Read Time:10 Minute

മാർച്ച് 29 , വൈകുന്നേരം 7.30 വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
683,583
മരണം
32,144

രോഗവിമുക്തരായവര്‍

146,396
Last updated : 2020 മാര്‍ച്ച് 29 വൈകുന്നേരം 7.30

100 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 123828* 2229
ഇറ്റലി 92472 10,023
ചൈന 81439 3300
സ്പെയിന്‍ 78797 6528
ജര്‍മനി 58,247 455
ഇറാൻ 38,309 2640
ഫ്രാൻസ് 37575 2314
സ്വിറ്റ്സെർലാൻഡ് 14593 290
യു. കെ. 19522 1228
ദക്ഷിണ കൊറിയ 9478 144
നെതർലാൻഡ്സ് 7431 434
ബെല്‍ജിയം 10836 431
ഇൻഡ്യ 987 25
മൊത്തം 683,583 32,144

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ

ആകെ ബാധിച്ചവര്‍ :1085* (Covid19india.org

മരണം : 27

ഇന്ത്യ – അവലോകനം

  • ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു. നിലവിലെ കണക്ക് പ്രകാരം 1085 രോഗികൾ
  • ഇന്നലെ മാത്രം 143 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
  • 150 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ ഉണ്ട്. മഹാരാഷ്ട്രയും (196) കേരളവും (202)
  • അമ്പതിലധികം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 5 സംസ്ഥാനങ്ങളിൽ. കഴിഞ്ഞ ദിവസം ഇത് 3 സംസ്ഥാനങ്ങളായിരുന്നു. കർണാടക (83), തെലുങ്കാന (67), ഉത്തർപ്രദേശ് (69), ഗുജറാത്ത് (58), രാജസ്ഥാൻ (56).
  • രാജ്യത്തു ആദ്യമായി അർദ്ധസൈനിക സേനയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ബി എസ് എഫ്, സി ഐ എസ് എഫ് എന്നിവയിലെ ഓരോ ഉദ്യോഗസ്ഥരാണ് രോഗബാധിതർ.
  • മുംബൈയിൽ 7 മാസം പ്രായമുള്ള കുഞ്ഞിനും കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കർണാടകയിൽ 10 മാസം പ്രായമുള്ള കുഞ്ഞിനു രോഗബാധ ഉണ്ടായിരുന്നു
  • അതേസമയം ശ്രീലങ്ക ചെന്നൈയെ കൊവിഡിൻ്റെ ഹോട്ട്സ്പോട്ട് അഥവാ ഹൈ റിസ്ക് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിൽ പോയിട്ട് തിരികെ വന്ന നാലു ശ്രീലങ്കക്കാർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു അത്.
  • ഇന്ത്യയിൽ ആകെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 90 ആണ്. മഹാരാഷ്ട്രയിൽ 25 പേരും കേരളത്തിൽ 17 പേരും ഇതിൽപ്പെടുന്നു.
  • ഒഡീഷയിൽ ജയിലുകളിൽ തിരക്കൊഴിവാക്കാൻ തടവുപുള്ളികൾക്ക് അതിവേഗം പരോൾ നൽകുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 80 പേർക്ക് പരോൾ അനുവദിച്ചു. ആകെ 1727 തടവുപുള്ളികൾക്ക് നൽകാനാണ് സർക്കാർ തീരുമാനം
  • സൗത്ത് കൊറിയയിൽ നിന്നും ഒരു ലക്ഷം ടെസ്റ്റിങ് കിറ്റുകൾ വാങ്ങാൻ കർണാടക സർക്കാർ നീക്കങ്ങൾ നടത്തുന്നു എന്ന് വാർത്ത.
  • ഡൽഹി സർക്കാരിന് പുറമെ മഹാരാഷ്ട്രയും അവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങുന്നവർക്കു ഇന്റർനെറ്റ് മുഖേന ഇ-പാസ് എടുക്കാൻ സൗകര്യം ഒരുക്കി. ഡൽഹിയിൽ വാട്ട്സ് ആപ്പ് വഴിയും ഇത് ലഭ്യമാണ്. കേരള സർക്കാർ തീർച്ചയായും പരിഗണിക്കേണ്ട കാര്യമാണിത്.
  • ലോകം മുഴുവനും ഒരു ആരോഗ്യ അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് കോവിഡ് ദുരിതാശ്വാസത്തിനായി പൗരന്മാരുടെ സഹായം പ്രധാനമന്ത്രി തേടി. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നു എന്നതും, പല പ്രമുഖരും തുക കൈമാറിയ വാർത്തകളും ആശ്വാസജനകമാണ്.
  • കരളലിയിപ്പിച്ച കാഴ്ച ഡൽഹിയിലെ അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തിൻ്റെ ദൃശ്യമായിരുന്നു. സാമൂഹിക വ്യാപനത്തിന് കാരണമായേക്കാവുന്ന രീതിയിൽ വൻ ജനക്കൂട്ടങ്ങളാണ് രൂപപ്പെട്ടത്. എത്രയും പെട്ടന്ന് അധികാരികൾ അവരുടെ പരിരക്ഷ ഉറപ്പ് വരുത്തിയില്ലെങ്കിൽ ലോക്ക് ഡൗൺ എന്ന തന്ത്രം തന്നെ പാളിപ്പോകും.
  • വൈറസിന് ഞങ്ങൾ നിങ്ങൾ ഉന്നതർ,ദരിദ്രർ എന്നൊന്നുമില്ല. ലോകത്തിലെ ഏറ്റവും മുന്തിയ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള പ്രമുഖർ വരെ രോഗബാധിതരുടെ പട്ടികയിലുണ്ട്. അവർക്കു പാർപ്പിടം, വസ്ത്രം, ഭക്ഷണം, ആരോഗ്യ സുരക്ഷാ എന്നിവയൊക്കെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് ഉറപ്പു വരുത്തണം.
  • വിശപ്പിനേക്കാൾ, ജീവഭയത്തേക്കാൾ, വലുതല്ല സാധാരണ മനുഷ്യനെ സംബന്ധിച്ച് നിയമങ്ങൾ. അവർക്ക് സ്വയം സുരക്ഷിതരാണെന്ന് തോന്നാത്തിടത്തോളം ഒരു സർക്കാരിനും അവരെ നിയന്ത്രിക്കാനാവില്ല. അവരുടെ അരക്ഷിതബോധത്തിന് പരിഹാരം കാണുകയാണ് ആദ്യം വേണ്ടത്.
  • രാജ്യത്തിൻ്റെ ഏതുഭാഗത്താണെങ്കിലും അവർ സുരക്ഷിതരാണെന്ന് അവരെ ബോധ്യപ്പെടുത്തണം. ഉദാഹരണം കേരളം തന്നെ. രാജ്യത്തിൻ്റെ ഏതുഭാഗത്താണെങ്കിലും പ്രധാനമന്ത്രി പ്രഖ്യാപിച്ച സഹായങ്ങൾ അവർക്ക് ലഭ്യമാക്കുമെന്ന് ഉറപ്പുകൊടുക്കണം. ഒന്നിച്ച് പ്രതിരോധിക്കുക എന്നതേയുള്ളൂ ഏക പോംവഴി. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ നമ്മുടെ ഓരോരുത്തരുടെയും പ്രശ്നം തന്നെയായി കാണണം.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മാര്‍ച്ച് 28 വൈകുന്നേരം 5മണി)

സംസ്ഥാനം ബാധിച്ചവർ മരണം
1 ആന്ധ്രാപ്രദേശ് 19 0
2 അരുണാചൽ പ്രദേശ് 0 0
3 ആസ്സാം 0 0
4 ബീഹാർ 11 1
5 ഛത്തീസ്‌ഗഢ് 7 0
6 ഗോവ 5 0
7 ഗുജറാത്ത് 58 5
8 ഹരിയാന 35 0
9 ഹിമാചൽ പ്രദേശ് 3 1
10 ഝാർഖണ്ഡ്‌ 0 0
11 കർണ്ണാടക 83 3
12 കേരളം 202 1
13 മദ്ധ്യപ്രദേശ് 39 2
14 മഹാരാഷ്ട്ര 196 7
15 മണിപ്പൂർ 1 0
16 മേഘാലയ 0 0
1 7 മിസോറം 1 0
18 നാഗാലാൻഡ് 0 0
19 ഒഡീഷ 3 0
20 പഞ്ചാബ് 38 1
21 രാജസ്ഥാൻ 56 0
22 സിക്കിം 0 0
23 തമിഴ്‍നാട് 50 1
24 തെലങ്കാന 67 1
25 ത്രിപുര 0 0
26 ഉത്തർപ്രദേശ് 69 0
27 ഉത്തരാഖണ്ഡ് 6 0
28 പശ്ചിമ ബംഗാൾ 18 1

കേന്ദ്രഭരണപ്രദേശങ്ങൾ

1 ആന്തമാൻ നിക്കോബർ 9 0
2 ചണ്ഡീഗഢ് 8 0
3 ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി 0 0
4 ലക്ഷദ്വീപ് 0 0
5 ഡെൽഹി 49 2
6 പുതുച്ചേരി 1 0
7 ജമ്മു കശ്മീർ 38 1
8 ലഡാക്ക് 13 0

കേരളം

വിവരങ്ങള്‍ക്ക് കടപ്പാട് covid19kerala.info/

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 90 1
കണ്ണൂര്‍ 32 1
എറണാകുളം 21 5 1
പത്തനംതിട്ട 12 5
മലപ്പുറം 10
തിരുവനന്തപുരം 8 2
തൃശ്ശൂര്‍ 7 2
കോഴിക്കോട് 6
പാലക്കാട് 5
ഇടുക്കി 3 1
കോട്ടയം 3 2
കൊല്ലം 2
ആലപ്പുഴ 2 1
വയനാട് 1
ആകെ 202 20 1
  • കേരളത്തിൽ പുതുതായി 20 കോവിഡ് രോഗികൾ
  • ആകെ രോഗികളുടെ എണ്ണം 202 ആയി. 20  പേർ ഇതിനകം രോഗമുക്തി നേടി.
  • റാന്നിക്കാരായ രോഗികളുടെ ഫലം നെഗറ്റിവ് ആയതും, അവരുടെ ബന്ധുക്കളായ ചെങ്ങളത്തുകാരായ രോഗികൾക്കു രോഗം ഭേദമായി വീട്ടിലെത്തിയെന്നതും ആശ്വാസജനകമാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത് ലോകോത്തര ചികിത്സ ആയിരുന്നു എന്ന രോഗം ഭേദമായവരുടെ അഭിപ്രായം അനേകർക്ക്‌ പ്രത്യാശ പകരുന്നതാണ്.
  • നിലവിലെ സാഹചര്യത്തിൽ ഏറ്റവും അടിയന്തിരമായി ചെയ്യേണ്ട കാര്യം കൂടുതൽ ടെസ്റ്റുകൾ നടത്തുക എന്നുള്ളതാണ്. കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന റാപ്പിഡ് ടെസ്റ്റ് അഥവാ ആൻറിബോഡി ടെസ്റ്റുകൾ ഇക്കാര്യം കൂടുതൽ കാര്യക്ഷമമാക്കും എന്ന് തന്നെയാണ് പ്രതീക്ഷ. 45 മിനിറ്റ് മുതൽ 2 മണിക്കൂറുകൾക്കകം നമുക്ക് റിസൾട്ട് തരാൻ ഈ റാപ്പിഡ് ആൻ്റിബോഡി ടെസ്റ്റുകൾക്ക് കഴിയും.

ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ പ്രതിദിന അവലോകനം, ഡോ.യു നന്ദകുമാര്‍ എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. https://www.covid19india.org
  5. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കമ്യൂണിറ്റി കിച്ചനും സന്നദ്ധസേനയും – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Next post ബഹിരാകാശത്തേക്കും അന്തര്‍വാഹിനി
Close