SCIENCE TODAY – എതിരൻ കതിരവൻ

ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ അവതരിപ്പിക്കുന്ന പംക്തി SCIENCE TODAY – International Science News and Discoveries കാണാം.

തുടര്‍ന്ന് വായിക്കുക

ചാന്ദ്രദിനം – ഒരു തിരിഞ്ഞുനോട്ടം

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും രംഗത്ത് മനുഷ്യന്റെ സമര്‍പ്പിത അദ്ധ്വാനത്തിന്റെ പ്രതീകങ്ങളായിരുന്നു എല്ലാ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളും. മൂന്നര ലക്ഷത്തിലധികം മനുഷ്യരാണ് അപ്പോളോ യാത്രകൾക്കായി കഠിനാദ്ധ്വാനം ചെയ്തത്. 20 ലക്ഷത്തിലധികം സൂക്ഷ്മഭാഗങ്ങളാണ് അപ്പോളോയുടെ മാതൃപേടകത്തിൽ മാത്രം ഉണ്ടായിരുന്നത്. മനുഷ്യരാശിയുടെ പുരോഗതിയിൽ ഈ ദൗത്യങ്ങള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഓരോ ചാന്ദ്ര ദൗത്യവും എന്നും മാനവരാശിക്ക് അഭിമാനിക്കാനുള്ളതാണ്. ചാന്ദ്രദിനത്തിൽ കാണേണ്ട വീഡിയോ

തുടര്‍ന്ന് വായിക്കുക

എന്താണ് പെഗാസസ് സ്പൈവെയർ ?

ഇസ്രയേലി കമ്പനിയായ എൻഎസ്ഒ നിർമിച്ച് വിപണിയിൽ എത്തിച്ച സ്പൈവെയർ (Spyware)  ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാരുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെഗാസസ് (Pegasus)നെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ – വീഡിയോ കാണാം

തുടര്‍ന്ന് വായിക്കുക

ലൂക്ക ചാന്ദ്രദിനക്വിസിൽ പങ്കെടുക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന ചാന്ദ്രദിന ക്വിസ് ജൂലൈ 21 രാവിലെ 8 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ഗവേഷകരായ ശാന്തികൃഷ്ണൻ, മനോഷ് ടി.എം. എന്നിവരാണ് ക്വിസിന് നേതൃത്വം നൽകുക.

തുടര്‍ന്ന് വായിക്കുക

നിങ്ങള്‍ തക്കുടൂനെ കണ്ടിട്ടുണ്ടോ?

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ എല്ലാ ശനിയാഴ്ചയും.. നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ

തുടര്‍ന്ന് വായിക്കുക

എംബ്രയോ – പരീക്ഷണശാലയിൽ ജീവൻ കുരുക്കുമ്പോൾ

റാൽഫ് നെൽസന്റെ (Ralph Nelson) സംവിധാനത്തിൽ 1976 ൽ പുറത്തിറങ്ങിയ Embryo എന്ന സയൻസ് ഫിക്ഷൻ ഹൊറർ സിനിമയെക്കുറിച്ച് വായിക്കാം. ഗർഭപാത്രത്തിന് പുറത്ത് ഒരു ജീവനെ വളർത്തിയെടുക്കുന്നതായിരുന്നു അതിന്റെ കഥ

തുടര്‍ന്ന് വായിക്കുക

നിലാവിനെ തേടുന്നവർ – ദേശീയ നിശാശലഭ വാരം

ലോകത്താകമാനം 1,60,000 ത്തോളം ഇനം നിശാശലഭങ്ങളുള്ളതായി കണക്കാക്കപ്പെടുന്നു ഇതിൽ ഇന്ത്യയിൽ മാത്രം പതിനായിരത്തിലധികം ഇനങ്ങൾ കാണുമെന്നു കരുതപ്പെടുന്നു.

തുടര്‍ന്ന് വായിക്കുക

മൊണാർക്ക് ശലഭങ്ങളുടെ ദേശാടനം

PS 397- തന്റെ മുന്നിൽ പരന്നുകിടക്കുന്ന, ചുറ്റുമുള്ള മരങ്ങളിൽ നിന്നും പൂമ്പാറ്റകളുടെ ഭാരം കൊണ്ട് ഒടിയുന്ന പൈൻ മരങ്ങളുടെ ശിഖരങ്ങളിൽ നിന്നും വീണുകൊണ്ടിരിക്കുന്ന മൊണാർക്ക് പൂമ്പാറ്റകളുടെ കൂട്ടത്തിൽ ഒന്നിന്റെ ചിറകിൽ ഒട്ടിച്ചിരിക്കുന്ന ടാഗ് നമ്പർ കണ്ട് കാനഡയിലെ ടൊറന്റോയിലെ ജീവശാസ്ത്രകാരനായ ഡോ. ഫ്രെഡ് ഉർഖുഹാർട്ട് അദ്ഭുതത്താൽ തരിച്ചിരുന്നുപോയി. അക്കാലംവരെ മനുഷ്യരെ വിസ്മയിപ്പിച്ച ഒരു രഹസ്യം അങ്ങനെ ചുരുളഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിലെതന്നെ ഏറ്റവും വിസ്മയകരമായ ജീവശാസ്ത്ര കണ്ടുപിടുത്തങ്ങളിലൊന്നായി അതുമാറി.

തുടര്‍ന്ന് വായിക്കുക