Read Time:24 Minute

2020 മെയ് 16 രാവിലെ വരെ ലഭ്യമായ കണക്കുകൾ

 

ആകെ ബാധിച്ചവര്‍
4,624,406
മരണം
308,465

രോഗവിമുക്തരായവര്‍

1,757,266

Last updated : 2020 മെയ് 16 രാവിലെ 7 മണി

ഭൂഖണ്ഡങ്ങളിലൂടെ

വന്‍കര കേസുകള്‍ മരണങ്ങള്‍ 24 മണിക്കൂറിനിടെ മരണം
ആഫ്രിക്ക 79,780 2639 +61
തെക്കേ അമേരിക്ക 401,072 21303 +1265
വടക്കേ അമേരിക്ക 1,632,167 99,633 +1,961
ഏഷ്യ 757,924 23,963 +371
യൂറോപ്പ് 1,741,129 160,482 +1,414
ഓഷ്യാനിയ 8,621 119

2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1,484,285 88,507 326,242 33,532
സ്പെയിന്‍ 274,367 27,459 188,967 52,783
റഷ്യ 262,843 2,418 58226 43,953
യു.കെ. 236,711 33,998 34,685
ഇറ്റലി 223,885 31,610 120,205 47,553
ബ്രസീല്‍ 218,223 14,817 84,970 3,462
ഫ്രാന്‍സ് 179,506 27,529 60,448 21219
ജര്‍മനി 175,699 8,001 151,700 37,585
തുര്‍ക്കി 146,457 4,055 106,133 18,373
ഇറാന്‍ 116,635 6902 91,836 7,854
ഇന്ത്യ 85784 2,753 30,258 1,480
പെറു 84,495 2,392 27,147 18,394
ചൈന 82,933 4,633 78,195
കനഡ 74,613 5,562 36,895 32,495
ബെല്‍ജിയം 54,644 8,959 14,301 55,711
നെതര്‍ലാന്റ് 43,681 5,643 16,809
സ്വീഡന്‍ 29207 3,646 4,971 17,589
മെക്സിക്കോ 42,595 4,477 28475 1121
ഇക്വഡോര്‍ 31,467 2,594 3,433 5,101
…..
ആകെ
4,624,406
308,465 1,757,266

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

ലോകം

  • ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു.
    മരണസംഖ്യ 3 ലക്ഷവും
  • അമേരിക്കയിലാണ് കൂടുതൽ മരണം 88,507, ബ്രിട്ടനിൽ 33998 മരണം, ഇറ്റലിയിൽ 31,610
  • റഷ്യയിലും, ബ്രസീലിലും രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന. ബ്രസീലിൽ രോഗികൾ 2 ലക്ഷം കടന്നു. ഇന്നലെ മാത്രം പതിനയ്യായിരത്തോളം പുതിയ രോഗികൾ. റഷ്യയിൽ രോഗ ബാധിതർ 262,842 ആയി, ഇന്നലെ മാത്രം പതിനായിരത്തിലധികം പേര്‍ രോഗബാധിരായി.
  • ഇന്ത്യയിൽ രോഗികളുടെ സംഖ്യ 85,784. കേസുകളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നു.
    കഴിഞ്ഞ 24 മണിക്കൂറിനകം 2756 പേർ രോഗബധിതരായി.
  • പാക്കിസ്ഥാനിൽ 1430 പേരേയും പുതിയതായി രോഗം ബാധിച്ചു.
  • ഫിൻലാൻഡിൽ സ്കൂളുകൾ തുറന്നു.

കോവിഡ് കാലത്തും ആണവായുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു

  • ഒൻപത് ആണവായുധ രാജ്യങ്ങൾ തങ്ങളുടെ 13,000-ത്തിലധികം ആണവായുധങ്ങൾക്കായി 2019 ൽ 7290 കോടി ഡോളർ ( ഏകദേശം 5.49 ലക്ഷം കോടി രൂപ) ചെലവഴിച്ചു. ഇതിൽ കൊറോണ കാരണം കൂടുതൽ പേർ മരിച്ച അമേരിക്ക തന്നെയാണ് മുന്നിൽ. അമേരിക്ക ചെലവിട്ടത് 3540 കോടി ഡോളർ (ഏകദേശം 2.66 ലക്ഷം കോടി രൂപ) വരും. ഇത് ആഗോള കണക്കിന്റെ പകുതിയോളം വരും.ലോകത്തെ ആണവ ശക്തികൾ അവരുടെ ആറ്റോമിക് ആയുധപ്പുരകളിലേക്ക് കൂടുതൽ പണം നിക്ഷേപിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ട് കാണിക്കുന്നുത്.

കോവിഡ് പൂര്‍ണ്ണമായി തുടച്ചുനീക്കാനാവില്ല, നമ്മോടൊപ്പം ഉണ്ടാകും

  • കോ വിഡ് 19 എന്ന മഹാമാരിയെ നിയന്ത്രിച്ച് അപ്രത്യക്ഷമാക്കാമെന്ന പ്രവചനങ്ങൾ ശരിയല്ലായെന്നും കൊറോണ വൈറസ് മറ്റേതൊരു വൈറസിനെയും പോലെ നമ്മാടൊപ്പം ഇവിടെ തന്നെയുണ്ടാവുമെന്നും ലോകാരോഗ്യ സംഘടനയുടെ എമർജൻസി ചീഫ് ഡോ.മൈക്കൽ റയാൻ .മരുന്നും ചികിൽസയും ഒക്കെ വികസിപ്പിച്ച് എച്ച്.ഐ.വിയോടൊപ്പം മനുഷ്യൻ ജീവിക്കുന്നത് പോലെ കൊറോണയോടൊപ്പവും എറെക്കാലം നമുക്ക് പൊരുത്തപ്പൊട്ട് ജീവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ലോവേനിയ കോവിഡ് മുക്തമായി
  • യൂറോപ്യൻ രാജ്യമായ സ്ലൊവേനിയ കൊറോണ മുക്തമായി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനെ തുടർന്ന് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും സ്ലോവേനിയയിൽ പ്രവേശിക്കുന്നവർക്ക് ഇനി നിർബന്ധിത ക്വാററെെൻ്റൻ ഉണ്ടാവില്ല. അതേ സമയം മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാററൈൻറൻ ഉണ്ടാവുമെന്ന്പ്രധാനമന്ത്രി ജാനസ് ജാൻസ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ,മാസ്ക് ധരിക്കൽ ,കൈ കഴുകൽ , ആൾക്കൂട്ട നിയന്ത്രണം എന്നിവയെല്ലാം തുടരും.

ലോക സാമ്പത്തിക രംഗവും ലോക്ക്ഡൗണില്‍

  • ലോക സാമ്പത്തികരംഗവും ലോക്ക് ഡൗണിലാണ്. 2020 ജനുവരിയിൽ ലോക സാമ്പത്തികരംഗം 2.5% വളർച്ച നേടുമെന്ന് പ്രവചിച്ച ഐക്യരാഷ്ട്ര സംഘടന കോവിഡ് പശ്ചാത്തലത്തിൽ 3.2% തകർച്ചയാണ് നേരിടാൻ പോകുന്നതെന്ന് ഓർമ്മിപ്പിക്കുന്നു. 1930നു ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിനാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. മഹാമാരി ഉയർത്തുന്ന പ്രതിസന്ധി തുടർന്ന് പോകുകയാണെങ്കിൽ അത് 4.9% ലേക്ക് താഴാനുള്ള സാദ്ധ്യതയും കാണുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ചീഫ് എക്കണോമിസ്റ്റ് ഇലിയറ്റ് ഹാരിസ് പറഞ്ഞു. ദാരിദ്യവും അസമത്വവും വർദ്ധിക്കുമെന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെയെണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാനസികാരോഗ്യവും കോവിഡും

  • കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വരും നാളുകളിൽ അതീവ ശ്രദ്ധയും കരുതലും ആവശ്യമായ ഒന്നാണ് ‘മാനസികാരോഗ്യ മേഖലയെന്ന് ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ മാനസികാരോഗ്യ പരിപാടികൾക്കായുള്ള നയ രേഖയിൽ വ്യക്തമാക്കുന്നു. രോഗത്തെ കുറിച്ചുള്ള ഭീതി, സമൂഹത്തിൽ നിന്നും മാറ്റി പാർപ്പിക്കൽ കുടുംബാംഗങ്ങളുടെ നഷ്ടപ്പെടൽ എന്നിവയ്ക്കൊപ്പം വരുമാന നഷ്ടം ,ജോലി നഷ്ടപ്പെടൽ എന്നിവയെല്ലാം കൂടി വലിയ മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമാണ് ‘ഈ മഹാമാരി ,ജനങ്ങളിൽ വരുത്തിയിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ. ആരോഗ്യ പ്രവർത്തകരാണ് കൂടുതൽ സമ്മർദ്ദത്തിന് വിധേയമാകുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുവെന്നും രേഖയിൽ സൂചിപ്പിക്കുന്നു.

ഇന്ത്യ

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 16 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം
മഹാരാഷ്ട്ര 29100(+1576)
6564(+505)
1068(+49)
തമിഴ്നാട് 10108(+434)
2599(+359)
71(+5)
ഗുജറാത്ത്
9932(+340)
4035(+282)
606(+20)
ഡല്‍ഹി 8895(+425) 3518(+473)
123(+8)
രാജസ്ഥാന്‍
4747(+213)
2729(+91)
125
മധ്യപ്രദേശ്
4595(+169)
2283(+112)
239(+2)
ഉത്തര്‍ പ്രദേശ്
4057 (+155)
2165(+93)
95(+7)
പ. ബംഗാള്‍
2461(+84)
829(+61)
225(+10)
ആന്ധ്രാപ്രദേശ് 2307(+102) 1252(+60)
48
പഞ്ചാബ്
1932
305(+82)
32
തെലങ്കാന 1454(+40) 959(+7)
34
കര്‍ണാടക
1059(+69)
480(+20)
36(+1)
ബീഹാര്‍
1033(+34)
453(+41)
7
ജമ്മുകശ്മീര്‍ 1013(+30)
513(+28)
11
ഹരിയാന 854(+36) 464(+25)
13
ഒഡിഷ 672 166(+8)
3
കേരളം
577(+16)
493
3
ഝാര്‍ഗണ്ഢ് 211(+8)
97(+10)
3
ചണ്ഡീഗണ്ഢ് 191 40(+3)
3
ത്രിപുര
156 42(+13)
0
അസ്സം
90(+3)
41(+1)
2
ഉത്തര്‍ഗണ്ഡ് 82(+4) 51(+1)
1
ഹിമാചല്‍
75(+1)
35
3
ചത്തീസ്ഗണ്ഡ്
60
6
0
ലഡാക്ക് 43
24(+2)
0
ഗോവ
15
7
 
പുതുച്ചേരി 16 9
1
മേഘാലയ
13
11 1
അന്തമാന്‍
33 33
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1
ദാദ്ര നഗര്‍ഹവേലി 1
മിസോറാം
1
നാഗാലാന്റ്
1
ആകെ
85,784
30,258 2753
  • ഇന്ത്യയിൽ രോഗികളുടെ സംഖ്യ 85,784. കേസുകളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നു.
    കഴിഞ്ഞ 24 മണിക്കൂറിനകം 2756 പേർ രോഗബധിതരായി.
  • 30,258 പേർ രോഗമുക്തരായി,  അര ലക്ഷത്തോളം പേർ ഇപ്പോൾ നിലവില്‍ രോഗബാധിതരായുണ്ട്.
  • രാജ്യത്താകെ ഇതുവരെ 20,39,952കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് .360 സർക്കാർ ലബോറട്ടറികളിലും 147 സ്വകാര്യ ലബോറട്ടറി കളിലുമായാണ് നാളിതുവരെ ഇത്രയും പരിശോധനകൾ നടത്തിയത്‌.
  • മഹാരാഷ്ട്രയിൽ മാത്രം 24 മണിക്കൂറിനകം 49 പേർ മരിച്ചു, മഹാരാഷ്ട്രയിലെ മരണം ആയിരം കടന്നു. ആകെ1019 മരണം. മഹാരാഷ്ടയിൽ 1576  പുതിയ രോഗബാധിതർ. ആകെ കേസുകളുടെ എണ്ണം 29400 കടന്നു.
  • മഹാരാഷ്ട്രയിൽ 2 പോലീസുകാർ കൂടി കോ വിഡ് ബാധിച്ച് മരിച്ചു. ധാരാവിയിൽ 33 പുതിയ രോഗബാധിതർ, ആകെ 1061 ആയി.
  • ഗുജറാത്തിൽ രോഗികളുടെ എണ്ണം 9932 ആയി, 606 പേർ മരണപ്പെട്ടു.
  • തമിഴ് നാട്ടില്‍ രോഗികളുടെ എണ്ണം പതിനായിരം കടന്നു. 24 മണിക്കൂറിനിടെ  434 പുതിയ രോഗികൾ. കോവിഡ് 19 വ്യാപനം അധികരിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ലോക് ഡൗൺ മെയ് 29 വരെ നീട്ടിയേക്കും. സർക്കാർ നിയമിച്ച ആരോഗ്യ വിദഗ്ദരുടെ പാനലിൻ്റെ അഭിപ്രായം പരിഗണിച്ചാണിത്‌.
  • കർണാടകത്തിൽ 28 പേർക്ക് പുതുതായി രോഗം ബാധിച്ചു, ആകെ1059 ആയി.
  • ആയിരം കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത 14 സംസ്ഥാനങ്ങള്‍. നൂറിലേറെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 6 സംസ്ഥാനങ്ങളില്‍- മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍
  • ഡൽഹിയിൽ 425 പുതിയ രോഗികൾ
  • രാജസ്ഥാനിൽ 213 പേരെ പുതിയതായി രോഗം ബാധിച്ചു.
  • മദ്ധ്യപ്രദേശിൽ 169 പേർ പുതുതായി രോഗബാധിതരായി.
  • ആന്ധ്രാപ്രദേശിൽ 102 ഉം, ഛത്തിസ്ഗഢിൽ 60 ഉം, കർണ്ണാടകയിൽ 69 ഉം പേർ കഴിഞ്ഞ 24 മണിക്കൂറിനകം രോഗബാധിതരായി.
  • പശ്ചിമ ബംഗാളിൽ പുതുതായി രോഗബാധിതർ 84 ആയി .
  • സുപ്രീം കോടതി ജഡ്ജിയും കുടുംബവും ക്വാറൻ്റയിനിൽ
  • മെയ് 15 ന്  8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോട്കൂടി രാജ്യത്താകെ സി.ആർ പി.എഫിൽ കോവിഡ് സ്ഥിരീകരിച്ചവരുടെയെണ്ണം 279 ആയി ഉയർന്നു. ഇതിൽ 271 പേർ ഇപ്പോൾ ചികിൽസയിലാണ്. 7 പേർ രോഗമുക്തരായപ്പോൾ ഒരാൾ മരണപ്പെടുകയും ചെയ്തു.
  • ഒരു ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിക്കുകയും ഒരാൾക്ക് രോഗം സംശയിക്കുകയും ചെയ്തിനെ തുടർന്ന് ആർമി ആസ്ഥാനമായ സേനാഭവൻ്റെ ഒരു ഭാഗം അടച്ചു. അണു നശീകരണ പ്രവർത്തനങ്ങൾ നടത്തിയതിനു ശേഷം തുറന്ന് പ്രവർത്തിക്കും
  • ഏഴ് വർഷത്തിനു താഴെ തടവിന് ശിക്ഷിക്കപ്പെട്ട് താനെ സെൻട്രൽ ജയിലിൽ കഴിഞ്ഞ 3500 പേരെ താൽക്കാലിക ജാമ്യം നൽകി പരോളിൽ വീട്ടിലേക്കയച്ചു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജയിലിലെ അംഗസംഖ്യ പരിമിതപ്പെടുത്താനാണ് ഈ നടപടി.
  • കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായകമായി ഇന്ത്യയ്ക്ക് ഒരു ബില്യൺ  ഡോളറിൻ്റെ സഹായം നൽകാൻ ലോകബാങ്ക് തീരുമാനിച്ചു . രണ്ട് ഘട്ടങ്ങളിലായാണ് ഈ ഫണ്ട് അനുവദിക്കുക.  750 മില്യൺ ഡോളര്‍ അടിയന്തിരമായും 250 മില്യൺ ഡോളര്‍ ജൂലൈയിലും നൽകുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.
  • കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പുകയില ഉൽപ്പന്നങ്ങളും, പൊതു ഇടങ്ങളിൽ തുപ്പുന്നതും നിരോധിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ അഭ്യർത്ഥിച്ചു.ഈ ആവശ്യം ഉന്നയിച്ച് എല്ലാ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാർക്കും അദ്ദേഹം കത്തയച്ചു.
  • ഇന്ത്യയുടെ റിക്കവറിറേറ്റ് ഉയരുന്നുണ്ട്. ഇപ്പോൾ അത് 34.06% ലേക്ക് എത്തിച്ചേർന്നിരിക്കുന്നു. ഇന്നലത്തെ റിക്കവറിറേറ്റ് 33.6% ആയിരുന്നു.
  • ലോകാരോഗ്യ സംഘടന കോവിഡ് 19 ൻ്റെ ചികിൽസയുമായി ബന്ധപ്പെട്ട് നടത്തുന്ന “ഗ്ലോബൽ സോളിഡാരിറ്റി ട്രയലിൽ ” ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ( ICMR ) പങ്കെടുക്കും. നാല് ആൻ്റി വൈറൽ എജൻ്റ്സ് കളെ പഠന വിധേയമാക്കുമെന്ന് ICMR ഡയറക്ടർ ജനറൽ ഡോ.ബൽറാം ഭാർഗ്ഗവ അറിയിച്ചു.കോ വിഡ് 19 രോഗവ്യാപനതോത് കുറയ്ക്കാനും രോഗമുക്തി തോത് വർദ്ധിപ്പിക്കാനും ഉതകുന്ന മരുന്നുകൾ കണ്ടെത്താൻ കഴിയുമോയെന്ന അന്വേഷണമാണ് ഈ ട്രയലിലൂടെ നടത്തുന്നത്.
  • ദിവസങ്ങളായുള്ള അതിഥി തൊഴിലാളികളുടെ ദുരിതയാത്ര തുടരുന്നു. ഹരിയാനയിൽ നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താർപുറിലേക്ക് കാൽ നടയായി യാത്ര തുടങ്ങിയ സംഘത്തെ ഡൽഹിയിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. മർദനവും ചോദ്യം ചെയ്യലും പതിവുപോലെ. ജോലിയും കൂലിയും ഭക്ഷണമില്ലാത്ത പാവങ്ങൾക്ക് ആകെ പ്രതീക്ഷ സ്വദേശം മാത്രമായതിനാൽ ചുട്ടുപൊള്ളുന്ന റോഡിലൂടെയുള്ള അവർ യാത്ര തുടർന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നു.

ഇന്ന് ദേശീയ ഡെങ്കി ദിനം

  • ഡെങ്കി പ്രതിരോധത്തിന് കാര്യക്ഷമമായ സാമൂഹികമായ പങ്കാളിത്തം എന്ന സന്ദേശവുമായി ഇന്ന് ദേശിയ ഡെങ്കി ദിനം ആചരിക്കുന്നു. കോവിഡ് 19 ഭീഷണികൾക്കിടയിൽ വേനൽ മഴയും ചേർന്നതോടെ കർശന ജാഗ്രതാ നിർദ്ദേശങ്ങളാണ് ഇത്തവണ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ വകുപ്പ് നൽകുന്നത്.
  • ഈഡിസ് കൊതുകുകളുടെ പ്രജനനം വർധിക്കാനിടയാക്കുന്ന സാഹചര്യങ്ങൾ വീടുകളിലേയും, സ്ഥാപനങ്ങളിലേയും പരിസരങ്ങളിൽ ഇല്ലാതാക്കുകയാണ് രോഗം തടയുന്നതിനുള്ള ഏക വഴി. ഇതിനായി വേനൽമഴയിൽ കൊതുകുകളുടെ പ്രജനനം വർധിക്കുന്നത് തടയാൻ ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം.

അടുത്ത ആറ് മാസത്തിനുള്ളിൽ മൂന്ന് ലക്ഷം കുട്ടികൾ മരണപ്പെടാൻ സാദ്ധ്യത: യുനീസെഫ്

  • കോവിഡ് 19 മൂലം ഇന്ത്യയിൽ അടുത്ത ആറ് മാസത്തിനുള്ളിൽ മൂന്ന് ലക്ഷം കുട്ടികൾ മരണപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് യൂനിസെഫ് റിപ്പോർട്ട്കോവിഡ് മൂലമുണ്ടാകുന്ന മരണങ്ങളുടെ പുറമെയാണ് ശിശുമരണവുമായി ബന്ധപ്പെട്ട ഈ കണക്കുകൾ.
    മൊത്തം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണസംഖ്യ 4,40,000 വരെ ആയേക്കാം.ഇതിൽ ഏറ്റവും അധികം ഭാരതത്തിൽ ആവും എന്നാണ് കണക്കാക്കുന്നത്.
  • ലോകത്തെ വിവിധ രാഷ്ട്രങ്ങളിലെ ആരോഗ്യസ്ഥിതി പ്രത്യേകിച്ച് കുട്ടികളുടെ ആരോഗു സ്ഥിതിയെ കൊറോണ വൈറസിൻ്റെ വ്യാപനം ബാധിച്ചിട്ടുണ്ട്.  ഈ അവസരത്തിൽ കൂടുതൽ ശ്രദ്ധയും വിഭവങ്ങളും കോവിഡ്’ രോഗികളുടെ ചികിത്സയ്ക്ക് വേണ്ടി നീക്കി വെക്കേണ്ടി വരികയാണ്. ആരോഗ്യ സൗകര്യങ്ങൾ ലഭ്യമാവാത്ത സാഹചര്യം കുട്ടികളുടെ ആരോഗ്യാവസ്ഥയെ കാര്യമായി ബാധിയ്ക്കും.ഇതിൻ്റെ ഭവിഷ്യത്തും ഗുരുതരമാകും.

ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം

ഹോട്ട്സ്പോട്ടുകള്‍ തിരിച്ചുള്ള ഭൂപടം

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 48825
ആശുപത്രി നിരീക്ഷണം 538
ഹോം ഐസൊലേഷന്‍ 48287
Hospitalized on 15-05-2020 122

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസല്‍റ്റ് വരാനുള്ളത്
42201 40639 576 986

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 193 (+1)
178 15
കണ്ണൂര്‍ 121 116 5
മലപ്പുറം 43 (+4) 23 19 1
കോഴിക്കോട് 28 (+2) 24 4
ഇടുക്കി 25 24 1
എറണാകുളം 24 21 2 1
കോട്ടയം 22 20 2
വയനാട് 21 (+5) 18 3
കൊല്ലം 21(+1)
20 1
തൃശ്ശൂര്‍ 15
13 2
പാലക്കാട് 20 (+1)
13 7
പത്തനംതിട്ട 19 17 2
ആലപ്പുഴ 7 (+2) 5 2
തിരുവനന്തപുരം 17 16 1
ആകെ 576(+16) 493 80(+16) 3
  • സംസ്ഥാനത്ത് മെയ് 16ന്  16 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 7 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-4, കുവൈറ്റ്-2, സൗദി അറേബ്യ-1) വന്നവരും 6 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (തമിഴ്‌നാട്-4, മഹാരാഷ്ട്ര-2) വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
  • അതേസമയം കേരളത്തില്‍ ചികിത്സയിലായിരുന്ന ആരുടേയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല. 80 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 493 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 48,825 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 48,287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 122 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 42,201 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 40639 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4630 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4424 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

നിലവില്‍ ആകെ 16 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

KSSP DIALOGUE FB LIVE പരിപാടിയില്‍ ഇന്ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന KSSP  Dialogue ല്‍ ഇന്ന് മെയ് 16ന് രാത്രി 7.30 ന് ഡോ.എസ്. ശ്രീകുമാര്‍– ദുരന്തങ്ങള്‍ നേരിടാന്‍ അതിജീവനക്ഷമതയുള്ള കേരളം എന്ന വിഷയത്തില്‍ അവതരണം നടത്തും. നിങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം. എല്ലാ ലൂക്ക വായനക്കാരും പങ്കെടുക്കുമല്ലോ?

KSSP Dialogue- Live ഫേസ്ബുക്ക് പേജ്

KSSP DIALOGUE – അവതരണങ്ങള്‍ Youtube ല്‍ കാണാം

  1. ഡോ.കെ.എന്‍ ഗണേഷ് – കൊറോണക്കാലവും കേരളത്തിന്റെ ഭാവിയും

2. ഡോ. കെ.പി.എന്‍.ഗണഷ് – ജെന്റര്‍ പ്രശ്നങ്ങള്‍ കോവിഡുകാലത്തും ശേഷവും

3. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ – കോവിഡും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും

4. പ്രൊഫ.കെ.പാപ്പൂട്ടി – കൊറോണക്കാലവും ശാസ്ത്രബോധവും

5.റിവേഴ്സ് ക്വാറന്റൈന്‍ – ഡോ. അനീഷ് ടി.എസ്.

കോവിഡുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച 50ലധികം വരുന്ന ഫേസ്ബുക്ക് ലൈവ് അവതരണങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക


ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, ജയ്സോമനാഥന്‍, ജി. രാജശേഖരന്‍ എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. Coronavirus disease (COVID-2019) situation reports – WHO
  2. https://www.worldometers.info/coronavirus/
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. https://www.deshabhimani.com
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തേനീച്ചകളുടെ എട്ടിന്റെ പണി
Next post കൊറോണക്കാലത്ത് ഒരു ആണവനിലയം തകർക്കൽ
Close