2020 മെയ് 17 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രോഗവിമുക്തരായവര്‍
1,811,658
ഭൂഖണ്ഡങ്ങളിലൂടെ
വന്‍കര | കേസുകള്‍ | മരണങ്ങള്‍ | 24 മണിക്കൂറിനിടെ മരണം |
ആഫ്രിക്ക | 83,363 | 2726 | +87 |
തെക്കേ അമേരിക്ക | 424,547 | 22406 | +1103 |
വടക്കേ അമേരിക്ക | 1,632,167 | 99,633 | +1,961 |
ഏഷ്യ | 757,924 | 24,302 | +339 |
യൂറോപ്പ് | 1,761,355 | 161,672 | +1,190 |
ഓഷ്യാനിയ | 8,638 | 119 |
2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
യു. എസ്. എ. | 1,507,773 | 90,113 | 339,232 |
സ്പെയിന്‍ | 276,505 | 27,563 | 192,253 |
റഷ്യ | 272,043 | 2,537 | 63,166 |
യു.കെ. | 240,161 | 34,466 | |
ബ്രസീല്‍ | 233142 | 15,633 | 89,672 |
ഇറ്റലി | 224,760 | 31,763 | 122,810 |
ഫ്രാന്‍സ് | 179,365 | 27,625 | 61,066 |
ജര്‍മനി | 176,247 | 8,027 | 152,600 |
തുര്‍ക്കി | 148,067 | 4,096 | 108,137 |
ഇറാന്‍ | 118,392 | 6,937 | 93,147 |
ഇന്ത്യ | 90,648 | 2,871 | 34,224 |
പെറു | 88,541 | 2,523 | 28,272 |
ചൈന | 82941 | 4,633 | 78,219 |
കനഡ | 75,864 | 5,679 | 37,819 |
ബെല്‍ജിയം | 54,989 | 9,005 | 14,460 |
മെക്സിക്കോ | 45032 | 4,767 | 30451 |
നെതര്‍ലാന്റ് | 43,870 | 5,670 | |
സ്വീഡന്‍ | 29,677 | 3,674 | 4,971 |
ഇക്വഡോര്‍ | 32,763 | 2,688 | 3,433 |
….. | |||
ആകെ |
4,720,077
|
313,216 | 1,811,658 |
*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
ലോകം
- ലോകത്ത് കോവിഡ് രോഗബാധിതരുടെ സംഖ്യ 47 ലക്ഷം കടന്നു. ജീവൻ നഷ്ടപ്പെട്ടവർ 3,13216 പേർ
- അമേരിക്കയിൽ 15 ലക്ഷത്തിലധികം രോഗബാധിതരായി. ഇന്നലെ മാത്രം23,400 പേർക്ക് രോഗം ബാധിച്ചു. പുതിയതായി രോഗം ബാധിച്ചു.
- ബ്രിട്ടനിൽ മരണം 34,466, ഇറ്റലിയിൽ 31763 ഉം ഫ്രാൻസിൽ 27625 പേരും കോവിഡ് ബാധിച്ച് മരിച്ചു.
- യൂറോപ്യൻ രാജ്യങ്ങളിൽ വൈറസ് വ്യാപനം കുറയുന്നുണ്ട്, എന്നാൽ ബ്രിട്ടനിൽ ആശങ്ക തുടരുകയാണ്, ഇന്നലെയും 468 പേർ മരണപ്പെട്ടതോടെ ബ്രിട്ടനിൽ മരണസംഖ്യ 34,466 ആയി. 3450 പേർക്ക് പുതുതായി രോഗം ബാധിച്ചു.
- ഐക്യരാഷ്ട്രസഭയ്ക്കുള്ള വിഹിതം ലോകരാജ്യങ്ങൾ കൊടുത്തു തീർക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. അമേരിക്ക കോടിക്കണക്കിന് ഡോളർ യു എ ന്നിന് നൽകാനുണ്ടെന്ന് ചൈന ചൂണ്ടിക്കാട്ടുന്നു.
- .കമ്പോഡിയയിൽ കഴിഞ്ഞ ഒരു മാസമായി പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് ചികിൽസയിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തരാകുകയും ചെയ്തു.
-
കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകത്താകെ നടക്കുയാണ്.ഇതിനിടെ ലണ്ടൻ ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത് കുരങ്ങുകളിൽ പരീക്ഷിച്ച വാക്സിൻ ഫലപ്രദമാണെന്നത് പ്രതിക്ഷക്ക് വക നൽകുന്നുവെന്നും മനുഷ്യരിൽ നടത്തിവരുന്ന പരീക്ഷണങ്ങളുടെ ഫലങ്ങൾ കൂടി വരുന്നതോടെ വാക്സിൻ ഫലപ്രദമാണോയെന്ന് പറയാൻ കഴിയുമെന്നും ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ വാക്സിനോളജി പ്രൊഫസർ സാറ ഗിൽബർട്ട്.
ഇന്ത്യ
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 17 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം |
മഹാരാഷ്ട്ര | 30706(+1606) |
7088(+524) |
1135(+67) |
തമിഴ്നാട് | 10585(+477) |
3538(+939) |
74(+3) |
ഗുജറാത്ത് |
10989(+1057) |
4308(+273) |
625(+19) |
ഡല്‍ഹി | 9333(+438) | 3926(+408) |
129(+6) |
രാജസ്ഥാന്‍ |
4960(+213) |
2944(+215) |
126(+1) |
മധ്യപ്രദേശ് |
4790(+195) |
2315(+32) |
243(+4) |
ഉത്തര്‍ പ്രദേശ് |
4258 (+201) |
2441 (+276) |
104(+9) |
പ. ബംഗാള്‍ |
2576(+115) |
892(+63) |
232(+7) |
ആന്ധ്രാപ്രദേശ് | 2355(+48) | 1353(+101) |
49(+1) |
പഞ്ചാബ് |
1946(+14) |
1257 (+952) |
32 |
തെലങ്കാന | 1509 (+55) | 971(+7) |
34 |
കര്‍ണാടക |
1092 (+36) |
496(+16) |
36 |
ബീഹാര്‍ |
1178(+145) |
440 |
7 |
ജമ്മുകശ്മീര്‍ | 1121(+108) |
542(+29) |
12(+1) |
ഹരിയാന | 854(+36) | 464(+25) |
13 |
ഒഡിഷ | 737 | 196(+30) |
3 |
കേരളം |
588(+11) |
497(+4) |
3 |
ഝാര്‍ഗണ്ഢ് | 217(+6) |
113(+16) |
3 |
ചണ്ഡീഗണ്ഢ് | 191 | 51(+11) |
3 |
ത്രിപുര |
167(+11) | 64(+22) |
0 |
അസ്സം |
92(+2) |
41 |
2 |
ഉത്തര്‍ഗണ്ഡ് | 91(+9) | 51 |
1 |
ഹിമാചല്‍ |
78(+2) |
39(+4) |
3 |
ചത്തീസ്ഗണ്ഡ് |
67(+1) |
58(+2) |
0 |
ലഡാക്ക് | 43 |
24 |
0 |
ഗോവ |
15 |
7 |
|
പുതുച്ചേരി | 16 | 9 |
1 |
മേഘാലയ |
13 |
11 | 1 |
അന്തമാന്‍ |
33 | 33 |
|
മണിപ്പൂര്‍ | 7(+4) | 2 | |
അരുണാചല്‍ | 1 |
1 | |
ദാദ്ര നഗര്‍ഹവേലി | 1 | ||
മിസോറാം |
1 |
||
നാഗാലാന്റ് |
1 |
||
ആകെ |
90648(+4792) |
34,224(+3979) | 2871(+118) |
- ഇന്ത്യയിൽ കോവിഡ് ബാധിതരുടെ സംഖ്യ 90,000 കവിഞ്ഞു.
ആകെ മരണസംഖ്യ 2871ആയി. പുതുതായി രോഗബാധിതർ 4792 ആയി. - രാജ്യത്താകെ ഇതുവരെ 2134277കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് .362സർക്കാർ ലബോറട്ടറികളിലും 149 സ്വകാര്യ ലബോറട്ടറി കളിലുമായാണ് നാളിതുവരെ ഇത്രയും പരിശോധനകൾ നടത്തിയത്.
- ഇന്ത്യയുടെ റിക്കവറിറേറ്റ് 35.08% ലേക്ക് ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലത്തെ റിക്കവറിറേറ്റ് 34.06% ആയിരുന്നു.
- മഹാരാഷ്ട്രയിൽ പുതുതായി രോഗം ബാധിച്ചവർ 1606 ആയി, മുംബൈയിൽ മാത്രം ആകെ രോഗബാധിതർ 17000 കടന്നു. ധാരാവിയിൽ ഇന്നലെയും 84 പേരെ രോഗം ബാധിച്ചു, ധാരാവിയില്‍ ആകെ രോഗബാധിതർ 1145 ആയി. മൊത്തം 53 പേർ മരണപ്പെട്ടു.
- 2 പേർ കൂടി കോവിഡ് പിടിപെട്ട് മരിച്ചതോടെ മുംബൈ പോലീസിൽ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെയെണ്ണം 8 ആയി ഉയർന്നു. സംസ്ഥാനത്താകെ 1140 പോലിസ് കാർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
- ഗുജറാത്തിൽ 340 പുതിയ രോഗികൾ, മൊത്തം രോഗബാധിതർ 10989 ആയി.
- തമിഴ്നാട്ടിൽ 24 മണിക്കൂറിനുള്ളിൽ 477 രോഗികൾ, ആകെ രോഗബാധിതർ 10585
- തമിഴ്നാട്ടിൽ 320 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 276 പേർ ചെന്നെയിലാണ്.
- ഡൽഹിയിൽ 438 പുതിയ രോഗികൾ. രാജസ്ഥാനിൽ 213 പേരെ പുതിയതായി രോഗം ബാധിച്ചു.മദ്ധ്യപ്രദേശിൽ 169 പേർ പുതുതായി രോഗബാധിതരായി.ആന്ധ്രാപ്രദേശിൽ 57 ഉം, ഛത്തിസ്ഗഢ് ൽ 60 ഉം, കർണ്ണാടകയിൽ 69 ഉം പേർ കഴിഞ്ഞ 24 മണിക്കൂറിനകം രോഗബാധിതരായി. പശ്ചിമ ബംഗാളിൽ പുതുതായി രോഗബാധിതർ 84 ആയി .
- ഡൽഹി രോഹിണി ജയിലിൽ 15 തടവ് കാർക്കും ഒരു ഹെഡ് വാർഡനും കോവിഡ് സ്ഥിരീകരിച്ചു.
- ഉത്തർപ്രദേശിൽ മാസ്ക് ധരിക്കാതിരുന്നാലും പൊതു ഇടത്തിൽ തുപ്പിയാലും പിഴ 1000 രൂപ
-
പ്രതിരോധം, വ്യോമയാനം, ആണവോർജം, വൈദ്യുതിവിതരണം, ആരോഗ്യപരിരക്ഷ തുടങ്ങിയ മേഖല വൻതോതിൽ സ്വകാര്യവൽക്കരിക്കുമെന്ന് ആത്മനിർഭർ ഭാരത് പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനം.
ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം
ഹോട്ട്സ്പോട്ടുകള്‍ തിരിച്ചുള്ള ഭൂപടം
കേരളം
കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 56981 |
ആശുപത്രി നിരീക്ഷണം | 619 |
ഹോം ഐസൊലേഷന്‍ | 56362 |
Hospitalized on 15-05-2020 | 182 |
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | റിസല്‍റ്റ് വരാനുള്ളത് |
43669 | 41814 | 587 | 1268 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
കാസര്‍കോട് | 193 |
178 | 15 | |
കണ്ണൂര്‍ | 121 | 118 | 3 | |
മലപ്പുറം | 45 |
21 | 23 | 1 |
കോഴിക്കോട് | 31 | 24 | 7 | |
ഇടുക്കി | 25 | 24 | 1 | |
എറണാകുളം | 24 | 21 | 2 | 1 |
കോട്ടയം | 22 | 20 | 2 | |
വയനാട് | 21 |
16 | 5 | |
കൊല്ലം | 21 |
20 | 1 | |
തൃശ്ശൂര്‍ | 19 |
13 | 6 | |
പാലക്കാട് | 22 |
13 | 9 | |
പത്തനംതിട്ട | 19 | 17 | 2 | |
ആലപ്പുഴ | 7 | 5 | 2 | |
തിരുവനന്തപുരം | 17 | 16 | 1 | |
ആകെ | 587(+11) | 497(+4) | 87(+7) | 3 |
- മെയ് കേരളത്തില്‍ 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
- അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
- എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് എത്തിയത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര്‍ വീടുകളിലും 619 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 43,669 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 41,814 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4764 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4644 സാമ്പിളുകള്‍ നെഗറ്റീവ് ആയി.ട
- സംസ്ഥാനത്ത് കോടതികളുടെ പ്രവർത്തനത്തിന് മാർഗരേഖ പുറത്തിറക്കി
6 പ്രദേശങ്ങള്‍ കൂടി ഹോട്ട് സ്‌പോട്ട്
6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 22 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
KSSP DIALOGUE – അവതരണങ്ങള്‍ Youtube ല്‍ കാണാം
- ഡോ.കെ.എന്‍ ഗണേഷ് – കൊറോണക്കാലവും കേരളത്തിന്റെ ഭാവിയും
2. ഡോ. കെ.പി.എന്‍.അമൃത – ജെന്റര്‍ പ്രശ്നങ്ങള്‍ കോവിഡുകാലത്തും ശേഷവും
3. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ – കോവിഡും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും
4. പ്രൊഫ.കെ.പാപ്പൂട്ടി – കൊറോണക്കാലവും ശാസ്ത്രബോധവും
5.റിവേഴ്സ് ക്വാറന്റൈന്‍ – ഡോ. അനീഷ് ടി.എസ്.
ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, ജയ്സോമനാഥന്‍, ജി. രാജശേഖരന്‍ എന്നിവര്‍ക്ക് കടപ്പാട്
- Coronavirus disease (COVID-2019) situation reports – WHO
- https://www.worldometers.info/coronavirus/
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- https://www.deshabhimani.com