Lost in transit – ഡോക്യുമെന്ററി കാണാം
ഏറ്റവും നല്ല ഡോക്യൂമെന്ററിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം നേടിയ Lost in transit (പലായനത്തിൽ നഷ്ടപെട്ടവർ) എന്ന കാവ്യാത്മകമായ ഡോക്യുമെന്ററി വിവിധ തലമുറകളിലൂടെ ആ സമൂഹത്തിന്റെ ചരിത്ര ത്തിന്റെയും സംസ്‌കാരത്തിൻറെയും ആഴങ്ങളിലേക്ക് നമ്മെ കൊണ്ടുപോവുന്നു. ബിന്ദു സാജൻ ആണ് ഡോക്യൂമെന്ററി സംവിധാനം ചെയ്തത്.
സായൻസികം – ശാസ്ത്രമാസം ക്ലാസുകൾക്കുള്ള പരിശീലനം
ഒക്ടോബർ 19 മുതൽ നവംബർ 7 വരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന Course LUCA – സായൻസികം – ശാസ്ത്രക്ലാസുകൾക്കുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാം
രസതന്ത്ര നൊബേൽ 2024 – പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാ പ്രവചനത്തിനും
പ്രോട്ടീൻ ഡിസൈനിംഗിനും ഘടനാപ്രവചനത്തിനും രസതന്ത്ര നോബൽ
അത്ര ഡാർക്കാണോ ന്യൂക്ലിയർ എനർജി ? – ഡോ. രാജീവ് പാട്ടത്തിൽ – LUCA Meet ൽ രജിസ്റ്റർ ചെയ്യാം
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ (FoKSSP, UAE) സംഘടിപ്പിക്കുന്ന LUCA Meet ൽ അത്ര ഡാർക്കാണോ ന്യൂക്ലിയർ എനർജി എന്ന വിഷയത്തിൽ ഡോ. രാജീവ് പാട്ടത്തിൽ ( Professor , Gemini Group Leader, Science and Technology Facilities Council, Rutherford Appleton Laboratory, UK) സംവദിക്കുന്നു. ഒക്ടോബർ 13 ന് യു.എ.ഇ സമയം വൈകുന്നേരം 5 മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 6.30 ന്) നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നു. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുമല്ലോ. ലിങ്ക് അയച്ചുതരുന്നതാണ്.
AI – വഴികളും കുഴികളും – LUCA TALK
Al - വഴികളും കുഴികളും - LUCA TALK കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രം (C–SiS), കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ഐ.ടി സബ്കമ്മിറ്റി , ലൂക്ക സയൻസ് പോർട്ടൽ...
രാഷ്ട്രീയം, മതം, ശാസ്ത്രം, ശാസ്ത്രബോധം
ശാസ്ത്ര വിരുദ്ധ ശക്തികൾ അവരുടെ രാഷ്ട്രീയ – മത അടിത്തറ വിപുലപ്പെടുത്തി രാഷ്ട്രത്തിന്റെ മതനിരപേക്ഷത തകർക്കുന്നതെങ്ങനെയെന്നും കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിനെ ഭരണാധികാരികൾ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുന്നത് രാഷ്ട്ര പുരോഗതിയെ എങ്ങനെ ബാധിക്കുമെന്നും വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ വിവിധ സർക്കാരുകൾ ശാസ്ത്ര ഗവേഷണത്തിന് മാറ്റി വയ്ക്കുന്ന ഫണ്ടിനെക്കുറിച്ച് വിശകലനം ചെയ്യുന്നു.
ശാസ്ത്രപഠന സാധ്യതകൾ ഐസറിൽ
ശാസ്ത്രവിഷയങ്ങൾ നന്നായി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിലുള്ള ലക്ഷ്യങ്ങളിലൊന്നാണ് ഐസർ. തിരുവനന്തപുരം ഐസറിനെക്കുറിച്ച് വായിക്കാം
നിശാശലഭങ്ങളുടെ പരിണാമം – Evolution TALK
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിലുള്ള Evolution Society സംഘടിപ്പിക്കുന്ന LUCA TALK 2024 മാർച്ച് 25 രാത്രി 7.30 ന് നടക്കും. നിശാശലഭങ്ങുടെ പരിണാമം (Evolution and behavior of moths) എന്ന വിഷയത്തിൽ ഡോ.ഷേക്ക് മുഹമ്മദ് ഷംസുദ്ധീൻ (Associate Professor, Head of the Department, Dept of Zoology, Kannur University) – അവതരണം നടത്തും. ഗൂഗിൾമീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താഴെയുള്ള രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്