2020 ഏപ്രില്‍ 15 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
യു. എസ്. എ. | 603,496 | 25,195 | 38,144 |
സ്പെയിന്‍ | 172,541 | 18,056 | 67,504 |
ഇറ്റലി | 162,488 | 21,067 | 37,130 |
ഫ്രാൻസ് | 143,303 | 15,729 | 28,805 |
ജര്‍മനി | 131,359 | 3,294 | 68,200 |
യു. കെ. | 93,873 | 12,107 | — |
ചൈന | 82,249 | 3,341 | 77,738 |
ഇറാൻ | 74,877 | 4,683 | 48,129 |
തുര്‍ക്കി | 65,111 | 1,403 | 4,799 |
ബെല്‍ജിയം | 31,119 | 4,157 | 6,868 |
നെതർലാൻഡ്സ് | 27,419 | 2,945 | 250 |
സ്വിറ്റ്സെർലാൻഡ് | 25,936 | 1,174 | 13700 |
ബ്രസീല്‍ | 24,232 | 1,378 | 3046 |
സ്വീഡന്‍ | 11445 | 1033 | 381 |
… | |||
ഇൻഡ്യ | 11487 | 393 | 1359 |
… | |||
ആകെ | 19,83,213 | 1,25,145 | 4,66,606 |
- ആഗോളതലത്തില്‍ 1.98 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കൊറോണ വൈറസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. 1,25,100 ൽ അധികം പേർ മരിച്ചു, 4,66,000 പേർ സുഖം പ്രാപിച്ചു.
- അമേരിക്കയിൽ കൊവിഡ് ബാധിച്ച് 25,195 പേർ മരിക്കുകയും 603,496 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. അമേരിക്കയിൽ ഇന്ന് മാത്രം 26,641 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു.
- ന്യൂയോർക്കിൽ പതിനായിരത്തിലധികം ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ന്യൂജഴ്സിയിൽ മരണ നിരക്ക് ഉയരുന്നു.ന്യൂജഴ്‌സിയിൽ 64,584 കോവിഡ് 19 കേസുകളും 2,443 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
- ബ്രിട്ടനിൽ മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകാത്ത സാഹചര്യത്തിൽ നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകില്ലെന്ന് സുചന. ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 778 പേർ. രാജ്യത്തെ ആകെ മരണസംഖ്യ 12,107 ആയി.ആകെ രോഗികളുടെ എണ്ണം 93,973 ആണ്.
- 868 പുതിയ കേസുകളും 122 മരണങ്ങളും നെതർലാന്റിൽ റിപ്പോർട്ട് ചെയ്തു. മൊത്തം കേസുകളുടെ എണ്ണം 27,419 ആയി ഉയർന്നു.രാജ്യത്ത് ആകെ മരണങ്ങൾ 2,945 ആണ്.
- ഇറാനിൽ മാസത്തിൽ ആദ്യമായി മരണങ്ങളുടെ കണക്ക് 100 ൽ താഴെയായി റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98 മരണങ്ങൾ രേഖപ്പെടുത്തി. മൊത്തം മരണസംഖ്യ 4,683 ആയി.
- ചൈനയിൽ 89 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
- സ്പെയിനിൽ 567 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ഒരു ദിവസത്തെ കുറവിനുശേഷം നേരിയ വർധന, മൊത്തം മരണസംഖ്യ 18,056 ആയി.
- റഷ്യയിലെ ആകെ കേസുകളുടെ എണ്ണം 20,000 ത്തിൽ അധികം. 24 മണിക്കൂറിനുള്ളിൽ 2,770 ൽ അധികം ആളുകൾ കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.മൊത്തം മരണങ്ങൾ 170 ആയി.224 രോഗികളെ കൂടി ഇന്ന് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനാൽ സുഖം പ്രാപിച്ചവരുടെ എണ്ണം 1,694 ആയി.
- തായ്‌വാനിൽ ഒരു മാസത്തിൽ ഇന്ന് ആദ്യമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 393 കേസുകളും ആറ് മരണങ്ങളും തായ്‌വാനിൽ റിപ്പോർട്ട് ചെയ്തത്.
- കൊറോണ വൈറസ് ബാധിച്ച 27 പുതിയ കേസുകൾ ദക്ഷിണ കൊറിയ റിപ്പോർട്ട് ചെയ്തു.
- സൗദിയിൽ ഇന്ന് മാത്രം 435 പേർക്ക് രോഗം സ്ഥിരീകരിച്ചു, എട്ട് മരണംകൂടി റിപ്പോർട്ട് ചെയ്തു.
- ഖത്തറില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 3,428 ആയി ഉയര്‍ന്നു.
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
ഇന്ത്യ – അവലോകനം
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
- കഴിഞ്ഞ 24 മണിക്കൂറിൽ 1211 കേസുകൾ റിപ്പോർട്ട് ചെയ്തു, 179 ആളുകൾ സുഖം പ്രാപിച്ചു, 31 മരണം റിപ്പോർട്ട് ചെയ്തു
- ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നു. ഏറ്റവുമധികം രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 20 നുള്ളിൽ ഇപ്പോൾ ഇന്ത്യ ഉണ്ട്. നിലവിൽ 10453 കോവിഡ് പൊസിറ്റിവ് രോഗികളാണ് ഇന്ത്യയിലുള്ളത്. 358 മരണം രേഖപ്പെടുത്തി. ചികിത്സയിൽ കഴിയുന്നത് 9735 ആളുകൾ. രോഗ മുക്തി നേടിയവർ 1359.
- ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിൽ ആണ് 178 പേർ. 2684 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ‘കോവിഡ് ക്യാപിറ്റൽ’ ആയി മുംബൈ നഗരം മാറിക്കഴിഞ്ഞു. ഇതിനകം 1540 രോഗികളും നൂറിലധികം മരണങ്ങളും ഉണ്ടായി മുംബൈയിൽ മാത്രം. പുതുതായി 200 രോഗികളാണ് ആ നഗരത്തിൽ മാത്രം ഇന്നലെ ഉണ്ടായത്.
- ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നതും പോലീസുകാർ രോഗബാധിതരാകുന്നതും തടയാൻ പലയിടങ്ങളിലും കഴിയാതിരിക്കുന്നത് ഇപ്പോഴും വലിയൊരു പതർച്ച തന്നെയാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പത്ര സമ്മേളനത്തിൽ നിന്നും – 602 കോവിഡ് ആശുപത്രികൾ നിലവിൽ പ്രവർത്തിക്കുന്നു, 106719 ബെഡുകൾ, 12024 ICU പ്രവർത്തിക്കുന്നു. ഇത് വരെ രണ്ടു ലക്ഷത്തിന് മുകളിൽ ടെസ്റ്റുകൾ നടത്തി. പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു എന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
- രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗൺ നീട്ടി.ഒഡിഷ, പഞ്ചാബ്, മഹാരാഷ്‌ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങൾ ഇതിനകംതന്നെ അടച്ചിടൽ ഈമാസം 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങൾ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടച്ചിടൽ തുടരുമെന്ന വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍
- മുൻപ് രോഗങ്ങൾ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം അവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാൽ കരുതൽ വേണം
- സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം
- മാസ്ക് ധരിക്കണം, രോഗ പ്രതിരോധ ശേഷി കൂട്ടാൻ ശ്രമിക്കണം
- ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങൾ പിന്തുടരണം.
- ദരിദ്ര വിഭാഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണം.
- ജോലിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകരുത്
- കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കണം.
ആദ്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസത്തെക്കാൾ കൂടുതൽ അപകടകമായ സ്ഥിതിയിലാണിന്ന് രാജ്യം. ആറു ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണവും മരണവും ഇരട്ടിക്കുന്നു. ലോക്ക് ഡൗൺ അവശ്യമായ ഒന്നായിരുന്നു. പക്ഷേ മതിയായതായിരുന്നില്ല. രാജ്യത്തിന്റെ സവിശേഷതയും ജനങ്ങളുടെ ജീവിതാവസ്ഥയും മനസ്സിലാക്കി അതിനു മുന്നേയും പിന്നെയും ചെയ്യേണ്ട ചിലതുണ്ടായിരുന്നു. അതുണ്ടായില്ല. എന്ന് മാത്രമല്ല ശാസ്ത്രബോധവും അച്ചടക്കവും ഏറ്റവും അവശ്യമായ ഈ അവസരത്തിൽ ആചാരങ്ങളും അസംബന്ധ വ്യാഖ്യാനങ്ങളും കൂട്ടിച്ചേർത്ത് പ്രഖ്യാപനത്തെ ദുർബലമാക്കി. ഇന്നലെ നടത്തിയ ലോക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനത്തിലും ജനങ്ങള്‍ക്ക് മുന്നില്‍ 7 നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു എന്നതെല്ലാതെ ജനങ്ങളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കുന്നതിന് സര്‍ക്കാറിന്റെ മുന്നില്‍ എന്ത് കരുതലും പദ്ധതിയുമാണ് ഉള്ളത് എന്നത് വ്യക്തമാക്കിയില്ല.
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 14 വൈകുന്നേരം)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം | |
1 | മഹാരാഷ്ട്ര | 2684(+350) |
259(+30) |
178(+18) |
2 | ഡല്‍ഹി | 1561(+356) | 31 |
30(+2) |
3 | തമിഴ്നാട് | 1204(+31) | 81(+23) |
12(+1) |
4 | രാജസ്ഥാന്‍ | 1005(+108) | 147(+26) |
11 |
5 |
മധ്യപ്രദേശ് | 741(+127) |
50(+1) |
50(+3) |
6 | ഉത്തര്‍ പ്രദേശ് | 660(+102) | 59(+1) |
28(+3) |
7 | ഗുജറാത്ത് | 650(+78) | 110(+5) |
18(+2) |
8 | തെലങ്കാന | 644(+52) | 110(+7) |
18(+1) |
9 | ആന്ധ്രാപ്രദേശ് | 483(+44) | 14(+4) |
9(+2) |
10 | കേരളം | 386 (+8) | 211(+13) |
2 |
11 | ജമ്മുകശ്മീര്‍ | 278(+8) |
30(+14) |
4 |
12 | കര്‍ണാടക | 260 (+13) |
71(+11) |
10(+2) |
13 | ഹരിയാന | 198(+2) | 55(+4) |
3 |
15 | പഞ്ചാബ് | 184 (+8) | 25 |
13(+1) |
16 | പ. ബംഗാള്‍ | 190(+38) | 36(+7) |
7 |
1 7 | ബീഹാര്‍ | 66 | 29(+1) |
1 |
18 | ഒഡിഷ | 60(+5) | 18 |
1 |
19 | ഉത്തര്‍ഗണ്ഡ് | 37(+2) | 9(+2) |
0 |
20 |
ചത്തീസ്ഗണ്ഡ് |
33(+2) |
10 |
2 |
21 |
അസ്സം |
31 |
10 |
0 |
22 |
ഹിമാചല്‍ |
32 |
12 | 2 |
23 |
ഝാര്‍ഗണ്ഢ് |
27(+3) |
2 |
|
24 | ചണ്ഡീഗണ്ഢ് | 21 | 7 |
0 |
25 | ലഡാക്ക് | 17 |
12 |
0 |
26 |
അന്തമാന്‍ |
11 |
10 | 0 |
22 | ഗോവ | 7 | 5 |
0 |
23 | പുതുച്ചേരി | 7 | 1 |
0 |
24 | ത്രിപുര | 2 | 1 |
0 |
25 | മണിപ്പൂര്‍ | 2 | 1 | 0 |
26 | അരുണാചല്‍ | 1 |
0 | |
27 | ദാദ്ര നഗര്‍ഹവേലി | 1 | 0 | |
28 | മേഘാലയ |
1 | 0 | |
29 |
മിസോറാം |
1 |
0 | |
30 |
നാഗാലാന്റ് |
1 |
0 | |
ആകെ |
10453 |
1193 | 358 |
കേരളം
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | മരണം |
---|---|---|---|
കാസര്‍കോട് | 167(+1) |
79 | |
കണ്ണൂര്‍ | 77(+4) | 37 | |
എറണാകുളം | 24 | 17 | 1 |
മലപ്പുറം | 20 | 11 | |
പത്തനംതിട്ട | 17 | 11 | |
കോഴിക്കോട് | 16(+3) | 7 | 0 |
തിരുവനന്തപുരം | 14 | 11 | 1 |
തൃശ്ശൂര്‍ | 13 | 12 | |
ഇടുക്കി | 10 | 10 | |
കൊല്ലം | 9 | 3 | |
പാലക്കാട് | 8 | 6 | |
ആലപ്പുഴ | 5 | 2 | |
വയനാട് | 3 |
2 | |
കോട്ടയം | 3 | 3 | |
ആകെ | 386(+8) | 211(+13) | 2 |
- സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
- അതേസമയം കോവിഡ് 19 ബാധിച്ച 13 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 4 പേര്‍) പേരുടെയും എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ നിലവില്‍ 173 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 211 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,075 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,06,511 പേര്‍ വീടുകളിലും 564 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 81 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,235 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 15, 488 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
ലോക്ഡൗണ്‍ ഇളവുകല്‍ വരുത്തിയാലും ഇനിയുള്ള കാലം താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായുംപാലിക്കേണ്ടതാണ്.
- പുറത്ത് പോകുമ്പോൾ സാധാരണ തുണി മാസ്ക് ധരിക്കുന്ന ശീലം വ്യാപകമാക്കുക. അവ കഴുകി വീണ്ടും ഉപയോഗിക്കാവുന്നവയായിരിക്കണം. രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരിൽ നിന്ന് പുറത്തു വരുന്ന വൈറസ്സുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ ഇതു സഹായിക്കുന്നു.
- അടഞ്ഞ എസി തീയറ്ററുകൾ, ഷോപ്പിങ്ങ് മാളുകൾ, റസ്റ്റോറന്റകൾ, ബാറുകൾ, കേന്ദ്രീകൃത എ.സിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ മുറികൾ എന്നിവ രോഗം കെട്ടടങ്ങും വരെ തുറക്കാതിരിക്കുകയോ വായു സഞ്ചാരം ഉറപ്പു വരുത്തും വിധം പ്രവർത്തിക്കുകയോ ചെയ്യുക.
- എ.സി വാഹനങ്ങൾ ജനലിന്റെ ഷട്ടർ തുറന്ന് മാത്രം ഉപയോഗിക്കുക. വിമാനങ്ങളിൽ സഞ്ചരിക്കുമ്പോൾ വൈറസ് വാഹകർ ഇല്ലെന്ന് പരമാവധി ഉറപ്പു വരുത്തുക. സഞ്ചാരികൾ വായു ഫിൽട്ടർ ചെയ്യാൻ കഴിവുള്ള 3 ലയർ മാസ്കുകൾ ഉപയോഗിക്കുക (തുണി മാസ്ക് പോരാ). ബോർഡിങ്ങ് പാസ്സിനോടൊപ്പം ഇതു നൽകുക.
- വളരെ കൂടുതൽ ജനങ്ങൾ ഒത്തു കൂടുന്നത് ഒഴിവാക്കുക. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, നാടകം /പാട്ടു കച്ചേരികൾ എന്നിവയ്ക്കൊക്കെ ഇത് ബാധകമാക്കണം.
- ജനങ്ങൾ കൂടുതലുള്ള എല്ലായിടങ്ങളിലും വായുസഞ്ചാരം (ventilation) ഉറപ്പു വരുത്തുക
( ഇത് സംബന്ധിച്ച് ലൂക്കയില്‍ പ്രസിദ്ധീകരിച്ച വിശദമായ ലേഖനത്തിന് ക്ലിക്ക് ചെയ്യുക)
അമൂർത്തമാകുന്ന മരണം.
- മരണം, ശവസംസ്‌കാരം, ദുഃഖാചരണം, ഓർമ്മപുതുക്കൽ, അനുശോചനം, എന്നിവ ശാസ്ത്രത്തിന്റെയും സംസ്കാരം, മാനവികത എന്നിവയുടെയും ഇടയിൽ സ്ഥിതിചെയ്യുന്ന അവസ്ഥകളാണ്. മരണത്തിൽ ഒന്നിച്ചു നിൽക്കുകയും, കരംഗ്രഹിക്കുകയും, ചേർത്തുപിടിക്കുകയും, ഒപ്പം കൂട്ടുകയും ഒക്കെയാണ് മരണവിയോഗം മറികടക്കാൻ നാം ചെയ്യുന്ന കാര്യങ്ങൾ. ഇതെല്ലം ഒരുനാൾ അപ്രത്യക്ഷമാകാൻ പോകുന്നു.
- കേരളത്തിൽ ഇപ്പോഴും കോവിഡ് മരണങ്ങൾ വിരലിലെണ്ണാവുന്ന വിധം മാത്രമേയുണ്ടായിട്ടുള്ളു. എന്നാൽ നമുക്കെല്ലാം ഏതെങ്കിലും രീതിയിൽ വേണ്ടപ്പെട്ടവർ, ബന്ധുക്കൾ, അല്ലെങ്കിൽ മനസ്സുകൊണ്ട് ചേർത്ത് പിടിക്കണമെന്ന് ആഗ്രഹിക്കുന്നവർ ഒക്കെ ഇതിനകം വേർപെട്ടിട്ടുണ്ട്. ഒന്നിച്ചു ജീവിക്കുകയും ഏകാന്തമായി വേർപെടുകയും ചെയ്യുന്നത് പലപ്പോഴും സഹിക്കാവുന്നതിനു അപ്പുറമായിരിക്കും.
കോവിഡ് ഇനിയും വ്യാപിക്കുകയാണെങ്കിൽ മരണവും, ദുഖവും പങ്കിടുന്നതും സുഹൃത്തുക്കളും ബന്ധുക്കളും പരസ്പരം കാണുന്നതും ഓൺലൈൻ മാധ്യമത്തിൽ കൂടിയാവണം. മറ്റു മാർഗ്ഗങ്ങളില്ലെല്ലോ. - അപ്പോൾ നമുക്ക് അതിനു പറ്റിയ ഡിജിറ്റൽ ടെക്‌നോളജി വളരെവേഗം ഉണ്ടായിവരണം. ബന്ധുക്കളുമായി ആശയം കൈമാറാനും ദുഖിതരായവർ കുറച്ചു സമയം ഒപ്പം ഇരിക്കാനും ഓൺലൈൻ പ്ലാറ്റുഫോമുകൾ വ്യാപിപ്പിക്കേണ്ടതിന്റെ സമയമായിരിക്കുന്നു.
- വിദേശരാജ്യങ്ങളിൽ ഇതിന്റെ സാദ്ധ്യതകൾ അറിഞ്ഞുതുടങ്ങിക്കഴിഞ്ഞു. ഓൺലൈൻ ഗ്രീവിങ് എന്താണെന്നും എങ്ങനെ നമുക്ക് പ്രാപ്യമാക്കാമെന്നുമുള്ള ചർച്ചകൾ പുതിയ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ നമ്മെ ഏറെ സഹായിക്കും.
ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, എന്നിവര്‍ക്ക് കടപ്പാട്
- https://www.worldometers.info/coronavirus/
- Novel Coronavirus (2019-nCoV) situation reports-WHO
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://www.covid19india.org
- Department of Health & Family Welfare
- who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
- Infoclinic – Daily Review