2020 ഏപ്രില്‍ 20 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
ടെസ്റ്റ് /10M pop* |
യു. എസ്. എ. | 762,496 | 40,478 | 69,956 | 11,640 |
സ്പെയിന്‍ | 198,674 | 21,238 | 77,357 | 19,896 |
ഇറ്റലി | 178,972 | 23,660 | 47,055 | 22,436 |
ഫ്രാൻസ് | 152,894 | 19,718 | 36,578 | 7,103 |
ജര്‍മനി | 145,184 | 4586 | 88,000 | 20,629 |
യു. കെ. | 120,067 | 16,060 | 7,101 | |
തുര്‍ക്കി | 86,306 | 2017 | 11,976 | 7,521 |
ചൈന | 82,735 | 4,632 | 77,062 | |
ഇറാന്‍ | 82,211 | 5,118 | 57,023 | 4,068 |
ബ്രസീല്‍ | 38,654 | 2463 | 14026 | 296 |
ബെല്‍ജിയം | 38,496 | 5,683 | 8,757 | 13,269 |
നെതര്‍ലാന്റ് | 32,655 | 3,684 | 250 | 9,041 |
സ്വീഡന്‍ | 14,385 | 1,540 | 550 | 7,387 |
… | ||||
ഇൻഡ്യ | 17,304 | 559 | 2854 | 291 |
… | ||||
ആകെ | 2,402,980 | 165,641 | 615,703 |
*100 ലക്ഷം ജനസംഖ്യയില്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
- ആഗോളതലത്തിൽ 2.4 ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിക്കുകയും 165,000 ൽ അധികം ആളുകൾ മരിക്കുകയും ചെയ്തു.
- അമേരിക്കയിലെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷത്തി അറുപതിനായിരത്തിലേറെ. ന്യൂയോർക്കിൽ സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ അറിയിച്ചു.
- ബ്രിട്ടന്റെ മരണസംഖ്യ 16,060 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 596 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിൽ ഏറ്റവും ചെറിയ വർദ്ധനവ്.
- നെതർലാന്റിൽ 24 മണിക്കൂറിനിടെ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം 83 ആണ്. 3 ആഴ്ചയ്ക്കുള്ളിൽ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. മൊത്തം മരണങ്ങൾ 3,684 ആയി ഉയർന്നു, സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 32,655 ആയി.
- നൈജീരിയൻ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കോവിഡ് -19 ൽ നിന്ന് മരിച്ചു.
- ഗ്വിനിയയിലെ ഗവൺമെന്റ് സെക്രട്ടറി ജനറലും മുന്‍ മന്ത്രിയും ആയ Sekou Kourouma കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊറോണ വൈറസിന്റെ 518 കേസുകളും അഞ്ച് മരണങ്ങളും രാജ്യം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു.
- സിംഗപ്പൂരിൽ 596 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു, ആകെ കേസുകളുടെ എണ്ണം 6,588 ആയി.
- കൊറോണ വൈറസിന്റെ 6,060 പുതിയ കേസുകൾ റഷ്യ സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കേസുകൾ 42,853 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48 പേർ കൂടി മരിച്ചതോടെ രാജ്യത്ത് കൊറോണ വൈറസിൽ മരിച്ചവരുടെ എണ്ണം 361 ആയി.
- ഇന്തോനേഷ്യയിൽ കൊറോണ വൈറസിന്റെ 327 പുതിയ കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കേസുകൾ 6575 ആയി.47 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 582 ആയി.
- സ്പെയിനിൽ ഒറ്റരാത്രികൊണ്ട് 410 പേർ മരിച്ചു. ദിവസേനയുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യ. ആകെ മരിച്ചവരുടെ എണ്ണം 20,453 ആയി. മൊത്തത്തിലുള്ള കേസുകളുടെ എണ്ണം 195,944 ആയി ഉയർന്നു.
- ജർമ്മനിയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകൾ 145,184ആയി ഉയർന്നു.മരണസംഖ്യ 4,294 ആയി ഉയർന്നു.
- ഫിലിപ്പീൻസ് 12 പുതിയ മരണങ്ങളും 172 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.രാജ്യത്ത് ഇപ്പോൾ 6,259 കൊറോണ വൈറസ് കേസുകളും 409 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 56 രോഗികൾ കൂടി സുഖം പ്രാപിച്ചു. ആകെ പ്രാപിച്ചവരുടെ എണ്ണം 572 ആയി.
- 22 പുതിയ കൊറോണ വൈറസ് കേസുകൾ തായ്‌വാൻ സർക്കാർ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു, 21 പേരും നാവികസേനയിലെ ഉദ്യോഗസ്ഥര്‍. രാജ്യത്തെ ആകെ കേസുകൾ 420 ആയി.
- ഇസ്രായേലിന്റെ കോവിഡ് -19 കേസുകൾ 13,300 കവിഞ്ഞു. കൊറോണ വൈറസിൽ നിന്ന് ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 171 ആയി ഉയർന്നു.
- മെക്സിക്കോയിൽ 7,497 കേസുകളും 650 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
- 16 പുതിയ കേസുകൾ ചൈന റിപ്പോർട്ട് ചെയ്യുന്നു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
- 82,329 കൊറോണ വൈറസ് കേസുകൾ തുർക്കി റിപ്പോർട്ട് ചെയ്തു
- സൗദിയിൽ ഇന്ന് 1,088 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 9362 ആയി. ഇന്ന് രോഗമുക്തി നേടിയ 69 പേർ ഉൾപ്പെടെ ആകെ 1398 പേർ സുഖം പ്രാപിച്ചു. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ അഞ്ചു പേരാണ് ഇന്ന് മരിച്ചത്. ഇതോടെ ആകെ 97 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
- ഖത്തറില്‍ കോവിഡ് 19 രോഗബാധിതര്‍ 5,448 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 440 പേര്‍ക്ക് കൂടി മരിച്ചു. 518 പേര്‍ രോഗവിമുക്തമായി.8 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണമടഞ്ഞത്.
- ഒമാനില്‍ കൊവിഡ് ബാധിതര്‍ 1,266 ആയി. ഞായറാഴ്ച പുതിയ 86 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മരണം ഏഴായി ഉയര്‍ന്നു. 233 പേര്‍ ഇതുവരെ രോഗമുക്തി നേടി.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
ഇന്ത്യ – അവലോകനം
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 20 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം | ആകെ ടെസ്റ്റുകള്‍ |
മഹാരാഷ്ട്ര | 4200(+552) |
507(+142) |
223(+12) | 66796 |
ഡല്‍ഹി | 2003(+110) | 290(+83) |
45(+2) | 24,387 |
മധ്യപ്രദേശ് | 1407 (+5) |
131(+4) |
72(+3) |
24,889 |
ഗുജറാത്ത് | 1743(+277) | 105(+12) | 63(+10) | 29104 |
രാജസ്ഥാന്‍ | 1478(+127) |
205(+5) |
23(+2) |
51614 |
തമിഴ്നാട് | 1477(+105) | 411(+46) | 15 | 40876 |
ഉത്തര്‍പ്രദേശ് | 1100(+126) | 127(+19) |
17(+3) | 28484 |
തെലങ്കാന | 858(+49) | 186 |
21(+3) | 14962 |
ആന്ധ്രാപ്രദേശ് | 647(+44) | 65(+23) |
17(+1) | 26958 |
കേരളം | 401 (+2) | 257(+13) |
2 | 19351 |
കര്‍ണാടക | 390 (+6) | 111(+7) | 16(+2) | 21367 |
ജമ്മുകശ്മീര്‍ | 354(+13) |
56(+5) |
5 | 7895 |
പശ്ചിമ ബംഗാള്‍ | 310 (+23) |
62(+7) |
12 | 5045 |
ഹരിയാന | 250(+18) | 104(+4) |
3 |
12687 |
പഞ്ചാബ് | 244 (+10) | 37(+6) |
14 | 6607 |
ബീഹാര്‍ | 96(+10) | 42 |
2 | 10637 |
ഒഡിഷ | 61 | 24 |
1 | 9690 |
ഉത്തര്‍ഗണ്ഡ് | 44(+2) | 11(+2) |
0 | 3344 |
ഝാര്‍ഗണ്ഢ് | 41(+8) |
2 |
4464 |
|
ഹിമാചല്‍ |
39 |
16 |
2 |
2553 |
ചത്തീസ്ഗണ്ഡ് |
36 |
25(+1) |
2 |
6675 |
അസ്സം |
34 |
17(+5) |
1 |
4400 |
ചണ്ഡീഗണ്ഢ് | 26(+3) | 13(+4) |
0 | 430 |
ലഡാക്ക് | 18 |
14 |
0 | 991 |
അന്തമാന്‍ |
15(+1) |
11 | 0 | 1403 |
ഗോവ | 7 | 5 |
0 | 826 |
പുതുച്ചേരി | 7 | 1 |
0 | |
മേഘാലയ |
11 |
1 |
766 | |
ത്രിപുര | 2 | 1 |
1 | 762 |
മണിപ്പൂര്‍ | 2 | 1 | ||
അരുണാചല്‍ | 1 |
1(+1) | 206 |
|
ദാദ്ര നഗര്‍ഹവേലി | 1 | 0 | ||
മിസോറാം |
1 |
0 | 91 | |
നാഗാലാന്റ് |
1 |
0 | 404 | |
ആകെ |
15722 (+1370) |
2463 (+273) | 521(+35) | 354969 |
- ഇന്ത്യയിൽ കൊവിഡ്19 ബാധ കൂടുതലുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. കൂടുതൽ രോഗബാധയുള്ള 10 സംസ്ഥാനങ്ങളിൽ കണ്ടെത്തപ്പെട്ട കേസുകളുടെ എണ്ണം ചിത്രീകരിച്ചിരിക്കുന്നത് കാണുക. മറ്റു സംസ്ഥാനങ്ങളിലെല്ലാംകൂടി 12 ശതമാനത്തിൽ താഴെ കേസുകളേയുള്ളൂ. ദില്ലിയിൽ മാത്രം ഏതാണ്ട് അത്രതന്നെ കേസുകളുണ്ട്. ദില്ലിയിലുള്ളതിന്റെ ഇരട്ടിയോളം വരും, മഹാരാഷ്ട്രയിലെ കേസുകൾ.
- ഈ 10 സംസ്ഥാനങ്ങളിലെ രോഗബാധയും രോഗനിർണയപരിശോധനകളുടെ എണ്ണവും ജനസംഖ്യാനുപാതികമായി ചിത്രീകരിച്ചിരിക്കുകയാണ്, അടുത്ത ചാർട്ടിൽ. ഒപ്പം, നടന്ന ടെസ്റ്റുകളിൽ എത്രയെണ്ണം പോസിറ്റീവായി എന്നതും പരിശോധിക്കുന്നു.
- ഒന്നാമതായി ശ്രദ്ധയിൽ വരുന്ന കാര്യം, ദില്ലിയിൽ പരിശോധിക്കപ്പെട്ട പത്തിലൊന്നോളം കേസുകൾ പോസിറ്റീവായിരുന്നു എന്നതാണ്. കേരളത്തിലെ കണക്കിലെ കണക്കിന്റെ അഞ്ചിരട്ടിയോളമാണ് ഇത്. ജനസംഖ്യാനുപാതികമായി അധികം ടെസ്റ്റുകൾ നടക്കുന്നുണ്ടെങ്കിലും അതു പോര എന്നായിരിക്കാം ഇതിനർത്ഥം.
- ജനസംഖ്യാനുപാതികമായി ഇതിന്റെ നാലിലൊന്നു ടെസ്റ്റുകൾ പോലും നടക്കാത്ത മദ്ധ്യപ്രദേശിലും പോസിറ്റീവാകുന്ന ടെസ്റ്റുകളുടെ നിരക്ക് ഇതിനടുത്താണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ടെസ്റ്റുകൾ വേണ്ടത്ര നടക്കാത്തതുമൂലം കണ്ടെത്തപ്പെടാത്ത രോഗികളുണ്ടാവാം.
- കോവിഡ് 19 ബാധിച്ച് ഡൽഹിയിൽ നവജാത ശിശു മരിച്ചു. 45 ദിവസം പ്രായമുള്ള ശിശുവാണ് മരിച്ചത്. ഏപ്രിൽ 16ന് കുട്ടിക്ക് കോവിഡ് പോസീറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായി. രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുട്ടി.
-
മിഴ്നാട്ടില്‍ കോവിഡ് ബാധിച്ചു ഡോക്ടര്‍ മരിച്ചു. ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന ന്യൂറോ സര്‍ജനാണ് മരിച്ചത്.
കേരളം
കടപ്പാട് : covid19kerala.info
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | ഫലമറിയാനുള്ളവ |
19351 | 18547 | 401 | 403 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
---|---|---|---|---|
കാസര്‍കോട് | 169(+1) |
123 | 46 | |
കണ്ണൂര്‍ | 86(+1) | 41 | 45 | |
എറണാകുളം | 24 | 20 | 3 | 1 |
മലപ്പുറം | 20 | 14 | 6 | |
കോഴിക്കോട് | 20 | 9 | 11 | |
പത്തനംതിട്ട | 17 | 11 | 6 | |
തിരുവനന്തപുരം | 14 | 11 | 2 | 1 |
തൃശ്ശൂര്‍ | 13 | 12 | 1 | |
ഇടുക്കി | 10 | 10 | ||
കൊല്ലം | 9 | 4 | 5 | |
പാലക്കാട് | 8 | 6 | 2 | |
ആലപ്പുഴ | 5 | 3 | 2 | |
വയനാട് | 3 |
2 | ||
കോട്ടയം | 3 | 3 | ||
ആകെ | 401 | 170 | 129 | 2 |
- സംസ്ഥാനത്ത് 13 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ കോവിഡ് ബാധിതരും രോഗവിമുക്തരായി.
- അതേസമയം സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
റിവേഴ്സ് ക്വാറന്റൈന്‍ – എന്തിന് ? എങ്ങിനെ ?
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ ദിവസങ്ങളിലും രാത്രി 7.30 ന് സംഘടിപ്പിക്കുന്ന KSSP Health Dialogue ല്‍ ഇന്ന് ഏപ്രില്‍ 20 ന് ഡോ. ടി.എസ് അനീഷ് റിവേഴ്സ് ക്വാറന്റൈന്‍ – എന്തിന് ? എങ്ങിനെ ? എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?
KSSP Health Dialogue- Live ഫേസ്ബുക്ക് പേജ്
ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, ടി.കെ.ദേവരാജന്‍, പി. സുനില്‍ദേവ്, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
- Infoclinic – Daily Review