപിച്ചു. ഏകദേശം ആകെ രോഗബാധിതരില്‍ മൂന്നിലൊന്ന് പേര്‍.
- അമേരിക്കയിൽ 1.15 ദശലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 67,000 ത്തിലധികം മരണങ്ങൾ. അമേരിക്കയിലെ ആകെ മരണസംഖ്യ ഒരു ലക്ഷത്തിൽ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്!
- കർശനമായ ലോക്ക്ഡൗൺ വ്യവസ്ഥകൾ സ്പെയിൻ ലഘൂകരിക്കുന്നു. ആഴ്ചകൾക്കുള്ളിൽ ആദ്യമായി സ്പെയിൻ ഔട്ട്ഡോർ വ്യായാമം അനുവദിച്ചു. 276 പേർ ഒറ്റരാത്രികൊണ്ട് മരിച്ചതിനെത്തുടർന്ന് സ്‌പെയിനിലെ കൊറോണ വൈറസ് മരണസംഖ്യ 25,100 ആയി. ആകെ കേസുകൾ 245,567 ആയി ഉയർന്നു.
- 445 പുതിയ കേസുകളും 94 മരണങ്ങളും നെതർലാൻഡ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മൊത്തം കോവിഡ് കേസുകൾ 40,236 ആയി, മരണങ്ങൾ 4,987 ആണ്.
- ബ്രസീലിലെ ദരിദ്രവും ജനസാന്ദ്രതയേറിയതുമായ പ്രദേശങ്ങളിൽ കൊറോണ വൈറസ് രോഗം നിയന്ത്രിക്കാൻ പ്രയാസമാകും എന്ന് ബ്രസീൽ ആരോഗ്യ മന്ത്രാലയം.ബ്രസീലിൽ 96,559 കേസുകളാണുള്ളത്. 6,750 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
- ഇന്തോനേഷ്യയിൽ 292 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, 31 പേർ മരിച്ചു.ആകെ കേസുകളുടെ എണ്ണം 10,843 ആണ്.മരണസംഖ്യ 831.
- മലേഷ്യയിൽ 105 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 6,176 ആയി. മരണങ്ങളുടെ എണ്ണം 103 ആണ്.
- കൊറോണ വൈറസിന്റെ 9,623 പുതിയ കേസുകൾ റഷ്യ റിപ്പോർട്ട് ചെയ്തു, ഇത് ഏറ്റവും ഉയർന്ന ദൈനംദിന ഉയർച്ചയാണ്, ഇത് മൊത്തം കേസുകൾ 124,054 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57 പേർ മരിച്ചതിനെ തുടർന്ന് രാജ്യവ്യാപകമായി മരണസംഖ്യ 1,222 ആയി ഉയർന്നു.
- ഫിലിപ്പീൻസിൽ 156 പുതിയ കേസുകളും 24 മരണങ്ങളും കൂടി രേഖപ്പെടുത്തി. രാജ്യത്ത് ആകെ 8,928 കേസുകളും മരണസംഖ്യ 603 ഉം ആയി.
- സ്ഥിരീകരിച്ച കോവിഡ് 19 കേസുകളുടെ എണ്ണം ആഫ്രിക്കയിലുടനീളം 40,000 കവിഞ്ഞു, ഇതിൽ 1,700 മരണങ്ങളും 13,000 ലധികം പേര്‍ രോഗവിമുക്തരായത്.
- സിംഗപ്പൂരിലെ ആരോഗ്യ മന്ത്രാലയം 447 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ദിവസേനയുള്ള ഏറ്റവും ചെറിയ വർദ്ധനവ്. 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 17,548 ആയി.
- ആറ് പുതിയ കൊറോണ വൈറസ് കേസുകൾ തായ്‌ലൻഡ് റിപ്പോർട്ട് ചെയ്യുന്നു.ആകെ കേസുകൾ 2,966 ആയി. പുതിയ മരണങ്ങളൊന്നുമില്ല.
- ഖത്തറില്‍ ഇന്ന് 776 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ രോഗബാധിതരുടെ എണ്ണം 14,872 ആയി. രോഗവിമുക്തി നേടിയവരുടെ എണ്ണം 1,534 ആയി വര്‍ധിച്ചു.രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 12 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.
- സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ച് ഏഴ് പേർകൂടി മരിച്ചു. പുതുതായി 1,362 പേർക്ക് രോഗം സ്ഥിരീകരിച്ചു.ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 25,459 ആയെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ആകെ മരണം 178.
- പോപ് ഗായിക മഡോണയ്ക്ക്(61) കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് രോഗനിര്‍ണയം – ഉമിനീർ ടെസ്റ്റിംഗ്
കോവിഡ് രോഗനിർണയത്തിന് കൂടുതലായും സ്രവം ആണുപയോഗിക്കുന്നത്. എന്നാൽ അടുത്തകാലത്തായി ജനപ്രിയമായിവരുന്ന മറ്റൊരു സാധ്യതയാണ് ഉമിനീരിൽ കോവിഡ് സാന്നിധ്യം കണ്ടെത്താനുള്ള ടെസ്റ്റ്. ഇപ്പോൾ ഇത് അമേരിക്കയിൽ പ്രാവർത്തികമാക്കി തുടങ്ങി. ന്യൂ ജേഴ്‌സി സ്റ്റേറ്റിൽ 90000 സാമ്പിളുകൾ ടെസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. പ്രതിദിനം 30000 സാംപിൾ ചെയ്യാനുള്ള ഒരുക്കങ്ങൾ ആയിട്ടുണ്ട്. ഓഖ്‌ലഹോമ, ഇന്ത്യാന, കാലിഫോർണിയ, ഇലിനോയ്, എന്നീ സംസ്ഥാനങ്ങളും ഉമിനീർ റ്റെസ്റ്റിന് തയ്യാറെടുക്കുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രെസെർവേറ്റീവ് ചേർത്ത ചെറിയ കുപ്പികളിൽ ടെസ്റ്റിനാവശ്യമുള്ള ഉമിനീർ ശേഖരിക്കുന്നു. ഇതിൽ നിന്ന് വൈറസിന്റെ ജനിതക ഘടകങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ ഉള്ള സ്രവം ശേഖരിക്കുന്നതിനും ടെസ്റ്റുചെയ്യുന്നതിനും പ്രത്യേക പരിശീലനം നേടിയ വ്യക്തികൾ ഉണ്ടാകണം. ഉമിനീർ ടെസ്റ്റിന് ഇത്തരം പരാധീനതകൾ ഇല്ലാത്തതിനാൽ ശേഖരിക്കൽ ടെസ്റ്റിംഗ് സംവിധാനങ്ങൾ ലളിതമാക്കാം. ടെസ്റ്റ് നൽകുന്ന കൃത്യതയും മെച്ചമാണെന്നു ഇതുവരെയുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു. സ്രവം ശേഖരിക്കുന്നത് പലർക്കും അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നു; ഇതിനും ഉമിനീർ ടെസ്റ്റിംഗ് പരിഹാരമാകും. ഇപ്പോൾ അനുഭവപ്പെടുന്ന പ്രധാന പോരായ്‌മ ടെസ്റ്റിന് 72 മണിക്കൂർ സമയം ആവശ്യമായി വരുന്നു എന്നതാണ്. ഇതും മറികടക്കാനാവും എന്ന് കരുതുന്നു.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 3 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം | ടെസ്റ്റുകള്‍ /10 ലക്ഷം ജനസംഖ്യ |
മഹാരാഷ്ട്ര | 12296(+790) |
2000(+121) |
521(+36) | 1344 |
ഗുജറാത്ത് |
5054(+333) |
896(+160) |
262(+26) |
1226 |
ഡല്‍ഹി | 4122(+384) | 1256(+89) |
64(+3) | 3467 |
മധ്യപ്രദേശ് |
2788(+73) |
622(+98) |
151(+6) |
641 |
രാജസ്ഥാന്‍ |
2772(+106) |
1242(+126) |
68 |
1662 |
തമിഴ്നാട് | 2757 (+231) |
1341(+29) |
29(+1) |
1933 |
ഉത്തര്‍ പ്രദേശ് |
2487 (+159) |
698(+44) |
43(+1) |
429 |
ആന്ധ്രാപ്രദേശ് | 1525(+62) | 441(+38) |
33 | 2581 |
തെലങ്കാന | 1061+17) | 499(+35) |
29(+1) | 547 |
പ. ബംഗാള്‍ |
795 |
139 |
48(+7) |
229 |
പഞ്ചാബ് |
772(+187) |
112(+4) |
20 |
896 |
ജമ്മുകശ്മീര്‍ | 666(+27) |
404 |
8 | 1918 |
കര്‍ണാടക |
601(+12) |
271(+20) |
25(+3) |
1141 |
കേരളം |
500(+2) |
400(+8) |
3 |
933 |
ബീഹാര്‍ | 481(+15) | 107(+9) |
4(+1) | 252 |
ഹരിയാന |
376(+19) |
242(+1) |
5(+1) |
1230 |
ഒഡിഷ | 157(+3) | 56(+1) |
1 | 871 |
ഝാര്‍ഗണ്ഢ് | 115(+2) |
22(+1) |
3 |
375 |
ഉത്തര്‍ഗണ്ഡ് | 59(+2) | 39(+2) |
1 | 698 |
ഹിമാചല്‍ |
40 |
33(+3) |
2 |
996 |
ചത്തീസ്ഗണ്ഡ് |
43 |
36 |
0 |
706 |
അസ്സം |
43 |
33 |
1 |
372 |
ചണ്ഡീഗണ്ഢ് | 94(+6) | 19(+1) |
0 | — |
അന്തമാന്‍ |
33 | 26(+10) |
0 |
— |
ലഡാക്ക് | 23(+1) |
17 |
0 | — |
മേഘാലയ |
12 |
10 | 1 | 1397 |
ഗോവ | 7 | 7 |
0 | |
പുതുച്ചേരി | 12(+4) | 5 |
0 | |
ത്രിപുര | 4(+2) | 2 |
||
മണിപ്പൂര്‍ | 2 | 2 | ||
അരുണാചല്‍ | 1 |
1 | ||
ദാദ്ര നഗര്‍ഹവേലി | 1 | 0 | ||
മിസോറാം |
1 |
0 | ||
നാഗാലാന്റ് |
1 |
0 | ||
ആകെ |
39699 (+2437) |
10828(+807) | 1323(+92) | 708 |
ഇന്ത്യ
-
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 39,600 കടന്നു. മരണം 1300 കടന്നു. 24 മണിക്കൂറിനിടെ 2400റോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 92 പേർ മരിച്ചു. 10828 പേർ രോഗമുക്തരായി. രോഗമുക്തനിരക്ക് 27.27 ശതമാനം.
-
മഹാരാഷ്ട്രയിൽ ശനിയാഴ്ച 790 പേർക്ക് രോഗം സ്ഥിരീകരിച്ചു. 36 പേർ മരിച്ചു. ആകെ മരണം 500 കടന്നു. ഗുജറാത്തിൽ രോഗികൾ അയ്യായിരം കടന്നു. 26 പേർകൂടി മരിച്ചു.
ഗുജറാത്ത്
-
ഏപ്രിൽ 10നുശേഷം ഗുജറാത്തിൽ കോവിഡ്– 19 പിടിമുറുക്കുകയാണ്. ഏപ്രിൽ 12ന് 49, 17ന് 170, 22ന് 229, 27ന് 226, 28ന് 226 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. വെള്ളിയാഴ്‌ച അത് 362 ആയി. ഇന്നലെ 333 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അയ്യായിരത്തിലേറെ കേസുകളില്‍ 262 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണനിരക്കിലെ വര്‍ധന ഏറ്റവും കൂടുതലുള്ളത് ഗുജറാത്തിലാണ്. ജനസാന്ദ്രത കൂടിയ മേഖലകളിലാണ് രോഗം പടരുന്നത്.
-
ഗുജറാത്തില്‍ നാലു ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. ഈ രീതി തുടർന്നാൽ അഹമ്മദാബാദിൽമാത്രം ഈ മാസം 15നുള്ളിൽ 50,000 രോഗികള്‍ റിപ്പോർട്ട് ചെയ്‌തേക്കുമെന്ന് മുനിസിപ്പൽ കമീഷണർ വിജയ് നെഹ്‌റ മുന്നറിയിപ്പ് നൽകി. ആളുകൾ തിങ്ങിപ്പാർക്കുന്ന ജമാൽപുർ, ദരിയാപുർ, ബെഹ്‌റാംപുര എന്നിവിടങ്ങളിൽ രോഗം പടരുകയാണ്. ഗുജറാത്തിലെ കേസുകളുടെ സ്ഥിതിവിവരം ചുവടെ.
പഞ്ചാബ്
- തമിഴ്‌നാട്ടിലെ ഏഴുജില്ലകളിൽ സമ്പൂർണ ലോക്‌ഡൗൺ
-
ജസ്റ്റിസ് എ കെ ത്രിപാഠി(62) കോവിഡ് ബാധിച്ച് മരിച്ചു. ഛത്തിസ്ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു. ലോക്പാൽ സമിതി അംഗമായിരുന്നു. ദില്ലി ട്രോമ കെയർ ആശുപത്രിയിലായിരുന്നു അന്ത്യം, മകൾക്കും കോവിഡ് ബാധിച്ചിരുന്നു.
-
രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും റെഡ്സോണിലാണെന്ന് കണക്കുകൾ. 130 ജില്ലയിലായി 45 കോടി പേരാണ് റെഡ്സോണിൽകഴിയുന്നത്. ഡൽഹിയിലെ എട്ടു ജില്ലയ്‌ക്കു പുറമെ, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ചണ്ഡീഗഢ് എന്നീ നഗരങ്ങളിലെ രണ്ടു ജില്ലവീതവും ഇതിൽ വരും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് റെഡ്സോണിലുള്ളവരിൽ പകുതിയിലേറെയും.
- കോവിഡ് ബാധിതരരെ ചികിത്സിക്കാനായി 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം യുഎഇയിൽ.
മരണനിരക്കും കേസുകളുടെ എണ്ണവും
- മഹാരാഷ്ട്ര വാർത്തകളിൽ ഇടം പിടിച്ചിട്ടു ആഴ്ചകൾ കഴിയുന്നു.ഒരു തീപ്പൊരി ഇട്ടാൽ , കത്തിയമരാവുന്ന എല്ലാ ചേരുവകളും ആണവിടെ. മുംബൈ, ലോകത്തിലെ ജനസാന്ദ്രത ഏറിയ പട്ടണങ്ങളിൽ ഒന്ന്. ധാരാവി പോലുള്ള ചേരികൾ ലോകത്തു അധികം കാണില്ല. ശരിക്കും അങ്ങ് കയറിപ്പിടിച്ചാൽ അടിപ്പെടുകയല്ലാതെ നിവൃത്തി ഇല്ല എന്ന വിധത്തിൽ ആണ് അവിടത്തെ ചികിത്സാ അസൗകര്യങ്ങൾ. എന്നിട്ടും. സാമൂഹ്യ വ്യാപനം ഇല്ല എന്ന് സ്വയം സമാധാനിക്കുമ്പോൾ പന്ത്രണ്ടായിരം കേസുകൾ (കണക്കു പ്രകാരം. ഇതിന്റെ എത്രയോ മടങ്ങ് സബ്ക്ലിനിക്കൽ ആയി പോസിറ്റീവ് ആയിക്കാണണം), പക്ഷെ മരണനിരക്ക് കുറവ്.
- ഇന്ത്യയിലെ ശരാശരി മരണ നിരക്ക്, 3.08 % ആണ്. പടിഞ്ഞാറൻ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു പ്രവണതയാണിത്. മഹാരാഷ്ട്രയിൽ 4 .2 % മരണം. ഇറ്റലിയില്‍ സമാനമായ എണ്ണം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് അവിടെ പത്തു ശതമാനമായിരുന്നു മരണനിരക്ക്.
- മഹാരാഷ്ട്രയുടെ കാര്യത്തിൽ വരും നാളുകളിൽ പോസിറ്റിവിറ്റിയുടെ എണ്ണം കൂടും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ടെസ്റ്റുകളുടെ എണ്ണത്തിനനുസരിച്ച് കേസുകളുടെ എണ്ണം ഗ്രാഫിൽ കുത്തനെ കൂടും. പക്ഷെ, ഇപ്പോഴുള്ള പ്രവണത തുടരുകയാണെങ്കില്‍ മരണത്തിന്റെ നിരക്ക് അതിനനുസരിച്ച് ഉയരില്ല എന്ന് പ്രതീക്ഷിക്കാം.
- ഇത് തന്നെ ആണ് ഉത്തര്‍പ്രദേശിന്റെയും തമിഴ് നാടിന്റെയും കാര്യം. ഡൽഹിയിൽ മരണസംഖ്യ 64 . അതായതു രണ്ടു 1.55% കേസുകൾ ആണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഇന്നലെ 239 പുതിയ കേസുകളിൽ മരിച്ചത് ഒരാള്‍. തമിഴ് നാട്ടിലും സ്ഥിതി അത് തന്നെ. 2700 കേസുകളിൽ, മരണം 1 %.
- ഈ സംസ്ഥാനങ്ങളിലെ താരതമ്യേന കുറഞ്ഞ മരണനിരക്കിനൊപ്പം, വരും ദിവസങ്ങളില്‍ രോഗവിമുക്തി നിരക്കും വര്‍ധിക്കുകയാണെങ്കില്‍ കേസുകളുടെ എണ്ണം കൂടുമെങ്കിലും
സാവധാനം അതിജീവിക്കാനാകും എന്ന് പ്രതീക്ഷിക്കാം.
കേരളം
കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 21,894 |
ആശുപത്രി നിരീക്ഷണം | 410 |
ഹോം ഐസൊലേഷന്‍ | 21,484 |
Hospitalized on 2-05-2020 | 80 |
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | റിസല്‍റ്റ് വരാനുള്ളത് |
31183 | 30358 | 499 | 326 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
കാസര്‍കോട് | 178 |
171 | 7 | |
കണ്ണൂര്‍ | 118(+1) | 81 | 37 | |
കോഴിക്കോട് | 24 | 21 | 3 | |
ഇടുക്കി | 24 | 12 | 12 | |
മലപ്പുറം | 24 | 21 | 2 | 1 |
എറണാകുളം | 22 | 21 | 0 | 1 |
കോട്ടയം | 20 | 3 | 17 | |
കൊല്ലം | 20 |
8 | 12 | |
പത്തനംതിട്ട | 17 | 16 | 1 | |
തിരുവനന്തപുരം | 17 | 14 | 2 | 1 |
പാലക്കാട് | 13 | 11 | 2 | |
തൃശ്ശൂര്‍ | 13 | 13 | ||
ആലപ്പുഴ | 5 | 5 | ||
വയനാട് | 4(+1) |
3 | 1 | |
ആകെ | 499 | 400 | 96 | 3 |
- സംസ്ഥാനത്ത് മെയ് 2 ല്‍ 2 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
- ഇന്നലെ 8 പേരാണ് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടേയും ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 400 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 96 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,894 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,484 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 31,183 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 30,358 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 2093 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 1234 സാമ്പിളുകള്‍ നെഗറ്റീവായി.
- അതിഥിത്തൊഴിലാളികളുമായി ഇന്നലെ മൂന്ന് പ്രത്യേക ട്രെയിനുകൾ യാത്രയായി. ആലുവയിൽനിന്ന് വെള്ളിയാഴ്‌ച രാത്രി ഒമ്പതിന് ആദ്യ ട്രെയിൻ ഒഡിഷയിലെ ഭുവനേശ്വറിലേക്ക് പുറപ്പെട്ടിരുന്നു. ശനിയാഴ്‌ച വൈകിട്ട് 6.30ന് ആലുവയിൽനിന്ന് ഭുവനേശ്വറിലേക്ക് രണ്ടാമത്തെ ട്രെയിനും രാത്രി ഒമ്പതിന് എറണാകുളം ടൗൺ (നോർത്ത്) സ്‌റ്റേഷനിൽനിന്ന് ബിഹാറിലെ പട്‌നയിലേക്ക് മൂന്നാമത്തെ ട്രെയിനും പുറപ്പെട്ടു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 1140 പേർ ആദ്യ വണ്ടിയിലും 1150 പേർവീതം അടുത്ത വണ്ടികളിലും നാട്ടിലേക്ക് മടങ്ങി.
പുതിയ ഹോട്ട് സ്പോട്ടില്ല
കഴിഞ്ഞ ദിവസം കോവിഡ് രോഗികള്‍ ഇല്ലാത്തതിനാല്‍ പുതിയ ഹോട്ട് സ്‌പോട്ടില്ല. ഇപ്പോള്‍ 80 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡും കേരളവും: പ്രതിസന്ധിയും അതിജീവനവും – ലേഖനം വായിക്കാം
KSSP Dialogue ല്‍ ഇന്ന് 7.30 ന്
കോറോണക്കാലം – കേരളത്തിലെ ജനകീയ കൂട്ടായ്മകളുടെ പ്രസക്തി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് മെയ് 3ന് വൈകുന്നേരം 7.30 ന് ടി.ഗംഗാധരന്‍ കോറോണക്കാലം – കേരളത്തിലെ ജനകീയ കൂട്ടായ്മകളുടെ പ്രസക്തി എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?
KSSP Dialogue- Live ഫേസ്ബുക്ക് പേജ്
ഡോ.യുനന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്
- Coronavirus disease (COVID-2019) situation reports – WHO
- https://www.worldometers.info/coronavirus/
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- deshabhimani.com/news/kerala/what-is-community-spread/