Read Time:19 Minute

2020 മെയ് 11 രാവിലെ വരെ ലഭ്യമായ കണക്കുകൾ

ആകെ ബാധിച്ചവര്‍
4,179,861
മരണം
283,850

രോഗവിമുക്തരായവര്‍

1,490,550

Last updated : 2020 മെയ് 11 രാവിലെ 7 മണി

ഭൂഖണ്ഡങ്ങളിലൂടെ

വന്‍കര കേസുകള്‍ മരണങ്ങള്‍ 24 മണിക്കൂറിനിടെ മരണം
ആഫ്രിക്ക 65,752 2301 +69
തെക്കേ അമേരിക്ക 310070 16384 +467
വടക്കേ അമേരിക്ക 1,496,765 89,987 +1,136
ഏഷ്യ 668,733 22,189 +338
യൂറോപ്പ് 1,628,576 152,740 +975
ഓഷ്യാനിയ 8,539 118

2500 നു മുകളിൽ മരണം നടന്ന രാജ്യങ്ങള്‍

രാജ്യം ബാധിച്ചവർ മരണം ഭേദമായവര്‍
ടെസ്റ്റ് /1M pop*
യു. എസ്. എ. 1,367,638 80,787 256,336 28,533
സ്പെയിന്‍ 264,663 26,621 176,439 52,781
യു.കെ. 219,183 31,855 26,829
ഇറ്റലി 219,070 30,560 105,186 42,439
ഫ്രാൻസ് 176,970 26,380 56,217 21,213
ജര്‍മനി 171,879 7,569 144,400 32,891
ബ്രസീല്‍ 162,699 11,123 64,957 1,597
തുര്‍ക്കി 138,657 3,786 92,691 16,251
ഇറാന്‍ 107,603 6,640 86,143 6,985
ചൈന 82,918 4,633 78,144
കനഡ 68,848 4,870 32,096 30,099
ബെല്‍ജിയം 53,081 8,656 13,642 48,846
നെതര്‍ലാന്റ് 42,627 5,440 14,857
സ്വീഡന്‍ 26,322 3,225 4,971 14,704
മെക്സിക്കോ 35,022 3,465 21,824 994
ഇന്ത്യ 67,161 2,212 20,969 1,166
ആകെ
4,179,861
283,850 1,490,550

*10 ലക്ഷം ജനസംഖ്യയി,ല്‍ എത്രപേര്‍ക്ക് ടെസ്റ്റ് ചെയ്തു

ലോകം

  • ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കവിഞ്ഞു. രണ്ടര 2.8 ലക്ഷത്തിലേറെ പേരാണ് ലോകത്തെമ്പാടും ഇതിനോടകം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 14 ലക്ഷം കടന്നു.
  • കോവിഡ്‌ : ചൈനയിലും ദക്ഷിണ കൊറിയയിലും രോഗികൾ കൂടി; ചൈനയിൽ പുതിയതായി 14 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.
  • അമേരിക്കയില്‍ മാത്രം 13 ലക്ഷത്തിലേറെ ആളുകള്‍ക്ക് ഇതിനോടകം കൊവിഡ് 19 ബാധിച്ചിട്ടുണ്ട്. നിലവിലെ കണക്കുകള്‍ അനുസരിച്ച് എണ്‍പതിനായിരത്തോളം അമേരിക്കക്കാരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുള്ളത്.
  • യുകെയിൽ കൊറോണ വൈറസ് മരണങ്ങൾ 31,800 കവിഞ്ഞു. സ്പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറയുന്നു.
  • 2 ലക്ഷം കേസുകൾ റഷ്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 0.9% മാത്രം. അതുവരെ മരിച്ചത് 1723 പേര്‍.
  • സ്‌പെയിനിൽ രേഖപ്പെടുത്തുന്ന കൊറോണ വൈറസ് മരണങ്ങളുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും   300 ൽ താഴെയാണ്.
  • പാക്കിസ്ഥാനില്‍ ആകെ കേസുകള്‍ 30941 പിന്നിട്ടു. 667 മരണങ്ങള്‍

ദക്ഷിണ കൊറിയ

  • ലോകത്തെ പിടിച്ചുലച്ച കോവിഡ്‌–-19നെ അതിജീവിച്ച്‌ സാധാരണജീവിതത്തിലേക്ക്‌ തിരികെവരികയാണ്‌  ദക്ഷിണ കൊറിയ. ഫെബ്രുവരി 15 മുതൽ ദിവസവും ശരാശരി മുന്നൂറോളം കേസാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. ഫെബ്രുവരി അവസാനത്തോടെ ചൈന കഴിഞ്ഞാൽ ഏറ്റവുമധികം രോഗികളുള്ള രാജ്യമായി ദക്ഷിണ കൊറിയ മാറി. എന്നാൽ, കൃത്യമായ ഇടപെടലിലൂടെ രോഗികളുടെ എണ്ണവും മരണനിരക്കും കുറച്ചുകൊണ്ടുവരാൻ പിന്നീട്‌ കഴിഞ്ഞു. ദക്ഷിണ കൊറിയയിൽ ഇന്നലെ 34 പേർക്കാണ്‌ പുതിയതായി രോഗം സ്ഥിരീകരിച്ചത്‌. ഇവിടെ ഒരു മാസത്തിനിടെ ആദ്യമായാണ്‌ പുതിയ രോഗികൾ മുപ്പതിലധികം ആയത്‌. ദക്ഷിണകൊറിയയില്‍ ഒരു ഘട്ടത്തിൽ പുതിയ രോഗബാധ ഒറ്റ അക്കത്തിലേക്ക്‌ താണിരുന്നു. എന്നാൽ, ക്ലബ്ബുകളിൽ പോവുന്നവരിൽനിന്നും മറ്റും രോഗം പരക്കുകയായിരുന്നു. തുടർന്ന്‌ തലസ്ഥാനമായ സോളിൽ നിശാ ക്ലബുകളും ബാറുകളും തുറക്കുന്നത്‌ വിലക്കി.

കോവിഡ്- 19: സ്ഥിതിവിവരക്കണക്ക് – ഇന്ത്യ

വെബ്സൈറ്റിലെ സ്ഥിതി വിവരം

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തെയും രോഗബാധ – സ്ഥിതിവിവരം (മെയ് 11 രാവിലെ)

അവലംബം : covid19india.org പ്രകാരം

സംസ്ഥാനം ബാധിച്ചവർ സുഖപ്പെട്ടവര്‍
മരണം
മഹാരാഷ്ട്ര 22171(+1943)
4199(+399)
832(+53)
ഗുജറാത്ത്
8195(+398)
2545(+454)
493(+21)
തമിഴ്നാട് 7204(+669)
1959(+135)
47(+3)
ഡല്‍ഹി 6923(+381) 2069(+49)
73(+5)
രാജസ്ഥാന്‍
3814(+106)
2241(+79)
108(+2)
മധ്യപ്രദേശ്
3614(+157)
1676(+196)
215(+4)
ഉത്തര്‍ പ്രദേശ്
3467 (+94)
1653(+154)
79(+5)
ആന്ധ്രാപ്രദേശ് 1980(+50) 925(+38)
45(+1)
പ. ബംഗാള്‍
1939(+153
417(+45)
185(+14)
പഞ്ചാബ്
1823(+61)
166(+9)
28(+1)
തെലങ്കാന 1132(+10) 727(+34)
31
ജമ്മുകശ്മീര്‍ 861(+25)
383(+15)
9
കര്‍ണാടക
848(+54)
422(+36)
31(+1)
ഹരിയാന
703(+28)
300(+10)
9
ബീഹാര്‍ 696(+85) 354(+36)
6(+1)
കേരളം
513(+7)
489(+4)
3
ഒഡിഷ 377(+25) 68
3(+1)
ഝാര്‍ഗണ്ഢ് 154(+22)
41(+4)
3
ചണ്ഡീഗണ്ഢ് 173(+4) 36
3(+1)
ത്രിപുര
151(+16) 2
0
ഉത്തര്‍ഗണ്ഡ് 68(+1) 46
1
അസ്സം
62
35
1
ചത്തീസ്ഗണ്ഡ്
59
49(+6)
0
ഹിമാചല്‍
55(+3)
35
3
ലഡാക്ക് 42
21(+3)
0
പുതുച്ചേരി 12(+2) 8(+2)
0
മേഘാലയ
13
10 1
അന്തമാന്‍
33 33
 
ഗോവ 7 7
മണിപ്പൂര്‍ 2 2
അരുണാചല്‍ 1
1
ദാദ്ര നഗര്‍ഹവേലി 1
മിസോറാം
1
നാഗാലാന്റ്
1
ആകെ
67161 (+4296)
20969(+1668) 2212(+111)

ഇന്ത്യയുടെ സോണ്‍ തിരിച്ചുള്ള ഭൂപടം

ഇന്ത്യ

  • ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 67161 ആയി. മരണസംഖ്യ 2212ലെത്തി.
    20,969 പേർ രോഗമുക്തരായി.
  • മഹാരാഷ്ട്രയിൽ രോഗ ബാധിതർ – 22171 ആയി. പുതിയ രോഗികൾ 1943 പേർ,
    കഴിഞ്ഞ 24 മണിക്കൂറിനകം 53 പേർ മരണപ്പെട്ടു. മുംബൈയിൽ മാത്രം 875 പേരെ പുതുതായി രോഗം ബാധിച്ചു. മുംബൈയിൽ ഇന്നലെ ഒരു പോലിസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. ധാരാവിയിൽ പുതുതായി 26 പേർക്ക് രോഗം സ്ഥിരീകരിച്ചു.
  • മഹാരാഷ്ട്രയിലിത് വരെയായി 774 പോലീസുകാർക്ക് രോഗം ബാധിച്ചു.
  • തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ കോവിഡ്പോസിറ്റീവ് രോഗികളുടെ എണ്ണം 600 കടന്നു.
  • ഉത്തര പ്രദേശിൽ കോവിഡ് ബാധിതരുടെ എണ്ണം 3467 ആയി.
  • എയർ ഇന്ത്യയിൽ 5 പൈലറ്റുമാർ രോഗബാധിതരായി
  • ഔറംഗാബാദ് റയിൽ അപകടത്തിന് ശേഷം വീണ്ടും ദുരന്തം. മാങ്ങ നിറച്ച ട്രക്കുമായി പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് അതിൽ ഒളിച്ച് യാത്ര ചെയ്തിരുന്നവരിൽ 5. തൊഴിലാളികൾ മരിച്ചു.11 പേർക്ക് പരിക്കേറ്റു
    മദ്ധ്യപ്രദേശിലെ നരസിംഹപ്പൂർ ജില്ലയിൽ പാഠാ ഗ്രാമത്തിലാണ് സംഭവം. ഹൈദരാബാദിൽ നിന്നും ഉത്തര പ്രദേശിലുള്ള തങ്ങളുടെ ജന്മനാട്ടിലേക്കള്ള യാത്രയിലായിരുന്നു.
  • തീവണ്ടി സർവീസുകൾ നാളെ മുതൽ -തീവണ്ടി സർവീസുകൾ നാളെ മുതൽ വിണ്ടും തുടങ്ങുന്നു. ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരം വരെ 15 കേന്ദ്രങ്ങളിലേക്ക് സർവീസുകൾ. ടിക്കറ്റ് ബുക്കിങ്ങ് ഇന്ന് 4 മണി മുതൽ ഓൺലൈനിൽ.
  • UAE യിലെ കോ വിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യയിൽ നിന്നും 88 നഴ്സ് മാർ യുഎഇയിലെത്തി. ആസ്റ്റർ ഡി.എം.ഹെൽത്ത് കെയർ ഹോസ്പിറ്റലിൽ
    ജോലി ചെയ്യുന്ന കേരളം, കർണ്ണാടകം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലുള്ള നഴ്സ് മാരാണ് ആദ്യ ബാച്ചിൽ ഉള്ളത്.
  • രോഗലക്ഷണമില്ലാത്തവരെ മാത്രമെ സ്റ്റേഷനിലേക്ക് കടത്തിവിടു, യാത്രക്കാർ മുഖാവരണം ധരിക്കണം. യാത്രക്ക് മുന്നോടിയായി ശരീരോഷ്മാവ് പരിശോധിക്കും.
  • ലോകപ്രശസ്ത ചരിത്രകാരൻ ഹരിശങ്കർ വാസുദേവൻ കോവിഡ് 19 രോഗത്തെ തുടർന്ന് കൊൽക്കത്തയിൽ അന്തരിച്ചു ,68 വയസ്സായിരുന്നു.
  • 440 മലയാളികളടക്കം 698 യാത്രക്കാരുമായി മാലി ദ്വീപിൽ നിന്ന് ‘ജലാശ്വ’ കപ്പൽ കൊച്ചിയിലെത്തി.
    കോവിഡ് പരിശോധനക്കുള്ള ഇന്ത്യൻ നിർമ്മിത കിറ്റ് പൂണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു.ഒരേ സമയം 90 സാംപിൾ പരിശോധിക്കാം. പരിശോധനക്ക് രണ്ടര മണിക്കൂർ മതി.
  • രാജ്യത്തെ മൂന്നാം ഘട്ട ലോക് ഡൗൺ അവസാനിക്കാനിരിക്കെ. രാജ്യത്തെ കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ച് ചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ലോക്ക് ഡൗണിൽ വരുത്തേണ്ട ഇളവുകൾ , സാമ്പത്തിക രംഗത്തെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ എന്നിവ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യും –
  • ഡൽഹിയിൽ സ്ഥിരീകരിച്ച കോവിഡ് 19 കേസുകളിൽ 75 ശതമാനവും രോഗലക്ഷണങ്ങൾ കാണിക്കാത്തവയോ നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവയോ യായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ .
  • രാജ്യത്താകെ ഇതുവരെ 16,09,037 കോവിഡ് ടെസ്റ്റുകൾ നടത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് . 343 സർക്കാർ ലബോറട്ടറികളിലും 129 സ്വകാര്യ ലബോറട്ടറി കളിലുമായാണ് നാളിതുവരെ ഇത്രയും പരിശോധനകൾ നടത്തിയത്‌. ഇന്ത്യയിലെ റിക്കവറിറേറ്റ് ഏപ്രിൽ ആദ്യവാരത്തിലെ 10% ൽ നിന്നും 30.75% ആയി ഉയർന്നുവെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.

കേരളം

കടപ്പാട് : dashboard.kerala.gov.in, covid19kerala.info

നിരീക്ഷണത്തിലുള്ളവര്‍ 26712
ആശുപത്രി നിരീക്ഷണം 362
ഹോം ഐസൊലേഷന്‍ 26350
Hospitalized on 7-05-2020 135

 

ടെസ്റ്റുകള്‍ നെഗറ്റീവ് പോസിറ്റീവ് റിസല്‍റ്റ് വരാനുള്ളത്
37464 36630  512  322

 

ജില്ല കേസുകള്‍ സുഖം പ്രാപിച്ചവര്‍ സജീവം മരണം
കാസര്‍കോട് 178
178
കണ്ണൂര്‍ 118 115 3
മലപ്പുറം 27 23 3 1
എറണാകുളം 24 21 2 1
കൊല്ലം 20
17 3
തൃശ്ശൂര്‍ 15
13 2
വയനാട് 10 3 7
പാലക്കാട് 13 13
ഇടുക്കി 24 24
പത്തനംതിട്ട 17 17
കോട്ടയം 20 20
തിരുവനന്തപുരം 17 16 1
കോഴിക്കോട് 24 24
ആലപ്പുഴ 5 5
ആകെ 512 489 20 3
  • സംസ്ഥാനത്ത് മെയ് 11 ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലയിലുള്ളവര്‍ ഏഴാം തീയതി അബുദാബിയില്‍ നിന്നും വിമാനത്തില്‍ വന്നവരാണ്. വയനാട് ജില്ലയിലെ 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയിലുള്ള ഒരാളും എറണാകുളം ജില്ലയിലുള്ള ഒരാളും ചെന്നൈയില്‍ നിന്നും വന്നതാണ്.
  • അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ല കോവിഡ് മുക്ത ജില്ലയായി മാറി. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
  • സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

പുതിയ ഹോട്ട് സ്‌പോട്ടുകളില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസ ഹോം ക്വാറൻ്റൈൻ നിർബന്ധം.വീട്ടിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയാം.

ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ

  • ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കും.
  • രോഗലക്ഷണങ്ങൾ കണ്ടാൽ തുടർ പരിശോധനകൾക്കും ചികിൽസയ്ക്കുമായി കോവിഡ് ആശുപത്രിയിലേക്ക്
  • പി.സി.ആർ ടെസ്റ്റ് നെഗറ്റീവുകയോ രോഗലക്ഷണം ഇല്ലാതിരിക്കുകയോ ചെയ്താൽ 14 ദിവസം വീട്ടിൽ നിർബന്ധിത നിരീക്ഷണം
  • നിരീക്ഷണത്തിനിടയിൽ രോഗലക്ഷണം കണ്ടാൽ അവരെ പി.സി.ആർ പരിശോധനക്ക് വിധേയമാക്കി തുടർ ചികിൽസ നൽകും.
  • വീട്ടിൽ പ്രത്യേകമായി ഒരു മുറി ബാത്ത് റൂം സൗകര്യത്തോടെയുള്ളവരെ മാത്രമേ വീട്ടിൽ ക്വാറൻ്റെനിൽ ഇരിക്കാൻ അനുവദിക്കൂ യുള്ളൂ. സൗകര്യങ്ങൾ മാർഗ്ഗരേഖ പ്രകാരം ഉണ്ടോയെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ടീം പരിശോധിച്ച് ഉറപ്പ് വരുത്തും.
  • വീട് കളിൽ മാനദണ്ഡങ്ങൾ പാലിച്ച് ക്വാറൻ്റെനിലിരിക്കാൻ സൗകര്യമില്ലാത്തവർക്ക് പണം കൊടുത്ത് ഉപയോഗിക്കാവുന്ന ഹോട്ടൽ ക്വാറൻ്റൈൻ സൗകര്യമോ സർക്കാർ ഏർപ്പെടുത്തുന്ന ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറ ൻൈറൻ സൗകര്യമോ ഉപയോഗിക്കാവുന്നതാണ്.
  • വീടുകളിൽ ക്വാറൻ്റെെനിൽ കഴിയുന്നവർ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് ക്വാറൻ്റെ നിലിരുന്നു കൊള്ളാമെന്ന് സമ്മതപത്രം നൽകണം
  • ക്വാറന്റൈനിലുള്ള വ്യക്തി ആരോഗ്യം തദ്ദേശ സ്വയംഭരണം പോലീസ് എന്നി വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരടങ്ങുന്ന ഒരു സംഘത്തിൻ്റെ സമ്പൂർണ്ണ നിരീക്ഷണത്തിലായിരിക്കും.
  • ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ പ്രായമായ അംഗങ്ങളുമായോ രോഗമുള്ളവരുമായോ കുട്ടികളുമായോ യാതൊരു സമ്പർക്കവും പുലർത്താൻ പാടില്ല
  • മാനദണ്ഡങ്ങൾ ലംഘിച്ചാൽ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് വ്യവസ്ഥകൾ അനുസരിച്ച് നടപടികൾ സ്വീകരിക്കുന്നതും. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റെെനിലേക്ക് മാറ്റുന്നതുമാണ്.

കോവിഡുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച 50ലധികം വരുന്ന ഫേസ്ബുക്ക് ലൈവ് അവതരണങ്ങള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക


ഡോ.യു. നന്ദകുമാര്‍, ഡോ. കെ.കെ.പുരുഷോത്തമന്‍, നന്ദന സുരേഷ്, സില്‍ന സോമന്‍, ശ്രുജിത്ത് , ജയ്സോമനാഥന്‍, എന്നിവര്‍ക്ക് കടപ്പാട്

അവലംബം:

  1. Coronavirus disease (COVID-2019) situation reports – WHO
  2. https://www.worldometers.info/coronavirus/
  3. https://covid19kerala.info/
  4. DHS – Directorate of Health Services, Govt of Kerala
  5. https://dashboard.kerala.gov.in/
  6. https://www.covid19india.org
  7. https://www.deshabhimani.com
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കോവിഡ്-19 : ഊഹക്കണക്കിലെ പിഴവുകൾ
Next post ആഫ്രിക്കൻ പന്നിപ്പനി ഇന്ത്യയിലുമെത്തി – സംസ്ഥാനത്തും കരുതൽ
Close