Read Time:18 Minute

ശാസ്ത്രകേരളം മാസികയിൽ കഴിഞ്ഞ ഒരു വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന സമഗ്ര ലൈംഗിക വിദ്യാഭ്യാസ പംക്തിയിൽ നിന്നും ഒരു അധ്യായം വായിക്കാം

ശാരദട്ടീച്ചർ ക്ലാസ് തുടർന്നു.

“അവസാനമായി നമുക്ക് “കൺസെന്റ് അഥവാ “സമ്മതം’ എന്താണ് എന്ന് നോക്കാം. ആരതി പറയു എന്താ കൺസെന്റ്?”

“നമ്മൾ മറ്റൊരാൾക്ക് എന്തെങ്കിലും കാര്യത്തിന് അനുവാദം കൊടുക്കുന്നതല്ലേയത്? ഇവിടെ എങ്ങനെയാ ഉദ്ദേശിക്കുന്ന ടീച്ചറോ ആരതി ചോദിച്ചു.

പറഞ്ഞു തരാം. ശാരദട്ടീച്ചർ തുടർന്നു. “ഒരാളുടെ വ്യക്തിഗത സ്ഥലത്ത് (Personal space) എന്ത് ചെയ്യാനും അയാളുടെ സമ്മതം എപ്പോഴും നിർബന്ധമാണ്. സമ്മതം ഇല്ലാതെ ചെയ്യുന്ന എല്ലാം അതിക്രമമാണ് (Violence). ഒരു ഉദാഹരണം പറയാം. ഞാൻ എന്റെ മകളുടെ റൂമിലേക്ക് കടക്കുമ്പോൾ വാതിലിൽ തട്ടി സമ്മതം ചോദിച്ചാണ് അകത്ത് കയറുന്നത്. ആ മുറി അവളുടെ സ്വന്തം ഇടമാണ്. അവിടെ ആർക്കൊക്കെ എപ്പോഴെല്ലാം പ്രവേശിക്കാം എന്ന് അവളാണ് തീരുമാനിക്കുന്നത്. ഭാവിയിൽ വലിയ വലിയ തീരുമാനങ്ങൾ എടു ക്കാനുള്ള പരിശീലനം കൂടിയാണ് ഇതിലൂടെ അവൾ നേടുന്നത്. അതേപോലെ വിരുന്നുകൾക്ക് ഞങ്ങൾ ഒന്നിച്ചുപോകുമ്പോൾ ഏത് വസ്ത്രം ധരിക്കണം എന്ന് അവൾ തന്നെയാണ്

സ്വയം തീരുമാനിക്കുന്നത്. എന്നോട് അഭിപ്രായം ചോദിച്ചാൽ ഞാൻ മറുപടി പറയാറുണ്ട്. കാരണം, അവളുടെ വസ്ത്രം അവളുടെ വ്യക്തിപരമായ കാര്യമാണ്. ഇനിയും ഇതുപോലെ ഒരുപാട് ഉദാഹ രണങ്ങൾ നിങ്ങൾക്ക് കണ്ടുപിടിക്കാം. ഫോൺ നോക്കുമ്പോൾ അതിലേക്ക് ഒളിഞ്ഞുനോക്കുന്ന കൂട്ടുകാരുടെ അടുത്ത് എന്താ നോക്കുന്നേ?’ എന്ന് ചോദിച്ച് നിങ്ങളുടെ വ്യക്തിഗത അതിരുകൾ (Personal boundaries) നിങ്ങൾക്ക് പറഞ്ഞു കൊടുക്കാം.

“മുറി, വസ്ത്രം, മൊബൈൽ ഇതിനേക്കാളേറെ എന്റേതെന്ന് അവകാശപ്പെടാനാവുന്ന, എന്റേത് മാത്രമായ ഒന്നല്ലേ ശരീരം? അപ്പോൾ ആ ശരീരത്തിലും എന്ത് സംഭവിക്കണം, എന്ത് സംഭവിക്കരുത് എന്ന് തീരുമാനിക്കാനുള്ള പരമാധികാരവും എനിക്കാണ്. ഏതൊരു വ്യക്തിഗത ഇടത്തിലേതും പോലെ എന്റെ ശരീരത്തിലും ആർക്ക് എന്ത് ചെയ്യാനും എന്റെ അനുവാദം ചോദിക്കണം, എന്റെ പരിപൂർണ സമ്മതം വേണം. വേണ്ട മക്കളേ?

“വേണം… ശാരദട്ടീച്ചർ ചോദ്യം മുഴുമിപ്പിക്കും മുൻപ് എല്ലാവരും ഒന്നിച്ച് വിളിച്ചുപറഞ്ഞു.

അതുകൊണ്ട് രണ്ടു വ്യക്തികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴും, കൺസെന്റിന് അതീവ പ്രാധാന്യം ഉണ്ട്. ഒരാളുടെ ശരീരത്തിൽ മറ്റൊരാൾ തൊടുന്നതിനും, കെട്ടിപ്പിടിക്കുന്നതിനും, സ്നേഹം പ്രകടിപ്പിക്കാനായി ഒരുമ്മ തരുന്നതിനുപോലും ആ വ്യക്തിയുടെ സമ്മതം പൂർണമായി ഉണ്ടായിരിക്കണം. സമ്മതം ഇല്ലാത്ത ഏത് ലൈംഗിക പ്രവൃത്തിയും ബലാത്സംഗം അഥവാ റേപ്പ് (Rape) ആണ്. ഇത് ശിക്ഷാർഹമായ ഒരു ലൈംഗിക കുറ്റകൃത്യമാണ്. ശാരദട്ടീച്ചർ തുടർന്നു.

“ഓരോ രാജ്യത്തും അതാതു നാട്ടിലെ വ്യക്തികൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനായ ഏറ്റവും കുറഞ്ഞ പ്രായം നിയമത്തിൽ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമം അനുസരിച്ചു ഒരാൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കുറഞ്ഞത് പതിനെട്ടു വയസ്സാകണം. അതായത് ഏജ് ഓഫ് കൺസെന്റ് ഇവിടെ 18 വയസ്സാണ്! അതായത് പതിനെട്ടു വയസ്സിൽ താഴെയുള്ള ഏതു ജെൻഡറിൽപെട്ട വ്യക്തിയുമായി, ഏത് തരത്തിലുമുള്ള ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെട്ടാലും അത് ലൈംഗിക കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്നും സംരക്ഷിക്കാനായുള്ള ഇന്ത്യൻ നിയമമായ പോക്സോ നിയമമാണിത് നിഷ്കർഷിക്കുന്നത്. ഓരോ രാജ്യങ്ങളിലെയും സാമൂഹിക – സാംസ്കാരിക അവസ്ഥകൾ വെച്ച് കൺസെന്റിനുള്ള പ്രായം വ്യത്യസ്തമാ യിരിക്കും. ചില രാജ്യങ്ങളിൽ കൗമാര പ്രായത്തിലെ പ്രണയബന്ധങ്ങൾ കുറ്റകൃ ത്യമായി കണക്കാക്കി കുട്ടികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ പ്രത്യേകമായി “റോമിയോ ജൂലിയറ്റ്’ പോലുള്ള നിയമങ്ങൾ നിലവിലുണ്ട്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസം വളരെ കുറവാണെങ്കിൽ ശിക്ഷയിൽ ഇളവോ, ശിക്ഷ ഇല്ലാതാവു കയോ ചെയ്യുന്നതാണ് ഈ നിയമം. പക്ഷെ ഇന്ത്യയിൽ ഈ നിയമം ഇതുവരെ നടപ്പിലായിട്ടില്ല. അതുകൊണ്ട് 18 വയസ്സിനുതാഴെയുള്ള വ്യക്തികൾ സമ്മതത്തോടെയോ അല്ലാതേയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നിയമനടപടികളിലൂടെ കടന്നുപോകേണ്ടി വരും.

“എന്തുകൊണ്ടാണ് ടീച്ചർ ഈ 18 വയസ്സ് ഏജ് ഓഫ് കൺസെൻറ് ആയി തിരഞ്ഞെടുത്തത്?” കിരണിന്റേതാണ് ചോദ്യം. അതായത് കിരണേ, എന്തൊരു കാര്യത്തിനും നമ്മൾ ഒരു മാനദണ്ഡം ഉപയോഗിക്കാറില്ലേ. കിരണിനു നന്നായി ഇരുചക്ര വാഹനം ഓടിക്കാൻ അറിയാം എന്ന് വെക്കൂ; എന്നാലും 18 വയസ്സാകാതെ ലൈസൻസ് കിട്ടുമോ? നമുക്ക് ഒരു കാര്യത്തെ പറ്റി ധാരണയുണ്ടെന്നിരുന്നാലും അത് വ്യക്തമായി മനസ്സിലാക്കാനും ചെയ്യുന്ന കാര്യത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് അറിയാനും ഒരു പ്രായ മെത്തുന്നത് നല്ലതാണ്. അത് കൃത്യമായി നിലവാരപ്പെടുത്താനും നിയമം വ്യക്തമാക്കാനുമാണ് ഒരു പ്രത്യേക പ്രായം കണക്കാക്കുന്നത്. ഈ പ്രായപരിധികൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. മുതിർന്ന വ്യക്തികൾ പ്രായത്തിൽ കുറഞ്ഞ ഒരു കുട്ടിയെ അവരുടെ താല്പര്യങ്ങൾ ക്ക് എതിരായോ അല്ലെങ്കിൽ അവരെ പല രീതിയിൽ തെറ്റിദ്ധരിപ്പിച്ചോ, പേടിപ്പിച്ചോ, സ്നേഹം നടിച്ചോ മറ്റോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയോ, പ്രേരിപ്പിക്കുകയോ, വിവാഹം കഴിക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കാനും അതിന് തക്കതായ ശിക്ഷ നൽകാനും ഇത് സഹായിക്കുന്നു. ലൈംഗികബന്ധത്തിലെ കൺസെന്റും അതിന്റെ നിയമസാധുതകളും എന്താണെന്ന് മനസ്സിലായില്ലേ. ഇനി നമുക്ക് കൂടുതൽ വിശദമായി സമ്മതത്തെക്കുറിച്ചു നോക്കാം.

കൺസെന്റിലെ ഫ്രഞ്ച് ഫ്രൈസ്

നിങ്ങളെല്ലാവരും ഹോട്ടലിൽ പോയി ഫ്രഞ്ച് ഫ്രൈസ് കഴിച്ചിട്ടില്ലേ? അതുപോലൊരു ഫ്രൈസ് കൺസെന്റിലുമുണ്ട്. ഫ്രൈസ് ഓഫ് കൺസെന്റ് എന്താണെന്ന് നോക്കാം. ശാരദട്ടീച്ചർ ഉടൻ തന്നെ ബോർഡിൽ കുറച്ചു വാക്കുകൾ എഴുതി. എന്നിട്ട് ഓരോ ന്നായി വായിക്കാൻ ആരംഭിച്ചു.

കൺസെന്റിലെ ഫ്രഞ്ച് ഫ്രൈസ്
  • Freely given
  • Reversible
  • Informed
  • Enthusiastic
  • Specific

“ . ഇതിന്റെ അർത്ഥം എന്തൊക്കെയാണെന്ന് ഓരോരുത്തരായി പറയാമോ? ആദ്യം ഫാത്തിമയാവട്ടെ.” ടീച്ചർ പറഞ്ഞു നിർത്തി.

ചോദ്യം കേൾക്കാൻ കാത്തിരുന്ന തുപോലെ ഫാത്തിമ ഉത്സാഹത്തോടെ പറഞ്ഞു Freely given എന്ന് പറഞ്ഞാൽ പൂർണ സമ്മതത്തോടെ നൽകുന്നത് അഥവാ ഒരാൾ അവരുടെ ഇഷ്ടപ്രകാരം നൽകേണ്ടതാണ് ലൈംഗികബന്ധത്തിനുള്ള സമ്മതം.” “ശരിയാണ് ഫാത്തിമാ.” ടീച്ചർ തുടർന്നു. “ഒരു വ്യക്തി മറ്റൊരാളുടെ നിർബന്ധ പ്രകാരമോ, തന്ത്രത്തിൽ വീണോ, ലഹരി വസ്തുക്കളുടെ ഉപയോഗത്തി ന് പുറത്തോ ആയിരിക്കരുത് ലൈംഗിക ബന്ധത്തിനുള്ള സമ്മതം നൽകേണ്ടത്. അത് പൂർണബോധത്തോടെയും ഇഷ്ടത്തോടെയുമായിരിക്കണം.

ഇനി Reversible എന്താണന്ന് ആരതി പറയൂ.

“തിരിച്ചെടുക്കാൻ പറ്റുന്നത്, അല്ലേ ടീച്ചർ?” ആരതി ചോദിച്ചു.

“അതെ, അതായത് ഒരു വ്യക്തിക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് പിൻവലിക്കാൻ ഏതൊരു സമയവും സ്വാതന്ത്ര്യം ഉണ്ട്. ഒരിക്കൽ സമ്മതം നൽകി എന്നുപറഞ്ഞ് അതെപ്പോഴും സമ്മതമാകണമെന്നില്ല. അതുപോലെ സമ്മതം നൽകിയിട്ട് പിന്നീട് മനസ്സുമാറിയാൽ അത് വേണ്ടെന്നു വെക്കാനും സാധിക്കും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടയിൽ ആണെങ്കിൽ പോലും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാലോ, മാനസികാവസ്ഥ മാറിയാലോ നൽകിയ സമ്മതം തിരിച്ചെടുക്കാനും അവിടെവെച്ചു ലൈംഗികബന്ധം അവ സാനിപ്പിക്കാനും ഒരു വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ട്.” ടീച്ചർ കൂട്ടിച്ചേർത്തു.

“അടുത്തത് Informed. അതെന്താണെന്നു ജോൺ പറയും അല്ലേ?” ജോൺ ഒന്ന് ചിന്തിച്ചിട്ട് പതിയെ പറഞ്ഞു. “വ്യക്തമായി അറിഞ്ഞിരിക്കണം. എന്നല്ലേ ടീച്ചർ?

“അതെ, അതുതന്നെയാണ് ജോൺ.

ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ആര്, എപ്പോൾ, എങ്ങനെ, എന്തെല്ലാം ചെയ്യുന്നു എന്നൊക്കെ കൃത്യമായ ധാരണ രണ്ടുപേർക്കും ഉണ്ടാകണം. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, കോണ്ടം ഉപയോഗിക്കുന്നു എന്ന് ആദ്യം അറിയിച്ചിട്ട് ലൈംഗികബന്ധ ത്തിന്റെ സമയത്ത് അതുപയോഗിക്കാ തെയിരുന്നാൽ തീർച്ചയായും അവിടെ പൂർണസമ്മതവും അറിവും ഇല്ല എന്നു വേണം മനസ്സിലാക്കാൻ”. ടീച്ചർ പറഞ്ഞു നിർത്തി.

“ഇനി അടുത്തത് Enthusiastic. നല്ല Enthusiastic. ആയിട്ട് കിരൺ പറയട്ടെ ഇതെന്താ ഉദ്ദേശിക്കുന്നത് എന്ന്. തന്റെ അവസരം കാത്തുനിന്നതുപോലെ കിരൺ പറഞ്ഞു:

“ഇഷ്ടത്തോടെയും താല്പര്യത്തോടെയും ചെയ്യുന്നതല്ലേ Enthusiastic.. അപ്പോൾ ഇവിടെയും അതു തന്നെ”. “കറക്ട്? ഇതിപ്പൊ നിങ്ങൾക്ക് എല്ലാം അറിയാമല്ലോ! ഞാൻ ഒന്നും പഠിപ്പിക്കേണ്ട ആവശ്യമേയില്ല. ശാര ദട്ടീച്ചറും എന്തൂസിയാസത്തോടെ പറഞ്ഞു. “താൽപര്യത്തോടെ ചെയ്യുന്നത്, എന്നുതന്നെയാണ് ഉത്തരം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഒരു വ്യക്തി അവർക്കു താല്പര്യവും വേണ്ടതുമായ പ്രവൃത്തികൾ മാത്രമേ ചെയ്യേണ്ടതുള്ളൂ. അല്ലാതെ മറ്റൊരാ ളുടെ താല്പര്യപ്രകാരം തീരെ അസൗ കര്യപ്പെടുന്ന പ്രവൃത്തികൾ ഒരു കാര ണവശാലും ചെയ്യേണ്ടതില്ല. പരസ്പ്പര ബഹുമാനം ഏതൊരു ബന്ധത്തിലും പ്രധാനമാണ്. അതിനാൽ, പങ്കാളിക്ക് ഇഷ്ടമല്ലാത്ത പ്രവൃത്തികൾ ചെയ്യാൻ ഒരിക്കലും നിർബന്ധിക്കരുത്.

“അഞ്ചാമത്തെ പോയിന്റ് എന്താ ണെന്ന് ഞാൻ തന്നെ പറയാം. Specific അഥവാ നിശ്ചിതമായത്. ഒരു കാര്യത്തിനു സമ്മതം നൽകുന്നത് മറ്റൊന്നിനുമുള്ള സമ്മതമല്ല. ഉദാഹരണത്തിന്, ഒരു ആലിംഗനത്തിനോ ചുംബനത്തിനോ നൽകുന്ന സമ്മതം ഒരിക്കലും അതിൽ കവിഞ്ഞ പ്രവൃത്തി കൾക്കുള്ള സമ്മതമല്ല. എന്തുകാര്യം ചെയ്യുമ്പോഴും അതിനെക്കുറിച്ചു വ്യ ക്തമായ ധാരണയുണ്ടാകണം.

“കൺസെന്റിനെക്കുറിച്ചു കുറച്ചു കൂടി കാര്യങ്ങൾ വ്യക്തമാക്കാം. യെസ് അല്ലെങ്കിൽ “ശരി/ സമ്മതം’ എന്ന് പറയുന്നത് മാത്രമേ പൂർണസമ്മതമാകൂ. ‘നോ’ അല്ലെങ്കിൽ “പറ്റില്ല സമ്മതമില്ല, പാതി മനസ്സോടെയുള്ള സമ്മതം, മൗനം, ആശങ്കയോടെ വിഷമിച്ചു പറയുന്ന സമ്മതം, ഭയപ്പെടുത്തി നേടിയെടുക്കുന്ന സമ്മതം എന്നിവ യൊന്നും ഒരിക്കലും പൂർണസമ്മതം (complete consent) ആകുന്നില്ല.

അതിനാൽ ‘യെസ്’ എന്നത് തന്നെയാണ് കൺസെൻറ് നൽകാനുള്ള ഏറ്റവും സുരക്ഷിതമായ വാക്ക്. വാക്കാൽ നൽകുന്ന സമ്മതമാണ് ഇതിൽ ഏറ്റവും വ്യക്തവും കൃത്യവും. വാക്കാൽ അല്ലാതെ സമ്മതം നല്കാൻ മറ്റു വഴികൾ ഉണ്ടെങ്കിലും വാക്കുകൾ ഉപയോഗിക്കുന്നത് തന്നെയാണ് എപ്പോഴും സുരക്ഷിതം.

ഇപ്പോൾ എല്ലാവരും ഫ്രൈസ് ഓഫ് കൺസെന്റ് എന്താണെന്നു പഠിച്ചില്ലേ? സ്വന്തം ജീവിതത്തിലും ഇതെല്ലാം പ്രാവർത്തികമാക്കാനും നമ്മ ളെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. സമ്മതം ചോദിക്കുകയെന്നത് നമ്മളുടെ ദൈനംദിന സംസാരത്തിന്റെ ഭാഗമാ കണം. ഒരു ഉദാഹരണം പറയാം. വി രുന്നുകാരാരെങ്കിലും വരുമ്പോൾ അവർക്ക് ഉമ്മ കൊടുക്കാനും, അവർക്ക് പാട്ടുപാടി കൊടുക്കാനും നിങ്ങൾ നിങ്ങളുടെ വീട്ടിലെ കുഞ്ഞുകുട്ടികളെ ചിലരെങ്കിലും നിർബന്ധിക്കാറില്ലേ? ഒരു തരത്തിൽ അവരുടെ സമ്മതം’ നമ്മൾ ഭയപ്പെടുത്തി നേടിയെടുക്കുകയല്ലേ? അവർക്ക് ഭാവിയിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള ശേഷി നമ്മൾ കുറയ്ക്കുകയല്ലേ ചെയ്യുന്നത്?

“ശരിയാ… വളരെ മോശമായിപ്പോയി. കിരൺ എന്തോ കാര്യമായാലോ ചിച്ച് ശാരദട്ടീച്ചറോട് പറഞ്ഞു. “സാരമില്ല കിരണേ, ഇങ്ങനല്ലേ പഴയ കാര്യങ്ങൾ നമ്മൾ തിരുത്തുന്നതും പുതിയ ഓരോ കാര്യവും നമ്മൾ പഠിക്കുന്നതും ജീവിത്തിൽ പ്രാവർത്തിക മാക്കുന്നതും. അപ്പോൾ നമുക്ക് ഇന്ന ത്തെ ക്ലാസ് കൺസെന്റ് കൊണ്ട് അവസാനിപ്പിക്കാം. അടുത്ത ആഴ്ച വരുമ്പോൾ എല്ലാവരും എന്തൊക്കെ കാര്യങ്ങൾക്ക് സമ്മതം നൽകി എന്നും, എന്തിനൊക്കെ സമ്മതം ചോദിച്ചു എന്നും ഓർത്തുവെക്കണേ. ടീച്ചർ പറഞ്ഞു നിർത്തി


ശാസ്ത്രകേരളം ഓൺലൈനായി വരിചേരാം

Happy
Happy
80 %
Sad
Sad
0 %
Excited
Excited
17 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
3 %

Leave a Reply

Previous post പുരാതന രോഗാണു ജീനോമിക്‌സ് : രോഗാണുക്കളുടെ പരിണാമത്തിലേക്കും, ചരിത്രത്തിലേക്കും ഒരു ജാലകം
Next post ഉറക്കശാസ്ത്രം
Close