2020 ഏപ്രില്‍ 28 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
ടെസ്റ്റ് /1M pop* |
യു. എസ്. എ. | 1,007,202 | 56,286 | 137,465 | 17,038 |
സ്പെയിന്‍ | 229,422 | 23,521 | 120,832 | 28,779 |
ഇറ്റലി | 199,414 | 26997 | 66,624 | 29,600 |
ഫ്രാൻസ് | 165,842 | 23,293 | 45,513 | 7,103 |
ജര്‍മനി | 158213 | 6,021 | 114,500 | 24,738 |
യു. കെ. | 157,149 | 21,092 | 10,605 | |
തുര്‍ക്കി | 112,261 | 2,900 | 33791 | 10,895 |
ഇറാന്‍ | 91,472 | 5,806 | 70,933 | 5,147 |
ചൈന | 82,830 | 4,633 | 77,474 | |
ബ്രസീല്‍ | 63,328 | 4,298 | 30,152 | 1,373 |
കനഡ | 48,229 | 2,701 | 17,916 | 19,009 |
ബെല്‍ജിയം | 46687 | 7,207 | 10878 | 18468 |
നെതര്‍ലാന്റ് | 38,245 | 4518 | 11,319 | |
സ്വിറ്റ്സ്വര്‍ലാന്‍റ് | 29,164 | 1,610 | 21,800 | 28,343 |
സ്വീഡന്‍ | 18,926 | 2,194 | 1005 | 9,357 |
… | ||||
ഇൻഡ്യ | 29,451 | 939 | 7137 | 482 |
… | ||||
ആകെ |
30,46,213
|
2,06,898 | 8,77,254 |
*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
- ലോകമെമ്പാടും, കൊറോണ വൈറസ് സ്ഥിരീകരിച്ച ആളുകളുടെ എണ്ണം മുപ്പത് ലക്ഷം കടന്നു. 206,000 ലേറെ പേർ മരിച്ചു. ആകെ കോവിഡ് ബാധിതരില്‍ ആറിലൊന്നുപേര്‍ സുഖം പ്രാപിച്ചു. (എട്ടുലക്ഷത്തോളം)
- ദിവസേനയുള്ള കേസുകളും മരണങ്ങളും മന്ദഗതിയിലാകുമ്പോൾ ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇറാൻ, സ്‌പെയിൻ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കൊറോണ വൈറസ് ലോക്ക്ഡൗണുകൾ ലഘൂകരിക്കാനുള്ള നീക്കത്തിലാണ്. മെയ് 4 മുതൽ രണ്ട് മാസം പഴക്കമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് ഇറ്റലി അറിയിച്ചു.
- അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു. ആകെ കോവിഡ് ബാധിത കേസുകളില്‍ മൂന്നിലൊന്നും അമേരിക്കയില്‍ നിന്നുള്ളതാണ്. ഏറ്റവും തീവ്ര ബാധിത മേഖലകളായ ന്യൂയോർക്കിലും, ന്യൂ ജേഴ്‌സിയിലും കഴിഞ്ഞ മൂന്നാഴ്ചയിലെ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ആയിരത്തിലേറെപ്പേർ മരിച്ചു. 55,000-ത്തിലധികം പേരാണ് ഇതുവരെ അമേരിക്കയിൽ മരിച്ചത്. ഒരു ലക്ഷത്തിമുപ്പത്തയ്യായിരത്തോളം പേര്‍ അമേരിക്കയില്‍ രോഗവിമുക്തി നേടി.
- ഇറ്റലിയിൽ മരണം ഇരുപത്താറായിരം കടന്നു. സ്പെയിനിലെ മരണസംഖ്യ ഇരുപത്തിമൂവായിരത്തിലേറെയാണ്. ഏഷ്യൻ വൻകരയിലെ വിവിധ രാജ്യങ്ങളിലായി നാലര ലക്ഷത്തിലേറെ കോവിഡ് രോഗികളാണുള്ളത്.
- അതേസമയം കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ് വന്നതിൻ്റെ ആശ്വാസത്തിലാണ് ബ്രിട്ടൺ. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.52 ലക്ഷമായെങ്കിലും ഇന്നലെ മരണസംഖ്യയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്.1.52 ലക്ഷം കൊവിഡ് രോഗികളുള്ള ബ്രിട്ടണിൽ ഇതിനോടകം 20,732 പേർ മരണപ്പെട്ടു.
- കൊറോണ വൈറസ് ലോക്ക്ഡൗൺ ലഘൂകരിക്കാനുള്ള പദ്ധതികളെക്കുറിച്ച് സമവായം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ ആഴ്ച പ്രതിപക്ഷ ലേബർ പാർട്ടിയുടെ നേതാവ് കെയർ സ്റ്റാർമറിനെയും മറ്റ് പാർട്ടി നേതാക്കളെയും സന്ദർശിക്കും.
- കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ആന്റിബോഡി പരിശോധനകൾ ഉപയോഗിക്കാൻ കഴിയുമോയെന്ന അന്വേഷണം യുകെ തുടരുകയാണെന്നും അവ പ്രവർത്തിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ആരോഗ്യ സഹമന്ത്രി എഡ്വേർഡ് ആർഗാർ പറഞ്ഞു.
- ഒന്നരലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ജര്‍മ്മനിയില്‍ മുപ്പത്തയ്യായിരത്തോളം പേരാണ് ഇപ്പോള്‍ രോഗബാധിതരായുള്ളത്. 1.15 ലക്ഷം പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ 6021 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജർമനിയിൽ 1,018 പുതിയ കേസുകളും 110 മരണങ്ങളും ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
- ഇക്വറ്റോറിയൽ ഗ്വിനിയയിലെ ഓഫ്‌ഷോർ ഓയിൽ പ്ലാറ്റ്‌ഫോമിലെ മുപ്പതോളം തൊഴിലാളികൾ കൊറോണ വൈറസിന് പോസിറ്റീവ് ആയി.
- നെതർലാൻഡ്‌സ് പുതിയ 400 കേസുകളും 43 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 38,245 ആയി ഉയർന്നു. രാജ്യത്ത് മരിച്ചവരുടെ എണ്ണം 4,518 ആണ്.
- മെയ് 15 വരെ പാകിസ്ഥാൻ വിമാന നിരോധനം നീട്ടി.
- കൊറോണ വൈറസിനെതിരായ പോരാട്ടത്തെ സഹായിക്കാൻ 200 ലധികം ക്യൂബൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയിൽ എത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.ഭൂഖണ്ഡത്തിൽ ഏറ്റവുമധികം കൊറോണ വൈറസ് കേസുകൾ ദക്ഷിണാഫ്രിക്കയിലുണ്ട്, അതിൽ 4,546 കേസുകൾ ഉണ്ട്, അതിൽ 87 എണ്ണം മാരകമാണ്.
- 24 മണിക്കൂറിനുള്ളിൽ 331 പുതിയ വൈറസ് മരണങ്ങൾ സ്പെയിൻ റിപ്പോർട്ട് ചെയ്തു.
- ഫിലിപ്പൈൻസിലെ കൊറോണ വൈറസ് മരണസംഖ്യ 511 ആയി ഉയർന്നു, കേസുകൾ 7,777 ആയി.
- നോർവേയിൽ പ്രൈമറി സ്കൂളുകൾ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥികൾക്ക് വീണ്ടും തുറന്നു.കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മാർച്ച് 12 ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നോർവേ ക്രമേണ നീക്കാൻ തുടങ്ങി.
- തായ്‌ലൻഡിൽ 9 പുതിയ കേസുകൾ, ഒരു മരണവും പാകിസ്ഥാനിൽ 605 പുതിയ കേസുകളും 281 കേസുകളും റിപ്പോർട്ട് ചെയ്തു.
- ഒരു മാസം നീണ്ടുനിൽക്കുന്ന ലോക്ക്ഡണിൽ നിന്ന് പുറത്തുവരാൻ ന്യൂസിലൻഡ് തിങ്കളാഴ്ച തയ്യാറെടുക്കുകയാണ്.ലെവൽ 4 നിയന്ത്രണങ്ങളിൽ നിന്ന് അർദ്ധരാത്രി ലെവൽ 3 ലേക്ക് രാജ്യം നീങ്ങും.
- ചൈന പുതിയ മൂന്ന് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.
- ഞായറാഴ്ച ആരംഭിച്ചതുമുതൽ 1.3 ദശലക്ഷം ഓസ്‌ട്രേലിയക്കാർ സർക്കാറിന്റെ ‘കോവിഡ് സേഫ്’ ട്രെയ്‌സിംഗ് ആപ്പ് ഡൗൺലോഡുചെയ്‌തു.രോഗം ബാധിച്ച ആളുകളെ കണ്ടെത്തി രോഗ വിദഗ്ധരെ സഹായിക്കാൻ ആപ്ലിക്കേഷൻ ആവശ്യമാണെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്.
- കൊറോണ വൈറസ് രഹിത പ്രദേശങ്ങളിൽ പള്ളികൾ വീണ്ടും തുറക്കാൻ ഇറാൻ.
- ഇറ്റലി ലോക്ക്ഡണിന്റെ രണ്ടാം ഘട്ടം മെയ് 4 മുതൽ ആരംഭിക്കുമെന്ന് ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ അറിയിച്ചു.
- പ്രവാസികളായ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ച് പാകിസ്ഥാന്‍. യുഎഇയിലുള്ള പാകിസ്ഥാനികള്‍ക്കായി 21 വിമാനസര്‍വ്വീസുകള്‍ കൂടി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. 21ല്‍ 15 വിമാനങ്ങളും പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സിന്‍റേതാണ്. ബാക്കി ആറ് സര്‍വ്വീസുകള്‍ യുഎഇ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ലൈനുകളാകും കൈകാര്യം ചെയ്യുക.
- സൗദി അറേബ്യയിൽ ഇന്ന് 1289 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 18811 ആയി.അഞ്ചു പേർകൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 144 ആയി ഉയർന്നു.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 28 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം | ആകെ ടെസ്റ്റുകള്‍ |
മഹാരാഷ്ട്ര | 8590(+522) |
1282(+94) |
369(+27) | 115107 |
ഗുജറാത്ത് |
3548(+247) |
394(+81) |
162(+11) |
53575 |
ഡല്‍ഹി | 3108(+190) | 877(+8) |
54 | 39911 |
രാജസ്ഥാന്‍ |
2262(+77) |
744(+115) |
50(+9) |
87777 |
മധ്യപ്രദേശ് |
2165(+75) |
357(+55) |
110(+7) |
38708 |
ഉത്തര്‍ പ്രദേശ് |
1986 (+113) |
399(+72) |
31(+1) |
67145 |
തമിഴ്നാട് | 1937 (+52) |
1101(+81) |
24 |
94781 |
ആന്ധ്രാപ്രദേശ് | 1177(+80) | 235(+4) |
31 | 74551 |
തെലങ്കാന | 1003(+2) | 332(+16) |
25 | 14962 |
പ. ബംഗാള്‍ |
649(+38) |
98(+14) |
19(+1) |
12043 |
ജമ്മുകശ്മീര്‍ | 546(+23) |
164(+27) |
7(+1) | 14988 |
കര്‍ണാടക |
512(+9) |
193(+11) |
20(+1) |
45685 |
കേരളം |
482(+13) |
355(+13) |
3 |
23271 |
ബീഹാര്‍ | 346(+69) | 56 |
2 | 18179 |
പഞ്ചാബ് |
330(+8) |
98(+14) |
19(+1) |
15516 |
ഹരിയാന |
301(+5) |
213(+14) |
3 |
22993 |
ഒഡിഷ | 111(+8) | 37(+2) |
1 | 25103 |
ഝാര്‍ഗണ്ഢ് | 103(+21) |
17(+4) |
3 |
7806 |
ഉത്തര്‍ഗണ്ഡ് | 51 | 33(+7) |
0 | 5463 |
ഹിമാചല്‍ |
40 |
25(+3) |
2 |
5106 |
ചത്തീസ്ഗണ്ഡ് |
37 |
32 |
0 |
14987 |
അസ്സം |
36 |
27(+8) |
1 |
7823 |
ചണ്ഡീഗണ്ഢ് | 45(+9) | 17 |
0 | 638 |
അന്തമാന്‍ |
33 | 11 |
0 |
2537 |
ലഡാക്ക് | 20 |
16 |
0 | 1137 |
മേഘാലയ |
12 |
1 | 1046 | |
ഗോവ | 7 | 7 |
0 | 843 |
പുതുച്ചേരി | 8 | 5(+1) |
0 | |
ത്രിപുര | 2 | 2 |
3215 |
|
മണിപ്പൂര്‍ | 2 | 2 | ||
അരുണാചല്‍ | 1 |
1 | 206 |
|
ദാദ്ര നഗര്‍ഹവേലി | 1 | 0 | ||
മിസോറാം |
1 |
0 | 91 | |
നാഗാലാന്റ് |
1 |
0 | 404 | |
ആകെ |
29451 (+1561) |
7137(+614) | 939(+58) |
- കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയില്‍ 1561 കേസുകൾ റിപ്പോർട് ചെയ്‌തു
614 ആളുകൾ രോഗ മുക്തി നേടി. നിലവിൽ 21375 കോവിഡ് പൊസിറ്റിവ് രോഗികളാണ് ഇന്ത്യയിലുള്ളത്, 7137 ആളുകൾ രോഗ മുക്തി നേടി. ചികിത്സയിൽ കഴിയുന്നത് 20835ആളുകൾ - ഇന്ത്യയിലെ Recovery rate നിലവിൽ 22.15% എന്ന നിരക്കിൽ
-
ഡൽഹിയിൽ പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ആദ്യ കോവിഡ് രോഗി സുഖംപ്രാപിച്ചു
- മെയ് മൂന്നിനുശേഷം രാജ്യത്തെ അടച്ചുപൂട്ടലില്‍ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കും. തീവ്രവ്യാപനമില്ലാത്ത സ്ഥലങ്ങളിൽ വ്യാപാര, വാണിജ്യ, നിർമാണ പ്രവർത്തനങ്ങൾ നടത്താം. ഉപാധികളോടെ സ്വകാര്യവാഹനങ്ങൾക്ക് ഓടാം. ട്രെയിന്‍, വിമാനം അടക്കം പൊതുഗതാഗത സംവിധാനം തുറക്കാൻ സമയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ വിലയിരുത്തി.
ഇന്ത്യയിൽ കോറോണവൈറസ് വ്യാപനം എത്രനാൾ കൂടിയുണ്ടാകും?
- നാമെല്ലാം ചോദിക്കുന്ന ചോദ്യമാണിതെങ്കിലും യുക്തമായ ഉത്തരങ്ങളോ പഠനങ്ങളോ ഉണ്ടായതായി കാണുന്നില്ല. ഇപ്പോൾ രണ്ടു പഠനങ്ങൾ ഈ ചോദ്യത്തെ സമീപിക്കുന്നതെങ്ങനെ എന്ന് നോക്കാം. ലേഖനം വായിക്കാന്‍ ക്ലിക്ക് ചെയ്യുക
- കൊറോണ രോഗത്തിനും മരണത്തിനും ഇടയിൽ അകപ്പെട്ട ദരിദ്ര ജനകോടികളുടെ ജീവിത പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ഊന്നൽ നൽകുന്ന പുതിയ ഇടക്കാല ബജറ്റ് കേന്ദ്ര സർക്കാർ അടിയന്തിരമായി അവതരിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
-
ദേശീയ വരുമാനത്തിന്റെ കേവലം ഒരു ശതമാനം മാത്രം വരുന്ന ഒന്നാം സാമ്പത്തിക പാക്കേജ് നിലവിലുള്ള ആവശ്യങ്ങള് നിറവേറ്റുന്നതിന് ഒട്ടും പര്യാപ്തമല്ല. രണ്ടാമത്തേത് ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. വികസിത രാജ്യങ്ങൾ സ്വീകരിച്ച രീതിയിൽ ദേശീയ വരുമാനത്തിന്റെ പത്തു ശതമാനം തുകയെങ്കിലും കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ വകയിരുത്തേണ്ടത് അത്യാവശ്യമാണ്. അർഹമായ കേന്ദ്ര വിഹിതം പോലും നൽകാതെ ചെലവുകളെല്ലാം സംസ്ഥാനങ്ങളുടെ ചുമലിലേക്ക് തള്ളിനീക്കുന്ന നയമാണ് കേന്ദ്രസര്ക്കാര് സ്വീകരിക്കുന്നത്. ജി.എസ്.ടി ഇനത്തിൽ കേരളത്തിന് നൽകാനുള്ള 3000 കോടി രൂപ തടഞ്ഞുവെച്ചിരിക്കുകയാണ്.
-
ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോള് , നാട്ടിലെ ജനതയ്ക്ക് ജീവിക്കാനുള്ള മാർഗ്ഗങ്ങളും ആശ്വാസ നടപടികളും കൂടി കൈക്കൊള്ളേണ്ട ഉത്തരവാദിത്വം കേന്ദ്രസര്ക്കാര് നിറവേറ്റേണ്ടതുണ്ട്. തൊഴില് തേടി മറ്റു സംസ്ഥാനങ്ങളില് ജീവിക്കുന്ന ലക്ഷക്കണക്കിനു ആളുകളടക്കമുള്ള പാവപ്പെട്ട ജനതയുടെ പ്രശ്നങ്ങളൊന്നും കണക്കാക്കാതെ നിന്നിടത്തു നില്ക്കാന് പറഞ്ഞതിന്റെ പരിണിതഫലം നാം കണ്ടതാണ്. അതിഥി തൊഴിലാളികള്ക്കായി സംസ്ഥാന സർക്കാരുകൾ മുടക്കുന്ന തുക കേന്ദ്ര സര്ക്കാര് നൽകണം.
-
ഒരു യുദ്ധസമാനമായ അവസ്ഥയാണ് ഇന്നു രാജ്യത്തുള്ളത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങൾക്ക് അടിയന്തര കാര്യങ്ങൾ നിറവേറ്റാൻ ധനക്കമ്മി കണക്കാക്കാതെ റിസർവ് ബാങ്കിൽ നിന്ന് പരിധിയില്ലാതെ വായ്പ എടുക്കാൻ അനുവദിക്കണം. കേന്ദ്ര ബാങ്ക് ഇതിനുള്ള പദ്ധതികൾ ഉടൻ തയ്യാറാക്കണം. കൂടാതെ രാജ്യത്തെ വൻകിട വ്യവസായങ്ങളിൽ നിന്ന് പൊതു-സ്വകാര്യ വ്യത്യാസമില്ലാതെ കേന്ദ്ര സർക്കാർ പണം സംഭരിക്കണം. അവരുടെ സംഭാവന കേവലം സി.എസ്.ആര് ഫണ്ടില് ഒതുങ്ങിയാല് പോര. സി.എസ്.ആര് ഫണ്ട് സംസ്ഥാന ദുരിതാശ്വാസ നിധികൾക്കും കൂടി നൽകാൻ അനുവാദം കൊടുക്കണം.
-
സമാനകളില്ലാത്ത ഈ അടിയന്തിരഘട്ടത്തെ നേരിടാൻ മേൽ നിർദ്ദേശിച്ച സമീപനങ്ങളോടു കൂടി ഇടക്കാല ബജറ്റ് അവതരിപ്പിക്കണം. ഇതിനു സഹായകരമായ നടപടികൾ കൈക്കൊള്ളാനായി കേന്ദ്രസർക്കാറിനു മേല് ജനകീയ രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉയർത്തണം.
കേരളം
കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 20301 |
ആശുപത്രി നിരീക്ഷണം | 489 |
ഹോം ഐസൊലേഷന്‍ | 19812 |
Hospitalized on 27-04-2020 | 104 |
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | റിസള്‍ട്ട് വരാനുള്ളത് |
23271 | 22537 | 481 | 253 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
---|---|---|---|---|
കാസര്‍കോട് | 175 |
160 | 15 | |
കണ്ണൂര്‍ | 111(+1) | 61 | 50 | |
കോഴിക്കോട് | 24 | 19 | 5 | |
ഇടുക്കി | 24(+4) | 10 | 14 | |
എറണാകുളം | 24 | 21 | 2 | 1 |
മലപ്പുറം | 23(+1) | 20 | 2 | 1 |
കോട്ടയം | 20(+6) | 3 | 17 | |
പത്തനംതിട്ട | 17 | 14 | 3 | |
തിരുവനന്തപുരം | 15 | 14 | 1 | |
കൊല്ലം | 14 | 5 | 9 | |
പാലക്കാട് | 13(+1) | 7 | 6 | |
തൃശ്ശൂര്‍ | 13 | 13 | ||
ആലപ്പുഴ | 5 | 5 | ||
വയനാട് | 3 |
3 | ||
ആകെ | 481 | 355 | 123 | 3 |
- സംസ്ഥാനത്ത് ഏപ്രില്‍ 27ന് 13 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നും (യു.എസ്.എ.) 5 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നവരാണ്. 7പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കോട്ടയം ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.
- സംസ്ഥാനത്ത് 13 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 6 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും തിരുവനന്തപുരം, എറണാകുളം (മലപ്പുറം സ്വദേശി), മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 355 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 611 സാമ്പിളുകള്‍ നെഗറ്റീവായി. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26ന് 3056 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
പുതിയ ഹോട്ട് സ്‌പോട്ടുകള്‍
- കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണാക്കി പ്രഖ്യാപിച്ചു. പുതുതായി 6 ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍, അയര്‍കുന്നം, തലയോലപ്പറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 93 ആയി.
സമൂഹ വ്യാപനം
രോഗം എവിടെനിന്ന് ബാധിച്ചുവെന്ന് സ്ഥിരീകരിക്കാനാകാത്തവിധം പകരുന്ന അവസ്ഥ. ആശുപത്രിയിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുന്നവരിൽ വ്യാപകമായി രോഗം സ്ഥിരീകരിച്ചാൽ സമൂഹവ്യാപനം നടന്നതായി കണക്കാക്കാം. രോഗികളുമായോ രോഗബാധിത പ്രദേശങ്ങളുമായോ സമ്പർക്കം ഉണ്ടാകാത്തവരിൽ റാൻഡം പരിശോധനയിൽ രോഗം സ്ഥിരീകരിച്ചാലും സമൂഹ വ്യാപനം നടന്നതായി അനുമാനിക്കാം.
കേരളത്തില്‍ സമൂഹ വ്യാപനം സംഭവിച്ചോ?
സംസ്ഥാനത്ത് കോവിഡ് ബാധിച്ച ഭൂരിപക്ഷം ആളുകൾക്കും ആരിൽനിന്ന്/ എവിടെനിന്ന് രോഗം പടർന്നു എന്ന് വ്യക്തമാണ്. പത്തോളം രോഗികളുടെ കാര്യത്തിൽ ഉറവിടം കണ്ടുപിടിക്കാനായിട്ടില്ല. എന്നാൽ, മിക്കവാറും ആളുകളിലും ഉറവിടവുമായി ബന്ധിപ്പിക്കുന്ന സൂചന ലഭിച്ചിട്ടുണ്ട്. റാൻഡം പരിശോധനയിലും സമൂഹ വ്യാപന സൂചന ഇല്ല.
ആശങ്ക ആവശ്യമോ?
സമ്പർക്കത്തിലൂടെ രോഗം പടരാതിരിക്കാൻ രോഗിയുമായി സമ്പർക്കത്തിലായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുകയാണ്. എന്നാൽ, സമൂഹത്തിൽ വ്യാപകമായി രോഗം പടരുന്ന സന്ദർഭത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അസാധ്യമാകും. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ ആശുപത്രി, ചികിത്സാ സംവിധാനങ്ങളും സമ്മർദത്തിലാകും.
ഇവർ കൂടുതൽ ജാഗ്രത പുലർത്തണം
രോഗീപരിചരണത്തിൽ ഏർപ്പെട്ടവർ, മറ്റ് ആരോഗ്യപ്രവർത്തകർ, ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെയുള്ളവർ, പൊലീസ്, ഹോം ഡെലിവറി നടത്തുന്നവർ, പൊതുജനങ്ങളുമായി കൂടുതൽ സമ്പർക്കത്തിൽ ഉള്ളവർ.
എങ്ങനെ തടയാം ? – ഇതുമാത്രം പ്രതിവിധി
- ശാരീരിക അകലം പാലിക്കുക
- ആൾക്കൂട്ടം ഒഴിവാക്കുക
- ഹോം ക്വാറന്റൈൻ കൃത്യമായി പാലിക്കുക
- വ്യക്തിശുചിത്വം പാലിക്കുക.
- രോഗികളെ ശരിയായി പരിചരിക്കുക
- കൈകൾ വൃത്തിയായി സൂക്ഷിക്കുക. സോപ്പിട്ട് കഴുകുക
- പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക
- സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുക
KSSP Health Dialogue ല്‍ ഇന്ന് :
കൊറോണക്കാലത്തെ ചികിത്സതേടല്‍ (Treatment Seeking in times of corona)
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് ഏപ്രില്‍ 27 ന് ഡോ.ടി.ജയകൃഷ്ണന്‍ കൊറോണക്കാലത്തെ ചികിത്സതേടല്‍ എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?
KSSP Dialogue- Live ഫേസ്ബുക്ക് പേജ്
നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- deshabhimani.com/news/kerala/what-is-community-spread/