Read Time:6 Minute

ഈ വർഷത്തെ രസതന്ത്ര നൊബേൽ പുരസ്കാരം കരോലിൻ ആർ ബെർട്ടോസി , മോർട്ടെൻ  മെൽഡൽ, കെ ബാരി ഷാർപ്ലസ് എന്നിവർ തുല്യമായി പങ്കിട്ടു. ക്ലിക് കെമിസ്ട്രി, ബയോഓർതോഗണൽ കെമിസ്ട്രി എന്നീ മേഖലകൾക്ക് തുടക്കമിട്ടതും വികസിപ്പിച്ചതുമാണ് ഈ  ശാസ്ത്രജ്ഞരെ നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്.

ക്ലിക് കെമിസ്ട്രി

പ്രകൃതിയെ അനുകരിച്ചുകൊണ്ട് ചെറിയ തന്മാത്രകളെ കൂട്ടിച്ചേർത്ത് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന രസതന്ത്ര ശാഖയാണ് ക്ലിക് കെമിസ്ട്രി., ഉപോത്പ്പന്നങ്ങൾ കഴിയുന്നത്ര ഒഴിവാക്കി, ലായകങ്ങളുടെ സ്വാധീനം കുറച്ചുകൊണ്ട് നടത്തുന്ന ഈ രാസപ്രവർത്തനങ്ങൾ ഉയർന്ന അളവിൽ ഉത്പന്നങ്ങൾ നല്കുന്നു. ലായകങ്ങളുടേയും ഉപോത്പന്നങ്ങളുടെയും അഭാവം കാരണം ഇവ കൂടുതൽ പ്രകൃതി സൌഹൃദവുമാണ്.

പുതിയ മരുന്നുകളുടെയും പൊളിമറുകളുടെയും ഉത്പാദനം, ഡി എൻ എ മാപ്പിംഗ്, നാനോകെമിസ്ട്രി എന്നിവയിലെല്ലാം ക്ലിക് കെമിസ്ട്രിക്ക് പ്രായോഗിക ഉപയോഗങ്ങളുണ്ട്. ക്ലിക് കെമിസ്ട്രി എന്ന സങ്കേതം വികസിപ്പിച്ചതിനാണ് മോർട്ടെൻ  മെൽഡൽ, കെ ബാരി ഷാർപ്ലസ് എന്നിവർ നൊബേലിന് അർഹരായത്. കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായ ഷാർപ്ലെസിന് ഇത് രണ്ടാം തവണയാണ് രസതന്ത്ര നൊബേൽ പുരസ്കാരം ലഭിക്കുന്നത്. 2001 ലും അദ്ദേഹം നൊബേൽ നേടിയിരുന്നു. മോർട്ടെൻ മെൽഡൽ ഡെന്മാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയിൽ പ്രൊഫസറാണ്.  

ബയോഓർതോഗണൽ രാസപ്രവർത്തനങ്ങൾ

ഒരു ജൈവവ്യവസ്ഥയ്ക്ക് അകത്ത് നടക്കുന്ന സ്വാഭാവിക പ്രവർത്തനങ്ങൾക്ക് മാറ്റം വരുത്താതെ അവയ്ക്കുള്ളിൽ നടത്തുന്ന രാസപ്രവർത്തനങ്ങളാണ് ബയോഓർതോഗണൽ രാസപ്രവർത്തനങ്ങൾ. പ്രോട്ടീനുകളും, വിവിധ തരം കൊഴുപ്പുകളും അടക്കമുള്ള ജൈവതന്മാത്രകളുടെ പ്രവര്ത്തനം ജൈവവ്യവസ്ഥയ്ക്ക്  അപകടമൊന്നും സംഭവിക്കാതെ അതിനകത്തു വെച്ചു തന്നെ പഠിക്കാൻ ഈ ശാഖ വഴിയൊരുക്കി.

ന്യൂക്ലിയർ ഇമേജിംഗ്, റേഡിയോ തെറാപ്പി എന്നിവയിലൊക്കെ ബയോഓർതോഗണൽ രാസപ്രവർത്തനങ്ങൾ ഉപയോഗിക്കുന്നുണ്ട്. കാൻസർ രോഗ ചികിത്സയെ കൂടുതൽ കൃത്യതയുള്ളതും ഫലപ്രദവുമാക്കാൻ ഈ രസതന്ത്ര ശാഖ സഹായിക്കുന്നു.

സ്റ്റാൻഫഡ് സർവകലാശാലയിലെ പ്രൊഫസറായ കരോലിൻ ആർ ബെർട്ടോസിയാണ് 2003 ൽ ബയോഓർതോഗണൽ കെമിസ്ട്രി എന്ന ശാഖയ്ക്ക് തുടക്കമിട്ടത്. രസതന്ത്ര നൊബേൽ നേടുന്ന എട്ടാമത്തെ വനിത കൂടിയാണ് ഇവർ. സമ്മാനത്തുകയായ പത്ത് മില്യൺ സ്വീഡിഷ് ക്രോണർ മൂന്ന് ജേതാക്കളും തുല്യമായി പങ്കിടും. 

ശാസ്ത്ര നൊബേലുകളുടെ പ്രഖ്യാപന ശേഷം ലൂക്കയിൽ വിശദമായ ലേഖനവും LUCA TALK അവതരണവും ഉണ്ടായിരിക്കുന്നതാണ്

നൊബേൽ പുരസ്കാരം 2022 – തിയ്യതികൾ

തിയ്യതി, സമയംവിഷയം
2022 ഒക്ടോബർ 3, ഇന്ത്യൻ സമയം 3 PMവൈദ്യശാസ്ത്രം
2022 ഒക്ടോബർ 4, ഇന്ത്യൻ സമയം 3.15 PMഫിസിക്സ്
2022 ഒക്ടോബർ 5, ഇന്ത്യൻ സമയം 3.15 PMകെമിസ്ട്രി
2022 ഒക്ടോബർ 6, ഇന്ത്യൻ സമയം 4.30 PMസാഹിത്യം
2022 ഒക്ടോബർ 7, ഇന്ത്യൻ സമയം 3 PMസമാധാനം
2022 ഒക്ടോബർ 10, ഇന്ത്യൻ സമയം 3.15 PMസാമ്പത്തികശാസ്ത്രം
2022 നൊബേൽ പുരസ്കാരം തിയ്യതികൾ

2022 നൊബേൽ പുരസ്കാരങ്ങൾ

ഇതുവരെ

Happy
Happy
21 %
Sad
Sad
0 %
Excited
Excited
64 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്…!
Next post നിങ്ങൾക്കും ആസ്ട്രോണമർ ആകാം – LUCA BASIC ASTRONOMY COURSE ൽ ചേരാം
Close