Read Time:28 Minute

2020 ഏപ്രില്‍ 29 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
3,136,508
മരണം
217,813

രോഗവിമുക്തരായവര്‍

953,309

Last updated : 2020 ഏപ്രില്‍ 29 രാവിലെ 7 മണി

1500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1035765 59,266 142,238 17,885
സ്പെയിന്‍ 232,128 23,822 123,903 28,779
ഇറ്റലി 201,505 27,359 68,941 30,547
ഫ്രാൻസ് 165,911 23,660 46,886 7,103
യു. കെ. 161,145 21,678 11,245
ജര്‍മനി 159,912 6,314 117,400 24,738
തുര്‍ക്കി 114,653 2,992 38,809 11,242
ഇറാന്‍ 92,584 5,877 72,439 5,269
ചൈന 82,836 4,633 77,555
ബ്രസീല്‍ 72,899 5,063 32,544 1,597
കനഡ 50,026 2,859 19190 19,629
ബെല്‍ജിയം 47,334 7,331 10,943 19000
നെതര്‍ലാന്റ് 38,416 4,566 12240
സ്വിറ്റ്സ്വര്‍ലാന്‍റ് 29,264 1699 22,600 29,637
സ്വീഡന്‍ 19,621 2,355 1,005 11833
ഇൻഡ്യ 31,324 1,008 7,747 519
ആകെ
3,136,508
217,813 953,309

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

  • ലോകമെമ്പാടും കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുകളുടെ എണ്ണം മൂന്ന് ദശലക്ഷത്തിലധികമായി ഉയർന്നു, കുറഞ്ഞത് 217,000 പേർ മരിച്ചു.
  • അമേരിക്കയിൽ കൊവിഡ് ബാധിതരുട എണ്ണം പത്ത് ലക്ഷം കടന്നു. കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ന്യുയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങളിൽ പുരോഗതിയുണ്ടെന്ന് ഗവർണർമാർ അറിയിച്ചു.
  • അമേരിക്കയിൽ തെരഞ്ഞെടുപ്പ് മാറ്റേണ്ട സാഹചര്യമില്ലെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
  • ബ്രിട്ടനിൽ തുടർച്ചയായ രണ്ടാം ദിവസവും മരണ സംഖ്യ അഞ്ഞൂറിൽ താഴെയാണ്. രോഗ ബാധിതരുടെ എണ്ണവും കുറയുന്നുണ്ട്. 21,678 പേരാണ് ഇതുവരെ ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ മരിച്ചത്.
  • കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സാമൂഹിക അകലം പാലിക്കുന്നതിനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ മാറ്റാൻ ബ്രിട്ടൻ തയ്യാറല്ല, മെയ് 7 നകം നടപടികൾ അവലോകനം ചെയ്യുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വക്താവ് പറഞ്ഞു.
  • 71 മരണങ്ങൾ ഇറാൻ ഇന്നലെ പ്രഖ്യാപിച്ചു. ആയിരത്തിലധികം പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആകെ മരണസംഖ്യ 5,877 ആണ്. ആകെ 92584 കേസുകളുണ്ട്.
  • നെതർലാൻഡിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 38,416 ആയി ഉയർന്നു. 48 പുതിയ മരണങ്ങൾ. രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,566 ആണ്.
  • കൊറോണ വൈറസ് ബാധിച്ച കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കുമെന്ന് സിംഗപ്പൂർ പറഞ്ഞു. പരിശോധനയ്ക്ക് മുമ്പ് രോഗലക്ഷണങ്ങളുള്ള രോഗികളെ ഡോർമിറ്ററികളിൽ ഒറ്റപ്പെടുത്തിയിരുന്നു. ഇതുവരെ 15,000 ത്തോളം കേസുകൾ സ്ഥിരീകരിച്ചു.
  • കൊറോണ വൈറസിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കാൻ യുസ് നാറ്റോ സഖ്യകക്ഷിയുടെ അഭ്യർഥന മാനിച്ച് തുർക്കി അമേരിക്കയിലേക്ക് മെഡിക്കൽ സാധനങ്ങൾ ചൊവ്വാഴ്ച എത്തിക്കും.
  • ആരോഗ്യവും സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി മൂന്നുമാസത്തെ അടിയന്തരാവസ്ഥ പുതുക്കാൻ ഉത്തരവിട്ടു.ആരോഗ്യ മന്ത്രാലയം ഇതുവരെ 4,782 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു.
  • ഫിലിപ്പീൻസിൽ കൊറോണ വൈറസ് കേസുകൾ 8,000 ത്തോളം അടുക്കുന്നു. 19 മരണങ്ങളും 181 പുതിയ കേസുകളും ഫിലിപ്പീൻസ് റിപ്പോർട്ട് ചെയ്തു.
  • കൊറോണ വൈറസിൽ നിന്ന് തിങ്കളാഴ്ച 20 മരണങ്ങളാണ് പാകിസ്ഥാനിൽ രേഖപ്പെടുത്തിയത്. മരണസംഖ്യ 301 ആയി ഉയർന്നു. കേസുകളുടെ എണ്ണം 14,079 ആയി ഉയർന്നു.
  • ആറ് പുതിയ കൊറോണ വൈറസ് കേസുകൾ ചൈന റിപ്പോർട്ട് ചെയ്തു, അതിൽ മൂന്നെണ്ണം വിദേശത്തു നിന്നുള്ള യാത്രക്കാരാണ്. ചൈനയിൽ ആകെ കേസുകൾ 82,836 ആണെന്ന് ദേശീയ ആരോഗ്യ കമ്മീഷൻ. രാജ്യം പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ദക്ഷിണ കൊറിയയിൽ 14 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം 10,752 കേസുകൾ. തുടർച്ചയായ പത്താം ദിവസമാണ് രാജ്യത്ത് ദിവസേന 15 ൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
  • 163 മരണങ്ങളും 1,144 പുതിയ കേസുകൾ ജർമ്മനി റിപ്പോർട്ട് ചെയ്യുന്നു. ജർമ്മനിയുടെ മൊത്തം കേസുകൾ 159,912 ആയി, 6314 മരണങ്ങൾ.
  • മെയ് 4 മുതൽ സിവിൽ ഉദ്യോഗസ്ഥര്‍ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങുമെന്ന് ഹോങ്കോങ്ങിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം പറഞ്ഞു. കൊറോണ വൈറസിന്റെ പുതിയ കേസുകളൊന്നും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല, കഴിഞ്ഞ ഒൻപത് ദിവസങ്ങളിൽ 16 കേസുകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഹോങ്കോങ്ങിൽ ആകെ 1,038 കേസുകളുണ്ട്.
  • യുഎഇയിൽ പുതുതായി  541 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 11,380 ആയി.ഇന്നി ഏഴ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണം 89 ആയെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
  • സൗദിയിൽ ഇന്ന് 1266 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 20077 ആയി.അഞ്ച് വിദേശികൾ ഉൾപ്പെടെ എട്ടു പേർ കൂടിമരിച്ചതോടെ ആകെ മരണ സംഖ്യ 152 ആയി ഉയർന്നു.
  • ഖത്തറില്‍ 677 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന രോഗസംഖ്യയില്‍ ഗണ്യമായ കുറവാണ് ഇന്നത്തേത്. രോഗബാധിതരുടെ എണ്ണം 11,921 ആണ്. രണ്ട് സ്വദേശി ഉള്‍പ്പെടെ 10 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പുകൾ

  • ദക്ഷിണേഷ്യയിലെ കുട്ടികൾക്ക് പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ നഷ്ടമായതിനാൽ കൂടുതൽ പൊതുജനാരോഗ്യ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് യുഎൻ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. ദക്ഷിണേഷ്യയിലുടനീളമുള്ള ലോക്ക്ഡണുകൾ മൂലം രോഗപ്രതിരോധ ഡ്രൈവുകൾ നിർത്തിവച്ചതിനാൽ ലക്ഷക്കണക്കിന് കുട്ടികള്‍ അപകടത്തിലാണെന്ന് യുനിസെഫ് അറിയിച്ചു. ഇത് ദക്ഷിണേന്ത്യയുടെ കാര്യത്തിൽ മാത്രമല്ല , ഇന്ത്യയിൽ ആകെ തന്നെ പ്രസക്തി ഉള്ളൊരു കാര്യം. ഒരു പക്ഷെ ദക്ഷിണേന്ത്യയിൽ കേരളം അതിനു പരിഹാര നടപടികൾ തുടങ്ങി കഴിഞ്ഞു. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നില അറിയേണ്ടിയിരിക്കുന്നു

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 28 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം ആകെ ടെസ്റ്റുകള്‍
മഹാരാഷ്ട്ര 9282(+692)
1388(+106)
400(+31) 120620
ഗുജറാത്ത്
3774(+226)
434(+40)
181(+19)
56101
ഡല്‍ഹി 3314(+206) 1078(+201)
54 39911
മധ്യപ്രദേശ്
2387(+222)
373(+55)
120(+10)
31060
രാജസ്ഥാന്‍
2364(+102)
770(+26)
52(+2)
92506
തമിഴ്നാട് 2058 (+121)
1128(+27)
25
101874
ഉത്തര്‍ പ്രദേശ്
2053 (+67)
462(+63)
34(+3)
67145
ആന്ധ്രാപ്രദേശ് 1259(+82) 258(+23)
31 80334
തെലങ്കാന 1009(+6) 434(+42)
25 14962
പ. ബംഗാള്‍
697(+48)
109(+4)
22(+2)
13223
ജമ്മുകശ്മീര്‍ 565(+19)
176(+12)
8(+1) 16619
കര്‍ണാടക
523(+11)
207(+14)
20
50512
കേരളം
486(+4)
359(+4)
3
23980
ബീഹാര്‍ 366(+20) 64(+8)
2 19790
പഞ്ചാബ്
342(+12)
101(+3)
19
17021
ഹരിയാന
308(+7)
224(+11)
3
24824
ഒഡിഷ 118 38(+1)
1 26687
ഝാര്‍ഗണ്ഢ് 105(+2)
19(+2)
3
8757
ഉത്തര്‍ഗണ്ഡ് 54(+3) 34(+1)
0 5739
ഹിമാചല്‍
40
25
2
5388
ചത്തീസ്ഗണ്ഡ്
38(+1)
34(+2)
0
14987
അസ്സം
38(+2)
27
1
8117
ചണ്ഡീഗണ്ഢ് 56(+11) 17
0 924
അന്തമാന്‍
33 15(+4)
0
2848
ലഡാക്ക് 22(+2)
16
0 1137
മേഘാലയ
12
1 1254
ഗോവ 7 7
0 843
പുതുച്ചേരി 8 5
0
ത്രിപുര 2 2
3215
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1 206
ദാദ്ര നഗര്‍ഹവേലി 1 0
മിസോറാം
1
0 91
നാഗാലാന്റ്
1
0 404
ആകെ
31324 (+1866)
7747(+610) 1008(+69) 716733
  • രണ്ടാം ഘട്ട അടച്ചിടൽ അവസാനിക്കാൻ അഞ്ചുദിനം ശേഷിക്കെ രാജ്യത്തെ‌ കോവിഡ്‌ ബാധിതരുടെ ആകെ എണ്ണം 30,415. മരണം 1008. 35 ദിവസത്തെ അടച്ചിടലിനിടെ രോ​ഗികളുടെ എണ്ണത്തില്‍ 65 മടങ്ങാണ്‌ വർധന. 24 മണിക്കൂറിനിടെ 51 മരണം, 1594 പേരില്‍ രോ​ഗം സ്ഥിരീകരിച്ചു. രോഗമുക്ത നിരക്ക് 23.3 ശതമാനം. വയനാട് ഉൾപ്പെടെ രാജ്യത്തെ 17 ജില്ലയിൽ 28 ദിവസമായി പുതിയ രോ​ഗികളില്ല.
  • 610ആളുകൾ രോഗ മുക്തി നേടി. നിലവിൽ 29435 കോവിഡ് പൊസിറ്റിവ് രോഗികളാണ് ഇന്ത്യയിലുള്ളത്. 7747ആളുകൾ രോഗ മുക്തി നേടി
  • ഇന്ത്യയിലെ രോഗവിമുക്തി നിരക്ക് നിലവിൽ 23.3% എന്ന നിരക്കിൽ. മരണ നിരക്ക് 3.12%
  • ഇന്ത്യയിൽ 10.2 ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയാവുന്നു
  • ഇന്ത്യയിൽ 300 ജില്ലകൾ കോവിഡ് മുക്തം
  • കർണ്ണാടക- കഴിഞ്ഞ 24 മണിക്കൂറിൽ 11 മരണം, 523 കേസുകൾ
  • തമിഴ്‌നാട്-ഇത് വരെ 2058 കേസുകൾ ,കഴിഞ്ഞ 24 മണിക്കൂറിൽ 27 കേസുകൾ ,121 ആളുകൾ രോഗ മുക്തി നേടി,8 മരണം
  • ഡൽഹി -200 ആരോഗ്യ പ്രവർത്തകർക്ക് പൊസിറ്റിവ് ആയി റിപ്പോർട്ട് ചെയ്തു..
    മൊത്തം 3108 കേസുകൾ ,877 രോഗമുക്തി,11 ആളുകൾ വെന്റിലേറ്ററിൽ
  • ബംഗാളിൽ നാലു ജില്ലകൾ red zone ൽ ബുക്ക് ചെയ്തു
  • ഹരിയാന- 304 കേസുകൾ,204 ആളുകൾ രോഗമുക്തി നേടി,
  • ആന്ധ്രാപ്രദേശ്-24 മണിക്കൂറിൽ 83 കേസുകൾ ,ആകെ  1259 കേസുകൾ
  • കോവിഡ്‌ ബാധിച്ച്‌ അര്‍ധസൈനികന്‍ മരിച്ചു. സിആര്‍പിഎഫിന്റെ മയൂർവിഹാർ ഫെയ്‌സ്‌ ത്രീ 31 ബറ്റാലിയനിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ‍‍‍‍ 47 പേർക്ക്‌ രോഗം
  • മഹാരാഷ്ട്രയിൽ അമ്പതിനു‌ മുകളിൽ പ്രായമുള്ള മൂന്നു പൊലീസുകാർ മരിച്ചു. 55നു മുകളിൽ പ്രായമുള്ള പൊലീസുകാർക്ക്‌ അവധി. 112 പൊലീസുകാർക്ക് രോ​ഗം
  • നിതി ആയോഗ്‌ ഡയറക്ടർക്ക്‌ കോവിഡ്‌. ഡൽഹിയിലെ നിതി ആയോഗ് ആസ്ഥാനം അടച്ചു.
  • സിബിഎസ്‌ഇ 10, പ്ലസ്‌ടു ക്ലാസിന്റെ ശേഷിക്കുന്ന പരീക്ഷകൾ സാധ്യമായ ആദ്യ അവസരത്തിൽ നടത്തുമെന്ന്‌ മാനവശേഷിമന്ത്രി രമേഷ്‌ പൊക്രിയാൽ എൻസിഇആർടി എല്ലാ സംസ്ഥാനങ്ങളിലേക്കും പാഠപുസ്‌തകങ്ങൾ അയച്ചു. ഓൺലൈൻ വിദ്യാഭ്യാസനയം ശക്തിപ്പെടുത്താൻ ‘ഭാരത്‌ പഠെ’ ഓൺലൈൻ പ്രചാരണം തുടങ്ങി

ഇന്ത്യയുടെ നിലവിലെ സാഹചര്യത്തില്‍ ചില നിരീക്ഷണങ്ങള്‍

ലോക് ഡൌൺ ഫലപ്രദമായി എന്ന പൊതുധാരണയാണ് നമുക്ക് കിട്ടുന്നത്. ദിവസേന രോഗം റിപ്പോർട്ടുചെയ്യപ്പെടുന്നവരുടെ എണ്ണം, രോഗമുക്തി നേടിയവര്‍ക്ക് എണ്ണം എന്നിവ പൊതുവെ ഇന്ത്യയിൽ വ്യാപനം തളയ്ക്കാനായി എന്ന തോന്നൽ നൽകുന്നുണ്ട്. അതിനാൽ മെയ് 3 നു ഭാഗികമായെങ്കിലും ലോക് ഡൌൺ പിൻവലിക്കും എന്ന പ്രതീക്ഷയാണ് പലർക്കും. എന്നാൽ മറ്റുചില ഘടകങ്ങൾ കൂടി നമുക്ക് ലോക് ഡൗണുമായി ചേർത്ത് കാണേണ്ടതുണ്ട്.

  •  ഇന്ത്യയിൽ മരണനിരക്ക് 3.2% ൽ താഴെയാണ്. ഇത് ലോക കണക്കുകൾ പരിഗണിച്ചാൽ ഭയപ്പെടേണ്ടതായി കാണേണ്ട. രോഗനിയന്ത്രണം മെച്ചപ്പെടുന്ന മുറയ്ക്ക് മരണനിരക്കും താഴേക്ക് വരും എന്ന് അനുമാനിക്കാം. എന്നാൽ ഇന്ത്യയിൽ മരണം 100 കഴിഞ്ഞതിനു ശേഷം ഇതുവരെ നിരക്ക് താഴോട്ട് വന്നിട്ടില്ല, കഴിഞ്ഞ 22 ദിവസമായി അത് മേലോട്ട് പോകുന്നതായികാണുന്നു.
  • രോഗബാധിതരുടെ സംഖ്യ അനിയന്ത്രിതമായി കൂടുന്നില്ല എന്നത് ആശ്വാസകരമാണ്. മൊത്തത്തിൽ ടെസ്റ്റ് ചെയ്യുന്നതിന്റെ 4 – 5% മാത്രമേ വളരെനാളായി രോഗബാധിതരായി കാണുന്നുള്ളൂ. രോഗം നിയന്ത്രണം വിട്ടിരുന്നുവെങ്കിൽ ഇത് 4, 5 എന്ന നിലയിൽനിന്ന് വർധിക്കുമായിരുന്നില്ലേ? നൂറു ടെസ്റ്റ് ചെയ്യുമ്പോൾ ചില രാജ്യങ്ങളിൽ 17 ഉം 20 പോസിറ്റീവ് ആകാറുണ്ട് എന്നത് ശരിയാണ്. അതോടൊപ്പം കാണേണ്ട മറ്റൊരു കാര്യമുണ്ട്.  കൂടുതൽ ടെസ്റ്റ് ചെയ്യുന്നടത്തു മാത്രമേ കൂടുതലായി രോഗികളെ കണ്ടെത്താറുള്ളു. ഇന്ത്യ അടുത്തിടെ 716733 ടെസ്റ്റുകൾ ചെയ്തു. അതിൽ 31324 എണ്ണം പോസിറ്റീവ് ആയി. നമ്മുടെ ടെസ്റ്റ് റേറ്റ് പത്തുലക്ഷത്തിനു 492 എന്നതാണ്. ഇത് ഏഷ്യയിൽ പോലും കുറഞ്ഞ തോതായി വിലയിരുത്തപ്പെടുന്നു. അപ്പോൾ ലോക് ഡൗണിനു ശേഷം ടെസ്റ്റിംഗ് റേറ്റ് വർധിപ്പിച്ചില്ലെങ്കിൽ ലോക് ഡൌൺ നൽകിയ അവസരം നഷ്ടപ്പെട്ടു പോകില്ലേ?

COVID19 നേരിടുന്നതിൽ സ്വകാര്യ ആരോഗ്യമേഖലയുടെ പങ്ക്

(ജൻ സ്വാസ്ഥ്യ അഭിയാൻ (All India People Science Network) പുറപ്പെടുവിച്ച പ്രസ്താവനയില്‍ നിന്നും)

  • ലാഭത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്വകാര്യ ആരോഗ്യ മേഖലയും പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയും COVID19 എന്ന മഹാമാരി തടയുന്നതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഈ പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് തയ്യാറാകുകയും സ്വകാര്യ ആരോഗ്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് പിന്തിരിയുകയും വേണം. സ്വകാര്യ മേഖലക്ക് സബ്‌സിഡി അനുവദിക്കുന്നതിന് പകരം ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കുകയും പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും ആണ് സർക്കാർ ചെയ്യേണ്ടത്. ഈ ഒരു പ്രതിസന്ധി ആരോഗ്യ മേഖലയിൽ ഒരു വഴിത്തിരിവ് ആകുന്നതിനും,സാർവത്രികമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുമായി പൊതു ആരോഗ്യമേഖലക്ക് മുൻപ് ഉണ്ടായിരുന്ന കേന്ദ്രീയ സ്ഥാനം തിരിച്ചുകൊണ്ടുവരുന്നതിനായുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.

ഇന്നത്തെ കാഴ്ച്ച

  • ഇതാണ് പൂനെയിലെ അസം കാമ്പസ് മാസ്ജിദ്. കോവിഡ് 19 രോഗികൾക്കുള്ള ഒരു quarantine കേന്ദ്രമായി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്. പള്ളിയുടെ മാനേജ്‌മെന്റും പൂനെ ജില്ലാ ഭരണകൂടവും ഇതിനായി കൈകോർക്കുകയായിരുന്നു. ലോക്ക്ഡൗണിൽ അടച്ചിട്ട പള്ളികളിൽ ഇപ്പോൾ പ്രാർത്ഥനകൾ നടക്കാറില്ല.

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 20773
ആശുപത്രി നിരീക്ഷണം 518
ഹോം ഐസൊലേഷന്‍ 20255
Hospitalized on 28-04-2020 151

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസള്‍ട്ട് വരാനുള്ളത്
23980 23277 485 218

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 176(+1)
162 14
കണ്ണൂര്‍ 114(+3) 63 51
കോഴിക്കോട് 24 19 5
ഇടുക്കി 24 10 14
എറണാകുളം 24 21 2 1
മലപ്പുറം 23 20 2 1
കോട്ടയം 20 3 17
പത്തനംതിട്ട 17 14 3
തിരുവനന്തപുരം 15 14 1
കൊല്ലം 14 5 9
പാലക്കാട് 13 7 6
തൃശ്ശൂര്‍ 13 13
ആലപ്പുഴ 5 5
വയനാട് 3
3
ആകെ 485(+4) 359(+4) 123 3
  • സംസ്ഥാനത്ത് ഏപ്രില്‍ 28ന്  4 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ വിദേശത്തു നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
  • സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 2 പേരുടെവീതം പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,773 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 20,255പേര്‍ വീടുകളിലും 518 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 151 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 23,980 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 23,277 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 801 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3101 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇന്ന് സ്ഥിരീകരിച്ചവരില്‍ 3 പേരുടെ ഫലം ഇതില്‍ നിന്നുള്ളതാണ്. 2682 എണ്ണം നെഗറ്റീവ് ആണ്. 391 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധനയിലാണ്. 25 സാമ്പിളുകള്‍ ലാബുകള്‍ പുന:പരിശോധനയ്ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.

കാസർകോട്‌ ജനറൽ ആശുപത്രി

  • സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ കോവിഡ്‌ രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ബഹുമതിയുമായി കാസർകോട്‌ ജനറൽ ആശുപത്രി. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 89 രോഗികളും രോഗമുക്തരായി. ചൊവ്വാഴ്ച അവസാന രോഗിയും ആശുപത്രി വിട്ടു.
  • ഇതുവരെ 2571 സാമ്പിളാണ്‌ ഇവിടുന്ന്‌ പരിശോധനയ്ക്കായി അയച്ചത്‌. അഭിമാനകരമായ നേട്ടത്തിനുടമകളായ ജനറൽ ആശുപത്രി ജീവനക്കാരെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അഭിനന്ദിച്ചു.
  • കാസർകോട്‌ ജില്ലയിൽ ഇതുവരെ 175 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്, സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ. ജനറൽ ആശുപത്രി–- 89, കാഞ്ഞങ്ങാട് ജില്ലാശുപത്രി–- 43, കാസർകോട്‌ ഗവ. മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രി–- 22, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്‌–- 19, കോഴിക്കോട് മെഡിക്കൽ കോളേജ്‌–- രണ്ട്‌ എന്നിങ്ങനെയാണ് ജില്ലയിലെ രോഗികൾ ചികിത്സ തേടിയത്‌. ഇതിൽ 107 പേർ വിദേശത്തുനിന്നുവന്നതാണ്. 68 പേർക്ക് സമ്പർക്കത്തിലൂടെയും രോഗം പകർന്നു. നിലവിൽ കാസർകോട്‌ മെഡിക്കൽ കോളേജിൽ എട്ടും കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ നാലും പരിയാരം മെഡിക്കൽ കോളേജിൽ ഒരാളും ജില്ലയിലുള്ളവർ ചികിത്സയിലുണ്ട്‌.

പുതുതായി 7 ഹോട്ട് സ്‌പോട്ടുകള്‍

  • പുതുതായി 7 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി, കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, മലപ്പുറം ജില്ലയിലെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 100 ആയി.
വിശദമായി കാണാന്‍  covid19kerala.info

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ രജിസ്‌ട്രേഷൻ ഇന്നു മുതൽ.

  • ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കും. ഇവർക്കുള്ള രജിസ്‌ട്രേഷൻ നോർക്ക വെബ്‌സൈറ്റിൽ ഏപ്രിൽ 29ന് ആരംഭിക്കും. ഇതര സംസ്ഥാനങ്ങളിൽ ചികിത്‌സാവശ്യങ്ങൾക്കായി പോയവർ, ചികിത്‌സ കഴിഞ്ഞവർ, വിദഗ്ധ ചികിത്‌സയ്ക്ക് രജിസ്റ്റർ ചെയ്ത ശേഷം തീയതി നീട്ടിയതിനാൽ അവിടെയായവർ, പഠനാവശ്യങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവർ, മറ്റു സംസ്ഥാനങ്ങളിൽ പഠനം പൂർത്തിയാക്കിയ ശേഷം മടങ്ങാനാവാത്തവർ, പരീക്ഷ, ഇന്റർവ്യൂ എന്നിവയ്ക്കായി പോയവർ, തീർത്ഥാടനം, വിനോദയാത്ര, ബന്ധുഗൃഹ സന്ദർശനം എന്നിവയ്ക്കായി പോയവർ, അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളി വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, വിരമിച്ചവർ, കൃഷിപ്പണിക്കായി മറ്റു സംസ്ഥാനങ്ങളിൽ പോയവർ എന്നിവർക്കാണ് തിരിച്ചുവരുന്നതിൽ പ്രഥമ പരിഗണന. ഇവരെ ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ജില്ലാ കളക്ടർമാർ തയ്യാറാക്കും.
  • ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയാവും ഇവരെ തിരികെ കൊണ്ടുവരിക. ഏതെല്ലാം വഴികളിലൂടെ കൊണ്ടുവരണമെന്നത് സംബന്ധിച്ച് ക്രമീകരണമുണ്ടാവും. ഇവർക്ക് അതിർത്തിയിൽ ആരോഗ്യ പരിശോധന നടത്തും.തിരികെയെത്തുന്ന എല്ലാവരും നിർബന്ധമായി ക്വാറന്റൈനിൽ കഴിയണം. വിശദാംശങ്ങള്‍ക്ക്
  • FB: www.facebook.com/keraladisasterhelpdesk
  • FB Goup: www.facebook.com/groups/keraladisasterhelpdesk

 

ഇന്ന് LUCA SCIENCE TALKല്‍ വൈശാഖന്‍ തമ്പി സംസാരിക്കുന്നു. – വൈകുന്നേരം 3.30

  • 2020 ഏപ്രിൽ 29 വൈകു.6.30 സയൻസും രാഷ്ട്രീയവും എന്ന വിഷയത്തിൽ വൈശാഖൻ തമ്പി ലൂക്കയുടെ ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുന്നു. ലുക്ക ഫേസ്ബുക്ക് പേജ് https://www.facebook.com/LUCAmagazine/

KSSP Health Dialogue ല്‍ ഇന്ന് 7.30 ന് :

ബാല്യവും കൗമാരവും കൊറോണക്കാലവും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് ഏപ്രില്‍ 29 ന് ഡോ.കെ.കെ പുരുഷോത്തമന്‍ ബാല്യവും കൗമാരവും കൊറോണക്കാലവും എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?

KSSP Dialogue- Live ഫേസ്ബുക്ക് പേജ്


ഡോ.യുനന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. deshabhimani.com/news/kerala/what-is-community-spread/
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post അരണ ആരെയാണ് കടിച്ചത്?
Next post FB Live : സയൻസും രാഷ്ട്രീയവും – വൈശാഖന്‍ തമ്പി
Close