ഡോ. കെ.കെ.പുരുഷോത്തമന്‍
60 വയസ്സിന് മുകളിലുള്ളവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗം അങ്ങോട്ട് പകർന്നു കൊടുക്കരുത് എന്നത് പോലെ തന്നെ കൂടുതൽ സാധ്യത ഉള്ളവർക്ക് പകർന്നു കിട്ടരുത് എന്ന രീതിയിൽ ഉള്ളൊരു ശ്രദ്ധയും വേണം. അവിടെയാണ് റിവേഴ്സ് ഐസൊലേഷന്റെ പ്രസക്തി.
നിലവില്‍ പിന്തുടരുന്ന പ്രതിരോധ കാര്യങ്ങളില്‍, അതിന്റെ ഊന്നലില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് നാം ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലും നടന്ന മരണങ്ങള്‍ നോക്കിയാല്‍ പ്രായമായവരില്‍ തന്നെയാണ് മരണസംഖ്യ കൂടുതലായുള്ളത് എന്നു കാണാം. അതുകൊണ്ടു തന്നെ പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു കാര്യം തന്നെയാണ് നമ്മുടെ വയോജനങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണം എന്നത്. അവര്‍ക്ക് അസുഖം പകരാതെ നോക്കണം എന്നുള്ളത്.നമ്മള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രീതിയില്‍ ഇക്കാര്യത്തിന് തന്നെയാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. 85 ശതമാനത്തോളം പേര്‍ക്ക് അസുഖം വന്ന് ഏതാനും നാളുകള്‍ കൊണ്ട് മാറിപ്പോകുകയും അവര്‍ക്ക് ഹേര്‍ഡ് ഇമ്യൂണിറ്റി കൈവരികയും ചെയ്യും എന്നതാണ് യാഥാർഥ്യം. പക്ഷെ, അതിനിടയിൽ ഉയര്‍ന്ന അപായ സാധ്യതയുള്ള 15 ശതമാനം വരുന്ന വയോജനങ്ങൾക്ക് രോഗം ബാധിയ്ക്കാതെ നോക്കണം. മൂന്നരക്കോടി ജനങ്ങളുടെ 15 ശതമാനം എന്നത് വലിയൊരു സംഖ്യയാണ്.
15 ശതമാനം വരുന്ന വയോജനങ്ങളെ രക്ഷിക്കാൻ ആവുന്ന വിധത്തില്‍ ശരിയായ രീതിയില്‍ തന്നെയാണോ നമ്മള്‍ ഇപ്പോള്‍ പോകുന്നത് എന്ന് പരിശോധിക്കണം. ഇപ്പോള്‍ ഒരു ലക്ഷത്തി നാല്‍പ്പതിനായിരത്തോളം ആളുകളെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തു.
- അവരില്‍ നിന്ന് മറ്റൊരാളിലേക്ക് അസുഖം പകരാതിരിക്കാന്‍ വേണ്ട മുൻകരുതലുകൾ എന്തൊക്കെ വേണം എന്ന ഉപദേശങ്ങള്‍ നല്‍കി അവരെ പറഞ്ഞയച്ചിരിക്കുകയാണ്. ഇപ്പൊള്‍ മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് വരുന്നത് ഏറെക്കൂറെ കുറഞ്ഞിരിക്കുന്നു.
- രോഗിയുമായി ബന്ധമുണ്ടായി എന്നു സംശയിക്കുന്നവരെയാണ് അവരുടെ സ്വന്തം വീടുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വീട്ടിലുള്ളവർ പൊതുവായി ഒന്നും ഉപയോഗിക്കരുത്, പ്രത്യേക താമസം” തുടങ്ങിയ ഉപദേശം അവര്‍ക്ക് കൊടുത്തിട്ടുണ്ട്. അത് എല്ലാവരോടും ഒരേ രീതിയിലാണ് പറഞ്ഞിട്ടുള്ളത്.
- ക്വാറന്റൈനില്‍ ഉള്ള ആളുകളുടെ ചില ഡാറ്റ കൂടി ചോദിച്ചറിയേണ്ടതുണ്ട്. അവരുടെ പ്രായം അറുപത് വയസ്സിന് മുകളിലോ താഴെയോ?
- അറുപത് വയസ്സിന് മുകളിലാണെങ്കില്‍ അവര്‍ക്കുള്ള മറ്റ് അസുഖങ്ങള്‍ എന്തൊക്കെ ?
- ഇപ്പോള്‍ ക്വാറന്റൈനില്‍ ഉള്ളവരിലും ഇനി വെക്കാനുദ്ദേശിക്കുന്നവരിലും ഹൃദയ സംബന്ധമായതോ ശ്വാസകോശവുമായി ബന്ധപ്പെട്ടതോ ആയ അസുഖങ്ങള്‍ ഉണ്ടോ?
സന്നദ്ധസേനയിലെ അംഗങ്ങള്‍ക്ക് വീടുകളില്‍ 60 വയസ്സിനുമുകളിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ ആശാവര്‍ക്കര്‍മാരുടെയും വാര്‍ഡു മെമ്പര്‍മാരുടെയോ മറ്റാളുകളുടെയോ സഹായം തേടാം. ഈ വിവരങ്ങള്‍ ശേഖരിക്കണം. പ്രായാധിക്യമുള്ളവരും റിസ്ക്ക് സ്ട്രാറ്റിഫിക്കേഷന്‍ ആയവരും ആരെന്നു നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. കാരണം അവരുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേകിച്ചു കൂടുതൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോയെന്ന് നോക്കണം. അത് വിദഗ്ദര്‍ തീരുമാനിക്കട്ടെ.
വയോജനങ്ങളിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വയോജനങ്ങള്‍ രോഗം വരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നത് പ്രധാനമാണ്. ഒരു മുപ്പത്തി നാലായിരം പേരെ ക്വാറന്റൈന്‍ ചെയ്ത വീടുകളില്‍പ്പെട്ട 10 ശതമാനം വീടുകളിൽ 60 വയസ്സിന് മുകളിലുള്ള ആളുകള്‍ ഉണ്ടാകാം. അങ്ങനെ അല്ലാത്തവർക്ക് ( 90 ശതമാനം ആളുകൾക്ക് ) പൊതുവായ ജാഗ്രത പാലിക്കാനുള്ള നിര്‍ദ്ദേശം മതിയാകും. അതു കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പാക്കണം. 10 ശതമാനം വരുന്ന ഈ വയോജനങ്ങളുള്ള വീടുകളില്‍ ആണ് പ്രത്യേക ശ്രദ്ധയും കരുതലും വേണ്ടത്. റിവേഴ്സ് ഐസോലേഷന്‍ പ്രത്യേകം ശ്രദ്ധിക്കണം.
റിവേഴ്സ് ഐസോലേഷന്‍ അറിയേണ്ട കാര്യങ്ങള്‍ – ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക