2020 ഏപ്രില്‍ 3 , രാത്രി 9.30 വരെ ലഭ്യമായ കണക്കുകൾ
300 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം |
യു. എസ്. എ. | 2,45,442 |
6,099 |
സ്പെയിന്‍ | 1,17,710 | 10,935 |
ഇറ്റലി | 115,242 | 13,915 |
ജര്‍മനി | 87,244 | 1,138 |
ചൈന | 81,589 | 3,322 |
ഫ്രാൻസ് | 59,105 | 5,387 |
ഇറാൻ | 53,183 | 3,294 |
യു. കെ. | 38,168 | 3605 |
സ്വിറ്റ്സെർലാൻഡ് | 19,303 | 573 |
ബെല്‍ജിയം | 16770 | 1143 |
നെതർലാൻഡ്സ് | 15273 | 1487 |
തുര്‍ക്കി | 18135 | 356 |
… | ||
ഇൻഡ്യ | 3044 | 84 |
… | ||
മൊത്തം | 10,67,318 | 56,728 |
അടിസ്ഥാന ആരോഗ്യ സംരക്ഷണം.
കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ രാജ്യങ്ങളുടെ ശ്രദ്ധ പൂർണ്ണമായും കോവിഡ് ചികിത്സയിലാകും. അതിൽ തെറ്റില്ല. എന്നാൽ, മൂന്നാം ലോകരാജ്യങ്ങൾ എന്നറിയപ്പെടുന്ന വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക്, ആരോഗ്യ പ്രതിസന്ധി നേരിടാൻ പ്രയാസമാകും. കോവിഡ് രോഗങ്ങൾ അടിയന്തിരമായി ചികിൽസിക്കേണ്ടതുണ്ട്. അതോടൊപ്പം സാധാരണ ആരോഗ്യപരിപാലനം കൂടി ഒത്തു കൊണ്ടുപോകണം.
ലോകാരോഗ്യ സംഘടന ഇപ്പോൾ Operational planning guidelines അതിനായി പ്രസിദ്ധീകരിച്ചിരിക്കുന്നു. കോവിഡ് രോഗികളെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞാൽ മറ്റു രോഗങ്ങൾ ഉള്ളവർ ചികിത്സ കിട്ടാതെവരും. ഇത് ആരോഗ്യരംഗം താറുമാറാകാനും സിസ്റ്റം തന്നെ തകർക്കാനും കാരണമാകാം. ദേശീയവും, പ്രാദേശീയവുമായ പരിഷ്‌കാരങ്ങൾ നടത്തിക്കൊണ്ട് എങ്ങനെ കാര്യക്ഷമമായ ആരോഗ്യ സിസ്റ്റം നിലനിർത്താമെന്ന ലോകാരോഗ്യ സംഘടന കാട്ടിത്തരുന്നു.
- ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,26,000 കഴിഞ്ഞു.
- സ്പെയിനിൽ ആകെ മരണങ്ങൾ 10,000 കടന്നു. ഫ്രാൻസിൽ മരണസംഖ്യ 5,000 കടന്നു. ജർമ്മനി, ബെൽജിയം, നെതർലൻഡ്സ് എന്നിവിടങ്ങളിൽ മരണസംഖ്യ 1,000 കടന്നു. കേസുകളുടെ എണ്ണത്തിൽ ജർമനിയും ചൈനയെ മറികടന്നു.
- ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പത്തു ലക്ഷം കടന്നു, മരണസംഖ്യ 56,000 പിന്നിട്ടു.
- തുടർച്ചയായ നാലാം ദിവസവും ഇറ്റലിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണം അയ്യായിരത്തിൽ താഴെ തന്നെ നിൽക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യ 800 ൽ താഴെ. ഇതുവരെ ആകെ ഒരു ലക്ഷത്തി പതിനയ്യായിരത്തിൽ പരം കേസുകളിൽ നിന്ന് 13,900 ലധികം മരണങ്ങൾ.
- സ്പെയിനിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവു കാണുന്നുണ്ട്. പക്ഷെ പ്രതിദിന മരണസംഖ്യ ഉയർന്നുതന്നെ നിൽക്കുന്നു.
- അമേരിക്കയിൽ മരണസംഖ്യ ഉയരുകയാണ്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുപ്പതിനായിരത്തോളം കേസുകൾ. ഇതുവരെ ആകെ 2,45,000 ലധികം കേസുകളിൽ നിന്ന് ആറായിരത്തോളം മരണങ്ങൾ.
- പാക്കിസ്ഥാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 2630 ൽ താഴെ കേസുകളിൽ നിന്നും 34 മരണങ്ങൾ.
- എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പരിഗണിച്ചാൽ താരതമ്യേന മരണനിരക്ക് കുറഞ്ഞ ചില രാജ്യങ്ങളും ഉണ്ട്.
- ഒരു ലക്ഷത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 3, പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങൾ 14. കാനഡ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും പതിനായിരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
- ന്യൂയോർക്കിലും ലോസ് ഏഞ്ചലസിലും നങ്കൂരമിട്ടിരിക്കുന്ന ഹോസ്പിറ്റൽ ഷിപ്പുകളിൽ കോവിഡ് ഇതര രോഗികളെ ചികിത്സിച്ചു തുടങ്ങി.
- ഡിഫൻസ് പ്രൊഡക്ഷൻ ആക്ട് ഉപയോഗിച്ച് 6 കമ്പനികളോട് വെൻറിലേറ്റർ നിർമ്മിച്ചു തരാൻ ആവശ്യപ്പെട്ട് അമേരിക്ക.
- റഷ്യയിൽ ഏപ്രിൽ അവസാനം വരെ സ്റ്റേ അറ്റ് ഹോം ഓർഡർ നീട്ടി.
- പോർച്ചുഗൽ 15 ദിവസത്തേക്ക് കൂടി അടിയന്തരാവസ്ഥ നീട്ടി.
- ലോകപ്രശസ്ത സൗത്ത് ആഫ്രിക്കൻ ശാസ്ത്രജ്ഞ ഗീതാ റാംജി കോവിഡ് മൂലം അന്തരിച്ചു. HIV പ്രതിരോധ മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ
ആകെ ബാധിച്ചവര്‍ :3044 (+499)* (Covid19india.org കണക്ക് പ്രകാരം)
മരണം : 84 (+12)
ഇന്ത്യ – അവലോകനം
- ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 3000 കടന്നു. ഇന്നലെ മാത്രം 499 പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരണസംഖ്യ 84
- മഹാരാഷ്ട്രയിൽ ആകെ രോഗികൾ 490 നു മുകളിൽ. തമിഴ്നാട്ടിൽ 400 നു മുകളിൽ. ഡൽഹി മൂന്നൂറുകടന്നു
- ഇനിയും രോഗം റിപ്പോർട്ട് ചെയ്യപ്പെടാത്തത് 4 സംസ്ഥാനങ്ങളിൽ- നാഗാലാൻഡ്, മേഘാലയ, മണിപ്പൂർ, സിക്കിം.
- പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദേശം നിരാശാജനകമാണ്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ, ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, നേഴ്സ്, ഡോക്ടർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഫാർമസിസ്റ്റ്… തുടങ്ങി ഈ രോഗത്തിനെതിരെ പൊരുതുന്ന മനുഷ്യർക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ (PPE, N 95 etc.) വേണം. ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ അവസ്ഥ ഇവിടെ ഉണ്ടായാൽ ചികിത്സിക്കാൻ ആവശ്യമായ ഐസിയു, വെൻറിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ വേണം. ലോക്ക് ഡൗൺ സാഹചര്യം ജീവിക്കാനാവശ്യമായ പിന്തുണ സംവിധാനം ഒരുക്കാനുള്ള പദ്ധതികള്‍ വേണം.
- മധ്യപ്രദേശിൽ ഒരു ഡോക്ടർക്കും പോലീസുകാരനും രോഗം സ്ഥിരീകരിച്ചതും ഉത്തർപ്രദേശിൽ മറ്റൊരു ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതും വഴി അവരുമായി സമ്പർക്കത്തിൽ വന്ന നിരവധി പേരാണ് ക്വാറൻ്റയിനിൽ പോവേണ്ടി വന്നത്. കൊവിഡ് യുദ്ധത്തിലെ മുൻനിര പോരാളികളാണ് ഡോക്ടർമാരും പോലീസുകാരും. അവരുടെ എണ്ണം കുറയുന്നത് നമ്മളീ യുദ്ധം എളുപ്പത്തിൽ തോൽക്കാനേ കാരണമാകൂ.
- പോസിറ്റിവ് രോഗികളുടെ എണ്ണം കൂടി വരുമ്പോൾ ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്വം ഏറും. അവരുടെ അപകട സാധ്യതകളും അതുപോലെ ഉയരും. അവരുടെ കാര്യത്തിൽ സമൂഹത്തിനും അധികാരികൾക്കും കരുതൽ ഉണ്ടാവണം എന്ന് വീണ്ടും അപേക്ഷിക്കുന്നു.
- ആയുധം ഇല്ലാതെ പോരാടാവുന്ന ഒന്നല്ല വൈറസിനെതിരെയുള്ള ഈ യുദ്ധം. ആരോഗ്യപ്രവർത്തകർക്കു പകരം പ്രവർത്തിയ്ക്കാൻ മറ്റുള്ളവർക്ക് ആവില്ല എന്നത് ഓർക്കുക.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 1, രാത്രി 8 മണി)
സംസ്ഥാനം | ബാധിച്ചവർ | മരണം | |
1 | ആന്ധ്രാപ്രദേശ് | 162 (+12) |
1 |
2 | അരുണാചൽ പ്രദേശ് | 1(+) | 0 |
3 | ആസ്സാം | 20(+4) | 0 |
4 | ബീഹാർ | 31(+2) | 2 |
5 | ഛത്തീസ്‌ഗഢ് | 9 | 0 |
6 | ഗോവ | 6(+1) | 0 |
7 | ഗുജറാത്ത് | 95(+7) | 9 |
8 | ഹരിയാന | 58 | 9 |
9 | ഹിമാചൽ പ്രദേശ് | 3 | 1 |
10 | ഝാർഖണ്ഡ് | 1 | 0 |
11 | കർണ്ണാടക | 128 (+4) |
3 |
12 | കേരളം | 295 (+9) |
2 |
13 | മദ്ധ്യപ്രദേശ് | 129(+22) | 8 |
14 | മഹാരാഷ്ട്ര | 490(+67) | 26 |
15 | മണിപ്പൂർ | 1 | 0 |
16 | മേഘാലയ | 0 | 0 |
1 7 | മിസോറം | 1 | 0 |
18 | നാഗാലാൻഡ് | 0 | 0 |
19 | ഒഡീഷ | 9(+4) | 0 |
20 | പഞ്ചാബ് | 53(+6) | 5 |
21 | രാജസ്ഥാൻ | 168 (+35) |
0 |
22 | സിക്കിം | 0 | 0 |
23 | തമിഴ്‍നാട് | 411 (+102) | 1 |
24 | തെലങ്കാന | 225(+75) | 11 |
25 | ത്രിപുര | 0 | 0 |
26 | ഉത്തർപ്രദേശ് | 172(+44) |
2 |
27 | ഉത്തരാഖണ്ഡ് | 7 | 0 |
28 | പശ്ചിമ ബംഗാൾ | 53 | 6 |
കേന്ദ്രഭരണപ്രദേശങ്ങൾ
1 | ആന്തമാൻ നിക്കോബർ | 10 | 0 |
2 | ചണ്ഡീഗഢ് | 18 | 0 |
3 | ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി | 0 | 0 |
4 | ലക്ഷദ്വീപ് | 0 | 0 |
5 | ഡെൽഹി | 384(+91) | 5 |
6 | പുതുച്ചേരി | 3 | 0 |
7 | ജമ്മു കശ്മീർ | 75 (+5) |
2 |
8 | ലഡാക്ക് | 13 | 0 |
കേരളം
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | മരണം |
---|---|---|---|
കാസര്‍കോട് | 136 (+7) | 4 | |
കണ്ണൂര്‍ | 48(+1) | 8 | |
എറണാകുളം | 24 | 5 | 1 |
പത്തനംതിട്ട | 13 | 8 | |
മലപ്പുറം | 13 | ||
തിരുവനന്തപുരം | 13 | 4 | 1 |
തൃശ്ശൂര്‍ | 12(+1) | 2 | |
കോഴിക്കോട് | 7 | 3 | |
പാലക്കാട് | 6 | ||
ഇടുക്കി | 10 | 3 | |
കോട്ടയം | 3 | 3 | |
കൊല്ലം | 5 | ||
ആലപ്പുഴ | 2 | 1 | |
വയനാട് | 3 |
||
ആകെ | 295 | 42 | 2 |
- ആകെ പോസിറ്റീവ് ആയവരുടെ എണ്ണം 295 ആയി. ഇന്ന് പുതിയ 9 കേസുകള്‍. 42 പേർ രോഗമുക്തി നേടി.
- എല്ലാവരും പുറത്തിറങ്ങുമ്പോള്‍ തുണിമാസ്ക്ക് ധരിക്കേണ്ടതുണ്ടെന്ന് നിര്‍ദ്ദേശം
ലോക്ഡൌൺ സൃഷ്ടിക്കാവുന്ന ആരോഗ്യരംഗത്തെ പ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ വേണം.
- നിലവിൽ ആശുപത്രികൾ പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രോഗങ്ങൾ വരാതിരിക്കില്ലെല്ലോ. ഹൃദ്‌രോഗവും സ്‌ട്രോക്കും നടുവേദനയും ഒക്കെ ഇപ്പോഴും ഉണ്ടാകുന്നു. അവർ ഏതെങ്കിലും ആശുപത്രികളിൽ പോകുന്നുമുണ്ടാകണം. ജീവിതശൈലീരോഗങ്ങൾ ഉള്ളവർ ഇപ്പോൾ ആശുപത്രികളിൽ തുടർ ചികിത്സ/ മോണിറ്ററിങ് എന്നീ സേവനങ്ങൾക്ക് പോകുന്നില്ലെന്നറിയുന്നു. നിയന്ത്രണങ്ങൾ മാറുമ്പോൾ ആശുപത്രികളിൽ ആൾകൂട്ടം ഉണ്ടാകാനിടയുണ്ട്. ഇപ്പോൾ തന്നെ ഐ ടി ഉപാധികൾ പ്രാബല്യത്തിൽ കോണ്ടുവന്നാൽ സേവനം മെച്ചപ്പെടുത്താം.
- കേരളത്തിൽ ഉദ്ദേശം 42500 പ്രസവങ്ങൾ പ്രതിമാസം നടക്കുന്നു. അതിൽ 16000 തിലധികം സിസേറിയനാണ്. ദിവസേന രണ്ടു പ്രസവങ്ങൾ വീടുകളിൽ നടക്കുന്നുവെന്ന് അനുമാനിക്കാം. സോഷ്യൽ ഡിസ്റ്റൻസിങ്, യാത്രാപരിമിതി, ആരോഗ്യരംഗത്തെ നിയന്ത്രണങ്ങൾ എന്നിവ ഇതിൽ നാം പ്രതീക്ഷിക്കാത്ത സ്വാധീനമുണ്ടാക്കും. പ്രതിമാസം 4000 സ്ത്രീ വന്ധ്യംകരണങ്ങൾ നടക്കുന്നുണ്ട്. ഇവയെറെയും പ്രസവവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. പ്രത്യേക ശ്രദ്ധയുണ്ടായില്ലെങ്കിൽ ഇതിലും തിരിച്ചടിയുണ്ടാകാം. ഇതിൽ പിന്നാക്കം പോകുകയും ഭാവിയിൽ ജനനനിരക്ക് കൂടുകയും ചെയ്താൽ ബേബി ബൂം ആയി കരുതിയെന്നും വരാം. സുരക്ഷിതമായ പ്രസവം ഉറപ്പാക്കേണ്ടതാണ്. പ്രത്യേക സാമൂഹികാധിഷ്ഠിത പദ്ധതി ആവശ്യമുള്ള വിഷയമാണിത്.
- അടുത്ത രണ്ടു മാസക്കാലം ശുദ്ധജല ക്ഷാമം പ്രതീക്ഷിക്കാം. ലോക്ഡൗൺ പിൻവലിച്ചാലും മറ്റു നിയന്ത്രണങ്ങൾ ഉപേക്ഷിക്കാനിടയില്ലാത്തതിനാൽ ജലലഭ്യതക്കുറവ് അടിയന്തിര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ജലജന്യ രോഗങ്ങളിൽ വർദ്ധനവ് പ്രതീക്ഷിക്കണം.
- വാക്സിനേഷൻ മാറ്റിവയ്ക്കുന്നത് സാമൂഹിക ബാധ്യതയാവാനിടയുണ്ട്. വാക്സിനേഷൻ തോത് കുറഞ്ഞാൽ അത് വീണ്ടെടുക്കുന്നത് ശ്രമകരമാകും, പ്രത്യേകിച്ച് വാക്സിന്‍ വിരുദ്ധത പലയളവിൽ നിലനിൽക്കുന്നതിനാൽ. ഇത് മറ്റു രോഗങ്ങൾക്ക് കാരണമാകാനും ഇടയുണ്ട്. ഉദാഹരണത്തിന്, മീസിൽസ്, ഡിഫ്ത്തീരിയ എന്നിവയുടെ എപിഡെമിക് പ്രതീക്ഷിക്കാം. ക്ഷയരോഗബാധ സമൂഹത്തിൽ വർധിക്കാൻ ഇത് കാരണമാകും.
- പ്രോട്ടീൻ അപര്യാപ്തത: വലിയ പ്രശ്ങ്ങളുഉണ്ടാക്കും. മറ്റുരോഗങ്ങൾക്ക് കാരണമാകുകയും ദീർഘകാല രോഗങ്ങളുടെ ആഘാതം വർധിക്കുകയും ചെയ്യും. കുട്ടികളെ ഇത് പ്രതികൂലമായി ബാധിക്കും. അവരുടെ വളർച്ച, രോഗാതുരത എന്നിവയിൽ വർദ്ധനവ് പ്രതീക്ഷിക്കാം. മൽസ്യം, മുട്ട എന്നിവയുടെ ഉത്പാദനം, വിതരണം എന്നിവയിൽ അടിയന്തിര ശ്രദ്ധയുണ്ടാകണം. കുട്ടികളുടെ പാത്രത്തിൽ പ്രോടീൻ സാന്നിധ്യം ഉറപ്പാക്കേണ്ടതാണ്.
ജിനേഷ് പിഎസ് ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍ എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19