ആഴക്കടൽ മണൽഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ
ആഴക്കടൽ മണൽ ഖനനത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തുന്നു. ആഴക്കടൽ മണൽ ഖനനമുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കൊല്ലം കടൽത്തീരത്തിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു.
മറ്റുള്ള ജീവികൾ ഈ ലോകത്തെ എങ്ങനെയായിരിക്കാം അറിയുന്നുണ്ടാകുക ?
ഡ് യോങ് എന്ന ശാസ്ത്രലേഖകന്റെ ‘An Immense World: How Animal Senses Reveal the Hidden Realms Around Us’ എന്ന പുസ്തകം, ഈ മാന്ത്രിക ലോകത്തിലേക്കുള്ള ഒരു യാത്രയാണ്. 2022-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, മൃഗങ്ങളുടെ ഇന്ദ്രിയ ലോകത്തെക്കുറിച്ചുള്ള അന്വേഷണമാണ്.
നിഴൽ കാണ്മാനില്ല !!!
സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ (Zero Shadow Day) ഏപ്രിലിൽ കേരളത്തിലൂടെ കടന്നുപോകുന്നു. ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം. ഒപ്പം ലൂക്കയുടെ നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം.
ഓക്സ്ഫഡിലെ ഡോഡോയും അത്ഭുതലോകത്തെ ആലിസും
“പണ്ട് പണ്ട് ഓക്സ്ഫഡിൽ ഡോഡോയും ആലിസും കണ്ടുമുട്ടി.”
ഇത് കഥയല്ല, ശരിക്കും നടന്നതാണ്. പക്ഷേ, ഡോഡോയ്ക്ക് ജീവനില്ലായിരുന്നു. ആലിസ് അന്ന് അത്ഭുതലോകത്തിലെ പെൺകുട്ടിയായിട്ടുമില്ല. ആദ്യം ഡോഡോയെക്കുറിച്ച് പറയാം. അതുകഴിഞ്ഞ് ആലിസിനെക്കുറിച്ചും.
ഇ-മാലിന്യ സംസ്കരണം – വളരുന്ന വ്യവസായത്തിന്റെ ഇരുണ്ടമുഖം
വടക്കുകിഴക്കൻ ഡൽഹിയിലെ ഷാദാര ജില്ലയിൽ സ്ഥിതി ചെയ്യുന്ന സീലംപൂർ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-മാലിന്യ വിപണികളിൽ ഒന്നാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50,000 -ലധികം അസംഘടിത തൊഴിലാളികൾ ഇവിടെ തൊഴിൽ ചെയ്യുന്നു. മാലിന്യസംസ്കരണ രംഗത്ത്...
വംശനാശം സംഭവിച്ച ഡയർ ചെന്നായ മടങ്ങിവന്നോ ?
ചരിത്രത്തിൽ ആദ്യമായി ഒരു വംശനാശം സംഭവിച്ച ഒരു ജീവിയെ തിരികെ കൊണ്ടുവരുന്നതിൽ വിജയം കൈവരിച്ചു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ഡാളസ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ കൊളോസൽ ബയോസയൻസസ്. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം...
പ്രസവം വീട്ടിൽ വേണ്ട
കേരളത്തിൽ അടുത്തിടെയായി ഇത്തരം കൂട്ടായ്മകൾ അങ്ങിങ്ങായി പൊന്തിവരുന്നുണ്ട്. ഇവർക്ക് പ്രോത്സാഹനം നൽകുന്നത് പ്രകൃതി ചികിത്സകർ, അക്യുപ്പങ്ങ്ച്ചർ ചികിത്സകർ, ചില മതമൗലിക വാദികൾ എന്നിവരാണ്. മലപ്പുറത്ത് ഇന്ന് മരിച്ച സ്ത്രീ ഈ മൗലികവാദികളുടെ ഇരയാണ്. ഇവർക്കെതിരെ ശക്തമായ നടപടി വേണം. ചുരുങ്ങിയത് നരഹത്യക്കുള്ള കേസെങ്കിലും എടുക്കണം.
2025 ഏപ്രിൽ മാസത്തെ ആകാശം
വേട്ടക്കാരൻ, ചിങ്ങം, സപ്തർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന താരാഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ് ഉൽക്കാവർഷവും നിഴലില്ലാദിനവും ഈ മാസമാണ്. വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെ സന്ധ്യാകാശത്ത് കാണാനുമാകും.