നാലുകാലിൽ വീഴുന്ന പൂച്ചകളും ഫിസിക്സിന്റെ നിലനിൽപ്പും    

“എങ്ങനെ വീണാലും നാലുകാലിൽ… പൂച്ചയുടെ സ്വഭാവമാ…” ഇങ്ങനെ പറഞ്ഞും കേട്ടും എപ്പോ എവിടുന്നു വീണാലും നാലു കാലിൽ തന്നെ വീഴുന്ന പൂച്ചകളുടെ ആ ‘സ്വഭാവം’ നമുക്ക് നന്നായി അറിയാമല്ലേ? കേൾക്കുമ്പോ തോന്നുന്ന ഒരു രസത്തിന് അപ്പുറം നമ്മളാരുംതന്നെ പൂച്ചകളുടെ വീഴ്ചയുടെ ഈ പ്രത്യേകതയെക്കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ അത്ര സിമ്പിളായ കാര്യമല്ല ഈ നാലു കാലിൽ വീഴൽ

ഫിസിക്സിൽ പ്രേമത്തിനെ എങ്ങനെ നിർവ്വചിക്കും ?

ഫിസിക്സിലെ ചോദ്യപേപ്പറിലെ ഒരു ചോദ്യം ഇങ്ങനെ കണ്ടാൽ നിങ്ങളുടെ ഉത്തരം എന്തായിരിക്കും. മലയാളത്തിൽ ആയിരുന്നെങ്കിൽ പ്രേമത്തെ കുറിച്ച് എന്തെങ്കിലും കവിതയോ അല്ലെങ്കിൽ “പേരറിയാത്തൊരു നൊമ്പര ത്തെ പ്രേമമെന്നാരോ വിളിച്ചു എന്ന സിനിമാപ്പാട്ടെങ്കിലുമോ എഴുതി വയ്ക്കാമായിരുന്നു. ഇതിപ്പോ ഫിസിക്സിൽ  പ്രേമത്തിനൊക്കെ നിർവചനം ഉണ്ടോ? അങ്ങനൊരു നിർവചനം പ്രേമത്തിനു ഉണ്ടാവാൻ അധികം സമയം വേണ്ടാ എന്നാണു പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

ആർതർ കോംപ്റ്റൺ – ശാസ്ത്രവും ജീവിതവും

കോംപ്റ്റൺ വിസരണവും (Compton Scattering) പ്രകാശത്തിന്റെ സ്വഭാവഗുണങ്ങളും ഒന്നും കേൾക്കാതെ അറിയാതെ നമുക്ക് ഹൈസ്‌കൂൾ ഫിസിക്സ് കടന്നു പോകാനും കഴിയില്ലല്ലോ… അത്ര പ്രാധാന്യമുള്ള, വിപ്ലവകരമായ കണ്ടെത്തലുകളും സംഭവനകളുമായിരുന്നു കോംപ്റ്റൺ ആധുനികഭൗതിക ശാസ്ത്രത്തിനു നൽകിയത്.

പ്രോട്ടോണിനകത്ത് പുതിയൊരാൾ

ഡോ.എൻ.ഷാജിഫിസിക്സ് അധ്യാപകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail പ്രോട്ടോണിനകത്ത് പുതിയൊരാൾ നെതർലൻഡ്സിലെ ശാസ്ത്രജ്ഞനായ റോജോയും (Juan Rojo) സഹപ്രവർത്തകരും 2022 ആഗസ്റ്റ് 18-ന് പ്രശസ്ത ഗവേഷണ ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച കണ്ടെത്തലുകൾ പ്രോട്ടോണുകളെക്കുറിച്ചുള്ള നമ്മുടെ ഇതുവരെയുള്ള ധാരണകൾ...

ഈ ചിത്രത്തിൽ എവിടെയാണ് ബ്ലാക്ക്‌ഹോൾ?

സത്യത്തിൽ ബ്ലാക്ക്‌ഹോളിനെ കാണാനൊന്നും പറ്റില്ല. പക്ഷേ അതിനു ചുറ്റുമുള്ള ഒരു പ്രത്യേകമേഖലയുടെ ചിത്രം പകർത്താൻ കഴിയും. അതിന്റെ ചിത്രമാണ് ഓറഞ്ചുനിറത്തിൽ കാണുന്നത്. അതിനുള്ളിൽ കറുപ്പിൽ കാണുന്ന ഭാഗമില്ല. അവിടെയാണ് നമ്മുടെ ബ്ലാക്ക്ഹോൾ ഉള്ളത്.

കണികാ ഭൗതികശാസ്ത്ര പരീക്ഷണങ്ങൾ

പൊതുവേ രണ്ട്‌ തരത്തിലുള്ള കണികാ ഭൗതികശാസ്‌ത്ര പരീക്ഷണങ്ങളുണ്ട്‌ – കൂട്ടിയിടി (collider) പരീക്ഷണങ്ങളും കോസ്‌മിക്‌ കിരണങ്ങളുടെ പരീക്ഷണങ്ങളും. വിവിധതരം കണികാ ത്വരിത്രങ്ങളുടെയും സംവേദനികളുടെയും പ്രവര്‍ത്തനതത്വങ്ങളാണ്‌ ഈ ലേഖനത്തില്‍ വിവരിക്കാന്‍ ശ്രമിക്കുന്നത്‌.

Close