നിർമിതബുദ്ധി എന്ന ഒറ്റമൂലി
എല്ലാക്കാര്യങ്ങളും പരിഹാരം നിർദ്ദേശിക്കുന്ന, മനുഷ്യർ എടുക്കാൻ പോകുന്ന തൊഴിൽ സമയം കുറയ്ക്കുന്ന, നമുക്കുണ്ടാവുന്ന എല്ലാ അസുഖങ്ങളും സുഖപ്പെടുത്താൻ ശേഷിയുള്ള, നമ്മെ പഠിപ്പിക്കുന്ന ഒന്നായി മാറിയിട്ടുണ്ടോ നിർമിതബുദ്ധി? അക്കാര്യത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ് ഈ ലേഖനം.
സൈബർ ക്രൈമിന്റെ കാണാപ്പുറങ്ങൾ
സൈബർ കുറ്റകൃത്യങ്ങൾ എങ്ങനെയൊക്കെ നടക്കുന്നുവെന്ന് വിശദീകരിക്കുന്നു. സോഷ്യൽ എഞ്ചിനീയറിങ് ഉപയോഗിച്ചുള്ള സൈബർ ക്രൈം എങ്ങനെയെന്ന് വിശദമാക്കുന്നു. നൈജീരിയൻ 419 സാം എന്താണെന്ന് വിശദീക്കുന്നു.
ഈഫലും ഒട്ടകവും കുറച്ചു രാഷ്ട്രീയവും: നിർമ്മിതബുദ്ധിയുടെ സത്യനിർമ്മാണത്തെ കുറിച്ച് ചില ആലോചനകൾ
നിർമ്മിതബുദ്ധിയുടെ ഉത്തരനിർമ്മാണമാതൃകയെന്താണ് ? അനേകം മനുഷ്യർ എഴുതിവെച്ച പ്രമാണങ്ങളിലെ പാറ്റേണുകൾ കണ്ടെത്തി സമന്വയിപ്പിച്ചു ഉത്തരം നിർമ്മിക്കുകയെന്നതാണ് ചാറ്റ് ജി പി ടി അടക്കമുള്ളവ ഉപയോഗിക്കുന്ന ഒരു പൊതുതത്വം.
പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും
കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത് 20,00,00,000 (ഇരുപത് കോടി) പ്രോട്ടീനുകളുടെ രൂപത്തെയാണ്.. വളരേ കുറച്ച് കാലളവിനുള്ളിൽ ഇവർ വലിയൊരളവ് പ്രോട്ടീനുകളുടെ രൂപം തിരിച്ചറിയുകയും ചുരുളഴിക്കുകയും ചെയ്തു.
എന്റെ ഡാറ്റ, എന്റെ അവകാശം’: കേൾക്കാൻ കൊള്ളാം, പക്ഷെ അതുകൊണ്ടായില്ല
വ്യക്തിപരമായ ഡാറ്റ ഉടമസ്ഥതയിലൂന്നുന്ന ‘എന്റെ ഡാറ്റ, എന്റെ അവകാശം’ എന്നതിൽനിന്നും സാമൂഹികമായ ഡാറ്റ ഉടമസ്ഥത ലക്ഷ്യമിടുന്ന ‘നമ്മുടെ ഡാറ്റ, നമ്മുടെ അവകാശം’ എന്ന ആവശ്യത്തിലേക്ക് അടുക്കാൻ സാധിക്കുമെങ്കിൽ അത് ഇന്നത്തെ നിർമ്മിതബുദ്ധിലോകത്തെ ജനാധിപത്യവൽക്കരിക്കുന്നതിലേക്ക് ഒരു ചുവടുവെയ്പ്പാകും എന്ന് ചൂണ്ടിക്കാണിക്കാനാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.
ഡിജിറ്റൽ തൊഴിലിലേർപ്പെടുന്ന ജീവിതങ്ങൾ
ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെ ലോകത്ത് നവീകരണം ഏറ്റവും ആവശ്യമാണെന്ന് പൊതുവിൽ ആർക്കും അനുഭവപ്പെടുന്ന ഈ ആധുനികലോകക്രമത്തിൽ ബദലുകളിലേക്കുള്ള ചിന്തകൾ രൂപപ്പെടുത്തുന്നതിലേക്ക് ഒരു നല്ല സംഭാവന തന്നെയാണ് ഈ പുസ്തകം.
എങ്ങനെ ലളിതമായി GenAI മോഡലുകൾ പ്രോംപ്റ്റ് ചെയ്യാം ?
എന്നാൽ നേരിട്ട് പ്രോംപ്റ്റ് ചെയ്യിമ്പോൾ പലർക്കും ഉദ്ദേശിച്ച ഫലങ്ങൾ കിട്ടാറില്ല. അല്ലെങ്കിൽ പലർക്കും എങ്ങിനെ ചോദിക്കണമെന്ന് അറിയില്ല. ഇവയിൽ ആദ്യത്തെ ഏഴെണ്ണം ഉപയോഗിച്ച് ഒരാൾക്ക് പൊതുവായി വരുന്ന ആവശ്യങ്ങൾക്ക് ജെൻഎഐ എങ്ങിനെ പ്രോംപ്റ്റ് ചെയ്യുന്നതിന് സ്വീകരിക്കാവുന്ന ചില മാതൃകകൾ
DeepSeek ആണ് പുതിയതാരം
Deep Seek – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഇന്നൊവേഷൻ! പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് അമേരിക്കൻ ടെക്ക് ഭീമന്മാരുടെയൊക്കെ ഓഹരി വിലയ്ക്ക് ഇളക്കം തട്ടിച്ച കുഞ്ഞൻ ചൈനീസ് കമ്പനിയും അവരുടെ കഥകളും വാർത്തകളിൽ നിറയുകയാണ്.