Read Time:16 Minute

2020 ഏപ്രില്‍ 13 രാത്രി 11.30 വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
19,03,517
മരണം
1,18,372

രോഗവിമുക്തരായവര്‍

4,39,072

Last updated : 2020 ഏപ്രില്‍ 13 രാത്രി 11.30

1000 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം
യു. എസ്. എ. 574,138 22,960
സ്പെയിന്‍ 169,496 17,489
ഇറ്റലി 159,516 20,465
ഫ്രാൻസ് 136,779 14,967
ജര്‍മനി 128,092 3,038
യു. കെ. 88,621 11,329
ചൈന 82,160 3,341
ഇറാൻ 73,303 4,585
തുര്‍ക്കി 61,049 1,296
ബെല്‍ജിയം 30,589 3,903
നെതർലാൻഡ്സ് 26,551 2,823
സ്വിറ്റ്സെർലാൻഡ് 25,688 1,138
ബ്രസീല്‍ 22,720 1,270
ഇൻഡ്യ 9205 331
ആകെ 19,03,517 1,18,372
  • ആഗോളതലത്തിൽ 118,300 ൽ അധികം ആളുകൾ മരിക്കുകയും 439,000 പേർ സുഖം പ്രാപിക്കുകയും ചെയ്യ്തു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 19 ലക്ഷത്തിന് മുകളിലാണ്.
  • കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച മൂന്ന് രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ മരണനിരക്ക് കുറഞ്ഞുവരുന്നതായി റിപ്പോർട്ട്.
  • യുഎസില്‍ – 22,960 പേർ മരിച്ചു. കൊറോണ വൈറസ് ബാധിച്ച് യുഎസ് നാവികസേനയിലെ ഒരു നാവികൻ മരിച്ചു. കൊറോണ വൈറസ് ബാധിച്ച എയർ-ക്രാഫ്റ്റ് തിയോഡോർ റൂസ്‌വെൽറ്റിന് നിയോഗിക്കപ്പെട്ട നാവികരിൽ ആദ്യ മരണമാണിത്.
  • യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർഥന മാനിച്ച് ദക്ഷിണ കൊറിയ ചൊവ്വാഴ്ച 600,000 കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകൾ അമേരിക്കയിലേക്ക് അയയ്‌ക്കാൻ പദ്ധതി.
  • കൊറോണ വൈറസിനായി 18,000 ടെസ്റ്റുകൾ യുകെയിൽ 24 മണിക്കൂറിനുള്ളിൽ നടത്തിയതായും പ്രതിദിനം 100,000 ടെസ്റ്റുകൾ ലക്ഷ്യമിട്ട് രാജ്യം നല്ല പുരോഗതി കൈവരിച്ചതായും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. കോവിഡ് മൂലം യുകെയിൽ ആകെ 11,329 പേർ മരിച്ചു.സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 88,621 ആയി ഉയർന്നു.
  • സ്പെയിനിൽ കൊറോണ വൈറസിൽ നിന്നുള്ള മരണനിരക്ക് ഞായറാഴ്ചത്തെ 619 ൽ നിന്ന് 517 ആയി കുറഞ്ഞു, മൊത്തം മരണസംഖ്യ 17,489 ആയി.രാജ്യത്തെ മരണസംഖ്യ കുറയുന്നതിന്റെ ഫലമായി സ്പെയിൻ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കുറയ്ക്കുന്നു.
  • റഷ്യയിൽ 2,558 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് ദിവസേനയുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. മൊത്തം കേസുകളുടെ എണ്ണം 18,328 ആയി.
  • തുടർച്ചയായി അഞ്ച് ദിവസവും സ്ഥിരീകരിച്ച കേസുകളിൽ വർദ്ധനവ് കണ്ടതിന് തുടര്‍ന്ന് ജപ്പാനിലെ ഹോക്കൈഡോ ദ്വീപ് രണ്ടാമത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
  • ജർമ്മനിയിലെ കേസുകൾ 2,537 വർദ്ധിച്ച്,126 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യ്തു.
  • തുർക്കിയില്‍ 3 തടവുകാർ കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു. അഞ്ച് ജയിലുകളിലായി ആകെ 17 പ്രതികളാണ് വൈറസ് ബാധിച്ചത്. തുർക്കിയിൽ 57,000 ത്തോളം കോവിഡ് കേസുകളുണ്ട്, 1,200 പേർ മരിച്ചു.
  • കോവിഡിൽ നിന്ന് ഇറാനിൽ മരിച്ചവരുടെ എണ്ണം 4,585 ആയി ഉയർന്നു, ഒറ്റരാത്രികൊണ്ട് 111 മരണങ്ങൾ, ആകെ കേസുകളുടെ എണ്ണം 73,303.
  • കോവിഡിന്റെ 316 പുതിയ കേസുകൾ ഇന്തോനേഷ്യയില്‍ റിപ്പോർട്ട് ചെയ്യ്തു . രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,557 ആയി.26 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്യ്തു, ആകെ മരണസംഖ്യ 399 ആയി.
  • യുഎഇയിൽ കോവിഡ് 19 ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. 172 പേർകൂടി രോഗവിമുക്തരായി.
  • സൗദിയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 4934 ആയി. 24 മണിക്കൂറിനിടയിൽ 472 പുതിയ കേസുകള് റിപ്പോർട്ട് ചെയ്യ്തു.
  • കോവിഡ് 19 പ്രതിസന്ധി മൂലം എണ്ണ ഉൽപാദനം 10% കുറക്കാൻ തീരുമാനിച്ച് എണ്ണ ഉൽപാദക രാജ്യങ്ങൾ. പലരാജ്യങ്ങളിലും എണ്ണ വില കുത്തനെ താഴ്ന്നിരിക്കുകയാണ്.
  • ജയിലിലെ ഗാർഡുകളിൽ ഒരാൾക്ക് കൊറോണ രോഗലക്ഷണങ്ങളുണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് ഇന്തോനേഷ്യൻ ജയിലിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. തിങ്ങിനിറഞ്ഞ ജയിലുകളും ടെസ്റ്റുകളുടെ അഭാവവും അത് മൂലമുണ്ടാവുന്ന അരക്ഷിതാവസ്ഥയും ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളാണ്.
  • യഥാർത്ഥ ശത്രുവിനെ പ്രതിരോധിക്കണമെങ്കിൽ തോക്കുകൾ നിശബ്ദമാക്കേണ്ടതുണ്ടെന്ന അഭ്യർത്ഥനയുമായി ഐക്യരാഷ്ട്രസഭ. സിറിയ, യെമൻ, ഇറാഖ്, ലബനാൻ, പലസ്‌തീൻ, ഇസ്രായേൽ എന്നീ രാജയങ്ങളോടാണ് അടിയന്തരമായി വെടിനിർത്തൽ ആവശ്യപ്പെട്ടത്.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

 

ആകെ ബാധിച്ചവര്‍ :10453 (+1242)* (Covid19india.org

മരണം : 358 (+27)

ഇതേസമയം Ministry of Health and Family Welfare ന്റെ കണക്ക് ചുവടെ കൊടുക്കുന്നു. ഇവ തമ്മില്‍ വലിയ അന്തരമുണ്ട്. ഇന്ത്യയിലെ കൃത്യമായ കണക്കുകള്‍ ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ലഭ്യമാകുന്നില്ല എന്നതാണ് വാസ്തവം.

ഇന്ത്യ – അവലോകനം

  • ലോക്ക് ഡൗൺ പത്തൊമ്പതാം ദിവസമായ ഇന്നലെയും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. 24 മണിക്കൂറിനിടെ ആയിരത്തിലധികം പുതിയ രോഗികള്‍.
  • പതിനായിരത്തിരത്തിനുമുകളിലുള്ള കേസുകളില്‍ ആയിരത്തിലധികം പേര്‍ രോഗമുക്തിനേടി.
  • മഹാരാഷ്ട്രയിൽ മാത്രം ആകെ രോഗികളുടെ എണ്ണം 2300-നടുത്താണ്. ഡൽഹി 1500 കടന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലും ഒരു ദിവസം മാത്രം 300ലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
  • തമിഴ്നാട് 1100 കടന്നു. രാജസ്ഥാനിൽ 800 മുകളിൽ. മധ്യപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിൽ 500 നു മുകളിൽ രോഗികളുണ്ട്. ആന്ധ്രപ്രദേശ് കേസുകളുടെ എണ്ണം അഞ്ഞൂറിനോടടുക്കുന്നു.
  • മേഘാലയയില്‍ ഇന്നലെ ആദ്യത്തെ രോഗി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇനിയും ഒരു രോഗി പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു സംസ്ഥാനം സിക്കിം മാത്രം. സിക്കിമില്‍ പക്ഷെ ടെസ്റ്റുകളെന്തെങ്കിലും നടത്തിയതായും ഇതുവരെയും ഔദ്യോഗികമായി റിപ്പോർട്ടുകളില്ല.
  • ഇന്ത്യയിൽ കൊവിഡ് ഏറ്റവുമധികം ബാധിച്ച നഗരമാണ് മുംബൈ. അവിടെ 8 ആശുപത്രികളിലായി 119 ആരോഗ്യ പ്രവർത്തകരെയാണ് ഇതുവരെയും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്.
  • ലോകത്തെവിടെയും ആരോഗ്യപ്രവർത്തകർ രോഗബാധിതർ ആയിട്ടുണ്ട്. പക്ഷേ ഇത്രയും വലിയതോതിൽ ആരോഗ്യപ്രവർത്തകർ രോഗബാധിതരായതെല്ലാം സാമൂഹ്യവ്യാപനം നടന്ന രാജ്യങ്ങളിൽ മാത്രമാണ്.
  • മുംബൈയിലെ ധാരാവിയടക്കമുള്ള ചേരികളില്‍ കേസുകളുടെ എണ്ണം വലിയ അളവില്‍ കൂടുന്നുണ്ട്.
  • ഡല്‍ഹിയിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ക്യാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളടക്കമുള്ള വളരെ ജാഗ്രത ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗം വന്നാല്‍ വലിയതോതില്‍ പടരാനും മരണസാധ്യത കൂടുതലുള്ളതുമായ വിഭാഗങ്ങള്‍ ഒന്നിച്ചു താമസിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക മുന്‍കരുതല്‍ നടപടികള്‍ ഉണ്ടാകണം. ജയിലുകള്‍, മാനസികാരോഗആശുപത്രികള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ രോഗം പടരാതിരിക്കാനുള്ള അടിയന്തിര പദ്ധതി ഉണ്ടാക്കണം. ഇല്ലെങ്കില്‍ അത് വലിയ വീഴ്ച്ചയാകും. വിവിധ ലോകരാജ്യങ്ങളിലെ ഒന്നിച്ചുള്ള മരണങ്ങളുടെ അനുഭവങ്ങള്‍ നമ്മെ അതാണ് പഠിപ്പിക്കുന്നത്.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (ഏപ്രില്‍ 13)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം
1 മഹാരാഷ്ട്ര 2334(+352)
229
160(+11)
2 ഡല്‍ഹി 1510(+356) 31
28(+4)
3 തമിഴ്നാട് 1173(+98) 58
11
4 രാജസ്ഥാന്‍ 897(+93) 121
11
5 മധ്യപ്രദേശ് 614(+52) 51
50(+7)
6 തെലങ്കാന 592(+61) 103
17(+1)
7 ഗുജറാത്ത് 572(+56) 54
26(+2)
8 ഉത്തര്‍ പ്രദേശ്
558 (+75) 49
5
9 ആന്ധ്രാപ്രദേശ് 439(+19) 12
7
10 കേരളം 378 (+3) 198
2
11 ജമ്മുകശ്മീര്‍ 270(+25)
16
4
12 കര്‍ണാടക 247 (+15)
60
8(+2)
13 ഹരിയാന 196(+1) 51
3
15 പഞ്ചാബ് 176 (+6) 25
12
16 പ. ബംഗാള്‍ 152(+18) 29
7
1 7 ബീഹാര്‍ 66(+2) 28
1
18 ഒഡിഷ 55(+1) 13
1
19 ഉത്തര്‍ഗണ്ഡ് 35 7
0
20
ഹിമാചല്‍
32
12
2
21
ചത്തീസ്ഗണ്ഢ്
31
10
0
22
അസ്സം
30(+1)
  1
23
ഝാര്‍ഗണ്ഢ്
24(+5)
  2
24 ചണ്ഡീഗണ്ഢ് 21 7
0
25 ലഡാക്ക് 17 (+2)
12
0
26
അന്തമാന്‍
11
10 0
22 ഗോവ 7 5
0
23 പുതുച്ചേരി 1
0
24 ത്രിപുര 2 1
0
25 മണിപ്പൂര്‍ 2   0
26 അരുണാചല്‍ 1
  0
27 ദാദ്ര നഗര്‍ഹവേലി 1   0
28 മേഘാലയ
1 0
29
മിസോറാം
1
0
30
നാഗാലാന്റ്
1
0
ആകെ
10453
1193 358

 

കേരളം

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ മരണം
കാസര്‍കോട് 166
73
കണ്ണൂര്‍ 73(+2) 37
എറണാകുളം 24 15 1
മലപ്പുറം 20 10
പത്തനംതിട്ട 17 11
തിരുവനന്തപുരം 14 11 1
കോഴിക്കോട് 13 7
തൃശ്ശൂര്‍ 13 11
ഇടുക്കി 10 10
കൊല്ലം 9 2
പാലക്കാട് 8(+1) 4
ആലപ്പുഴ 5 2
വയനാട് 3
2
കോട്ടയം 3 3
ആകെ 373 198 2
  • കോവിഡ് 19 ബാധിച്ച 19 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 12 പേരുടേയും പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ 3 പേരുടെ വീതവും കണ്ണൂര്‍ ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 178 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 198 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.
    അതായത് കേരളത്തിലാകെ രോഗബാധിതരില്‍ 53% പേര്‍ രോഗവിമുക്തരായി.
  • സംസ്ഥാനത്ത് ഏപ്രില്‍13ന്  3 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെയാള്‍ വിദേശത്തുനിന്നും വന്നതാണ്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,12,183 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,11,468 പേര്‍ വീടുകളിലും 715 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 15,683 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 14,829 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
  • ഓരോ മലയാളിക്കും അഭിമാനിക്കാനും ആശ്വസിക്കാനും വക ഉള്ളപ്പോഴും ജാഗ്രത കൈ വിടരുത്.  ഇന്ത്യയിലെ തന്നെ വളരെ ചെറിയ ഒരു പ്രദേശം മാത്രമാണ് കേരളം. നമുക്ക് മാത്രമായി ഒരിക്കലും സുരക്ഷിതരായിരിക്കാനാകില്ല. നമുക്ക് മാത്രമായി നിലനിൽപ്പും ഇല്ല.ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും രോഗവ്യാപനം നടക്കുമ്പോൾ കേരളം റിസ്കിൽ തന്നെയാണ്.
  • നമ്മളിവിടെ സ്വയം ആശ്വസിക്കുമ്പോൾ, നമ്മുടെ സഹജീവികളെ, പ്രത്യേകിച്ചും ലോകമെമ്പാടുമുള്ള മലയാളികളെ മറന്നു പോവുകയുമരുത്. ഗൾഫ് നാടുകളിൽ ലക്ഷക്കണക്കിന് മലയാളികളാണ് ആശങ്കയോടെ കഴിയുന്നത്. അവരോടൊപ്പം മനസ്സുകൊണ്ട് നമ്മൾ ചേർന്നു തന്നെ നിൽക്കണം.
  • ഒപ്പം നമ്മളിവിടെ തുടർന്നുപോന്ന ശാസ്ത്രീയമായ പ്രതിരോധപ്രവർത്തനങ്ങൾ യാതൊരുവിധ അയവുമില്ലാതെ തുടരേണ്ടതുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കണം. കൈകൾ ഇടയ്ക്കിടെ ഇവിടെ സോപ്പിട്ട് കഴുകുന്നതും അനാവശ്യമായി മുഖത്ത് സ്പർശിക്കുന്ന ശീലം ഒഴിവാക്കുന്നതും നമ്മുടെ നിത്യജീവിതത്തിലെ തന്നെ ഭാഗമാകണം.

എല്ലാവര്‍ക്കും വിഷു ആശംസകള്‍, അംബേദ്കര്‍ ജയന്തി ആശംസകള്‍.


ഡോ.യു നന്ദകുമാര്‍, ഡോ.കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത്, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. https://www.worldometers.info/coronavirus/
  2. Novel Coronavirus (2019-nCoV) situation reports-WHO
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://www.covid19india.org
  6. who-s-director-general-calls-on-g20-to-fight-unite-and-ignite-against-covid-19
  7. Infoclinic – Daily Review
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post നൂറുകാലും പഴുതാരയും
Next post കോവിഡ് നിയന്ത്രണത്തോടൊപ്പം ഗവേഷണവും കേരളത്തില്‍
Close