ആരാണ് ഇന്ത്യക്കാർ ? – രണ്ടവതരണങ്ങൾ

ആരാണ് ഇന്ത്യക്കാർ, മതം മാനദണ്ഡമാക്കിയുള്ള പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിൽ നാമറിയേണ്ടതാണത്. 65000 ത്തോളം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്ന് യാത്ര തിരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പലകാലങ്ങളിലായി വന്നുചേർന്ന മനുഷ്യരുടെ ജനിതകചരിത്രം വ്യക്തമാക്കുന്നത് നാം എല്ലാവരും കലർപ്പുള്ളവരാണ്.. കുടിയേറിയവരാണ് എന്നാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ശാസ്ത്ര സംവാദ പരിപാടിയിലെ രണ്ടവതരണങ്ങൾ കാണാം.

ആരാണ് ഇന്ത്യക്കാർ?-ജീനുകൾ പറയുന്ന കഥ വീഡിയോ കാണാം

ആരാണ് ഇന്ത്യക്കാർ? ഇന്ത്യയിലെ നിവാസികൾ എവിടെ നിന്ന് വന്നവരാണ് ? ആര്യരാണോ ദ്രാവിഡരാണോ ഇന്ത്യയിലെ ആദിമനിവാസികൾ ? ആഫ്രിക്കയിൽ നിന്ന് തുടങ്ങിയ യാത്രയിൽ നമ്മെ ചേർത്ത് നിറുത്തുന്നത് ജീനുകൾ മാത്രം.   കേരള യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ ഡോ. ബിജു കുമാർ സംസാരിക്കുന്നു. വീഡിയോ കാണാം

Close