Read Time:2 Minute

വലിയ വാലുകുലക്കി (ആൺകിളി ) White – browed Wagtail ശാസ്ത്രീയ നാമം : Motacilla maderaspatensis

കേരളത്തിൽ സ്ഥിരതാമസകാരിയും ഇവിടെ തന്നെ കൂടുകൂട്ടി പ്രജനനം നടത്തുന്നതുമായ ഏക വാലുകുലുക്കി പക്ഷിയാണ് വലിയ വാലുകുലുക്കി. മാത്രമല്ല വാലുകുലുക്കി പക്ഷികളിൽ ഇവരാണ് വലിപ്പത്തിൽ ഒന്നാം സ്ഥാനക്കാരും. കറുപ്പ് നിറത്തോട്‌ കൂടിയ തല, കഴുത്ത്, തൊണ്ട, മാറിടം, പുറംഭാഗം, കൊക്ക്, കണ്ണുകൾ, വാല്, കാലുകൾ പിന്നെ  വെള്ള നിറത്തോട്‌ കൂടിയ വയറും അടിഭാഗവും , തൂവെള്ള നിറത്തിൽ ഉള്ള പുരികവും ചിറകുകളുടെ പാർശ്വങ്ങളിൽ വെള്ളനിറത്തിൽ ഉള്ള പട്ടയും ആണ് വലിയ വാലുകുലുക്കിക്കു ഉള്ളത്. പെൺ പക്ഷിയുടെ ശരീരത്തിനു മങ്ങിയ കറുപ്പ് നിറമായിരിക്കും.ഇവർ ഏതു സമയത്തും വാൽ മുകളിലൊട്ടും താഴോട്ടും ചലിപ്പിച്ചുകൊണ്ടിരിക്കും.
വെള്ളത്തോട് പ്രത്യേക ഇഷ്ടമുള്ള വലിയ വാല്‌കുലുക്കികളെ നദീ തീരങ്ങൾ, കാട്ടാറുകളിലെ പാറക്കെട്ടുകൾ എന്നിവിടങ്ങളിലും പിന്നെ തടാകങ്ങൾ കുളങ്ങൾ ,തോടുകൾ,  വലിയ കിണറുകൾ ടാങ്കുകൾ എന്നിവിടങ്ങൾക്കു സമീപത്തും കാണുവാൻ സാധിക്കും.
മണ്ണിൽ കാണപ്പെടുന്ന പ്രാണികളും പുഴുക്കളും വണ്ടുകളും ആണ് വാല്‌കുലുക്കിയുടെ ആഹാരം. തറയിലൂടെ നടന്നും ഓടിയും ആണ് ഇവർ ഇരതേടാറ്.
മാർച്ച് മുതൽ ഒക്ടോബർ വരെ ആണ് ഇവരുടെ പ്രജനന കാലഘട്ടം.

ശബ്ദം കേൾക്കാം


ചിത്രം, വിവരങ്ങൾ : സന്തോഷ്‌ ജി കൃഷ്ണ

Happy
Happy
63 %
Sad
Sad
13 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ചെറിയ മീൻകൊത്തി
Next post ലളിതക്കാക്ക
Close