2020 മെയ് 14 രാവിലെ വരെ ലഭ്യമായ കണക്കുകൾ
രോഗവിമുക്തരായവര്‍
16,55,566
ഭൂഖണ്ഡങ്ങളിലൂടെ
വന്‍കര | കേസുകള്‍ | മരണങ്ങള്‍ | 24 മണിക്കൂറിനിടെ മരണം |
ആഫ്രിക്ക | 70782 | 2407 | +52 |
തെക്കേ അമേരിക്ക | 335,624 | 18108 | +1092 |
വടക്കേ അമേരിക്ക | 1,569,562 | 95,446 | +2,256 |
ഏഷ്യ | 720,802 | 23,238 | +391 |
യൂറോപ്പ് | 1,696,322 | 157,373 | +1,842 |
ഓഷ്യാനിയ | 8,565 | 118 |
3000 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍
രാജ്യം | ബാധിച്ചവർ | മരണം | ഭേദമായവര്‍ |
ടെസ്റ്റ് /1M pop* |
യു. എസ്. എ. | 1,408,636 | 83,425 | 296,746 | 30,017 |
സ്പെയിന്‍ | 269,520 | 26,920 | 180,470 | 52,781 |
യു.കെ. | 226,463 | 32,692 | 29,566 | |
ഇറ്റലി | 221,216 | 30,911 | 109,039 | 44,221 |
ഫ്രാൻസ് | 178,060 | 26,991 | 57,785 | 21,213 |
ബ്രസീല്‍ | 177,602 | 12,404 | 72,597 | 3,459 |
ജര്‍മനി | 173,171 | 7,738 | 147,200 | 32,891 |
തുര്‍ക്കി | 141,475 | 3,894 | 98,889 | 17,082 |
ഇറാന്‍ | 110,767 | 6,733 | 88,357 | 7,328 |
ചൈന | 82,919 | 4,633 | 78,171 | |
കനഡ | 71,157 | 5,169 | 34,042 | 30,356 |
ബെല്‍ജിയം | 53,779 | 8,761 | 13,732 | 51,385 |
നെതര്‍ലാന്റ് | 42,984 | 5,510 | 15,778 | |
സ്വീഡന്‍ | 27,272 | 3,313 | 4,971 | 17,576 |
മെക്സിക്കോ | 36,327 | 3,573 | 23100 | 1048 |
… | ||||
ഇന്ത്യ | 74,292 | 2,415 | 24,420 | 1,275 |
… | ||||
ആകെ |
44,25,094
|
2,97,723 | 16,55,566 |
*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു
ലോകം
- ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം 44 ലക്ഷത്തിലേക്ക്
മരണസംഖ്യ 3 ലക്ഷത്തിലേക്ക്. - കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന(WHO) തലവൻ തെദ്രോസ് അധാനം ഗബ്രേസിയസ്. നിലവിൽ നൂറിലധികം വാക്സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നുണ്ട്. ഏഴെട്ട് സാധ്യതാ വാക്സിനുകൾ മികച്ച ഫലം കാണിക്കുന്നുണ്ട്.ഇവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെമ്പാടുമുള്ള എല്ലാവർക്കും വാക്സീൻ WHO എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു
- അമേരിക്കയിൽ മരണം 83,000 കടന്നു. ഇന്നലെ മാത്രം 1700ലേറെ മരണം
രോഗബാധിതർ പതിനാല് ലക്ഷം കടന്നു. - സ്പെയിനിൽ 113 വയസ്സുള്ളയാൾ കോവിഡ് മുക്തയായി. സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ മരിയ ബ്രൺയാസ് എന്ന അമ്മൂമ്മയാണു് കോ വിഡ് 19 നെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നത്. കഴിഞ്ഞ 20 വർഷമായി ഒരു റിട്ടയർമെൻ്റ് ഹോമിലാണ് ഇവർ താമസിക്കുന്നത്. ആ റിട്ടയർമെൻ്റ് ഹോമിലെ നിരവധി പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
- സ്പെയിനിൽ മരണം 26000 കടന്നു, ഇറ്റലിയിൽ മരണം 30,911. ഫ്രാൻസിൽ മരണസംഖ്യ 26991
- സൗദിയിൽ ഇന്നലെ 1911 പേർക്ക് കൂടി കോവിഡ്
- കൊളംബിയൻ ജയിലിൽ 859 പേർക്ക് കോവിഡ്
- വുഹാനിൽ മുഴുവൻ പേർക്കും കോവിഡ് ടെസ്റ്റ് ‘ നടത്തുന്നു
കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ
Department of Health & Family Welfare വെബ്സൈറ്റിലെ സ്ഥിതി വിവരം
ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 14 രാവിലെ)
അവലംബം : covid19india.org പ്രകാരം
സംസ്ഥാനം | ബാധിച്ചവർ | സുഖപ്പെട്ടവര്‍ |
മരണം |
മഹാരാഷ്ട്ര | 25992(+1495) |
5547(+422) |
975(+54) |
ഗുജറാത്ത് |
9268(+364) |
3567(+316) |
566(+29) |
തമിഴ്നാട് | 9227(+509) |
2176(+42) |
64(+3) |
ഡല്‍ഹി | 7988(+359) | 2858(+346) |
106(+20) |
രാജസ്ഥാന്‍ |
4328(+202) |
2575(+119) |
121(+4) |
മധ്യപ്രദേശ് |
4173(+187) |
2004(+144) |
232(+7) |
ഉത്തര്‍ പ്രദേശ് |
3758 (+94) |
1965(+92) |
86(+4) |
പ. ബംഗാള്‍ |
2290(+117) |
702(+90) |
207(+9) |
ആന്ധ്രാപ്രദേശ് | 2137(+48) | 1142(+86) |
47(+1) |
പഞ്ചാബ് |
1924(+10) |
200(+29) |
32 |
തെലങ്കാന | 1367(+41) | 939(+117) |
34(+2) |
ജമ്മുകശ്മീര്‍ | 971(+37) |
466(+11) |
10 |
കര്‍ണാടക |
959(+34) |
451(+18) |
33(+2) |
ബീഹാര്‍ |
953(+74) |
382 |
7(+1) |
ഹരിയാന | 793(+13) | 418(+76) |
11 |
ഒഡിഷ | 538(+101) | 143(+27) |
3 |
കേരളം |
535(+10) |
490 |
3 |
ചണ്ഡീഗണ്ഢ് | 191(+4) | 30 |
3 |
ഝാര്‍ഗണ്ഢ് | 177(+5) |
87(+8) |
3 |
ത്രിപുര |
154 | 2 |
0 |
അസ്സം |
80(+15) |
40 |
2 |
ഉത്തര്‍ഗണ്ഡ് | 72(+3) | 46 |
1 |
ഹിമാചല്‍ |
67(+1) |
35 |
3 |
ചത്തീസ്ഗണ്ഡ് |
59 |
55(+1) |
0 |
ലഡാക്ക് | 43(+1) |
21 |
0 |
പുതുച്ചേരി | 13(+1) | 9 |
1 |
മേഘാലയ |
13 |
11(+1) | 1 |
അന്തമാന്‍ |
33 | 33 |
|
ഗോവ | 7 | 7 |
|
മണിപ്പൂര്‍ | 2 | 2 | |
അരുണാചല്‍ | 1 |
1 | |
ദാദ്ര നഗര്‍ഹവേലി | 1 | ||
മിസോറാം |
1 |
||
നാഗാലാന്റ് |
1 |
||
ആകെ |
78055 (+3725) |
26400(+1946) | 2551(+136) |
ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം
ഇന്ത്യ
- ഇന്ത്യയിൽ 78,055 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനകം 136 പേർ മരണപ്പെട്ടു. 3725 പേർ പുതുതായി രോഗബാധിതരായി. രാജ്യത്തെ കൊറോണ ബാധിച്ച് മരിച്ചവർ 2551 ആയി. 26400 പേര്‍ രോഗവിമുക്തി നേടി. അതായത് മൂന്നിലൊരാള്‍. രോഗമുക്തി നിരക്ക് 32.82 ശതമാനം. മരണനിരക്ക് 3.2 ശതമാനം.
- രാജ്യത്താകെ ഇതുവരെ 1854250 കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് .351 സർക്കാർ ലബോറട്ടറികളിലും 140 സ്വകാര്യ ലബോറട്ടറി കളിലുമായാണ് നാളിതുവരെ ഇത്രയും പരിശോധനകൾ നടത്തിയത്.
- മഹാരാഷ്ട്രയിൽ 1495 പേർ പുതിയതായി രോഗബാധിതരായി, ആകെ രോഗബാധിതർ 26000 ലേക്ക്. 54 പേർ മരണപ്പെട്ടു. മുംബൈയിൽ മാത്രം രോഗബാധിതർ 15,747 ആയി.
ധാരാവി
- ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗികൾ 1000 കടന്നു. ബുധനാഴ്‌ച 66 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികൾ 1028 ആയി. മരണം 40.
- ഏപ്രിൽ നാലിനാണ് ചേരിയിലെ മുകുന്ദ് നഗറിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്‌തത്. 20 ദിവസംകൊണ്ട് രോഗികൾ 170 ആയി. 11 മരണവും. അടുത്ത 20 ദിവസംകൊണ്ട് രോഗികൾ 1000 കടന്നു.535 ഏക്കറിൽ സ്ഥിതിചെയ്യുന്ന ചേരിയിൽ 16 ലക്ഷം പേരാണ് താമസിക്കുന്നത്. രേഖകളില്ലാതെ 2.5 ലക്ഷം അതിഥിത്തൊഴിലാളികളുമുണ്ട്. 80 ശതമാനം വീടും 100 ചതുരശ്രയടിക്ക് താഴെയാണ് വലുപ്പം. ധാരാവിയില്‍ പൊതു ശൗചാലയങ്ങളാണുള്ളത്. ഒരെണ്ണം 200–-250 പേരാണ് ഉപയോഗിക്കുന്നത്. ഇതിനാൽ തന്നെ ശാരീരിക അകലമടക്കമുള്ളവ ഇവിടെ യാഥാർഥ്യമാകില്ല. നിലവിൽ ധാരാവിയിൽ മാത്രം 190 നിയന്ത്രിതമേഖലയാണുള്ളത്. ഈ പ്രദേശം മുഴുവൻ അടച്ചിരിക്കുകയാണ്. ഇത്രയും കർശന നിയന്ത്രണം നടപ്പാക്കിയിട്ടും രോഗികൾ വർധിക്കുന്നത് അധികൃതരെ ഭയപ്പെടുത്തുന്നു.
- രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മരണം 100 കടന്നു. ഇന്നലെ മാത്രം 20 പേർ മരിച്ചു.
-
തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ സംഖ്യ 9000 ആയി. തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറി മാർക്കറ്റില്‍നിന്നും രോഗം ബാധിച്ചവര്‍ 1800.
- മദ്ധ്യപ്രദേശിൽ 187പുതിയ കോവിഡ് ബാധിതർ.
- രാജസ്ഥാനിൽ പുതിയ കോവിഡ് രോഗികൾ 202 ആയി.
- കർണാടകത്തിൽ 34ഉം, തെലുങ്കാനയിൽ 41 ഉം പുതിയ കോവിഡ് രോഗികൾ
- പശ്ചിമ ബംഗാളിൽ പുതുതായി രോഗം ബാധിച്ചവർ 117
-
യുപിയിൽ 22 തടവുകാർക്ക് കോവിഡ്. ആഗ്ര സെൻട്രൽ ജയിലിലെ 11 പേർക്കും മൊറാദാബാദ് ജയിലിലെ 6 പേർക്കും താൽക്കാലിക ജയിലിലെ 5 പേർക്കുമാണ് രോഗം.
- കോവിഡ് ബാധിച്ച് പടിഞ്ഞാറൻ ഡൽഹിയിലെ ആർമി ബേസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31 വയസുള്ള സൈനികൻ ആത്മഹത്യ ചെയ്തു. സി ഐ എസ് എഫ് സേനയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. കൊൽക്കൊത്തയിൽ ബുധനാഴ്ച്ച 54 സി ഐ എസ് എഫ് സേനാംഗങ്ങൾക്ക് കോവിഡ് സ്ഥിരികരിച്ചു.
- ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലഭിച്ചത് 4,37,000 നിർദ്ദേശങ്ങൾ.
മെയ് 17ന് ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ ഡൽഹിയിൽ സ്വീകരിക്കേണ്ട തുടർ നടപടികൾ എന്ത് എന്ന കാര്യത്തിൽ പൊതുജനങ്ങളിൽ നിന്നും വിദഗ്ദരി ൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ച ഡൽഹി മുഖ്യമന്ത്രിക്ക് വാട്ട്സ്ആപ്പ് വഴി 4 ലക്ഷവും ഈ മെയിൽ വഴി 10,000 വും റിക്കാർഡ് ചെയ്ത സന്ദേശങ്ങളായി 27000 നിർദ്ദേശങ്ങളുമാണ് ഒരു ദിവസം കൊണ്ട് ലഭിച്ചത്. ലഭിക്കുന്ന മികച്ച നിർദ്ദേശങ്ങൾ ഡോക്ടർമാരുമായുംവിദഗ്ദരുമായും ചർച്ച ചെയ്ത് ഡൽഹി ഗവൺമെൻ്റിൻ്റെ നിർദ്ദേശങ്ങളായി കേന്ദ്ര ഗവൺമെൻ്റിന് സമർപ്പിക്കും. - ഐ സി എം ആർ സാമൂഹ്യ വ്യാപന സാദ്ധ്യത പരിശോധിക്കുന്നു. രാജ്യം നാലാംഘട്ട ലോക്ഡൗണിലേക്ക്.
- ഇന്ത്യയുടെ വ്യാവസായിക ഉറപ്പാദനം 16.7 ശതമാനം കുറഞ്ഞു. എട്ട് വർഷത്തിനിടെ ആദ്യമായാണ് നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുന്നത്
അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ പഠനം
- ലോക്ക് ഡൗണിനെ തുടർന്ന് നഗരമേഖലയിൽ 80 % പേർക്കും ഗ്രാമീണ മേഖയിൽ 58% പേർക്കും തൊഴിൽ നഷ്ടമായെന്നും, 74% പേർക്ക് കുറച്ച് ഭക്ഷണം മാത്രമേ ലഭിക്കുന്നുള്ളുവെന്നും അസിം പ്രേംജി യൂണിവേഴ്സിറ്റി സെൻ്റർ ഫോർ സസ്റ്റെയിനബിൾ ഡെവലപ്പ്മെൻ്റ് നേതൃത്വത്തിൽ ഏപ്രിൽ 13 മുതൽ മെയ് 9 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലെ നഗര, ഗ്രാമീണ മേഖലകളിൽ നടത്തിയ സാമ്പിൾ സർവ്വേ ഫലം വ്യക്തമാക്കുന്നു. 3970 പേരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. നഗര പ്രദേശത്തെ 43% ആളുകളും ഗ്രാമീണ മേഖലയിലെ 34% പേരും അവശ്യ ചെലവ് കൾക്കായി ലോക്ക് ഡൗൺ സമയത്ത് ലോൺ വാങ്ങുകയുണ്ടായിയെന്നും സർവ്വേ വ്യക്തമാക്കുന്നു. (cse.azimpremjiuniversity.edu.in)
-
അടച്ചുപൂട്ടലിന്റെ ഏറ്റവും വലിയ കെടുതി അനുഭവിക്കുന്ന രാജ്യത്തെ അസംഘടിതമേഖലാ തൊഴിലാളികള്‍ക്ക് ആശ്വാസം അകലെ. രാജ്യത്തെ 46.1 കോടി തൊഴിലാളികളിൽ 36.9 കോടിയും പണിയെടുക്കുന്നത് അസംഘടിതമേഖലയിലാണ്. 2018ലെ കണക്ക് പ്രകാരം ഇതില്‍ ഭൂരിപക്ഷവും അതിഥിത്തൊഴിലാളികളാണ്. രാജ്യത്തെ സമ്പദ്ഘടന താങ്ങിനിർത്തുന്നതിൽ പ്രധാനപങ്ക് അസംഘടിത തൊഴിലാളികൾക്കാണ്. കയറ്റുമതി അധിഷ്‌ഠിത വ്യവസായകേന്ദ്രങ്ങൾ, ഉൽപ്പാദന ഇടനാഴികൾ, സ്വർണ–-വജ്ര സംസ്‌കരണ മേഖല, കാർഷികോൽപ്പാദനം, തെരുവുവ്യാപാരം, ഇതര അസംഘടിതമേഖലയിൽ കുറെ വര്‍ഷമായി താൽക്കാലിക തൊഴിലാളികളുടെ എണ്ണം പെരുകി. പല സംസ്ഥാനങ്ങളും തൊഴിൽനിയമം മരവിപ്പിച്ചതോടെ ബഹുഭൂരിപക്ഷത്തിനും തൊഴിൽസുരക്ഷയോ സാമൂഹ്യ സുരക്ഷയോ ഇല്ല.
- ഇന്ന് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച തോട്കൂടി രാജ്യത്താകെ സി.ആർ പി.എഫിൽ കോവിഡ് സ്ഥിരീകരിച്ചവരുടെയെണ്ണം 247 ആയി ഉയർന്നു. ഇതിൽ 242 പേർ ഇപ്പോൾ ചികിൽസയിലാണ്. 4 പേർ രോഗമുക്തരായപ്പോൾ ഒരാൾ മരണപ്പെടുകയും ചെയ്തു.
- ബിഹാർ, ജാർഖണ്ഡ്, പഞ്ചിമ ബംഗാൾ, ഒഡിഷ, മധ്യപ്രദേശ്, ചത്തീസ്‌ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ജില്ലകളിലും കോവിഡ് പടരാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട്. രാജസ്ഥാനിലെയും മഹാരാഷ്ട്രയിലെയും സമീപ ജില്ലകളിലും രോഗം വരാൻ സാധ്യയുണ്ടെന്ന് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്വസ്‌തി നടത്തിയ പഠനത്തിൽ പറയുന്നു. കേരളം, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്‌മീർ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ജില്ലകളിൽ താരതമേന്യ രോഗസാധ്യത കുറവാണ്.
- ജനസാന്ദ്രത, നഗരവൽക്കരണം, ആരോഗ്യം, കൈകഴുകൽ പോലുള്ള ആരോഗ്യ, ശുചിത്വ നടപടികൾ തുടങ്ങി കാര്യങ്ങള്‍ രോഗവ്യാപനത്തെ സ്വാധീനിക്കുന്നു. ഉയർന്ന രോഗസാധ്യതയുള്ള ജില്ലകൾക്ക് മോശം സാമൂഹ്യ––സാമ്പത്തിക അവസ്ഥ, ദാരിദ്ര്യം, ദുർബലമായ ആരോഗ്യ സംവിധാനങ്ങൾ എന്നിവയാണുള്ളതെന്നും പഠനം പറയുന്നു. (swasti.org/covid19-response/)
കേരള മോഡൽ വീണ്ടും ഇന്ത്യക്കും ലോകത്തിനും മാതൃക: രാമചന്ദ്രഗുഹ
- കേരള മോഡൽ വീണ്ടും ഇന്ത്യക്കും ലോകത്തിനും മാതൃകയാവുകയാണെന്ന് പ്രമുഖ ചരിത്രകാരൻ രാമചന്ദ്രഗുഹ. കേരളവും അവിടത്തെ ജനങ്ങളും മറ്റുളളവരെ
പലതും പഠിപ്പിക്കുന്നുണ്ട്. കേരളത്തിൻ്റെ നന്മകൾ ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുകയാണെന്നും,ശാസ്ത്രം, സുതാര്യത ,അധികാര വികേന്ദ്രീകരണം, സാമൂഹിക സമത്വം എന്നിവയാണ് കേരളം അന്നും ഇന്നും നേടിയ വിജയത്തിൻ്റെ അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടി കാട്ടുന്നു. (www.ndtv.com)
കേരളം
കടപ്പാട് : dashboard.kerala.gov.in, covid19kerala.info
നിരീക്ഷണത്തിലുള്ളവര്‍ | 34447 |
ആശുപത്രി നിരീക്ഷണം | 494 |
ഹോം ഐസൊലേഷന്‍ | 33953 |
Hospitalized on 13-05-2020 | 168 |
ടെസ്റ്റുകള്‍ | നെഗറ്റീവ് | പോസിറ്റീവ് | റിസല്‍റ്റ് വരാനുള്ളത് |
39380 | 38509 | 534 | 337 |
ജില്ല | കേസുകള്‍ | സുഖം പ്രാപിച്ചവര്‍ | സജീവം | മരണം |
കാസര്‍കോട് | 182 |
178 | 4 | |
കണ്ണൂര്‍ | 119(+1) | 115 | 4 | |
മലപ്പുറം | 34(+3) | 23 | 10 | 1 |
കോഴിക്കോട് | 25(+1) | 24 | 1 | |
എറണാകുളം | 24 | 21 | 2 | 1 |
കോട്ടയം | 22(+1) | 20 | 2 | 1 |
കൊല്ലം | 20 |
18 | 2 | |
തൃശ്ശൂര്‍ | 15 |
13 | 2 | |
പാലക്കാട് | 16(+2) |
13 | 3 | |
വയനാട് | 13(+2) | 3 | 10 | |
പാലക്കാട് | 13 | 13 | ||
ഇടുക്കി | 24 | 24 | ||
പത്തനംതിട്ട | 17 | 17 | ||
തിരുവനന്തപുരം | 17 | 16 | 1 | |
ആലപ്പുഴ | 5 | 5 | ||
ആകെ | 534(+10) | 490 | 41 | 3 |
- സംസ്ഥാനത്ത് മെയ് 13ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്. അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
- സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 33,953 പേര്‍ വീടുകളിലും, 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 168 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 39,380 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 38,509 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4268 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4065 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
പുതിയ ഹോട്ട് സ്‌പോട്ടില്ല
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
KSSP DIALOGUE – അവതരണങ്ങള്‍ Youtube ല്‍ കാണാം
- ഡോ.കെ.എന്‍ ഗണേഷ് – കൊറോണക്കാലവും കേരളത്തിന്റെ ഭാവിയും
2. ഡോ. കെ.പി.എന്‍.ഗണഷ് – ജെന്റര്‍ പ്രശ്നങ്ങള്‍ കോവിഡുകാലത്തും ശേഷവും
3. പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണന്‍ – കോവിഡും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും
4. പ്രൊഫ.കെ.പാപ്പൂട്ടി – കൊറോണക്കാലവും ശാസ്ത്രബോധവും
5.റിവേഴ്സ് ക്വാറന്റൈന്‍ – ഡോ. അനീഷ് ടി.എസ്.
ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, ജയ്സോമനാഥന്‍, ജി. രാജശേഖരന്‍ എന്നിവര്‍ക്ക് കടപ്പാട്
- Coronavirus disease (COVID-2019) situation reports – WHO
- https://www.worldometers.info/coronavirus/
- https://covid19kerala.info/
- DHS – Directorate of Health Services, Govt of Kerala
- https://dashboard.kerala.gov.in/
- https://www.covid19india.org
- Department of Health & Family Welfare
- https://www.deshabhimani.com