Read Time:1 Minute
നമ്മുടെ നാട്ടിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന മീൻകൊത്തികളിൽ ഏറ്റവും ചെറിയവരാണ് ചെറിയ മീൻകൊത്തി. പൂവനും പിടയും രൂപത്തിൽ ഒരേപോലെ ആണ്. ചെറിയ മീൻകൊത്തിയുടെ ശരീരത്തിന്റെ ഉപരിഭാഗം പച്ച കലർന്ന നീലനിറവും അടിഭാഗം മങ്ങിയ ഓറഞ്ച് നിറവും ആണ്. ചെറിയ വാലും നീളം കൂടിയ കറുത്ത കൊക്കും ആണ് ചെറിയ മീൻകൊത്തിക്ക്.തൊണ്ടയ്യ്ക്ക് വെള്ള നിറം. ചെറിയ മീൻകൊത്തിയുടെ ചെവിത്തടത്തിൽ തവിട്ടു നിറത്തിലും കഴുത്തിന്റെ പാർശ്വങ്ങളിൽ വെള്ള നിറത്തിലും ഓരോ പട്ടയുണ്ട്. ഇവരുടെ കണ്ണുകൾക്ക് കറുപ്പ് നിറവും കാലുകൾക്ക് നല്ല ചുവപ്പു നിറവും ആണ്.
നമ്മുടെ നാട്ടിൽ സർവ്വ സാധാരണയായി കാണുന്ന ഇവരെ കുളക്കരയിലും പുഴയോരങ്ങളിലും തടാകങ്ങളുടെ സമീപത്തും തോടുകൾക്കു അരികുകളിലും കാണുവാൻ സാധിക്കും.
ചെറുമീനുകളും തവളകുഞ്ഞുങ്ങളും മറ്റു ചെറു ജലജീവികളും ആണ് ചെറിയ മീൻകൊത്തിയുടെ മുഖ്യ ആഹാരം. ചെറിയ മീൻകൊത്തിയുടെ പ്രജനന കാലഘട്ടം മാർച്ച് മുതൽ ജൂൺ വരെ ആണ്.
Related
2
0