2020 മെയ് 22 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രോഗവിമുക്തരായവര്‍
2,082,950
ലോകം
ഭൂഖണ്ഡങ്ങളിലൂടെ
വന്‍കര | കേസുകള്‍ | മരണങ്ങള്‍ | 24 മണിക്കൂറിനിടെ മരണം |
ആഫ്രിക്ക | 101,684 | 3,115 | +105 |
തെക്കേ അമേരിക്ക | 548,624 | 28,078 | +1,453 |
വടക്കേ അമേരിക്ക | 1,795,200 | 109,795 | +1,978 |
ഏഷ്യ | 887,257 | 26,244 | +391 |
യൂറോപ്പ് | 1,848,400 | 166,805 | +1,007 |
ഓഷ്യാനിയ | 8,688 | 121 |
2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
യു. എസ്. എ. | 1,620,902 | 96,354 | 382,169 |
റഷ്യ | 317,554 | 3,099 | 92,681 |
ബ്രസീല്‍ | 310,921 | 20,082 | 125,960 |
സ്പെയിന്‍ | 280,117 | 27,940 | 196,958 |
യു.കെ. | 250,908 | 36,042 | |
ഇറ്റലി | 228,006 | 32,486 | 134,560 |
ഫ്രാന്‍സ് | 181,826 | 28,215 | 63,858 |
ജര്‍മനി | 179,021 | 8,309 | 158,000 |
തുര്‍ക്കി | 153,548 | 4,249 | 114,990 |
ഇറാന്‍ | 129,341 | 7,249 | 100,564 |
ഇന്ത്യ | 118,226 | 3,584 | 48,553 |
പെറു | 108,769 | 3,148 | 43,587 |
ചൈന | 82,967 | 4,634 | 78,249 |
കനഡ | 81,324 | 6,152 | 41,715 |
ബെല്‍ജിയം | 56,235 | 9,186 | 14,988 |
മെക്സിക്കോ | 56,594 | 6,090 | 38,876 |
നെതര്‍ലാന്റ് | 44,700 | 5,775 | |
സ്വീഡന്‍ | 32,172 | 3,871 | 4,971 |
ഇക്വഡോര്‍ | 35,306 | 2,939 | 3,557 |
….. | |||
ആകെ |
5,197,863
|
334,680 | 2,082,950 |
- ലോകത്ത് 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തി അയ്യായിരം പുതിയ രോഗികൾ. ഒരു ദിവസത്തെ ഏറ്റവും കൂടിയ രോഗബാധമാണിത്.
- ദരിദ്ര രാജ്യങ്ങളെ വൈറസ് സാരമായി ബാധിച്ചേക്കാമെന്നതിൻ്റെ സൂചനയാണ് ഇത് നൽകുന്നതെന്ന് ലോകാരോഗ്യ സംഘടന ഭയക്കുന്നു.
- ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്. മരണസംഖ്യ മൂന്നൂലക്ഷം കടന്നു.
- അമേരിക്കയിൽ 96000 ൽ ഏറെ മരണം. ബ്രസീലിൽ കോവിഡ് രോഗികൾ മൂന്നുലക്ഷം കടന്നു.
- സ്പെയിനിൽ മരണസംഖ്യ 27000കടന്നു.
- ബ്രസീലിൽ 1153 മരണം കൂടി, ആകെ മരണം 20082
ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റ്
- ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ഉംപുൻ ഇന്ത്യയിലും ബംഗ്ലാദേശിലുമായി 1.9 കോടി കുട്ടികളെ ദുരിതത്തിലാക്കുമെന്ന് യൂണിസെഫ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിലേയും ദുരിതാശ്വാസ പ്രവർത്തനങ്ങളും മറ്റും കൂടുതൽ മോശമാവുമെന്നും യൂണിസെഫ് ദക്ഷിണ മേഖല ഡ യ രക്ടർ ഴാദ് ഗഫ് പറഞ്ഞു.
ഇന്ത്യ
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 21 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം |
മഹാരാഷ്ട്ര | 41,642 | 11,726 | 1,454 |
തമിഴ്നാട് | 13,967 | 6,282 | 95 |
ഗുജറാത്ത് |
12,910 | 5488 |
773 |
ഡല്‍ഹി | 11,659 | 5,567 | 194 |
രാജസ്ഥാന്‍ |
6,227 | 3,485 | 151 |
മധ്യപ്രദേശ് |
5,981 | 2,844 | 271 |
ഉത്തര്‍ പ്രദേശ് |
5,515 | 3,204 | 138 |
പ. ബംഗാള്‍ |
3,197 | 1193 |
259 |
ആന്ധ്രാപ്രദേശ് | 2,605 | 1705 |
54 |
പഞ്ചാബ് |
2028 |
1819 |
39 |
തെലങ്കാന | 1699 | 1036 |
45 |
ബീഹാര്‍ |
1987 |
571 |
9 |
ജമ്മുകശ്മീര്‍ | 1449 |
684 |
20 |
കര്‍ണാടക |
1605 |
571 |
41 |
ഒഡിഷ | 1103 | 393 |
7 |
ഹരിയാന | 1031 | 681 |
14 |
കേരളം |
690 |
510 |
4 |
ഝാര്‍ഗണ്ഢ് | 308 |
136 |
3 |
ചണ്ഡീഗണ്ഢ് | 218 | 178 |
3 |
ത്രിപുര |
175 | 148 |
0 |
അസ്സം |
211 |
55 |
4 |
ഉത്തര്‍ഗണ്ഡ് | 146 | 53 |
1 |
ചത്തീസ്ഗണ്ഡ് |
132 |
59 |
0 |
ഹിമാചല്‍ |
152 |
55 |
5 |
ഗോവ |
52 |
7 |
|
പുതുച്ചേരി | 23 | 10 |
|
മേഘാലയ |
14 |
12 | 1 |
ലഡാക്ക് | 44 |
43 |
|
മണിപ്പൂര്‍ |
25 |
2 |
|
അന്തമാന്‍ |
33 | 33 |
|
അരുണാചല്‍ | 1 |
1 | |
ദാദ്ര നഗര്‍ഹവേലി | 1 | 1 | |
മിസോറാം |
1 |
1 | |
നാഗാലാന്റ് |
1 |
1 | |
State Unassigned | 1620 |
||
ആകെ |
118452 |
66308 | 3584 |
- ഇന്ത്യയിൽ 118452 രോഗബാധിതർ. 24 മണിക്കൂറിനകം മരണപ്പെട്ടത് 132 പേരാണ്. മരണപ്പെട്ടവർ 3584 ആയി.
- ഇന്ത്യയുടെ രോഗമുക്തി നിരക്ക് 40.31 % ലേക്ക് ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലത്തെ രോഗമുക്തി നിരക്ക് 39.62% ആയിരുന്നു.
- രാജ്യത്താകെ ഇതുവരെ 26,15,920 കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 393 സർക്കാർ ലബോറട്ടറികളിലും 173 സ്വകാര്യ ലബോറട്ടറി കളിലുമായാണ് നാളിതുവരെ ഇത്രയും പരിശോധനകൾ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ടെസ്റ്റ് കളുടെ എണ്ണം1,03,532 ആണ്.
- മഹാരാഷ്ട്രയിൽ രോഗബാധിതർ 41642, ഇന്നലെ മാത്രം 64 പേർ മരണപ്പെട്ടു., 2345 പുതിയ രോഗബാധിതർ.
മുംബൈയിൽ 25,500 രോഗികൾ. ധാരാവിയിൽ ഇന്നലെ 47 പേർ മരണപ്പെട്ടു. - ചെന്നൈയിൽ ഇന്നലെ 567 പേർക്ക് രോഗം ബാധിച്ചു, തമിഴ് നാട്ടിൽ 776 പുതിയ രോഗബാധിതർ.
ഗുജറാത്തിൽ 341 ഉം, മദ്ധ്യപ്രദേശിൽ 248 ഉം, രാജസ്ഥാനിൽ 212 ഉം, ഉത്തര പ്രദേശിൽ 341 ഉം പുതിയ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. - ഗുജറാത്തിൽ രോഗബാധിതർ 12910 ആയി. ഉത്തര പ്രദേശിലെ ബാരാബൻകിയിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 95 പേർക്ക് കോവിഡ് ബാധിച്ചു, 50 പേരും പുറത്ത് നിന്ന് വന്ന തൊഴിലാളികളാണ്.
- ഡൽഹിയിൽ 571 പേർക്ക് പുതുതായി രോഗം ബാധിച്ചു ആകെ രോഗബാധിതർ 11659.’
- രാജ്യത്ത് കർഷകരും, തൊഴിലാളികളൂം കോവിഡിൻ്റെ വ്യാപനത്തെ തുടർന്ന് വലിയ പ്രയാസത്തിലാണ്.
വേണ്ടത്ര ഭക്ഷണവും ,വെള്ളവും ലഭിക്കാതെ സ്വന്തം ഗ്രാമം ലക്ഷ്യമാക്കി പൊരിവെയിലത്ത് നടന്നു നീങ്ങുന്ന തൊഴിലാളികമുടെ നീണ്ട നിര ഇപ്പോഴും ദൃശ്യമാണ്. കൊറോണയെ തുടർന്നുള്ള ലോക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ കർഷകർ പച്ചക്കറികൾ മണ്ണിൽ കഴിച്ച് മൂടി. - ഭാരത് ബയോടെക്ക് ,ഫിലാഡൽഫിയായിലെ തോമസ് ജെഫെഴ്സൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് വികസിപ്പിക്കുന്ന കോവിഡ് 19 പ്രതിരോധ വാക്സിൻ 2021 ജനുവരി / ഫെബ്രുവരി മാസത്തോടെ ലഭ്യമാക്കാൻ കഴിയുമെന്ന് ICMR മുൻ ഡയറക്ടർ ജനറൽ N. K. ഗാംഗുലി
- കോവിഡ് 19 രോഗം സ്ഥിരീകരിച്ച് മരണമടയുന്ന ഒരാളിൻ്റെ ശരീരത്തിൽ എത്ര സമയം കൊറോണ വൈറസ് നിലനിൽക്കുമെന്നും മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിനുള്ള സാദ്ധ്യത എത്രമാത്രമുണ്ടെന്നും പഠിക്കാൻ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തയ്യാറെടുക്കുന്നു.
- ഗർഭിണികളായ സ്ത്രീ ജീവനക്കാരെ ഓഫീസിൽ ഹാജരാകുന്നതിൽ നിന്നും താൽക്കാലികമായി ഒഴിവാക്കി കേന്ദ്ര ഗവൺമെൻ്റ് പേഴ്സണൽ ആൻ്റ് ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് സർക്കുലർ പുറപ്പെട്ടുവിച്ചു .
ഭിന്നശേഷിക്കാരായ ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിംഗ് . കേന്ദ്ര ഗവൺമെൻ്റിലെ മറ്റ് വകുപ്പുകളും സംസ്ഥാന ഗവൺമെൻറുകളും ഈ നടപടിയെ സ്വാഗതം ചെയ്യുമെന്നും നടപ്പിലാക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. - ഫലപ്രദമായി കൈകൾ കഴുകുന്നതിനാവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത 5 കോടിയിലധികം ജനങ്ങൾ ഇന്ത്യയിലുണ്ടെന്ന് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് മെട്രിക് സ് ആൻ്റ് ഇവാലുവേഷൻ നടത്തിയ പഠനം വ്യക്തമാക്കുന്നു. അവർക്ക് രോഗം ലഭിക്കാനും അവരിൽ നിന്നും പകരാനുമുള്ള വലിയ സാദ്ധ്യതയാണ് നിലനിൽക്കുന്നത്. കൈകൾ കഴുകുന്നതിന് സോപ്പും നല്ല വെള്ളവും ലഭിക്കുന്നില്ല എന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.
ഉംപുൻ : ബംഗാളിൽ സർവനാശം ; മാറ്റിപ്പാര്‍പ്പിച്ചത് 7 ലക്ഷം പേരെ.
- ബംഗാളില്‍ 100 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. കൊൽക്കത്ത നഗരം നിശ്ചലമാണ്. നിരവധി ഗ്രാമങ്ങൾ ഇപ്പോഴും പൂർണമായും വെള്ളത്തിനടിയിലാണ്. അഞ്ചു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും ആയിരങ്ങൾ അപകടമേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡുകൾപോലും ഒലിച്ചുപോയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായില്ല. വൈദ്യുതക്കമ്പികൾ പൊട്ടിവീണാണ് മരണമേറെയും. കോവിഡ് പടർന്നുപിടിക്കുന്നതിനിടെ ചുഴലിക്കാറ്റ് കൂടി എത്തിയതോടെ സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. ആളുകളെ മാറ്റിത്താമസിപ്പിക്കുമ്പോൾ സാമൂഹിക അകലമടക്കം പാലിക്കാൻ കഴിയാതെ വന്നത് രോഗവ്യാപനം കൂടുതൽ രൂക്ഷമാക്കാനും വഴിയൊരുക്കാനുമുള്ള സാധ്യതയുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് മരണനിരക്കുള്ള സംസ്ഥാനമാണ് ബംഗാൾ.
അതിഥിത്തൊഴിലാളികൾ സാഹസികമായി യമുനാനദി നീന്തിക്കടക്കുന്നു.
- കാതങ്ങള്‍താണ്ടി യുപിയിലേക്കും ബിഹാറിലേക്കുമുള്ള യാത്രയില്‍ സ്‌ത്രീകളും ചെറിയ കുട്ടികളുമടക്കം അതിഥിത്തൊഴിലാളികൾ സാഹസമായി യമുനാനദി നീന്തിക്കടക്കുന്നു. ഹരിയാന–- യുപി അതിർത്തിയിലെ തിരക്കും പരിശോധനയും ഒഴിവാക്കാനാണ് അപകടകരമായ ഈ കുറുക്കുവഴി. ഉപയോഗിച്ചുപേക്ഷിച്ച ടയർ ട്യൂബുകളുടെ സഹായത്താലാണ് രാത്രികളില്‍ യമുന നീന്തിക്കടക്കുന്നത്. ജമ്മു -കശ്‌മീര്‍, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് സാഹസത്തിനു മുതിരുന്നത്. ഇരുനൂറും മുന്നൂറും രൂപയ്‌ക്ക് തൊഴിലാളികൾക്ക് ട്യൂബുകൾ കൈമാറുന്ന സംഘം യമുന അതിർത്തിമേഖലകളിൽ സജീവമായി.
- ഹരിയാനയുമായി അതിർത്തി പങ്കിടുന്ന യുപിയിലെ സഹരൻപുർ, ഷാംലി, ബാഗ്‌പത്ത് ജില്ലകളിലേക്കാണ് തൊഴിലാളികൾ നദി കടന്നെത്തുന്നത്. ഈ മേഖലയിൽ ഏതാണ്ട് 70 കിലോമീറ്റർ ദൂരം യമുനാനദിയാണ് യുപിയുടെയും ഹരിയാനയുടെയും അതിർത്തി. പഞ്ചാബിലെ അംബാലയിൽനിന്ന് സഹരൻപ്പുർവഴി ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്കുള്ള ദേശീയപാതവഴിയാണ് തൊഴിലാളികൾ നടന്നെത്തുന്നത്. ഹരിയാനയിലെ യമുനാനഗറിനെയും സഹരൻപ്പുരിനെയും ബന്ധിപ്പിച്ചുള്ള പാലം കടന്നുവേണം ഇവർക്ക് യുപിയിലേക്ക് പ്രവേശിക്കാൻ. അതിർത്തിയിലെ പരിശോധനയും മറ്റും പൂർത്തീകരിക്കാൻ മണിക്കൂറുകൾ കാത്തുനില്‍ക്കണം. പാസ് ഇല്ലാത്തവർക്ക് മടങ്ങേണ്ടിവരും. ഇതൊഴിവാക്കാനാണ് നീന്തല്‍.
രോഗവ്യാപനം – ലിംഗ, പ്രായ അനുപാതം
ഹോട്ട്സ്പോട്ടുകള്‍ തിരിച്ചുള്ള ഭൂപടം
കേരളം
- കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 80138 |
ആശുപത്രി നിരീക്ഷണം | 527 |
ഹോം ഐസൊലേഷന്‍ | 79611 |
Hospitalized on 21-05-2020 | 153 |
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | റിസല്‍റ്റ് വരാനുള്ളത് |
49833 | 48276 | 690 | 867 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
കാസര്‍കോട് | 198 |
179 | 19 | |
കണ്ണൂര്‍ | 138 | 119 | 19 | |
മലപ്പുറം | 62 |
24 | 37 | 1 |
കോഴിക്കോട് | 36 | 25 | 11 | |
പാലക്കാട് | 34 |
13 | 21 | |
കൊല്ലം | 30 |
20 | 10 | |
എറണാകുളം | 27 | 22 | 4 | 1 |
ഇടുക്കി | 26 | 24 | 2 | |
തൃശ്ശൂര്‍ | 30 |
15 | 15 | |
കോട്ടയം | 27 | 21 | 6 | |
പത്തനംതിട്ട | 24 | 17 | 7 | |
തിരുവനന്തപുരം | 22 | 16 | 5 | 1 |
വയനാട് | 21 |
10 | 11 | |
ആലപ്പുഴ | 13 | 5 | 8 | |
ആകെ | 690 | 510 | 177 | 4 |
- മെയ് 21ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-8, കുവൈറ്റ്-4, ഖത്തര്‍-1, മലേഷ്യ-1) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-5, തമിഴ്നാട്-3, ഗുജറാത്ത്-1, ആന്ധ്രാപ്രദേശ്-1) വന്നതാണ്.
- അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും 5 പേരുടെയും (1 മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
- എയര്‍പോര്‍ട്ട് വഴി 5495 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 79,611 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 527 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 49,833 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 48,276 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 6540 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6265 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1798 സാമ്പിളുകളാണ് പരിശോധിച്ചത്.
- കേരളത്തിൽ ഒരു കോവിഡ് മരണംകൂടി. മുംബൈയിൽ നിന്നെത്തിയ തൃശ്ശൂർ ചാവക്കാട് സ്വദേശി ഖദീജയാണ് (73)മരണപ്പെട്ടത്.
പുതുതായി 3 ഹോട്ട്സ്‌പോട്ട്
ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
ഇന്ന് KSSP DIALOGUE ല്‍ സുമ ടി.ആര്‍ സംസാരിക്കുന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന KSSP Dialogue ല്‍ ഇന്ന് മെയ് 22ന് രാത്രി 7.30 ന് സുമ ടി.ആര്‍– കോവിഡ്കാലവും പാര്‍ശ്വവത്കൃത സമൂഹവും എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?
KSSP Dialogue- Live ഫേസ്ബുക്ക് പേജ്
ആഭ്യന്തര തൊഴിൽ കുടിയേറ്റവും പ്രതിസന്ധികളും
യുവസമിതി Discord App ൽ സംഘടിപ്പിക്കുന്ന സലോസ വർത്തമാനങ്ങൾ
രാത്രിക്കൂട്ടത്തിൽ നാൽപത്തി നാലാമത് അവതരണം. മെയ് 22 വെള്ളിയാഴ്ച രാത്രി 8.30 ന് ബിനോയ് പീറ്റർ അവതരിപ്പിക്കുന്നു. ഫോണിലോ കമ്പ്യൂട്ടറിലോ discord app ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ചുവടെ ചേർത്ത link വഴി സെർവർ റൂമിൽ അംഗമാവാം. https://discord.gg/esAv5d
KSSP DIALOGUE – അവതരണങ്ങള്‍ Youtube ല്‍ കാണാം
- ഡോ.കെ.എന്‍ ഗണേഷ് – കൊറോണക്കാലവും കേരളത്തിന്റെ ഭാവിയും
2. ഡോ. കെ.പി.എന്‍.അമൃത- ജെന്റര്‍ പ്രശ്നങ്ങള്‍ കോവിഡുകാലത്തും ശേഷവും
3. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ – കോവിഡും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും
4. പ്രൊഫ.കെ.പാപ്പൂട്ടി – കൊറോണക്കാലവും ശാസ്ത്രബോധവും
5.റിവേഴ്സ് ക്വാറന്റൈന്‍ – ഡോ. അനീഷ് ടി.എസ്.
6.കേരളവും മാലിന്യസംസ്കരണവും : ഡോ. അജയ്കുമാര്‍ വര്‍മ്മ
7. ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജയ്സോമനാഥന്‍, ജി. രാജശേഖരന്‍ എന്നിവര്‍ക്ക് കടപ്പാട്
- Coronavirus disease (COVID-2019) situation reports – WHO
- https://www.worldometers.info/coronavirus/
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- https://www.deshabhimani.com