മാർച്ച് 27 , പകൽ 4മണി വരെ ലഭ്യമായ കണക്കുകൾ പ്രകാരമുള്ള വിലയിരുത്തല്‍
രോഗവിമുക്തരായവര്‍
Fight, Unite, Ignite
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. റ്റെദ്രോസ് അഥനോം ഘബ്രീയേസുസ് G 20 രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് നടത്തിയ ആഹ്വാനം:
1. പൊരുതുക (Fight): നമ്മുടെ ജീവിതം ഇതിനെ നാം മറികടക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു
2. ഒരുമിക്കുക(Unite): ഒപ്പം ചേർന്ന് മാത്രമേ ഇതിൽ നിന്ന് നാം പുറത്തുവരികയുള്ളു
3. ജ്വലിക്കുക(Ignite): ഇതാവർത്തിക്കില്ലെന്നുറപ്പാക്കാ
നാമോരോരുത്തരും പങ്കാളികളാകേണ്ടത് ഈ മുന്നേറ്റം ഉറപ്പാക്കാനാണ്.
പുതിയ മരുന്നുകൾ പരീക്ഷിക്കുമ്പോൾ
നൂറു ശതമാനം ഫലപ്രദവും സുരക്ഷിതവുമായ ഔഷധങ്ങളൊന്നും തന്നെ കോവിഡ് 19 ൽ കണ്ടെത്തിയിട്ടില്ല. ചികിത്സിക്കുന്ന ഡോക്ടർമാർ മറ്റു മരുന്നുകൾ രോഗശമനത്തിന് ഉപയോഗിക്കാൻ സാധ്യതയുണ്ട്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഈവിധം ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇതേക്കുറിച്ചു ലോകാരോഗ്യ സംഘടനയുടെ അഭിപ്രായമിതാണ്.
- കോവിഡ് 19 നു അംഗീകരിച്ചിട്ടില്ലാത്ത മരുന്നുകൾ പല ഡോക്ടർമാരും നൽകിവരുന്നു. ഡോക്ടർമാർ അതാത് രാജ്യങ്ങളിൽ നിലനിൽക്കുന്ന നിയമങ്ങൾക്കനുസരിച്ചു മാത്രമേ ഇങ്ങനെ മരുന്നുകൾ നല്കാൻ പാടുള്ളൂ. മറ്റു രോഗങ്ങൾക്ക് ആവശ്യമായ ഇത്തരം മരുന്നുകൾ കോവിഡ് രോഗത്തിൽ ഉപയോഗിക്കുമ്പോൾ അമിത മാധ്യമ പരസ്യമുണ്ടാകരുത്. കാരണം ഇത് മരുന്നുകൾ കൂട്ടിവെയ്ക്കാനും മറ്റു രോഗങ്ങളുള്ളവർക്ക് മരുന്നുകളുടെ ദൗർലഭ്യം ഉണ്ടാകുകയും ചെയ്യും.
- എല്ലാ രോഗികൾക്കും പുതിയ മരുന്ന് നല്കുകയല്ല വേണ്ടത്. ഓരോ രോഗിയുടെയും രോഗനിലയും അവസ്ഥയും അനുസരിച്ചു വ്യക്തി തലത്തിൽ എടുക്കേണ്ട തീരുമാനമാണത്.
- പരീക്ഷണാർത്ഥത്തിൽ പുതിയ മരുന്നുകൾ നൽകാമെങ്കിലും ഇത് രോഗിയുടെയും, ഉത്തരവാദിത്തപ്പെട്ട അടുത്ത ബന്ധുവിനെയും അറിവും സമ്മതവും ഉണ്ടായിരിക്കണം. അതിനാവശ്യമായ സമ്മതവും വാങ്ങിയിരിക്കണം. പരീക്ഷിക്കപ്പെട്ട മരുന്നിന്റെ പ്രവർത്തന ഫലം രേഖപ്പെടുത്തുകയും അംഗീകൃത മാർഗ്ഗങ്ങളിലൂടെ അറിവുകൾ പങ്കുവയ്ക്കുകയും വേണം.
- ക്ലിനിക്കൽ പരീക്ഷണമായി വികസിപ്പിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ഡോക്ടർമാർ അപ്രകാരം ചെയ്യേണ്ടതാണ്.
100 നു മുകളിൽ മരണം നടന്ന രാജ്യങ്ങളിലേത്
രാജ്യം | ബാധിച്ചവർ | മരണം |
യു. എസ്. എ. | 85,612* | 1,301 |
ചൈന | 81340 | 3,292 |
ഇറ്റലി | 80589* | 8215 |
സ്പെയിന്‍ | 57786 | 4365 |
ജര്‍മനി | 47278 | 281 |
ഇറാൻ | 29406 | 2234 |
ഫ്രാൻസ് | 29155 | 1696 |
സ്വിറ്റ്സെർലാൻഡ് | 11811 | 194 |
യു. കെ. | 11658 | 578 |
ദക്ഷിണ കൊറിയ | 9332 | 139 |
നെതർലാൻഡ്സ് | 7431 | 434 |
ബെല്‍ജിയം | 6235 | 220 |
… | ||
ഇൻഡ്യ | 753 | 20 |
… | ||
മൊത്തം | 537,873 | 24149 |
*പെട്ടെന്നുള്ള വ്യാപനം കാണിക്കുന്ന രാജ്യങ്ങള്‍
- രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്നു യു.എസ്.എ.
- ഇറ്റലിയില്‍ മരണപ്പെട്ടവരുടെ എണ്ണം എണ്ണായിരം കടന്നു.
കൊറൊണ- 19: സ്ഥിതിവിവരക്കണക്ക് – ഇൻഡ്യ
ആകെ ബാധിച്ചവര്‍ :753* (Covid19india.org കണക്ക് പ്രകാരം)
മരണം : 18
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മാര്‍ച്ച് 27 വൈകുന്നേരം 4മണി)
സംസ്ഥാനം | ബാധിച്ചവർ | മരണം | |
1 | ആന്ധ്രാപ്രദേശ് | 12 | 0 |
2 | അരുണാചൽ പ്രദേശ് | 0 | 0 |
3 | ആസ്സാം | 0 | 0 |
4 | ബീഹാർ | 9 | 1 |
5 | ഛത്തീസ്‌ഗഢ് | 6 | 0 |
6 | ഗോവ | 3 | 0 |
7 | ഗുജറാത്ത് | 44 | 3 |
8 | ഹരിയാന | 32 | 0 |
9 | ഹിമാചൽ പ്രദേശ് | 3 | 1 |
10 | ഝാർഖണ്ഡ് | 0 | 0 |
11 | കർണ്ണാടക | 55 | 2 |
12 | കേരളം | 137 | 0 |
13 | മദ്ധ്യപ്രദേശ് | 21 | 2 |
14 | മഹാരാഷ്ട്ര | 135 | 4 |
15 | മണിപ്പൂർ | 1 | 0 |
16 | മേഘാലയ | 0 | 0 |
1 7 | മിസോറം | 1 | 0 |
18 | നാഗാലാൻഡ് | 0 | 0 |
19 | ഒഡീഷ | 3 | 0 |
20 | പഞ്ചാബ് | 33 | 1 |
21 | രാജസ്ഥാൻ | 45 | 0 |
22 | സിക്കിം | 0 | 0 |
23 | തമിഴ്‍നാട് | 35 | 1 |
24 | തെലങ്കാന | 45 | 0 |
25 | ത്രിപുര | 0 | 0 |
26 | ഉത്തർപ്രദേശ് | 42 | 0 |
27 | ഉത്തരാഖണ്ഡ് | 5 | 0 |
28 | പശ്ചിമ ബംഗാൾ | 10 | 1 |
കേന്ദ്രഭരണപ്രദേശങ്ങൾ
1 | ആന്തമാൻ നിക്കോബർ | 2 | 0 |
2 | ചണ്ഡീഗഢ് | 7 | 0 |
3 | ദമൻ, ദിയു,ദാദ്ര, നഗർ ഹവേലി | 0 | 0 |
4 | ലക്ഷദ്വീപ് | 0 | 0 |
5 | ഡെൽഹി | 33 | 1 |
6 | പുതുച്ചേരി | 1 | 0 |
7 | ജമ്മു കശ്മീർ | 14 | 1 |
8 | ലഡാക്ക് | 13 | 0 |
ഡോ.യു നന്ദകുമാര്‍, നന്ദന, ശ്രുജിത്ത് എന്നിവര്‍ തയ്യാറാക്കിയത്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19