ആഗോള താപനവും കാലാവസ്ഥാ വ്യതിയാനങ്ങളും നിറങ്ങളിൽ അടയാളപ്പെടുത്തിയ ഈ പാറ്റേൺ പലയിടത്തും ട്രെന്റ് സെറ്റർ ആയി മാറിയിരിക്കുകയാണ്…
ഈ നിറങ്ങൾ പറയുന്നത് !
-
- ഭൗമാന്തരീക്ഷത്തിന് ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്..
- ധ്രുവങ്ങളിലെ മഞ്ഞും കൊടുമുടികളുടെ മഞ്ഞുതൊപ്പികളും ഉരുകുന്നു ..
- സമുദ്ര നിരപ്പുയർന്ന് ചെറു ദ്വീപുകളും തുരുത്തുകളും മുങ്ങുന്നു ..
- തടാകങ്ങളും കരകൾ അതിരിട്ട ചെറുസമുദ്രങ്ങളും വറ്റി വരളുന്നു..
- എന്നുമില്ലാത്തവിധം ക്ഷിപ്രസമയത്തിൽ രൂക്ഷമായെത്തി സകലതും നശിപ്പിച്ച് ഒടുങ്ങി തീരുന്ന കൊടുംകാറ്റുകളുടേയും പേമാരിയുടെയും വെള്ളപ്പൊക്കാത്തത്തിന്റെയും പ്രവചനാതീതമായ തുടർച്ചകൾ ..
- ഭൗമോഷ്‌ണവും ആർദ്രതയും ജനജീവിതം ദുസ്സഹമാക്കുന്നു …
- സൗരാഘാതമേറ്റ് മനുഷ്യരും മൃഗങ്ങളും പക്ഷികളും പലയിടങ്ങളിലും പിടഞ്ഞ് വീണ് മരിക്കുന്നു ..
[dropcap]ആ[/dropcap]ഗോള താപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ബന്ധപ്പെട്ട് നാം സ്ഥിരമായി കേള്‍ക്കുന്ന വാക്കുകളാണ് ക്യോട്ടോ പ്രോട്ടോക്കോൾ, പാരീസ് എഗ്രിമെന്റ്, കാർബൺ ടാക്‌സ്, ഗ്രീൻ എനർജി എന്നൊക്കെ. കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്രത സാധാരണജനങ്ങള്‍ക്ക് മനസ്സിലാവേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഡാറ്റകളും കണക്കുകളും എല്ലാവര്‍ക്കും മനസ്സിലായെന്നു വരില്ല. സാമാന്യജനങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനത്തിന്റെ രൂക്ഷത ബോധ്യപ്പുെടുന്ന, അടിസ്ഥാന വിവരങ്ങളോട് ( Data ) പരമാവധി നീതിപുലർത്തുന്ന ദൃശ്യാത്മകമായ ഒരു ടൂൾ കഴിഞ്ഞ വർഷം കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊഫസർ ഇ.ഡിഹോക്കിന്‍സ് (Ed Hawkins) കണ്ടെത്തി. ആഗോള താപനിലയിലെ വ്യതിയാനങ്ങൾ ദൃശ്യവൽക്കരിക്കുന്നതിനുള്ള ഒരു ‘കളർസ്ട്രൈപ്’ ഇമേജിങ്ങ് രീതിയാണിത്. ഈ വർഷം യു.കെ. കാലാവസ്ഥാ വകുപ്പ് ഈ ഗ്രാഫിക് സാങ്കേതികതയെ ലളിതവും ശക്തമായ ഓൺലൈൻ ടൂളായി പുറത്തിറക്കിയിട്ടുണ്ട്. ശാസ്ത്രലോകത്തിന്റെ കയ്യിലെ നിലവിലുള്ള ഡാറ്റ വെച്ച് ഒരു നിശ്ചിത കാലത്തിനുള്ളിൽ ഭൂമിയിലെ ഏതൊരു രാജ്യത്തിന്റെയോ അഥവാ ഭൂമിയുടെ മൊത്തമോ ആയ താപനില വ്യത്യാസങ്ങൾ നീല മുതൽ ചുവപ്പ് വരെയുള്ള സ്പെക്ട്രത്തിൽ ചിത്രീകരിച്ച് ഞൊടിയിടയിൽ നമുക്ക് പ്രിന്റ് ചെയ്തോ സേവ് ചെയ്തോ എടുക്കാവുന്ന ഒരു ‘വെബ് ടൂൾ’ ആയിരുന്നു ആ സൂത്രം..
[box type=”info” align=”” class=”” width=””]ചിത്രങ്ങളിൽ കാലം ഇടതു നിന്ന് വലത്തോട്ടാണ് സഞ്ചരിക്കുന്നത്, ഇടതുള്ള നീല വരകൾ തണുപ്പിനെയും വലത്തോട്ട് സമീപകാലത്തേക്കെത്തുമ്പോഴുള്ള ചുവന്ന വരകൾ ഭൗമ താപത്തിലെ വലിയ വർദ്ധനവിനെയുമാണ് സൂചിപ്പിക്കുന്നത് ..[/box] [box type=”info” align=”” class=”” width=””]ആർക്കും അവരവരുടെ ഇഷ്ടത്തിന് ഇഷ്ട ദേശത്തിന്റെ ഭൗമതാപചരിത്ര ചിത്രണം അനായാസം സേവ് ചെയ്തെടുക്കാം ![/box]കണക്കുകൾ വളരെ ദുഷ്കരമായ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എങ്കിലും താപവരകളുടെ വർണ്ണ സങ്കലനം ഒട്ടൊരുവിധം കൗതുകകരമാണ് . യാതൊരു ക്രെഡൻഷ്യൽസും ആവശ്യമില്ലാതെ രണ്ട് ക്ലിക്കിൽ ഉപയോഗിക്കാമെന്നായതോടെ ഈ ചിത്രങ്ങൾ ഒട്ടൊരുവിധം വൈറലായ മട്ടാണ് ..ഭൗമതാപ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായി കോഫീ മഗ്ഗിലും ; ടെലിവിഷനിലെ കാലാവസ്ഥാ വാർത്തയുടെ പശ്ചാത്തല ചിത്രമായും , പെന്റന്റിലും കമ്മലുകളിലും എന്തിന് ഫോമൽ ടൈകളിൽ വരെ താപവര ചിത്രങ്ങൾ അതിവേഗം പ്രചരിക്കുകയാണ് ..
ചുവടെയുള്ള ലിങ്കിൽ നിങ്ങൾക്കുമൊന്ന് പരീക്ഷിക്കാവുന്നതാണ് .. !
One thought on “ഈ നിറങ്ങളെന്താണെന്ന് മനസ്സിലായോ ?”