അതിവേഗ പെൻഡ്രൈവുകളെ വികസിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യുടെ കണ്ടെത്തൽ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ഫോണുകളുടെയും വേഗതയിലും ഊര്‍ജ്ജക്ഷമതയിലും വലിയൊരു കുതിച്ചുചാട്ടമാവും ഉണ്ടാവുക.
[dropcap]ക[/dropcap]മ്പ്യൂട്ടറുകളുടെ പ്രധാനിയാണ് RAM എന്ന റാന്‍ഡം ആക്സസ് മെമ്മറി. വളരെ ഉയര്‍ന്ന വേഗതയില്‍ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവാണ് RAM നു വേണ്ടത്. ഫോണിലാകട്ടേ, കമ്പ്യൂട്ടറിലാകട്ടേ അതിനാല്‍ത്തന്നെ RAM നല്ല വിലക്കൂടുതലുള്ള ഐറ്റമാണ്!
ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ നല്ല വേഗതയുണ്ടെങ്കിലും സ്ഥിരമായി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ കഴിയുന്ന ഒന്നല്ല RAM. വൈദ്യുതിപോയാല്‍ ഉള്ള ഡാറ്റ അപ്പോള്‍ പോകും. ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ നാം ഉപയോഗിക്കുന്ന ഹാര്‍ഡ്‍ഡിസ്ക്, പെന്‍ഡ്രൈവ് തുടങ്ങിയവയുടെ പ്രശ്നം ഡാറ്റ കൈകാര്യം ചെയ്യാനുള്ള അതിന്റെ വേഗതക്കുറവാണ്. RAMന് ഉള്ള വേഗത നമ്മുടെ പെന്‍ഡ്രൈവിന് ഉണ്ടായാല്‍ രണ്ടുതരം മെമ്മറികളെക്കുറിച്ച് ആലോചിക്കേണ്ട കാര്യം തന്നെ ഇല്ല!
ശാസ്ത്രജ്ഞര്‍ ആ വഴിക്ക് ആലോചിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ ആയിട്ടുണ്ട്. ഒട്ടേറെ ഗവേഷണങ്ങളും നടന്നിട്ടുണ്ട് ഈ മേഖലയില്‍. ഇപ്പോഴിതാ അതിന് ഫലപ്രാപ്തി കൈവന്നു എന്നു സൂചിപ്പിക്കുന്ന ഒരു ഗവേഷണഫലം പുറത്തുവന്നിരിക്കുന്നു. വ്യാവസായിക അടിസ്ഥാനത്തില്‍ ഈ പുതിയ കണ്ടെത്തല്‍ ഇറക്കാന്‍ കഴിഞ്ഞാല്‍ കമ്പ്യൂട്ടറുകളുടെയും മൊബൈല്‍ഫോണുകളുടെയും വേഗതയിലും ഊര്‍ജ്ജക്ഷമതയിലും വലിയൊരു കുതിച്ചുചാട്ടമാവും ഉണ്ടാവുക.
Room-temperature Operation of Low-voltage, Non-volatile, Compound-semiconductor Memory Cells എന്ന പേരില്‍ നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ കണ്ടെത്തലിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
കടപ്പാട് : നവനീത് കൃഷ്ണൻ